NEWS

  • ‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും‘: യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ച് ശ്രീലങ്ക

    കൊളംബോ: യുഎസ് അന്തർവാഹിനി ആക്രമിച്ചു മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ചു ശ്രീലങ്ക. ഒരുമാസം നാവികർക്കു ശ്രീലങ്കയിൽ തുടരാമെന്നു മന്ത്രി ആനന്ദ വിജേപാല പറഞ്ഞു.‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും. ആവശ്യമാണെങ്കിൽ ഭാവിയിലും സമാനമായ തീരുമാനങ്ങൾ സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക പാർട്ടിയെ സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ‘ – ആനന്ദ വിജേപാല വിശദീകരിച്ചു. യുഎസ് ആക്രമിച്ചു മുക്കിയ കപ്പൽ ഐആർഐഎസ് ദേനയിൽ 32 നാവികരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേരാണു നിലവിൽ കരപിതിയ നാഷനൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. 22 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ ശ്രീലങ്ക തീരുമാനം എടുത്തിട്ടില്ല. വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യാന്തര കർശന നിയമങ്ങൾ കർശനമായി പിന്തുടരുമെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.

    Read More »
  • അപ്രതീക്ഷിതമായി കുടുംബവീട്ടിലെത്തിയ ഭാര്യ, ഗണേഷിനെ കണ്ടത് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ, ദൃശ്യങ്ങൾ പകർത്തിയ ഫോൺ കൈക്കലാക്കാൻ മന്ത്രിയുടെ സഹായികൾ ഭാര്യയെ റൂമിൽ കയറ്റി കതകടച്ചു!! സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും മൈൻഡ് ചെയ്തില്ല…

    കൊച്ചി: കോൺ​ഗ്രസ് നേതാവ് കെഎസ് യൂ സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദു കൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റ് സ്ഥിരീകരിക്കുന്ന രീതിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണം. അപ്രതീക്ഷിതമായെത്തിയ ഭാര്യ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയും ചെയ്തുവെന്നാണ് യദു ഫേസ്ബുക്കിലൂടെ ആരോപിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. ഇതു കണ്ടയുടൻ മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോൾ സുരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ 112 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. തുടർന്നു തിരുവനന്തപുരത്തെ…

    Read More »
  • തൃഷയെ വീട്ടിൽ പൂട്ടിയിടണമെന്ന പരാമർശം: രൂക്ഷ പ്രതികരണവുമായ് നടി; ഖേദപ്രകടനം നടത്തി പാർഥിപൻ; ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’

    ചെന്നൈ: തനിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിനെതിരേ നടി തൃഷ രംഗത്തെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ആർ. പാർഥിപൻ. അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മണിരത്‌നം ചിത്രം ‘പൊന്നിയിൻ സെൽവനി’ൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുപറഞ്ഞ് അധിക്ഷേപസ്വഭാവമുള്ള പരാമർശം പാർഥിപൻ നടത്തിയത്. അറിവില്ലായ്മയിൽനിന്ന് വരുന്ന ക്രൂരമായ വാക്കുകൾ, ലക്ഷ്യമിടുന്ന വ്യക്തിയേക്കാൾ പ്രസ്താവന നടത്തുന്നവരുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുകയെന്ന് തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെയാണ്, പാർഥിപൻ ഖേദം പ്രകടിപ്പിച്ചത്. ‘സഹായി വഴി ഒരു വ്യക്തിയിൽനിന്ന് ലഭിച്ച അഭ്യർഥനയെത്തുടർന്ന് ഒരു പരിപാടിയിൽ എന്റെ പേരും ചിത്രവും അവസാനനിമിഷം ഉൾപ്പെടുത്തിയതായി സംഘാടകരിൽനിന്ന് അറിയാൻ സാധിച്ചു. മൈക്രോഫോൺ ഒരു പരാമർശത്തെ ബൗദ്ധികമോ ഹാസ്യാത്മകമോ ആക്കില്ല. വിഡ്ഢിത്തം ഉറക്കെ കേൾപ്പിക്കുകമാത്രമാണ് അത് ചെയ്യുന്നത്. അറിവില്ലായ്മയിൽനിന്നുണ്ടാവുന്ന ക്രൂരമായ വാക്കുകൾ, ആരെ ലക്ഷ്യം വെക്കുന്നോ അവരേക്കാൾ സംസാരിക്കുന്ന വ്യക്തിയെയാണ് വെളിപ്പെടുത്തുന്നത്’, എന്നായിരുന്നു തൃഷയുടെ പ്രതികരണം. നടിയുടെ ഈ പ്രതികരണത്തിനു പിന്നാലെയാണ് പാർഥിപന്റെ ഖേദപ്രകടനം. ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’, പാർഥിപൻ പറഞ്ഞു ‘കുന്ദവയെ കുറച്ച്…

    Read More »
  • ഗീതാ ​ഗോപിയുടേത് പേയ്മെന്റ് സീറ്റ്, എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല, ഇനി പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും, അതാണ് എന്റെ മനസ്സിൽ- വെല്ലുവിളിച്ച് എംഎൽഎ സി.സി മുകുന്ദൻ!! ആരോപണത്തിൽ പാർട്ടി മറുപടി പറയും, ജനങ്ങൾക്ക് എന്നെ അറിയാം- ഗീതാ ഗോപി… സിപിഐയിൽ അപ്രതീക്ഷിത പൊട്ടിത്തെറി

    തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ സീറ്റിനെ ചൊല്ലി സിപിഐയിൽ കടിപിടി. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎൽഎ സിസി മുകുന്ദൻ ആരോപിച്ചു. ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിനു പിന്നിലെ കാരണം സാമ്പത്തിക സ്വാധീനമാണ്, പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി.സി മുകുന്ദൻ ആരോപിച്ചു. ഇനി പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ മത്സരിക്കുമെന്നും സി. സി മുകുന്ദൻ വെല്ലുവിളിച്ചു. ‘സ്ഥാനാർത്ഥിത്വം പരിശോധിക്കണം. എന്നേക്കാൾ കൂടുതൽ സാമ്പത്തികം അവർക്ക് വാങ്ങിക്കൊടുക്കാൻ കഴിയും. എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതൊരു കുറവായി കണക്കാക്കുന്നു. പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും. അതാണ് എന്റെ മനസ്സിൽ’, സി സി മുകുന്ദൻ പറഞ്ഞത്. അതേസമയം ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗൺസിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. നിലവിലെ എംഎൽഎ സി. സി മുകുനന്ദന് പകരം ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനം എടുക്കുകയായിരുന്നു. സിസി മുകുന്ദന്റെ ആരോപണത്തിൽ പാർട്ടി മറുപടി പറയുമെന്നാണ് ഗീതാ…

    Read More »
  • പുലർച്ചെ 2 മണിയ്ക്ക് വീട്ടിൽ കയറിയ കള്ളനെ പായിച്ച് 65 കാരി; ആ ആത്മധൈര്യത്തിനു മുന്നിൽ മോഷ്ടാവ് പതറി, സ്ഥലം കാലിയാക്കി

    തിരുവല്ല: മുൻ വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവിനെ ആത്മധൈര്യംകൊണ്ട് പായിച്ച് വീട്ടമ്മ. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടിൽ സഫിയ നൗഷാദിന്റെ (65) വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മോഷ്ടാവ് എത്തിയത്. കള്ളന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കിടപ്പുമുറിയിലെ എല്ലാ കുറ്റികളുമിട്ട് പോലീസ് ഇപ്പോഴെത്തുമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് സഫിയ മോഷ്ടാവിനെ അകറ്റിയത്. സഫിയ തനിച്ചാണ് താമസം. ഞായറാഴ്ച പുലർച്ചെ ഉണർന്നു. ഫോണിൽ നോക്കിയപ്പോൾ സമയം 2.20. പത്തുമിനിറ്റോളം ഉറക്കം വരാതെ കിടക്കുമ്പോൾ പുറത്ത് ചില ഒച്ചകൾ കേട്ടു. ഇരുനില വീടിന്റെ മുകൾ നിലയിലാണ് കിടപ്പുമുറി. അല്പം കഴിഞ്ഞപ്പോൾ താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടു. മോഷ്ടാവാണെന്ന് ഉറപ്പിച്ചു. ഒരുകിലോമീറ്റർ മാറി താമസിക്കുന്ന മകളെയും മരുമകനെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. മുറിയിലെ എല്ലാ കുറ്റികളുമിടാൻ അവർ നിർദേശിച്ചു. മരുമകൻ പുളിക്കീഴ് പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ കിടപ്പുമുറിയുടെ വാതിലിലുള്ള ഹാൻഡിൽ തിരിയുന്നത് സഫിയ കണ്ടു. ഉടൻ ഉച്ചത്തിൽ ‘ഇപ്പം വരുമെടാ…

    Read More »
  • ഞാനും നെതന്യാഹുവുമാണ് ഇറാൻ്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ചത്, ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കും, ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കൂ, അതും ഇസ്രയേലുമായി ആലോചിച്ച ശേഷം- ട്രംപ്

    വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്തു തീരുമാനമെടുത്താലും അത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്തശേഷം മാത്രമാകുമെന്നും ട്രംപ് പറഞ്ഞു. ടൈംസ് ഓഫ് ഇസ്രായേലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രസ്താവന. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇസ്രായേലിന്റെ നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. താനും നെതന്യാഹുവുമാണ് ഇറാൻ്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കുമെന്നും ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ…

    Read More »
  • ​ഗൾഫ് രാജ്യങ്ങളെ തുടരെത്തുട‌രെ ആക്രമിച്ച് ഇറാൻ, ആക്രമണത്തിൽ 5 മരണം, കൊല്ലപ്പെ‌ട്ടവരിൽ ഇന്ത്യക്കാരനും!! കുവൈത്ത് വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു, സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു, ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം

    ദുബായ് / ടെഹ്റാൻ / ബെയ്റൂട്ട്: ​​ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം രൂക്ഷമാകുന്നു, ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു 2 പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. കുവൈത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. കൂടാതെ ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരേയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി. ഇതിനിടെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു. ബഹ്റൈനിലെ മുഹാറഖിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ മിസൈൽഭാഗം വീണു. മനാമ റോഡിൽ മിസൈൽഭാഗം വീണു കടകൾ തകർന്നു. സൗദിയിലെ ഷയ്ബ എണ്ണപ്പാടവും…

    Read More »
  • ആര്‍ത്തിരമ്പും നീലക്കടല്‍ സാക്ഷി! മൂന്നാംവട്ടവും ഇന്ത്യ! റണ്‍മല താണ്ടിയ കിവിസ് 96 റണ്‍സ് അകലെ വീണു; സഞ്ജു വീണ്ടും താരം; സിക്‌സറോടു സിക്‌സര്‍

    അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യയുടെ മിന്നും പ്രകടനം. 2026 മാര്‍ച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെ റണ്‍സിനു 96 തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന്റെ ഇന്നിങ്‌സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ തോല്‍വിയെന്ന ശാപവും ഇന്ത്യ മറികടന്നു. മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതിയും സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ചാംപ്യന്‍ ടീമെന്ന റെക്കോര്‍ഡും സ്വന്തം നാട്ടില്‍ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്ക് ഇനി സ്വന്തം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യന്‍സ് ട്രോഫി, ഇപ്പോള്‍ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്,…

    Read More »
  • കളിച്ചത് അഞ്ചു മത്സരം മാത്രം; കോലിയെ മറികടന്ന് സഞ്ജു സാംസണ്‍; റെക്കോര്‍ഡ് ഇങ്ങെടുത്തു; ഏറ്റവും കൂടുതല്‍ സിക്‌സര്‍ തൂക്കിയതും സഞ്ജു

