NEWS

  • ഇത്തരം ഒരു സന്ദേശമോ പേയ്‌മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരില്ല; പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്

    തിരുവനന്തപുരം: ട്രാഫിക് നിയംമലംഘനം നടത്തിയിട്ടുണ്ടെന്ന പേരില്‍ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജസന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസേജുകള്‍ക്കാവും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണ്. മെസ്സേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്റ്റേഡ് മൊബൈല്‍ നമ്പരിലേക്ക് മാത്രമേ വാഹന നമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു. ഒരു പേയ്‌മെന്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ whatsapp ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways) ന് ഇല്ല. ഇത്തരം message കള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കില്‍ ഉടന്‍…

    Read More »
  • മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; അത് സംരക്ഷിക്കപ്പെടണം: സമസ്ത സെക്രട്ടറി

    കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. 1950 ലാണ് ഭൂമി വഖഫ് ആയത്. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളതെന്നും ഉമര്‍ ഫൈസി പറഞ്ഞു. എസ്‌കെഎസ്എസ്എഫ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫറൂഖ് കോളജ് നടത്തുന്നത് വഹാബികളാണ്. അവരാണ് മുനമ്പത്തെ വഖഫ് ഭൂമി വിറ്റത്. ഇവിടെ ഭൂമി വാങ്ങിയവര്‍ നിരപരാധികളാണ്. വഖഫ് സ്വത്ത് വില്‍ക്കാന്‍പാടില്ല. അതറിയാതെ സ്ഥലംവാങ്ങിയവര്‍ക്ക് ഫറൂഖ് കോളജിന്റെ നടത്തിപ്പുകാരായ വഹാബികളില്‍ നിന്ന് വില തിരികെ വാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അവിടെ താമസിക്കുന്ന പാവപ്പെട്ടവരെ വെറുതെ റോഡിലേക്ക് ഇറക്കി വിടാന്‍ പാടില്ല. ഭൂമി വിറ്റ വഹാബികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി അവരെ അനുയോജ്യമായ സ്ഥലത്ത് പാര്‍പ്പിക്കുകയാണ് വേണ്ടത്. മതത്തില്‍ ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചില്ലെന്ന് മുസ്ലിം ലീഗിനെ പരോക്ഷമായി ലക്ഷ്യമിട്ട് ഉമര്‍ ഫൈസി പറഞ്ഞു.…

    Read More »
  • വിവാഹാഭ്യര്‍ഥന നിരസിച്ചു; വീട്ടമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം

    കോഴിക്കോട്: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ കത്തി കൊണ്ട് കുത്തി കൊല്ലാന്‍ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33)കത്തി വീശി കൊല്ലാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പര്‍ദ്ദ ഷോപ്പില്‍ ജീവനക്കാരിയാണ് വീട്ടമ്മ. ഭര്‍ത്താവ് പ്രവാസിയാണ്. 13 ഉം 7ഉം വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. മഷൂദ് അത്താണി കൊങ്ങന്നൂര്‍ റോഡ് ജംഗ്ഷനില്‍ മത്സ്യക്കടയില്‍ നേരത്തെ ജോലി ചെയ്തിരുന്നു. വീട്ടമ്മയുമായി പരിചയത്തിലായിരുന്ന ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ നിരസിച്ചു. പിന്നീട് കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് അക്രമമുണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 സ്റ്റിച്ചുണ്ട്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അത്തോളി പോലീസ്…

    Read More »
  • കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 മരണം, 9 പേര്‍ക്ക് പരുക്ക്

    കണ്ണൂര്‍: കേളകത്ത് മലയാംപടിയില്‍ എസ് വളവില്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹന്‍ എന്നിവരാണ് മരിച്ചത്. 14 പേരാണ് നാടക സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റ 9 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്. കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍സ് എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം നിയന്ത്രണം വിട്ട് ബസ് ആഴത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് നിഗമനം. മുന്‍വശത്ത് ഇരുന്ന രണ്ടുപേരാണ് മരിച്ചത്. കടന്നപ്പള്ളിയില്‍ നാടകം അവതരിപ്പിച്ച ശേഷം സുല്‍ത്താന്‍ ബത്തേരിയിലേക്ക് പേകും വഴിയാണ് അപകടം. നാടകസംഘത്തിന് വഴിതെറ്റിയാണ് ഈ റോഡിലൂടെ സഞ്ചരിച്ചത്. മരത്തില്‍ തട്ടിയാണ് ബസ് നിന്നത്.

