NEWS

  • വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം: അനില്‍ അക്കര പറയുന്നത് അര്‍ധസത്യം; വാദങ്ങളും ഓരോന്നായി പൊളിയുന്നു; നിലവിലെ കരാറുകള്‍ റദ്ദാക്കാതെ സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല; സുപ്രീം കോടതിയില്‍ അടക്കം കേസുകള്‍; ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന്റെ പൂര്‍ണരൂപം പുറത്ത്

    തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ അഫിഡാവിറ്റ്. എന്നാല്‍, ഇതില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ആവര്‍ത്തിക്കുകയാണ് അനില്‍ അക്കര. സര്‍ക്കാരിനുവേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ട ടിങ്കു ബിസ്വാള്‍ ഐഎഎസ് ആണ് സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. യുഎഇയിലെ റെഡ് ക്രസന്റ് അതോറിറ്റിയുമായും മറ്റു കരാറുകാരുമായിട്ടാണു കരാറുള്ളതെന്നും ഇവര്‍ സുപ്രീം കോടതിയില്‍ അടക്കം നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ഏകപക്ഷീയമായി പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും നിലവിലെ കരാറുകള്‍ റദ്ദാക്കിയാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. കെട്ടിടത്തിന് ഉറപ്പുണ്ടെന്ന് എഐടി കാലിക്കറ്റ് റിപ്പോര്‍ട്ട് നല്‍കിയാലും ആവശ്യമായ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. കെട്ടിടത്തിനു ബലമുണ്ടായിട്ടും സര്‍ക്കാര്‍ നടപടി വൈകിക്കുന്നു എന്നാണ് അനില്‍ പറയുന്നത്. എന്നാല്‍, കെട്ടിടമല്ല, നിലവിലെ കരാറുകളാണ് പ്രതിസന്ധിയെന്നാണു സര്‍ക്കാര്‍ വാദം. വടക്കാഞ്ചേരിയില്‍ 2.17 ഏക്കര്‍ സ്ഥലത്ത് 500 ചതുരശ്രയടി വീതമുള്ള 140 ഫ്‌ളാറ്റുകള്‍…

    Read More »
  • ഇത്രയായിട്ടും ഇറാന്‍ കുലുങ്ങാത്തത് എന്ത്? വന്‍ സന്നാഹങ്ങള്‍ ഒരുക്കിയിട്ടും അനുരഞ്ജനത്തിന് തയാറാകാത്തതില്‍ ട്രംപിന് അത്ഭുതമെന്ന് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്; ആണവ സമ്പുഷ്ടീകരണം 60 ശതമാനത്തില്‍ എത്തിയെന്ന് സംശയം

    ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ വന്‍ സൈനിക സന്നാഹങ്ങളൊരുക്കുമ്പോഴും ഇറാന്‍ ആണവ പദ്ധതികളില്‍നിന്നടക്കം പിന്നോട്ടു പോകാത്തതില്‍ അമ്പരന്ന് ട്രംപ്. ഇറാന്‍ കീഴടങ്ങാന്‍ തയാറാകാത്തതില്‍ ട്രംപ് അത്ഭുതപ്പെടുന്നെന്ന് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. ‘നിരാശ എന്ന വാക്ക് ഉപയോഗിക്കാന്‍ താല്പര്യമില്ല, കാരണം തനിക്ക് മുന്നില്‍ ധാരാളം ബദല്‍ മാര്‍ഗങ്ങളുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് ഇതുവരെ ‘കീഴടങ്ങി’ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എങ്കിലും അവര്‍ എന്തുകൊണ്ടാണ് വഴങ്ങാത്തത് എന്ന് അദ്ദേഹം കൗതുകത്തോടെ നോക്കുന്നു’- എ്ന്നായിരുന്നു വിറ്റ്‌കോഫിന്റെ വാക്കുകള്‍. പ്രസിഡന്റിന്റെ മരുമകള്‍ ലാറ ട്രംപ് അവതരിപ്പിക്കുന്ന ഫോക്‌സ് ന്യൂസിന്റെ ‘മൈ വ്യൂ വിത്ത് ലാറ ട്രംപ്’ എന്ന പരിപാടിയിലാണ് വിറ്റ്‌കോഫിന്റെ പ്രതികരണം. ‘ഇത്രയധികം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, അവിടെയുള്ള നാവിക-സൈനിക ശക്തിയുടെ സാന്നിധ്യത്തിലും, അവര്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ അടുത്ത് വന്ന് ‘ഞങ്ങള്‍ക്ക് ആയുധം വേണ്ടെന്നു വയ്ക്കാന്‍ കഴിയുമെന്നും ഉറപ്പു നല്‍കുന്നെന്നും പറയാത്തത്’ പറയാത്തത്? അവരെ ആ നിലപാടിലേക്ക് എത്തിക്കുന്നത് പ്രയാസകരമാണെന്നാണു കരുതുന്നതെ’ന്നും അദ്ദേഹം പറഞ്ഞു. മിഡില്‍…

    Read More »
  • ട്രംപിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമം, കൈയിൽ ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച കാൻഡും!! യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ

    വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ആയുധധാരിയായ യുവാവിനെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി. ട്രംപിന്റെ ഫ്‌ളോറിഡയിലെ മാർ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലേക്കാണ് തോക്കുധാരിയായ യുവാവ് അതിക്രമിച്ച് കയറിയത്. ഇയാളുടെ കൈയിൽനിന്നും ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച കാൻഡും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിഎൽമി എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സംഭവം സ്ഥിരീകരിച്ചത്. ‘ഇന്ന് (ഞായർ) പുലർച്ചെ മാർ എ ലാഗോയുടെ സുരക്ഷിതമായ അതിർത്തിയിലേക്ക് നിയമവിരുദ്ധമായി കടന്നുകയറിയ ഒരു തോക്കുധാരിയെ യുഎസ് രസീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഇന്നു പുലർച്ചെ 1.30-ഓടെയാണ് സംഭവം നടന്നതെന്നും, മരിച്ചയാൾക്ക് 20 വയസിന് മുകളിൽ പ്രായം വരുമെന്നും സുരക്ഷാ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അനുമതിയില്ലാതെയാണ് യുവാവ് ഇവിടേക്ക് കയന്നുകയറിയത്. സംഭവം നടന്ന സമയത്ത് ട്രംപ് അവിടെയുണ്ടായിരുന്നില്ല. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും പാം ബീച്ച് കൗണ്ടി…

    Read More »
  • കോൺ​ഗ്രസിന്റെ കയ്യിൽ പണമില്ല, എന്നാൽ ബിജെപിയുടെ കയ്യിൽ ആവശ്യത്തിലേറെയുണ്ട്!! വരുന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെടും, അസം കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ബിജെപിയിൽ ചേർന്നു

    ഗുവാഹത്തി: കോൺഗ്രസിൻ്റെകയ്യിൽ കാശില്ലെന്നു വെളിപ്പെടുത്തി മുൻ സംസ്ഥാന അധ്യക്ഷൻ ബിജെപിയിൽ ചേർന്നു. അസം പിസിസി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള ഭുപെൻ ബോറയാണ് ബിജെപിയിൽ ചേർന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസ് പരാജയപ്പെടുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിയുടെ പക്കൽ പണമില്ലെന്നും പറഞ്ഞാണ് ഭുപെൻ ബോറ പാർട്ടി വിട്ടത്. പിന്നാലെ നെടുനീളെ ഡയലോ​ഗും വെച്ചുകീറി… ബിജെപി രാജ്യത്തിനായി പ്രവർത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടാണ് ഹിമന്ത ബിശ്വ ശർമ നേരത്തെ പാർട്ടി വിട്ടത്. അമിത് ഷായെ നേരിൽ കണ്ട ശേഷം തനിക്കും ഇക്കാര്യം ബോധ്യമായി. അസമിൽ കോൺഗ്രസിന് മുസ്ലിം വിഭാഗത്തിന് മേധാവിത്വമുള്ള 25 സീറ്റുകളിൽ മാത്രമാണ് താത്പര്യം. ആ സീറ്റുകൾ മാത്രം ജയിക്കാനാണ് ശ്രമം. ധുബ്രി എംപി റാകിബുൾ ഹുസൈൻ്റെ താത്പര്യത്തിന് അനുസരിച്ചാണ് പാർട്ടി സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത്… അതേസമയം കഴിഞ്ഞ ആഴ്ചയാണ് ബോറ പാർട്ടി നേതൃസ്ഥാനം രാജിവെച്ചത്. തുടർന്ന് സംസ്ഥാന നേതാക്കൾ ബോറയുടെ വീട്ടിലെത്തി സംസാരിക്കുകയും രാഹുൽ ഗാന്ധിയടക്കം ഇദ്ദേഹത്തോട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി…

    Read More »
  • കോൺ​ഗ്രസ് ബഹിഷ്കരിച്ചു!! 10 വർഷങ്ങൾക്ക് ശേഷം നടന്ന കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം

    തൃശ്ശൂർ: 10 വർഷങ്ങൾക്കു ശേഷം നടന്ന കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം. ഭരണസമിതിയിൽ പതിമൂന്ന് അംഗങ്ങളും എൽഡിഎഫ്. അതിൽ രണ്ട് അം​ഗങ്ങൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 3033 വോട്ടുകൾ പോൾ ചെയ്തു. 1733 പാനൽ വോട്ടുകൾ എൽഡിഎഫ് നേടി. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണ് ഉണ്ടായിരുന്നത്. മാടായിക്കോണത്തെ സ്കൂളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്‌മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്.

    Read More »
  • ഭാര്യയെ മോഷണക്കുറ്റത്തിന് റിമാൻഡ് ചെയ്തു, ഭർത്താവ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ​ഗുരുതരാസ്ഥയിൽ

    കൊല്ലം∙ കൊല്ലം ജില്ലയിലെ അഞ്ചലിൽ ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്തതോടെ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര റഫീഖ് മൻസിലിൽ റഫീഖാണ് ഞായറാഴ്ച ഉച്ചയോടെ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തീ പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചൽ പേലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി ഇയാളെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റഫീഖിനു 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് അറിയുന്നത്. മുൻപും റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിനു പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചലിൽനിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിൽ നിന്നാണ് കുഞ്ഞിന്റെ മുക്കാൽ പവൻ വരുന്ന സ്വർണ കൊലുസായിരുന്നു ഇവർ മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം കുഞ്ഞിന്റെ അമ്മ ബസ് ജീവനക്കാരെ അറിയിക്കുകയും അവർ പോലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസിനു സബീനയിൽ സംശയം തോന്നിയതിനാൽ അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം…

    Read More »
  • തെറ്റുപറ്റിയത് നഴ്സിന്, ഡോക്ടർക്ക് ക്ലീൻചിറ്റ്!! ഡോ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല, മുറിവ് തുന്നിക്കെട്ടിയത് ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോയെന്ന് ചോദിച്ച ശേഷം- അന്വേഷണ റിപ്പോർട്ട്, നഴ്സിനെ ബലിയാടാക്കി ഡോക്ടറെ രക്ഷിക്കാനുള്ള ശ്രമം- കേരള ഗവ. നഴ്സസ് യൂണിയൻ

    ആലപ്പുഴ: വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയിൽ ഡോക്ടർ ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് അന്വേഷണ റിപ്പോർട്ട്. ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ 5 വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ച വാർത്ത പുറത്തുവന്നത്. ഈ സംഭവത്തിൽ ഡോക്ടർ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടർ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചെന്ന് സർജന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന നഴ്സിനാണ് വീഴ്ച സംഭവിച്ചത്. നഴ്സിന്റെ വീഴ്ചയ്ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്മകളെ കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയിൽ ജീവനക്കാർ പരിമിതമായിരുന്നു. ഓപ്പറേഷനു ഫ്ലോർ നഴ്സ് ഡോക്ടർക്കൊപ്പം ഉണ്ടായിരുന്നില്ല. നഴ്സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ്…

    Read More »
  • ചെറിയ ആക്രമണങ്ങൾക്ക് പദ്ധതി തയാർ, അടുത്ത 10 മുതൽ 15 ദിവസത്തിനകം ആണവ കരാറിൽ എത്തിച്ചേരാത്ത പക്ഷം അതിന്റെ ഫലം ദൗർഭാഗ്യകരം- മുന്നറിയിപ്പുമായി ട്രംപ്!! വിദ്യാർഥികൾ വീണ്ടും തെരുവിൽ…ട്രംപേ എത്രയും പെട്ടെന്ന് പറഞ്ഞ പോലെ പണി തീർക്കൂ, ഖമനേയിക്ക് എത്രയും വേ​ഗം മരണം സംഭവിക്കട്ടെ- മുദ്രാവാക്യം വിളികൾ

    ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരേ പ്രതിഷേധവുമായി കൂടുതൽ വിദ്യാർഥികൾ തെരുവിലേക്കിറങ്ങി. ഖമനേയിക്ക് എത്രയും വേ​ഗം മരണം സംഭവിക്കട്ടെയെന്നും വേഗം പണി തീർക്കൂവെന്നും മുദ്രാവാക്യം വിളിച്ച് ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ടു. ഇതിനിടെ നടന്ന സംഘർഷങ്ങളിൽ നിരവധിപേർക്ക് പരുക്കേറ്റു. കഴിഞ്ഞ മാസം നടന്ന സർക്കാർ അടിച്ചമർത്തലിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വീണ്ടും ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമായതായി റിപ്പോർട്ട്. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ പരമോന്നത നേതാവായ അലി ഖമനേയി ക്കെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾ, പുറത്താക്കപ്പെട്ട ഷായുടെ മകനായ റേസ പഹ്‌ലവിയെ പുതിയ ഭരണാധികാരിയായി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. തലസ്ഥാനമായ ടെഹ്‌റാനിലെ മറ്റ് സർവകലാശാലകളിലും വടക്കുകിഴക്കൻ നഗരമായ *മഷാദിലെ ക്യാമ്പസുകളിലും പ്രതിഷേധം നടന്നതായി മനുഷ്യാവകാശ സംഘടനകൾ പ്രസിദ്ധീകരിച്ച സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. പ്രതിഷേധങ്ങൾ കഴിഞ്ഞ മാസം നടന്ന സർക്കാർ വിരുദ്ധ സമരങ്ങളിൽ സുരക്ഷാസേനയുടെ നടപടിയിൽ…

    Read More »
  • ‘അമ്മ’ കുടുംബസം​ഗമത്തിനു പിന്നാലെ നടിമാർ തമ്മിൽ കലഹം; ഓഡിയോ പുറത്ത്

    കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തെ ചൊല്ലി നടിമാർ തമ്മിൽ രൂക്ഷമായ വാക്‌പോര്. സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്‌സിക്യുട്ടീവ് അംഗം നീനാ കുറുപ്പും തമ്മിൽ നടന്ന വാക്‌പോരിന്റേതെന്ന് കരുതുന്ന ഓഡിയോ പുറത്ത് വന്നു. കടുത്ത ഭാഷയിലാണ് ഓഡിയോയിൽ നടിമാർ സംസാരിക്കുന്നത്. ലക്ഷ്മിപ്രിയ തന്നെയാണ് ഓഡിയോ ആഭ്യന്തര ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതതെന്നാണ് വിവരം. കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ‘അമ്മ’യുടെ കുടുംബസംഗമം കഴിഞ്ഞദിവസം നടന്നത്. ഈ പരിപാടിയിൽ അരങ്ങേറിയ ചില സംഭവങ്ങളാണ് നടിമാർ തമ്മിലുള്ള വാക്‌പോരിൽ കലാശിച്ചത്. മേക്കപ്പ് ചെയ്ത് കോസ്റ്റ്യൂം ധരിച്ചെത്തിയ കുട്ടിയെ നീനാ കുറുപ്പ് സ്റ്റേജിൽ കയറാൻ അനുവദിച്ചില്ലെന്ന് ഓഡിയോയിൽ ലക്ഷ്മിപ്രിയ ആരോപിക്കുന്നു. നിരവധി ശാപവാക്കുകളും ലക്ഷ്മിപ്രിയ, നീനാ കുറുപ്പിന് മേൽ ചൊരിയുന്നതും ഓഡിയോയിൽ കേൾക്കാം. ‘അമ്മ’ തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യരുതെന്ന് നീനാ കുറുപ്പ് ഓടിനടന്ന് വിളിച്ചുപറഞ്ഞുവെന്നും ഇതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ‘എന്ത് പട്ടി ഷോയാണ് നിങ്ങൾ പ്രോഗ്രാം…

    Read More »
  • ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ സർവീസും ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ നമോഭാരത് ഇടനാഴിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

    മീററ്റ്: രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസ് മീററ്റ് മെട്രോ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒപ്പം 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സംവിധാനമായി മാറുന്നു. ഈ സംയോജിത സംവിധാനം ഡൽഹിക്കും മീററ്റിനും ഇടയിലുള്ള യാത്രാസമയം ഏകദേശം 55 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശതാബ്ദി നഗർ സ്റ്റേഷനിൽ നിന്നാണ് മീററ്റ് മെട്രോ, നമോ ഭാരത് ട്രെയിൻ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. 82.15 കിലോമീറ്റർ നീളമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) ആണ്, ഇത് ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ഉത്തരപ്രദേശിലെ മോദിപുരം ഉപയോഗിക്കുന്നു. ഇതോടെ, ഡൽഹിക്കും മീററ്റിനും ഇടയിലുള്ള മുഴുവൻ ഇടനാഴിയും പ്രവർത്തനക്ഷമമായി. 23 കിലോമീറ്റർ നീളമുള്ള മീറ്റർ…

    Read More »
Back to top button
error: