NEWS

  • എലത്തൂരിൽ ഇക്കുറി സ്ഥാനാർത്ഥിമാറുമെന്ന മുക്കം ബഷീറിന്റെ പ്രസ്താവന സംഘടനാ ബോധത്തിന്റെ പ്രശ്നമെന്ന് എ.കെ.ശശീന്ദ്രൻ; ‘പാർട്ടി ആവശ്യപ്പെട്ടാൽ ഇനിയും മത്സരിക്കും‘

    കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ. പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് എൻസിപി നേതൃത്വമാണ്. ശശീന്ദ്രൻ മത്സരിക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തിയ എൻസിപി നേതാവ് മുക്കം മുഹമ്മദിന് സംഘടനാ ബോധത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംഘടനാതലത്തിൽ മറ്റൊരു തീരുമാനമുണ്ടായില്ലെങ്കിൽ കോഴിക്കോട് എലത്തൂർ മണ്ഡലത്തിൽ എ.കെ.ശശീന്ദ്രൻ മത്സര രംഗത്തുണ്ടാകുമെന്നു വ്യക്തമായി. ‘‘തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ മത്സരിക്കാതിരിക്കാനോ ഞാനല്ല തീരുമാനമെടുക്കുക. അത് ജനാധിപത്യ വിരുദ്ധമായ നിലപാടാകും. ഞാൻ ജനാധിപത്യ വിശ്വാസിയാണ്. ഇടതുപക്ഷ മുന്നണിയോട് ചേർന്നു നിൽക്കുന്ന പ്രവർത്തകനാണ്. പാർട്ടി അച്ചടക്കത്തിൽ പൂർണമായി വിശ്വസിക്കുന്ന ഒരാളാണ്. പാർട്ടി മത്സരിക്കണം എന്ന് പറഞ്ഞാൽ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മത്സരിക്കും. മത്സരിക്കരുത് എന്ന് പറഞ്ഞാൽ എത്ര സൗകര്യം ഉണ്ടെങ്കിലും മത്സരിക്കില്ല. ഞങ്ങൾക്ക് ആകെ മൂന്ന് സീറ്റാണ് ഉള്ളത്. അത് മാസങ്ങൾക്ക് മുൻപേ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഒരു ദിവസം ഞങ്ങൾ ഒരു കമ്മിറ്റി വിളിച്ച്…

    Read More »
  • നടപ്പാതയിൽ വാഹനം ഓടിച്ചാൽ ഡ്രൈവർക്കെതിരെ കേസെടുക്കും; 1,000 മുതൽ 3000 രൂപ വരെ പിഴ

    കോഴിക്കോട്∙ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായാണു നടപ്പാതകളും റോഡിൽ ഇരുവശങ്ങളിലും വെള്ള വരയുള്ള ഭാഗവും മാറ്റിവച്ചിരിക്കുന്നത്. അതിനാൽ, ഗുരുതര നിയമ ലംഘനമാണു നടപ്പാതയിൽ വാഹനം ഓടിക്കുന്നതും നടപ്പാതയിൽ മാർഗ തടസ്സം സൃഷ്ടിച്ചു വാഹനം നിർത്തിയിട്ടു പോകുന്നതും. നടപ്പാതയിലൂടെ വാഹനം ഓടിച്ചാൽ 1,000 മുതൽ 3,000 രൂപ വരെയോ അതിൽ കൂടുതലോ പിഴ വരും. ഡ്രൈവർക്കെതിരെയാണു കേസെടുക്കുക. യാത്ര ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് വാഹനം ഓടിച്ചു എന്ന വകുപ്പു ചുമത്തിയാണു നടപടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മോട്ടർ വാഹന വിഭാഗത്തിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച് സ്ഥാപനത്തിൽ 7 ദിവസത്തെ കറക്‌ഷൻ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നടപ്പാതയിലോ മാർക്ക് ചെയ്ത ഭാഗത്തോ വാഹനം നിർത്തിപ്പോയാൽ വാഹന ഉടമയ്ക്കെതിരെയാണു കേസ്. 250 രൂപ മുതൽ 1,000 രൂപ വരെയാണ് പിഴ. സഞ്ചാര സ്വാതന്ത്ര്യത്തിനു തടസ്സം നിൽക്കുക എന്നീ വകുപ്പിലാണു നടപടി. രണ്ടു നിയമ ലംഘനങ്ങളിലും പിഴ അടക്കേണ്ടതും പിഴ ചുമത്തുന്നതും…

    Read More »
  • തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്, ജാമ്യ ഹർജിയിൽ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ല!! കീഴ്ക്കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെ, ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കണം- എസ്ഐടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

    എറണാകുളം: കീഴ്ക്കോടതി തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്ഐടി ഹൈക്കോടതിയെ സമീപിക്കും. ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയെന്നാണ് എസ്ഐടി പ്രധാനമായും ഉന്നയിക്കുന്നത്. തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്. ജാമ്യ ഹർജിയിൽ ഈ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ല. കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുക. എന്നാൽ ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലിൽ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. കൊല്ലം കോടതി വിധി അവസാന വിധി പോലെ ആയിരുന്നു. സുപ്രീം കോടതി വിധി പോലെ ആയിരുന്നു ഉത്തരവിൻ്റെ സ്വഭാവം. തന്ത്രിക്ക് ജാമ്യ അനുവദിച്ചുള്ള കോടതി ഉത്തരവിൽ അസാധാരണത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • ശബരിമല കൊള്ളയിൽ സർക്കാർ നടത്തിയത് തന്ത്രിയെ പൂട്ടി മന്ത്രിയെ രക്ഷിക്കാനുള്ള തന്ത്രം, സ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശപ്രകാരം!! പിഎസ് പ്രശാന്തിനെ രണ്ടുതവണ രഹസ്യമായി ചോദ്യംചെയ്ത് വിടുകയാണ് ചെയ്തത്, എസ്ഐടി ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെ- രമേശ് ചെന്നിത്തല

    പത്തനംതിട്ട: ശബരിമല സ്വർണ്ണ കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി മനഃപ്പൂർവം കുടുക്കുകയായിരുന്നെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്ത്രിയെ 41 ദിവസം ജയിലിൽ കിടത്തിയത് സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശപ്രകാരമാണ് എസ്ഐടി പ്രവർത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ മുതിരാതെ എസ്ഐടി ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയാണ്. തന്ത്രിക്ക് ജാമ്യം ലഭിക്കുന്നതിനെ എസ്ഐടി എതിർത്തു. എന്നാൽ അതിനു വിരുദ്ധമാണ് കൊല്ലം വിജിലൻസ് കോടതിയിലെ വിധിന്യായം. കൊള്ളയിൽ തന്ത്രിയെ ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞു. ശബരിമല തന്ത്രി അയ്യപ്പന്റെ പിതാവിന്റെ സ്ഥാനത്തുള്ള വ്യക്തിയാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി‌. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതുപോലെ ശബരിമല പെരുംകൊള്ളയ്ക്ക് പിന്നിലെ വൻ തോക്കുകളെ സംബന്ധിച്ച് ഹൈകോടതി സൂചന നൽകിയിട്ടും എസ്ഐടി അനങ്ങിയില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാത്രമല്ല സിപിഎം…

    Read More »
  • തൊണ്ടിമുതൽ തിരിമറിക്കേസ്: ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി മുൻ മന്ത്രി ആൻ്റണി രാജു

    കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി മുൻ മന്ത്രി ആൻ്റണി രാജു. തീരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം കോടതി ആൻ്റണി രാജുവിൻ്റെ അപ്പീൽ തള്ളിയിരുന്നു. ഇതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാൽ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോ​ഗ്യത മാറികിട്ടുകയും ചെയ്യും. ഇത് ലക്ഷ്യംവെച്ചാണ് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആൻ്റണി രാജുവിനെതിരായ കുറ്റം. കേസിൽ ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആൻ്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആൻ്റണി രാജുവിന് ലഭിച്ച ശിക്ഷ. ‘ തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു…

    Read More »
  • ‘മന്ത്രിയ്ക്ക് പകരം പാവം തന്ത്രി അകത്തായി; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്;കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും’- കെ സി വേണു​ഗോപാല്‍

    ദില്ലി: തന്ത്രി കണ്ഠര് രാജിവരര്‍ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു​ഗോപാല്‍ രംഗത്ത്.മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് .ജാമ്യവിധി പരിശോധിക്കുമ്പോൾ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്.സർക്കാരും, SIT യും മറുപടി പറയണം.കോടതി നിരീക്ഷണം പരിശോധിക്കുമ്പോൾ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് . കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും. അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു സ്വര്‍ണക്കൊള്ളക്കേസിലെ പങ്കിന് തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുന്പോഴും തന്ത്രിയെ പെരുങ്കള്ളന്മാരുടെ പട്ടികയിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പെടുത്തുന്നു. യുവതി പ്രവേശനത്തെ ഉള്‍പ്പെടെ എതിര്‍ത്തതിനാൽ കുടുക്കിയതെന്ന രാഷ്ട്രീയ ആരോപണ സ്വഭാവത്തിലുള്ള തന്ത്രിയുടെ വാദം നിൽക്കുന്പോഴാണ് തന്ത്രി വിശുദ്ധൻ അല്ലെന്ന ഗോവിന്ദന്‍റെ തീര്‍പ്പു കൽപിക്കൽ . എന്നാൽ പാര്‍ട്ടി…

    Read More »
  • ‘വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് ഞാൻ പ്രധാനമന്ത്രിയ്ക്ക് വാക്ക് കൊടുത്തു; പദ്ധതിയെക്കുറിച്ച് നരേന്ദ്ര മോദി പുസ്തകമെഴുതുകയാണെങ്കിൽ അതിൽ പ്രധാനപ്പെട്ടയാൾ ഞാനായിരിക്കും’: സുരേഷ് ഗോപി

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം എങ്ങനെ യഥാര്‍ത്ഥ്യമായെന്ന് മോദി പുസ്തകം എഴുതിയാൽ അതിൽ പ്രധാനപ്പെട്ട ഒരാള്‍ താനായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ബജറ്റിനെ പറ്റി നുണകൾ എഴുതി മാധ്യമങ്ങൾ ചർച്ച വഴി തിരിച്ചുവിട്ടു. ഇവരോട് എനിക്ക് പറയാനുള്ളത് ഇരുപതാം നൂറ്റാണ്ട് സിനിമയിൽ മോഹൻലാൽ എന്നോട് പറഞ്ഞതാണ്. എനിക്ക് വഴങ്ങുന്ന കുറച്ച് ആളുകളുണ്ട് കേരളത്തിൽ. അവർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 2014 ൽ പ്രധാനമന്ത്രിയെ കണ്ടത്. വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതക്കാലം മുഴുവൻ അടിമയായിരിക്കുമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. 2014ൽ ഞാൻ എന്‍റെ നേതാവിനെ ആദ്യമായി ഗുജറാത്തിൽ വെച്ച് കണ്ടപ്പോൾ മുന്നോട്ടു വെച്ച പ്രധാന ഡിമാൻഡ് വിഴിഞ്ഞമായിരുന്നു. മോദിയെ കണ്ടതിന് ചില മാധ്യമങ്ങൾ എന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചു.…

    Read More »
  • ഡേറ്റിങ് ആപ്പുവഴി പരിചയപ്പെ‌ട്ട് ഒരുമിച്ച് താമസം, മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിൽ 19 കാരി ലിവ് ഇൻ പങ്കാളിയിൽ നിന്ന് നേരിട്ടത് കൊടീയ പീഡനം, കാലിൽ കത്തികൊണ്ട് മുറിവുണ്ടാക്കി, സ്വകാര്യഭാ​ഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി, തല കൊണ്ടുപോയി ഭിത്തിയിൽ ഇടിപ്പിച്ചു, ന​ഗ്നവീഡിയോ കാട്ടി ഭീഷണി!! പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ, യുവാവ് അറസ്റ്റിൽ

    ന്യൂഡൽഹി: ഡേറ്റിങ് ആപ്പുവഴി പരിചയപ്പെട്ട ലിവ് ഇൻ പങ്കാളിയിൽ നിന്ന് ത്രിപുര സ്വദേശിനിയായ വിദ്യാർഥിനി നേരിട്ടത് കൊടീയ പീഡനം. ഗുരുഗ്രാമിൽ പഠിക്കുന്ന 19-കാരിയാണ് ക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ ലിവ് ഇൻ പങ്കാളിയായ ശിവം എന്നയാളെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇയാൾ ഡൽഹി സ്വദേശിയാണ്. ഇയാളുടെ അതിക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ സർവകലാശാലയിൽ ബി.എസ്.സി ബയോടെക്‌നോളജി വിദ്യാർഥിനിയാണ് പീഡനത്തിനിരയായ 19-കാരി. ഗുരുഗ്രാമിലെ സെക്ടർ 69-ൽ പേയിങ് ഗസ്റ്റായിട്ടാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഡേറ്റിങ് ആപ്പ് വഴി പെൺകുട്ടിയും പ്രതിയും പരിചയത്തിലായത്. പിന്നാലെ ഇരുവരും നേരിട്ട് കണ്ട് അടുപ്പത്തിലാവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയതോടെ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായാണ് യുവതി നൽകിയ മൊഴി. എന്നാൽ, പിന്നീട് ശിവത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായി. വിദ്യാർഥിനി തന്നെ വഞ്ചിക്കുന്നതായി യുവാവ് സംശയിച്ചു. ഇതോടെ മാനസികമായും ശാരീരികമായും പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി. ഫെബ്രുവരി 16ന് ഇരുവരും തമ്മിൽ…

    Read More »
  • മൂക്കുമുട്ടെ തിന്നിട്ട് കാശ് ചോദിച്ചപ്പോൾ കമ്പിവടിക്ക് അടി, ഭക്ഷണം കഴിച്ച കാശ് ചോദിച്ച യുവാവിനെ അക്രമികൾ കമ്പി വടിച്ച് അടിച്ചു, ഹോട്ടൽ അടിച്ചുതകർത്തു, മുങ്ങാൻ നോക്കിയ പ്രതികളിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു, രണ്ടുപേർക്കായി തെരച്ചിൽ!! ണ്ടാഴ്ച മുൻപ് തുടങ്ങിയ ഹോട്ടലിൽ ഉണ്ടായത് ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം

    കോഴിക്കോട്: ഹോട്ടലിൽ കയറി മൂക്കുമുട്ടെ തിന്നതിന്റെ ചോദിച്ചതിന് യുവാക്കൾ ഹോട്ടൽ തല്ലിത്തകർത്തു. കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് മുൻവശത്തെ അളിയൻസ് എന്ന ഹോട്ടലിലാണ് യുവാക്കളുടെ വിളയാട്ടം നടന്നത്. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിപ്പോകാൻ നോക്കിയ യുവാക്കളോട് ക്യാഷ് കൗണ്ടറിലിരുന്നയാൾ പണം ചോദിച്ചപ്പോഴാണ് ഇവർ അക്രമാസക്തരായത്. 500 രൂപയിലേറെ വില വരുന്ന ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു ഇവർ. ഈ സമയത്ത് കൗണ്ടറിൽ ഉണ്ടായിരുന്നയാൾ പണം നൽകാതെ ഇറങ്ങിപ്പോകാൻ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെയാണ് യുവാക്കൾ പ്രകോപിതരായി. പിന്നീട് പുറത്തേക്ക് പോയി വടി അടക്കം എടുത്തുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നു. അതേസമയം രണ്ടാഴ്ച മുമ്പാണ് ഹോട്ടൽ ആരംഭിക്കുന്നത്. അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ്…

    Read More »
Back to top button
error: