NEWS
-
ട്രെയിനില്‍ നിന്നും മദ്യപന്റെ ചവിട്ടേറ്റ് പെണ്‍കുട്ടി വീണത് വിജനമായ സ്ഥലത്ത് രണ്ടു ട്രാക്കുകള്‍ക്ക് ഇടയില്‍ ; കണ്ടെത്തുമ്പോള്‍ ബോധംകെട്ട് കമിഴ്ന്നുകിടക്കുന്ന നിലയില്‍ ; വാതിലില്‍ നിന്നും മാറാത്തത് പ്രകോപിപ്പിച്ചെന്ന് പ്രതി
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിട്ട പെണ്‍കുട്ടി വീണത് വിജനമായ സ്ഥലത്ത്. വര്‍ക്കലയ്ക്ക് സമീപത്ത് വെച്ച് രണ്ടു ട്രാക്കുകള്‍ക്കിടയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. പ്രതി നന്നായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. അതിക്രമം നടന്നത് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ട്രെയിനില്‍ നിന്ന് ശ്രീകുട്ടിയെ പുറകില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ശ്രമിച്ചത്. വാതില്‍ക്കല്‍ നിന്ന് മാറാത്തത് പ്രകോപനത്തിന് കാരണമായെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍കോളേജില്‍ നിന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിട്ടുണ്ട്. മകളുടെ ആരോഗ്യനില ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മകള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ശരീരത്തില്‍ ഇരുപതിലധികം മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മകള്‍ക്ക് നല്ല ചികിത്സ കിട്ടണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ…
Read More » -
കുളിപ്പിക്കാന്‍ കിണറിനടുത്ത് കൊണ്ടുവന്നപ്പോള്‍ കയ്യില്‍ നിന്നും വഴുതിപ്പോയെന്ന് മാതാവ് ; കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു ; യുവതിയുടെ വിശദമായ മൊഴിയെടുക്കും
കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂരില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്തുകൊണ്ടുവന്നപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ നാട്ടുകാരോട് പറഞ്ഞത്. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ പറയുന്നത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. തളിപ്പറമ്പ് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി യുവതിയുടെ വിശദമായ മൊഴിയെടുക്കും. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read More » -
സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം: മമ്മൂട്ടിയും ഷംല ഹംസയും മികച്ച നടനും നടിയും ; മഞ്ഞുമ്മല്‍ ബോയ്‌സ്് പുരസ്‌ക്കാരം വാരിക്കൂട്ടി ; അസിഫ് അലിക്കും ടൊവീനോയ്ക്കും പ്രത്യേക പരാമര്‍ശം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. ഭ്രമയുഗം സിനിമയ്ക്കായിരുന്നു മമ്മൂട്ടിയ്ക്ക് പുരസ്‌ക്കാരം കിട്ടിയത്. ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലാണ് പുരസ്‌ക്കാരം വന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ലെവല്‍ക്രോസ്, കിഷ്‌കിന്ദാകാണ്ഡം എന്ന സിനിമയിലെ പ്രകടനത്തിന് ആസിഫ് അലിയും എആര്‍എമ്മിലെ പ്രകടനത്തിന് ടൊവീനോയും പ്രത്യേകജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മഞ്ഞുമ്മല്‍ ബോയ്‌സ് പുരസ്‌ക്കാരം വാരിക്കൂട്ടി. മികച്ച സിനിമ, മികച്ച സംവിധായകന്‍, കലാസംവിധായകന്‍, ഗാനരചയിതാവ് തുടങ്ങി അനേകം പുരസ്‌ക്കാരങ്ങളാണ് വാരിക്കൂട്ടിയത്. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന്‍ ഗാനരചയിതാവായി മാറി. മികച്ച സംഗീതസംവിധായകനുള്ള പുരസ്‌ക്കാരം സുഷീന്‍ ശ്യാം നേടി. വന്‍ വിജയം നേടിയ പ്രേമലുവാണ് ജനപ്രിയചിത്രം. ഗായകന്‍ എആര്‍എമ്മിലെ പാട്ടിന് ജയശങ്കര്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു. നടി സേബാടോമിയാണ് മികച്ച ഗായിക. സൗബീന്‍ നിര്‍മ്മിച്ച മഞ്ഞുമ്മല്‍ബോയ്‌സ് സംവിധാനം…
Read More » -
മമ്മൂട്ടി മികച്ച നടന്‍ ; ഷംല ഹംസ മികച്ച നടി ; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്
തൃശൂര്‍: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമാണ് മമ്മൂട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫെമിനിച്ചി ഫാത്തിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി സജി ചെറിയാനാണ് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മറ്റു പുരസ്‌കാരജേതാക്കള്‍ മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സി.എസ്.മീനാക്ഷി) മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി) പ്രത്യേക ജൂറി പുരസ്‌കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ) മികച്ച വിഷ്വല്‍ എഫക്ട്‌സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം) നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ ജനപ്രീതി ചിത്രം- പ്രേമലു നൃത്ത സംവിധാനം- സുമേഷ് സുന്ദര്‍(ബൊഗൈന്‍വില്ല) ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്) ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-…
Read More » -
കട്ടിലില്‍ കിടന്നിരുന്ന കിടപ്പുരോഗിയെ കടിച്ചു കുടഞ്ഞ് തെരുവുനായ : സംഭവം പാലക്കാട് വടക്കഞ്ചേരിയില്‍ : ഗുരുതര പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍: നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു : പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂരിലേക്ക് നായയെ കൊണ്ടുവന്നു
പാലക്കാട്: കട്ടിലില്‍ കിടന്നിരുന്ന കിടപ്പുരോഗിയെ കടിച്ചു കുടഞ്ഞ് തെരുവുനായ. പാലക്കാട് വടക്കാഞ്ചേരിയില്‍ കിടപ്പു രോഗിക്കുനേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വടക്കഞ്ചേരി പുളിമ്പറമ്പ് വിശാലത്തി (55) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വിശാലം വീടിന്റെ മുന്‍പിലെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഈ സമയത്ത് പുറത്തുനിന്നും വന്ന നായ കയ്യില്‍ കയറി കടിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്കാണ് പരിക്കേറ്റത്. എഴുനേല്‍ക്കാനോ നായയെ ഓടിച്ചുവിടാനോ കഴിഞ്ഞില്ല. കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലം ഒരു കൈ കട്ടിലിന് പുറത്തേക്കിട്ടിരുന്നു. നായ കൈ കടിച്ചു മുറിച്ചതോടെ വിശാലം ഉറക്കെ നിലവിളിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും നായ ഓടിമറഞ്ഞെങ്കിലും പിന്നാലെ ഓടിയ ആളുകള്‍ നായയെ തല്ലിക്കൊന്നു. പരിക്കേറ്റ വിശാലത്തെ ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു പലരെയും നായ കടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി പരിശോധിക്കും. പരിശോധന ഫലം വന്നെങ്കില്‍ മാത്രമേ നായക്ക് പേവിഷബാധ ഉണ്ടോയെന്ന്…
Read More » -
കോഴിക്കോട് റോഡ് ഇടിഞ്ഞു; റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; മറിഞ്ഞത് സിമന്റ് ലോറി
കോഴിക്കോട്: റോഡ് ഇടിഞ്ഞതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി താഴെയുള്ള വീടിനു മുകളിലേക്ക് മറിഞ്ഞു. കോഴിക്കോട് ഫറോഖിലാണ് റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.. സിമന്‍റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോഖ് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. വീടിന്‍റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയിൽ പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്.
Read More » -
രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു
കണ്ണൂർ: രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ് (45)മരിച്ചത്. . ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ ആശുപത്രിയിലെ കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Read More » -
തെരുവുനായ പ്രശ്‌നത്തില്‍ വെള്ളിയാഴ്ച ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി : സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം ; പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി
ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് അറിയിച്ചു. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ദേശീയ മൃഗ ക്ഷേമ ബോര്‍ഡിനെ കേസില്‍ കക്ഷിയാക്കി. എന്താണ് മറുപടിക്ക് താമസം ഉണ്ടായതെന്ന് കോടതി ആരാഞ്ഞു. എല്ലാ സംസ്ഥാനങ്ങളും മറുപടി സമര്‍പ്പിച്ചെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു. പകരം തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരായത് കോടതി അംഗീകരിച്ചു. കേസ് ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചു ഉത്തരവിറക്കും. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.…
Read More » -
ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച സംഭവം: കോടതിയിലെ തിരിച്ചടിക്കു പിന്നാലെ മോഹന്‍ലാലിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത; ആനക്കൊമ്പില്‍ പണിത കലാവസ്തുക്കള്‍ കൈവശം വയ്ക്കുന്നതും കുറ്റകരം; നിലവിലുള്ളത് ഒരു കേസ് മാത്രം; സര്‍ക്കാര്‍ തീരുമാനം ഉടനെന്ന് നിയമവൃത്തങ്ങള്‍
കൊച്ചി: ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശംവച്ച സംഭവത്തില്‍ മോഹന്‍ലാലിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. പുതിയ കേസ്, അല്ലെങ്കില്‍ പഴയ കേസുമായി കലാവസ്തുക്കള്‍ അനധികൃതമായി കൈവശംവച്ച കേസ് കൂട്ടിച്ചേര്‍ക്കാനും സാധ്യതയെന്നു നിയമവിദഗ്ധര്‍. ആനക്കൊമ്പുകള്‍ക്കും കലാവസ്തുക്കള്‍ക്കും നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കേസെടുക്കുമെന്നു നിയമവൃത്തങ്ങള്‍ സൂചന നല്‍കുന്നത്. 2011 ജൂലൈ 22നു നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡിലാണ് അനധികൃത ആനക്കൊമ്പുകളും കലാവസ്തുക്കളും കണ്ടെത്തിയത്. പുരാവസ്തുക്കളുടെ കൂട്ടത്തില്‍ ആനക്കൊമ്പില്‍ കടഞ്ഞെടുത്ത ഗജലക്ഷ്മി, ഗീതോപദേശം, കൃഷ്ണലീല, തിരുപ്പതി ബാലാജി, ധനലക്ഷ്മി, ദേവി, ദശാവതാരം, ഗണപതി എന്നിവയുടെ 60 സെന്റീമീറ്റര്‍വരെ വരുന്ന രൂപങ്ങളാണ് ഉണ്ടായിരുന്നത്. റെയ്ഡിന് ശേഷം ഐടി വകുപ്പ് തയ്യാറാക്കിയ ആസ്തി വിവരപ്പട്ടികയിലും എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തയാറാക്കിയ മറ്റൊരു ആസ്തി വിവരപ്പട്ടികയിലും കലാപരമായ വസ്തുക്കളുടെ വിശദാംശങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കൈവശം വച്ചതിനു കേസെടുത്തിട്ടില്ല. പെരുമ്പാവൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍…
Read More »