    ബംഗളുരു: കഴിഞ്ഞ ലോകകപ്പില്‍ മുഴുവന്‍ ബെഞ്ചിലിരുത്തിയെങ്കിലും ഇക്കുറി ആവശ്യം വന്നപ്പോള്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ച് ഉയിര്‍ത്തെഴുന്നേല്‍പിച്ചു സഞ്ജു സാംസണ്‍. 89 റണ്‍സാണ് ലോകകപ്പ് ഫൈനലില്‍ സഞ്ജു നേടിയത്. ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗമുയര്‍ത്തിയ ഇന്നിങ്‌സ്്. 45 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സെടുത്തത്. എട്ട് സിക്‌സും അഞ്ച് ഫോറും സഹിതമാണ് ഇന്നിങ്‌സ്. ഇന്ത്യയുടെ ടോപ്പ് സ്‌കോററായതിനൊപ്പം റെക്കോര്‍ഡുകളും തൂക്കിയ ഇന്നിങ്‌സാണ് ഫൈനലില്‍ സഞ്ജുവിന്റേത്. ഫൈനലില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ കിവീസിനെ അടിച്ചൊതുക്കി എന്നു പറയാം. ടോപ്പ് ഓര്‍ഡറിലെ മൂന്നു താരങ്ങളും 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്നു ബാറ്റ്‌സമാന്‍മാരും അര്‍ധ സെഞ്ചറി നേടുന്നത്. ഇന്ത്യയുടെ ഫൈനലിലെ ഉയര്‍ന്ന സ്‌കോര്‍ എന്നതിനൊപ്പം ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് സഞ്ജുവിന്റെ 89 റണ്‍സ്. 2016 ല്‍ മാര്‍ലോണ്‍ സാമുല്‍സ് നേടിയ 85 നോട്ടൗട്ട്, 2021 കെയിന്‍ വില്യംസണ്‍ നേിയ 85 റണ്‍സ് എന്നിവ…

    Read More »
  • ഇറാനിട്ടുള്ള പണി യുഎഇ തു‌ടങ്ങിക്കഴിഞ്ഞു… ആദ്യം നോക്കിയത് ഇറാന്റെ കുടിവെള്ളം മുട്ടിക്കാൻ, യുഎഇയുടെ ആദ്യ ആക്രമണം ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ട്!! ഇറാനുമായുള്ള ബില്ല്യൺ ഡോളർ വിലമതിക്കുന്ന ആസ്തികൾ മരവിപ്പിക്കുന്നതും യുഎഇയുടെ പരി​ഗണനയിൽ

    മധ്യപൂർവേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമ്പോൾ ഇറാനെതിരെ യുഎഇ ആദ്യ പ്രതികാരാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഞായറാഴ്ച ഇറാനിലെ ഒരു ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്രജലത്തിൽ നിന്നോ, ഉപ്പുവെള്ളം നിറഞ്ഞ ഭൂഗർഭജലത്തിൽ നിന്നോ ഉപ്പും മറ്റ് ധാതുക്കളും നീക്കം ചെയ്ത് ശുദ്ധജലം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഡീസലൈനേഷൻ പ്ലാന്റാണ് യുഎഇ ഇറാനെതിരായ ആദ്യ പ്രതികാര ആക്രമണത്തിൽ തകർത്തതെന്ന് ഈ വിഷയവുമായി പരിചയമുള്ള ഒരു സ്രോതസ്സ് ജറുസലേം പോസ്റ്റിനോട് പറഞ്ഞു. ഇവർ പറഞ്ഞതനുസരിച്ച്, ഇറാനെതിരെ യുഎഇ നടത്തിയ ആദ്യ പ്രതികാരാക്രമണത്തിലാണ് ഈ പ്ലാന്റ് ലക്ഷ്യമിട്ടത്. ഇസ്രയേലി മാധ്യമമായ Ynet റിപ്പോർട്ട് ചെയ്തതനുസരിച്ച്, യുഎഇയുടെ പുതിയ നീക്കത്തോടെ ഇറാനെതിരെ നേരിട്ട് സൈനിക നടപടി സ്വീകരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ എണ്ണം വർധിക്കാമെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്കും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. അബുദാബി ഉൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങൾ…

    Read More »
Back to top button
error: