NEWS
-
ഭാര്യയും മുന്‍ ഭാര്യയും നാല് കാമുകിമാരും പരസ്പരം അറിയാതെ ഒരേ അപ്പാര്‍ട്ട്മെന്റില്‍; യുവാവ് പങ്കാളികളില്‍നിന്ന് തട്ടിയെടുത്തത് 47 ലക്ഷം
ബീജിങ്: ഒരേസമയം അഞ്ച് സ്ത്രീകളുമായി ബന്ധം നിലനിര്‍ത്തിയശേഷം അവരില്‍ നിന്ന് വലിയൊരു തുക തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഇയാളുടെ ആദ്യഭാര്യയും നാല് കാമുകിമാരും ഒരേ അപ്പാര്‍ട്ട്മെന്റില്‍ പരസ്പരം അറിയാതെയാണ് താമസിച്ചിരുന്നത്. ‘ഷിജോന്‍’ എന്ന പേരിലറിയപ്പെടുന്ന യുവാവാണ് സ്ത്രീകളില്‍ നിന്ന് പണം തട്ടിയത്. വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയിലാണ് ഷിജോന്‍ ജനിച്ചുവളര്‍ന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. സെക്കന്ററി വിദ്യാഭ്യാസം ഉപേക്ഷിച്ച ഷിജോന്‍ ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചുപോന്നത്. എന്നാല്‍ ആയിടെയ്ക്കാണ് താനൊരു സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഷിയാവോജിയ എന്ന പെണ്‍കുട്ടിയെ ഇയാള്‍ വിവാഹം കഴിച്ചത്. ഷിയാവോജിയയെ വിശ്വസിപ്പിക്കാന്‍ ചില സമ്മാനങ്ങളും ഇയാള്‍ നല്‍കിയിരുന്നു. തന്റെ മാതാപിതാക്കള്‍ ബിസിനസുകാരാണെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, സത്യത്തില്‍ ഷിജോനിന്റെ അമ്മ ബാത്ത്ഹൗസ് അറ്റന്‍ഡന്റ് ആണ്. നിര്‍മാണത്തൊഴിലാളിയാണ് ഷിജോന്റെ പിതാവെന്നും സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായപ്പോഴാണ് യുവാവിന്റെ സാമ്പത്തികസ്ഥിതിയെപ്പറ്റി ആദ്യഭാര്യയ്ക്ക് മനസിലായത്. ഉടനെ തന്നെ ഇവര്‍…
Read More » -
യാത്രക്കിടെ വിമാനത്തിലെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, പരിഭ്രാന്തി
പനാമ സിറ്റി: കോപ്പ എയര്‍ലൈന്‍സ് വിമാനത്തില്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്റെ ശ്രമം. വിമാനത്തിനുള്ളില്‍ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ സഹയാത്രികര്‍ തടയാന്‍ ശ്രമിച്ചത് കയ്യാങ്കളിയില്‍ കലാശിച്ചു. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ബ്രസീലില്‍ നിന്ന് പനാമയിലേക്ക് പോയ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് യാത്രികന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നാലെ സഹയാത്രികര്‍ ഇയാളെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. എമര്‍ജന്‍സി വാതിലിനടുത്തേക്ക് പാഞ്ഞ യാത്രികന്‍ ആദ്യം ഫ്‌ലൈറ്റ് അറ്റന്‍്ഡിനെ ബന്ദിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭക്ഷണ ട്രേയിലെ കത്തി ഉപയോഗിച്ചാണ് ഫ്‌ലൈറ്റ് അറ്റന്‍ഡിനെ ബന്ദിയാക്കാന്‍ ഇയാള്‍ ശ്രമിച്ചത്. ഫ്‌ലൈറ്റ് അറ്റന്‍ഡിന്റെ നിലവിളി ശബ്ദം കേട്ട് ആളുകളെത്തിയപ്പോഴേക്കും എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആളുകളെത്തി ഇയാളെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സമൂഹമാധ്യമമായ എക്‌സില്‍ ഉള്‍പ്പടെ വൈറലാവുന്ന വിഡിയോയില്‍ രക്തം പുരണ്ട മുഖവുമായി നില്‍ക്കുന്ന ഇയാളെ കാണാന്‍ സാധിക്കും. പനാമയില്‍ ഇറങ്ങിയ ശേഷം ‘ദേശീയ…
Read More » -
തെങ്ങിന്‍ മുകളില്‍നിന്ന് കുരങ്ങ് കരിക്കെറിഞ്ഞു; കര്‍ഷകന് ഗുരുതര പരിക്ക്
കോഴിക്കോട്: തെങ്ങിന്‍ മുകളില്‍ നിന്ന് കുരങ്ങ് പിഴുതെറിഞ്ഞ കരിക്ക് കൊണ്ട് കര്‍ഷകന് ഗുരുതരമായി പരുക്ക്. താമരശ്ശേരിയിലാണ് ഞെട്ടിക്കുന്ന സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണ്‍ എന്ന കര്‍ഷകനാണ് പരിക്കേറ്റത്. തെങ്ങിന്‍ മുകളില്‍ നിന്നും കര്‍ഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. ഏറില്‍ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ രാജു ആശുപത്രിയില്‍ ചികിത്സയിലാണ്. തുരുത്തി പള്ളിക്ക് സമീപമാണ് സംഭവമുണ്ടായത്. വീടിന് പിറക് വശത്തെ തെങ്ങിന്‍ തോപ്പില്‍ വെച്ചാണ് അപകടമുണ്ടായത്. വീടിന് പുറകിലെ തെങ്ങിന്‍ മുകളില്‍ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിയുകയായിരുന്നു. രാജു ജോണിന്റെ തലയ്ക്കും കണ്ണിനും മുഖത്തും ഗുരുതര പരുക്കേറ്റിട്ടുണ്ട്. നിലവില്‍ രാജു ജോണ്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; സംഭവം ബിഹാര്‍ അതിര്‍ത്തിയില്‍
കോഴിക്കോട്: പോക്സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കേരള പൊലീസ് പിടികൂടി അസമില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത്. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാള്‍. നാലു മാസം മുന്‍പാണ് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്സോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ്, അസം പൊലീസിന്റെ സഹായത്തോടെ വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ് പ്രതി രക്ഷപ്പെട്ടത്.
Read More » -
തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. പ്ലാവില സ്വദേശി ജയനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടുകൂടിയാണ് ഓട്ടോ മറിഞ്ഞ് ജയനെ കാണാതായത്. ഓട്ടോറിക്ഷ ഡ്രൈവറും ജയനുമായിരുന്നു അപകടം നടന്നപ്പോള്‍ ഓട്ടോയിലുണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടുകൂടി പെയ്ത കനത്ത മഴയില്‍ മരുതൂര്‍ പാലത്തിന് സമീപമുള്ള തോട്ടില്‍നിന്ന് റോഡിലേക്ക് വെള്ളം കയറിയിരുന്നു. ഈ സമയത്താണ് ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് തോടിനുസമീപമുള്ള മരത്തിന്റെ വേരില്‍ പിടിത്തംകിട്ടിയതാണ് രക്ഷയായത്. ഇയാളെ ഫയര്‍ഫോസ് സംഘമെത്തി രക്ഷിക്കുകയായിരുന്നു. ആദ്യം നാട്ടുകാരും പിന്നീട് ഫയര്‍ഫോസും ചേര്‍ന്ന് ഇന്നലെ രാത്രി ഒരു മണിവരെ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീണ്ടും ആരംഭിച്ച തിരച്ചിലില്‍ മരുതൂര്‍ പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read More » -
മകനെ ഡ്രൈവിങ് ടെസ്റ്റിന് കൊണ്ടുവന്ന പിതാവിനു ലൈസന്‍സ് ഇല്ല; വാഹനത്തിന് ഇന്‍ഷുറന്‍സും പുക സര്‍ട്ടിഫിക്കറ്റുമില്ല!
കൊച്ചി: മകനെ ബൈക്കിലിരുത്തി ഡ്രൈവിങ് ടെസ്റ്റിനു കൊണ്ടുവന്ന പിതാവിനു ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തി മോട്ടര്‍ വാഹന വകുപ്പ് പിഴ ചുമത്തി. ഇന്നലെ രാവിലെ മകന്റെ ഡ്രൈവിങ് ടെസ്റ്റിന് ഒപ്പം വന്ന പിതാവ് പച്ചാളം സ്വദേശി വി.പി. ആന്റണിക്കു ലൈസന്‍സ് ഇല്ലാത്തതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് 9,500 രൂപ പിഴ ചുമത്തിയത്. പിതാവിന്റെ ബൈക്കിനു പിന്നിലിരുന്നു ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ മകന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. ബിനു ഇതിന് പിഴ ചുമത്തി. ഇചലാനില്‍ രേഖപ്പെടുത്താന്‍ പിതാവിന്റെ ഡ്രൈവിങ് ലൈസന്‍സ് ചോദിച്ചപ്പോഴാണ് ഇല്ലെന്നു ബോധ്യമായത്. ബൈക്കിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇന്‍ഷുറന്‍സിന്റെയും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും കാലാവധി കഴിഞ്ഞിരുന്നു. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാലു കുറ്റങ്ങള്‍ക്കും കൂടിയാണു പിഴ ചുമത്തിയതെന്ന് ആര്‍ടിഒ ടി.എം. ജേഴ്‌സണ്‍ പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 5,000, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനു 2,000, ഇന്‍ഷുറന്‍സ് ഇല്ലാത്തതിനു 2,000, പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 500 എന്നിങ്ങനെയാണു പിഴ. ഡ്രൈവിങ്…
Read More » -
ക്രിമിനല്‍ സംഘങ്ങളുടെ കൂത്തരങ്ങായി മാനവീയം വീഥി: കണ്ണടച്ച് അധികൃതര്‍
തിരുവനന്തപുരം: മാനവീയം വീഥിയും പരിസരവും രാത്രി സമയങ്ങളില്‍ ക്രിമിനല്‍ സംഘങ്ങള്‍ കൈയടക്കുന്നതായി ആക്ഷേപം. വ്യാഴാഴ്ച രാത്രി പത്തരയോടെ മാനവീയം വീഥിക്കടുത്തുള്ള ആല്‍ത്തറ ജംഗ്ഷനു സമീപത്തായി വെമ്പായം സ്വദേശിയായ ഷിജിത്തിന് കുത്തേറ്റതാണ് ഒടുവിലത്തെ സംഭവം. നൈറ്റ് ലൈഫിനായി സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മാനവീയം വീഥി ഇടയ്ക്കിടെ ക്രിമിനല്‍ സംഘങ്ങളുണ്ടാക്കുന്ന അക്രമ സംഭവങ്ങളാല്‍ പേരിന് കളങ്കം നേരിടുകയാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മാനവീയം വീഥിയില്‍ പൊലീസ് നോക്കിനില്‍ക്കെ ബന്ധുക്കളായ യുവാക്കള്‍ക്കുനേരെ മദ്യപ സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. നൈറ്റ് ലൈഫ് ആസ്വദിക്കാനെന്ന പേരില്‍ ലഹരിസംഘങ്ങളുടെ താവളമായി മാനവീയം വീഥി മാറുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കുടുംബവുമായി എത്തുന്നവര്‍ക്കും ക്രിമിനലുകള്‍ ഭീഷണിയാകുന്നുണ്ട്. മാനവീയം വീഥിയിലെത്തിയ അദ്ധ്യാപികയ്ക്കും കുടുംബത്തിനും നേരെ ലഹരി മാഫിയാ സംഘങ്ങളുടെ ആക്രമണമുണ്ടായത് കുറച്ചുനാള്‍ മുന്‍പാണ്. ഇവിടെ നിരവധി തവണ ആക്രമണമുണ്ടായെങ്കിലും മാഫിയാസംഘത്തെ ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കാറില്ല.പൊലീസിന്റെ മേല്‍നോട്ടക്കുറവും എക്‌സൈസിന്റെ നിരീക്ഷണം കാര്യക്ഷമമല്ലാത്തതും ലഹരി സംഘങ്ങള്‍ സജീവമാകാന്‍ കാരണമായി. മുന്‍പൊരിക്കല്‍ കലാപരിപാടിക്കിടെ മദ്യപിച്ചെത്തിയ യുവാക്കള്‍ ചേരിതിരിഞ്ഞ് ഇവിടെ ഏറ്റുമുട്ടിയിട്ടുണ്ട്.സിഗരറ്റ്…
Read More » -
”വിദ്യാര്‍ഥികളെ പേടിച്ച് കഴിയേണ്ട സ്ഥിതി; അധ്യാപകര്‍ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന ഭയത്തോടെ”
കൊച്ചി: ക്രിമിനല്‍ കേസില്‍ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് കേരള ഹൈക്കോടതി. ക്ലാസിനുള്ളില്‍ ഡെസ്‌കില്‍ കാല്‍ കയറ്റിവച്ചത് ചോദ്യം ചെയ്തപ്പോള്‍ ചീത്ത വിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികയ്‌ക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. എന്തു ചെയ്യണം, ചെയ്യരുതെന്ന ഭയപ്പാടില്‍ കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനു ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഗുരുദക്ഷിണയായി ചോദിച്ച പെരുവിരല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ചു നല്‍കിയ ഏകലവ്യന്‍ പകര്‍ന്ന പാഠമൊക്കെ ഇപ്പോള്‍ തലകീഴായി മറിഞ്ഞെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീന്‍ പറഞ്ഞു. അച്ചടക്ക പാലനത്തിന്റെ ഭാഗമായാണ് കുട്ടിയെ ശാസിച്ചതെന്ന് അധ്യാപിക ഹര്‍ജിയില്‍ വ്യക്തമാക്കി. ”വീട്ടില്‍ ചെയ്യുന്നതു പോലെ ഇവിടെ ചെയ്യരുത് എന്നു പറഞ്ഞപ്പോള്‍, ‘വീട്ടുകാരെ പറഞ്ഞതു കൊണ്ട് ടീച്ചറെ അസഭ്യം പറഞ്ഞു” – എന്ന് കുട്ടി തന്നെ മൊഴി നല്‍കിയതും ചൂണ്ടിക്കാട്ടി. കുട്ടികളുടെ നല്ലതിനായി അധ്യാപകര്‍ സ്വീകരിക്കുന്ന ശിക്ഷണ നടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കരുതെന്നും കോടതി പറഞ്ഞു. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഈ…
Read More » -
യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡി ശിവപ്രസാദ് കീഴടങ്ങി
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. ഹോര്‍ട്ടികോപ്പ് മുന്‍ എംഡി ആയിരുന്ന ശിവപ്രസാദാണ് സൗത്ത് എസിപി ഓഫീസില്‍ കീഴടങ്ങിയത്. 27 ദിവസമായി ശിവപ്രസാദ് ഒളിവിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. 75 വയസുകാരനായ ശിവപ്രസാദ് സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പ്, ഫിഷറീസ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എംഡി അടക്കം നിരവധി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ്. അയല്‍ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. കേസില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പട്ടികവര്‍ഗ കമ്മിഷന്റെ നിര്‍ദേശം.
Read More » -
കെ മുരളീധരന്‍ നാളെ പാലക്കാട്ടെത്തും; യുഡിഎഫ് പ്രചരണ പരിപാടികളില്‍ സജീവമാകും
പാലക്കാട്: ഉപതിരഞ്ഞെടുപ്പിന്റെ ചൂടേറുമ്പോള്‍ ഒടുവില്‍ രാഹുലിനായി കളത്തിലിറങ്ങാന്‍ കെ മുരളീധരന്‍. പാലക്കാട്ടെ പ്രചാരണയോഗങ്ങളില്‍ തിങ്കള്‍, ഞായര്‍ ദിവസങ്ങളിലാവും കെ മുരളീധരന്‍ പങ്കെടുക്കുക. ആദ്യം പാലക്കാട് സ്ഥാനാര്‍ത്ഥിയായി ജില്ലാ കോണഗ്രസ്സ് കമ്മിറ്റി നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിരുന്നത് കെ മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് ഡിസിസി. നേതൃത്വം അയച്ച കത്ത് പുറത്ത് വന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു. ആദ്യഘട്ടത്തില്‍ കെ മുരളീധരന്‍ പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിനെത്തുമെന്ന് പിന്നീട് പറഞ്ഞിരുന്നു. മേപ്പറന്പ് ജങ്ഷനില്‍ ഞായറാഴ്ച വൈകുന്നേരം ആറിന് പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിക്കും. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയില്‍ കര്‍ഷകരക്ഷാമാര്‍ച്ചും മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
Read More »