    Read More »
  • വാട്ടര്‍ അതോറിട്ടിയുടെ ബോര്‍ഡ് വച്ച കാറില്‍ പരിശോധന; ഡിക്കിയില്‍നിന്ന് പിടിച്ചെടുത്തത് 40 കിലോ ചന്ദനമുട്ടികള്‍

    കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ വാഹനത്തില്‍ ചന്ദനം കടത്തിയ അഞ്ചുപേര്‍ പിടിയില്‍. കോഴിക്കോട് മലാപ്പറമ്പില്‍ വച്ചാണ് 40 കിലോ വരുന്ന 10 ചന്ദനമുട്ടികള്‍ കാറിന്റെ ഡിക്കിയില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇതിന് 30 ലക്ഷം രൂപ വില മതിക്കുന്നു. കാര്‍ മലാപ്പറമ്പിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് വളപ്പിന് മുന്‍വശത്ത് നിറുത്തിയ നിലയിലായിരുന്നു. പ്രതികളായ കാര്‍ ഡ്രൈവര്‍ ശ്യാമപ്രസാദ് എന്‍ പന്തീരാങ്കാവ്, നൗഫല്‍ നല്ലളം, ഷാജുദ്ദീന്‍ ഒളവണ്ണ, അനില്‍ സി.ടി പന്തിരാങ്കാവ്, മണി പിഎം എന്നിവരെയും കാറും തൊണ്ടിമുതലും മാത്തോട്ടം വനംവകുപ്പ് കാര്യാലയത്തില്‍ എത്തിച്ചു. ശ്യാമപ്രസാദ് 4 വര്‍ഷമായി ഈ കാറിന്റെ ഡ്രൈവറാണ്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ ബാലുശേരി സ്വദേശി ടി.സി അതുല്‍ഷാജി, കല്ലാനോട് സ്വദേശി ഒ.വി വിഷ്ണു എന്നിവരെ ചെത്തി മിനുക്കിയ 25 കിലോ ചന്ദനവുമായി പിടികൂടി. ഇവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.

    Read More »
  • മുഖം മൂടി, കയ്യില്‍ ആയുധങ്ങള്‍… വടക്കന്‍ പറവൂരിലും കുറുവ സംഘം?

    എറണാകുളം: വടക്കന്‍ പറവൂരിലും കുറുവ സംഘം എത്തിയതായി സംശയം. മുഖം മറച്ച് കയ്യില്‍ ആയുധങ്ങളുമായി അജ്ഞാതര്‍ വീടുകളില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന മോഷണ പരമ്പരയ്ക്ക് പിന്നില്‍ കുറുവാ സംഘമാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. പത്തിലധികം മോഷണമാണ് മണ്ണഞ്ചേരി, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളില്‍ നടന്നത്. ഈ മോഷണങ്ങളില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വടക്കന്‍ പറവൂരിലും കുറുവ സംഘം എത്തിയതായി സംശയം. പ്രദേശത്ത് മോഷണമൊന്നും നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നില്ല. വീടിന്റെ പുറകുവശം വഴി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. കുറുവ സംഘത്തില്‍ പെട്ടവരാണോ ഇവരെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. നാട്ടുകാരുടെ മൊഴിയടക്കം രേഖപ്പെടുത്തി വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

    Read More »
  • ജോലിക്ക് പോകുന്നതിനിടെ വാഹനാപകടം: കുവൈറ്റില്‍ മലയാളി ഹോം നേഴ്‌സ് മരിച്ചു

    കൊല്ലം: കുവൈറ്റില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുന്‍ ഭവനത്തില്‍ ജയകുമാരി (51) ആണ് മരിച്ചത്. കുവൈറ്റില്‍ ഹോം നേഴ്‌സായി ജോലി നോക്കുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫര്‍വാനിയയില്‍ വച്ചാണ് അപകടമുണ്ടായത്. ജയകുമാരി യാത്ര ചെയ്തിരുന്ന ടാക്‌സി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് അബ്ബാസിയ നിര്‍വാഹക സമിതിയംഗമായ ജയകുമാരി കുവൈത്തില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പം ആയിരുന്നു താമസം. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് മകന്റെ ചരമ വാര്‍ഷികത്തിന് നാട്ടില്‍ വന്നിട്ട് തിരിച്ചുപോയത്. ഭര്‍ത്താവ് : പരേതനായ ബാബു. മക്കള്‍: പരേതനായ മിഥുന്‍, മീദു. മരുമകന്‍ രാഹുല്‍.  

    Read More »
  • ഡീസല്‍ ഊറ്റി മോഷ്ടിച്ച് ലോറി ഉപേക്ഷിച്ച കേസ്; ഒരാള്‍ക്കൂടി അറസ്റ്റില്‍

    തൃശൂര്‍: 30,000 രൂപയുടെ ഡീസല്‍ ഊറ്റി മോഷ്ടിച്ച് ലോറി ഉപേക്ഷിച്ച കേസില്‍ ഒരാളെക്കൂടി ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. കാളിയാറോഡ് കളപ്പാറ പങ്ങാരപിള്ളി കരിമ്പടിച്ചില്‍ എല്‍ദോ(29)യാണ് അറസ്റ്റിലായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ലോറിയില്‍നിന്ന് ഡീസല്‍ മോഷ്ടിച്ചതിന് ഡ്രൈവര്‍ തിരുവനന്തപുരം വാമനപുരം പാറപ്പുറത്ത് പുത്തന്‍വീട് ശ്രീശാന്തി(40)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 24-ന് ചെറുശ്ശേരിയിലെ സിമന്റ് വിതരണക്കമ്പനിയുടെ ഓഫീസില്‍നിന്ന് തമിഴ്നാട് ശങ്കിരിയിലെ സിമന്റ് ഫാക്ടറിയിലേക്ക് കൊണ്ടുപോയ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍നിന്നാണ് പാലക്കാട് ഭാഗത്തുവെച്ച് എല്‍ദോയുടെ സഹായത്തോടെ ഡീസല്‍ ഊറ്റി മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ചുവന്നമണ്ണിനടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത പ്രതികള്‍ ആസൂത്രണം ചെയ്താണ് മോഷണം നടത്തിയത്. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി ഗുജറാത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ എല്‍ദോയെ മൂവാറ്റുപുഴയില്‍നിന്നാണ് പോലീസ് പിടികൂടിയത്.

    Read More »
  • വയനാടിനായി ചോദിച്ചത് 1500 കോടി; കേരളത്തിന്റെ ഫണ്ടില്‍ തുകയുണ്ടല്ലോയെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈചൂരല്‍മല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഉരുണ്ടുകളിക്കുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) ബാക്കിയുണ്ടെന്നാണ് ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നല്‍കിയ കത്തില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കിയതെന്നാണു വിവരം. 2024 ഏപ്രില്‍ 1 വരെ 394 കോടി രൂപ എസ്ഡിആര്‍എഫില്‍ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയില്‍ പറയുന്നു. 202425 ല്‍ എസ്ഡിആര്‍എഫിലേക്ക് 388 കോടി രൂപ കൈമാറിയതില്‍ 291 കോടി കേന്ദ്ര വിഹിതമാണ്. പ്രത്യേക സഹായമായി 1500 കോടി രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കി 3 മാസം കഴിഞ്ഞും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രത്തിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ…

    Read More »
  • വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടി; കോട്ടയത്തുകാരനായ ‘ആസാമി’ പിടിയില്‍

    തിരുവനന്തപുരം: വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍ സ്വദേശിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വെള്ളറടയില്‍ യാതൊരു അംഗീകാരവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബയോ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലാണ് ഇയാള്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. തൊഴില്‍രഹിതരായ യുവതീ യുവാക്കളെ തന്റെ അത്മീയമുഖം ഉപയോഗിച്ച് ആകര്‍ഷിച്ചും സ്വാധീനിച്ചുമാണ് രാധാകൃഷ്ണനും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്. ജില്ലയിലെ വിവിധസ്ഥലങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഈ കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. രാധാകൃഷ്ണന്‍ ഇടനിലക്കാരനായാണ് പണം വാങ്ങിയത്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന ഇയാള്‍ കേസുകള്‍ വന്നതോടെ കര്‍ണാടകത്തിലേക്കും അവിടെനിന്ന് വയനാട്ടിലേക്കും കടക്കുകയായിരുന്നു. പണം തിരികെക്കിട്ടാതെയായപ്പോള്‍ ഇയാള്‍ ഇടപെട്ട് പണമോ ജോലിയോ നല്‍കാമെന്നു പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇത്തരത്തില്‍…

    Read More »
Back to top button
error: