NEWS
-
ആരും എൻകെ. പ്രേമചന്ദ്രനെ അര സംഘി’ അല്ലെങ്കിൽ ‘മുക്കാൽ സംഘി’ എന്ന് വിളിച്ച് ആരും ആക്രമിക്കരുത്, രാജ്യം ജയിക്കണം എന്നാഗ്രഹിക്കുന്ന അപൂർവ്വം ചില രാഷ്ട്രീയക്കാരിൽ പെടുന്നവരാണ് തരൂരും എൻകെ പ്രേമന്ദ്രനും!! 39 വർഷം മുടങ്ങിക്കിടന്ന കൊല്ലം ബൈപാസ് പദ്ധതി പൂർത്തിയാക്കി കൊടുത്തത് മോദി സർക്കാർ- സുരേഷ് ഗോപി
കൊല്ലം: വികസന കാര്യങ്ങളിൽ തങ്ങളുമായി സഹകരിക്കുന്നതിന്റെ പേരിൽ എൻകെ പ്രേമചന്ദ്രനെ അര സംഘി’ എന്നോ ‘മുക്കാൽ സംഘി’ എന്നോ വിളിച്ച് ആരും ആക്രമിക്കരുതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഉപദേശം. രാഷ്ട്രീയമായി തങ്ങൾ ശക്തമായി എതിർക്കുമെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് നിൽക്കുന്നവരാണ് പ്രേമചന്ദ്രനും ശശി തരൂരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ജയിക്കണം എന്ന് ആഗ്രഹിക്കുന്ന അപൂർവ്വം ചില രാഷ്ട്രീയക്കാരാണ് ഇരുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുപോലെ -+കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ കൊല്ലം ഒന്നാം സ്ഥാനത്താണെന്ന് സുരേഷ്ഗോപി അവകാശപ്പെട്ടു. കേരളത്തിലെ ആദ്യത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റം കൊല്ലത്ത് ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് പ്രധാനമന്ത്രിയുടെ അനുമതിയോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മെമു ട്രെയിനുകൾക്ക് ആവശ്യമായ പിറ്റ്ലൈൻ സൗകര്യം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ കൊല്ലത്ത് അതിവേഗം പൂർത്തിയാവുകയാണെന്നും…
Read More » -
പാക്കിസ്ഥാന്റെ ഭീകരവാദ പ്രണയം തകർക്കാൻ ഇന്ത്യയുടെ അറ്റകൈ പ്രയോഗം, ‘ഓപ്പറേഷൻ സവാൽകോട്ട്’ ചെനാബ് നദിക്ക് കുറുകെ വരുന്ന കൂറ്റൻ അണക്കെട്ട്… വിശദമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ച് പാക് വിദേശകാര്യ മന്ത്രാലയം, ഇത് ജല ഭീകരവാദം, ഇന്ത്യ ഞങ്ങളെ ഒരിറ്റ് വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുന്നു- പാക് മാധ്യമങ്ങൾ
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇങ്ങനെയുള്ള തിരിച്ചടികൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് പാക്കിസ്ഥാൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല… അതാണ് ‘ഓപ്പറേഷൻ സവാൽകോട്ട്’… ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ സവാൽകോട്ടിൽ ഉയരുന്ന വമ്പൻ ജലവൈദ്യുത പദ്ധതി. ജലവൈദ്യുത പദ്ധതി ഔദ്യോഗികമായി ആരംഭിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കം പാക്കിസ്ഥാനെ അക്ഷരാർഥത്തിൽ വിറളിപിടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 1960-ലെ സിന്ധു നദീജല കരാർ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഈ നടപടിക്ക് ശേഷമുള്ള ആദ്യത്തെ പ്രധാന തന്ത്രപ്രധാനമായ നിർമ്മാണ പ്രവർത്തനമാണ് ചെനാബ് നദിക്കു കുറുകെ വരുന്ന കൂറ്റൻ അണക്കെട്ട്. ഏകദേശം 5,129 കോടി രൂപ ചിലവിൽ നാഷണൽ ഹൈഡ്രൊഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1,856 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ഈ പദ്ധതി ജമ്മു കശ്മീരിലെ ഉധംപൂർ, രാംബാൻ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. 192.5 മീറ്റർ ഉയരമുള്ള കൂറ്റൻ അണക്കെട്ടും എട്ട് യൂണിറ്റുകളുള്ള ഭൂഗർഭ പവർ…
Read More » -
പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികൾ തിരയിൽപ്പെട്ടു!! രണ്ടു പ്ലസ് വൺ വിദ്യാർഥികളെ കാണാതായി, മൂന്നുപേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു
പരവൂർ: കൊല്ലത്ത് പൊഴിക്കര കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അപകടം ഉണ്ടായത്. പൊഴിക്കര മേജർ ദേവി ക്ഷേത്രത്തിനു സമീപമാണ് അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയത്. ഇതിനിടെ അഞ്ച് പേരും വലിയ തിരമാലയിൽപ്പെടുകയായിരുന്നു. ഉടൻ സമീപമുണ്ടായിരുന്ന നാട്ടുകാർ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പ്ലസ് വൺ വിദ്യാർഥികളായ കണ്ണൻ, ബിപിൻ എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
Read More » -
അലപ്പുഴയിൽ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുവർഷം, കുട്ടിയെ പീഡിപ്പിച്ചവരിൽ പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും!!പോക്സോ കേസിൽ മൂന്നുപേർ അറസ്റ്റിൽ, പീഡനവിവരം പുറംലോകമറിഞ്ഞത് കുട്ടി സുഹൃത്തിനോട് തുറന്നു പറഞ്ഞതിലൂടെ
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന പോക്സോ കേസ്. 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പിതാവും പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചത് രണ്ടുവർഷത്തോളം. ബന്ധുവായ സുഹൃത്തിനോട് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞതോടെയാണ് പിതാവിന്റെ ക്രൂരത പുറത്താകുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പീഡനത്തിന് ഇരയായ കുട്ടിക്ക് കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read More » -
കയ്യിൽ കരുതിയെ പാമ്പിനെ വന്ദേഭാരതിലെ ശുചിമുറിയിൽ തുറന്നുവിട്ടു, യുവാവ് പിടിയിൽ
മുംബൈ: കയ്യിൽ കരുതിയ പാമ്പിനെ വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 22225) കഴിഞ്ഞ ഡിസംബർ 27-നായിരുന്നു സംഭവം. സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി. ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ പിടികൂടിയത്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Read More » -
‘ആണവപദ്ധതി പിന്‍വലിക്കണം, ഹമാസിനും ഹിസ്ബുള്ളയ്ക്കുമുള്ള സഹായം നിര്‍ത്തണം, ജനങ്ങളോടു മാന്യമായി പെരുമാറണം’; യുദ്ധം ഒഴിവാക്കാന്‍ ഇറാനു മുന്നില്‍ നിരവധി നിബന്ധനകള്‍; ഭരണമാറ്റമാണ് നല്ലതെന്ന് ആവര്‍ത്തിച്ച് ട്രംപ്; സൈനിക നീക്കം ത്വരിതഗതിയില്‍
വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണമാറ്റമുണ്ടാകുന്നതാണു നല്ലതെന്നും ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ ഉടനടി ‘അതിശക്തമായ അധികാര’ പ്രയോഗമുണ്ടാകുമെന്നും ട്രംപ്. മേഖലയിലേക്കു രണ്ടാമത്തെ വിമാന വാഹിനിക്കപ്പല്‍ അയയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ടെഹ്റാന്റെ ദീര്‍ഘകാല ആണവ തര്‍ക്കത്തില്‍ നയതന്ത്രം പുനരുജ്ജീവിപ്പിക്കാന്‍ വാഷിംഗ്ടണും ടെഹ്റാനും ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ സൈനിക നീക്കങ്ങളും കടുത്ത പ്രസ്താവനകളും വരുന്നത്. യുഎസ് ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ ഇറാനുമായി ചര്‍ച്ച നടത്തുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാന്‍ പ്രതിനിധികള്‍ ഇതില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കും. ഉക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായി വിറ്റ്കോഫും കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ വെച്ച് റഷ്യന്‍, ഉക്രേനിയന്‍ ഉദ്യോഗസ്ഥരെയും കാണും. ഇറാനില്‍ ഭരണമാറ്റം വേണോ എന്ന ചോദ്യത്തിന്, ‘അതാണ് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം എന്ന് തോന്നുന്നു’ എന്നാണ് ട്രംപ് മറുപടി നല്‍കിയത്. ഇറാനില്‍ ആര് അധികാരമേല്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചെങ്കിലും ‘അവിടെ അതിന് പ്രാപ്തിയുള്ള ആളുകളുണ്ട്’ എന്ന് അദ്ദേഹം…
Read More » -
‘ആര്‍ക്കാണ് അതിനു ധൈര്യം?’ താരിഖിനെ മെരുക്കാന്‍ അശ്വിന്റെ തന്ത്രം; ഇന്ത്യന്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയായി വലങ്കയ്യന്‍ ഓഫ് സ്പിന്നര്‍
ന്യൂഡല്‍ഹി: സ്പിന്നര്‍ ഉസ്മാന് താരിഖ് പന്തെറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ വിവാദമാണ്. എന്നാല്‍, പാകിസ്താന് ഇന്ത്യക്കെതിരേ സൂക്ഷിച്ച ‘ട്രംപ് കാര്‍ഡ്’ ആണ് താരിഖ് എന്നത് കളി വിദഗ്ധന്മാര്ക്കു നല്കുന്ന തലവേദന ചെറുതല്ല. വലങ്കയ്യന്‍ ഓഫ് സ്പിന്നറായ താരം ഇന്ത്യന്‍ നിരയിലൈ ഇടങ്കയ്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പ്രശ്നക്കാരനാകുമെന്നാണ് വിലയിരുത്തല്‍. ഓഫ് സ്പിന്നിനെതിരെ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് കളിക്കാന്‍ പ്രയാസമായിരിക്കും. ഇടംകയ്യന്‍ ബാറ്റര്‍ക്ക് പന്ത് പുറത്തേക്ക് വരുന്നതിനാല്‍ എഡ്ജായി ക്യാച്ചാകാന്‍ സാധ്യതയുണ്ട്. അതെല്ലാം കൊണ്ടുതന്നെ ഇന്ത്യപാക് മത്സരത്തിന് മുന്നോടിയായി ചര്‍ച്ചയാകുന്നതും ഉസ്മാന് താരിഖിന്റെ ബോളിങ് ആക്ഷനാണ്. ഓടിയെത്തി ഒന്നു നിന്ന ശേഷം പന്ത് റിലീസ് ചെയ്യുന്ന ഉസ്മാന്റെ രീതിക്കെതിരെ പല ക്രിക്കറ്റ് വിദഗ്ധരും ആരാധകരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അതേസമയം, ഞായറാഴ്ചയിലെ മത്സരത്തില്‍ ഉസ്മാന്റെ പന്തിനെ നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരു തന്ത്രം മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന് മുന്നോട്ട് വെയ്ക്കുന്നു. ഉസ്മാന്റെ ആക്ഷന്‍ അയാള്‍ക്കെതിരെ തന്നെ പ്രയോഗിക്കാം എന്നാണ് അശ്വിന് പറയുന്നത്. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുന്നത്…
Read More » -
‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്സ്, അത്ഭുതകരമായ ശരീരം’; എപ്സ്റ്റീന് ഫയലില്‍ കുരുങ്ങി ലോകത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡ് തലവന്‍; കസേരയും തെറിച്ചു
ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ചിത്രവും ഇടപാടുകളും പുറത്തുവന്നതോടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ കമ്പനികളില്‍ ഒന്നായ ഡി.പി വേള്‍ഡ് തലവന്റെ കസേര തെറിച്ചു. ദുബായ്യെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ് ആക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിനെയാണ് പുറത്താക്കിയത്. ജെഫ്രി എപ്സ്റ്റീനൊപ്പം സുല്‍ത്താന്‍ സുലായെം വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങളാണ് പുറത്തുവന്നത്. എപ്സ്റ്റീന് രേഖകളില്‍ ഇദ്ദേഹത്തിന്റെ പേര് 9400 തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എപ്സ്റ്റീനുമായുള്ള ഇമെയില്‍ സംഭാഷണങ്ങളില്‍ ദുബായ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയുമായുള്ള ലൈംഗികബന്ധത്തിന്റെ വര്‍ണനകള്‍ വരെയുണ്ട്. ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്സ്, അത്ഭുതകരമായ ശരീരം’ എന്നാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം ഇതേപ്പറ്റി എപ്സ്റ്റീനോട് പറയുന്നത്. ഇത്തരത്തില്‍ വ്യക്തിപരവും ഔദ്യോഗികവും ആയ ഒട്ടേറെക്കാര്യങ്ങള്‍ ഇദ്ദേഹം ജെഫ്രി എപ്സ്റ്റീനുമായി പങ്കുവച്ചിട്ടുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. ഒരുദശകത്തിനിടെ നൂറുകണക്കിന് ഇമെയിലുകളാണ് ഇരുവരും പരസ്പരം അയച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സുല്‍ത്താന്‍…
Read More »

