NEWS
-
കിട്ടാനുള്ള കുടിശിക കിട്ടിയതില്‍ ആഹ്ലാദിച്ച് പ്രവാസി തൊഴിലാളികള്‍ ; സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശികയായി ഒന്നര കോടി റിയാല്‍ വിതരണം ചെയ്ത് സൗദി മന്ത്രാലയം:
ജിദ്ദ ; സെപ്റ്റംബറില്‍ സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടിയിലേറെ റിയാല്‍ മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയം വിതരണം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികളുടെ വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കാനുള്ള സംരംഭത്തിന്റെ ഭാഗമായാണ് 50 തൊഴിലാളികള്‍ക്ക് ഒന്നര കോടിയിലേറെ റിയാല്‍ വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വേതന കുടിശികകളും സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാനായി ഇന്‍ഷുറന്‍സ് അതോറിറ്റിയുമായി സഹകരിച്ച് മന്ത്രാലയം ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാനും ഒരു നിശ്ചിത കാലയളവിലേക്ക് വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വരുമ്പോള്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയെന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മടക്ക ടിക്കറ്റ് നല്‍കല്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇന്‍ഷുറന്‍സ് ഉറപ്പുനല്‍കുന്നു. നയങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും സൗദി തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും…
Read More » -
സിറിയന്‍ പ്രസിഡന്റിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ച് യു.എന്‍ രക്ഷാ സമിതി; അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങള്‍ ; വിട്ടു നിന്നത് ചൈന:
ന്യൂയോര്‍ക്ക് : സിറിയന്‍ പ്രസിഡന്റിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ച് യു.എന്‍ രക്ഷാ സമിതി. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങള്‍. വിട്ടു നിന്നത് ചൈന. സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍ശറഇയെ ഐ.എസ്, അല്‍ഖാഇദ ഉപരോധ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് യു.എന്‍ രക്ഷാ സമിതി. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങളാണ്. ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുമ്പ് ഇതേ ഉപരോധ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്ന സിറിയന്‍ ആഭ്യന്തര മന്ത്രി അനസ് ഹസന്‍ ഖത്താബിനെയും ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ യു.എന്‍ ചാര്‍ട്ടറിന്റെ ഏഴാം അധ്യായം പ്രകാരം സിറിയന്‍ പ്രസിഡന്റും ആഭ്യന്തര മന്ത്രിയും ആസ്തി മരവിപ്പിക്കലിനോ മുന്‍ ഭീകരവിരുദ്ധ നടപടികള്‍ പ്രകാരം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനോ വിധേയരാകില്ലെന്ന് യു.എന്‍ രക്ഷാ സമിതി പ്രഖ്യാപിച്ചു. 2025 ലെ യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം, സി.ഒ.പി 30 നായി സിറിയന്‍ പ്രസിഡന്റ്…
Read More » -
മദ്യപിച്ചു ട്രെയിനില്‍ കയറാനെത്തിയാല്‍ പിടിവീഴും; ഓപ്പറേഷന്‍ രക്ഷിതയില്‍ കുടുങ്ങിയത് 72പേര്‍; യാത്രയും വിലക്കി
ട്രെയിനുകളിലെ അതിക്രമങ്ങള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുന്നു. മദ്യപാനികളെ പിടികൂടാനുളള ഓപ്പറേഷന്‍ രക്ഷിതയില്‍ തിരുവനന്തപുരത്ത് 72 പേര്‍ പിടിയില്‍. മദ്യപിച്ച് ലക്ക്കെട്ട സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തളളിയിട്ട ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടെണ്ണം വീശി ട്രെയിനില്‍ കയാറാനെത്തുന്നവര്‍ ജാഗ്രതൈ. ബ്രത്തലൈസറുമായി ആര്‍പിഎഫും റെയില്‍വേ പൊലീസും കാത്തു നില്‍പ്പുണ്ട്. മദ്യപിച്ച് ട്രെയിനില്‍ കയറാനെത്തുന്നവര്‍ക്ക് പിടിവീണു തുടങ്ങി. ഇന്നലെ ആരംഭിച്ച ഓപ്പറേഷന്‍ രക്ഷിതയില്‍ ഇതുവരെ കുടുങ്ങിയത് 72 പേര്‍. ഇവര്‍ക്കെതിരെ കേസെടുത്തു. യാത്ര വിലക്കിയ ശേഷം വിട്ടയച്ചു. കുടിക്കാന്‍ പാകത്തില്‍ മിക്സ് ചെയ്ത് കൊണ്ടുവന്നവര്‍ക്കും പിടിവീണു. മദ്യപിച്ചെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. യാത്ര തുടരാനും അനുവദിക്കില്ല. കര്‍ശന പരിശോധന രണ്ടാഴ്ച തുടരും. സഹയാത്രികന്‍റെ ക്രൂരതയ്ക്കിരയായ ശ്രീക്കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെന്‍റിലേറ്റര്‍ സപ്പോര്‍ട്ടില്‍ ചികില്‍സയിലാണ്. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ ചതവുകള്‍ സുഖപ്പെടാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.
Read More » -
ഇവനെയൊക്കെ തൂക്കിക്കൊല്ലണം : ജീവപര്യന്തം തടവ് പോര: ജോലിഭാരം കുറയ്ക്കാന്‍ പത്ത് രോഗികളെ കൊലപ്പെടുത്തിയ പുരുഷനേഴസിന് ജീവപര്യന്തം തടവ് ശിക്ഷ; സംഭവം ജര്‍മനിയില്‍ :
ബെര്‍ലിന്‍ : ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പോലും ഇത്രയും കണ്ണില്‍ ചോരയില്ലാത്ത ക്രൂരത ചെയ്തിട്ടുണ്ടാകില്ല. രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനായി ഒരു ആരോഗ്യപ്രവര്‍ത്തകന്‍ നടത്തിയ രക്തം കട്ടിയാക്കുന്ന ക്രൂരകൃത്യത്തില്‍ നടുങ്ങിയിരിക്കുകയാണ് ജര്‍മനി. പത്ത് രോഗികളെ ഇയാള്‍ വിഷാംശമുള്ള മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ജര്‍മ്മനിയിലെ ആരോഗ്യമേഖലയെയും സമൂഹ മനസാക്ഷിയെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 44 വയസുള്ള പാലിയേറ്റീവ് കെയര്‍ നഴ്‌സാണ് തന്റെ പരിചരണത്തിലുള്ള രോഗികളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ ഈ പ്രതിക്ക് ജീവപര്യന്തം ശിക്ഷയല്ല വധശിക്ഷ തന്നെ നല്‍കണമെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പടിഞ്ഞാറന്‍ ജര്‍മനിയിലെ വൂര്‍സെലെനിലെ ഒരു ആശുപത്രിയില്‍ 2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിലുള്ള ആറു മാസത്തിനിടെയാണ് ഇയാള്‍ ഈ കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നടത്തിയത്. രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കുന്നതിനായി ഇയാള്‍ പ്രായമായ രോഗികള്‍ക്ക് ഉള്‍പ്പെടെ മോര്‍ഫിനോ…
Read More » -
റഷ്യയില്‍ കാണാതായ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി ; മരിച്ചത് രാജസ്ഥാന്‍ സ്വദേശിയായ അജിത് സിങ് ചൗധരി ; മൃതദേഹം കണ്ടെത്തിയത് അണക്കെട്ടില്‍ ; കാണാതായത് പാല്‍ വാങ്ങാന്‍ പോയപ്പോള്‍
മോസ്‌കോ :കാണാതായ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ അല്‍വാറിനടുത്ത് ലക്ഷ്മണ്‍ഗഡിലെ കുഫുന്‍വാര സ്വദേശിയായ അജിത് സിങ് ചൗധരിയെയാണ് റഷ്യയിലെ ഉഫ സിറ്റിയില്‍ വൈറ്റ് നദിയോട് ചേര്‍ന്നുള്ള അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഷ്‌കിര്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അജിത് സിങിനെ ഒക്ടോബര്‍ 19 മുതല്‍ കാണാതായിരുന്നു. വാര്‍ഡന്റെ പക്കല്‍ നിന്ന് പാല്‍ വാങ്ങി വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഇറങ്ങിപ്പോയ അജിത് പിന്നീട് മടങ്ങിവന്നില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. വീട്ടുകാരോട് കാണാതാവുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. അടുത്തമാസം നാട്ടില്‍ വരാനിരിക്കയാണ് അജിത്തിനെ കാണാതായെന്ന് കുടുംബം പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്
Read More » -
ഗാസയിലെ മുഴുവന്‍ തുരങ്കങ്ങളും നശിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രായില്‍ പ്രതിരോധ മന്ത്രി ; ഉത്തരവ് നല്‍കിയത് മന്ത്രി ഇസ്രായില്‍ കാറ്റ്‌സ് : തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് പ്രതിരോധ മന്ത്രി :
തെല്‍അവീവ് ; ഗാസ മുനമ്പിലെ മുഴുവന്‍ ഹമാസ് തുരങ്കങ്ങളും പൂര്‍ണമായും നശിപ്പിക്കാന്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി ഇസ്രായില്‍ കാറ്റ്‌സ്. തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് കാറ്റ്‌സ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ നിരായുധീകരണ പ്രക്രിയ പലസ്തീന്‍ വിഭാഗങ്ങളെ നിരായുധീകരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഹമാസിന്റെ തുരങ്ക ശൃംഖലയുടെ പൂര്‍ണ്ണമായ നാശവും ഉള്‍പ്പെടുന്നതായും മുന്‍പും കാറ്റ്‌സ് പറഞ്ഞിരുന്നു. ഗാസയില്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള യെല്ലോ സോണില്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചതായി പ്രതിരോധ മന്ത്രി സൂചിപ്പിച്ചെന്ന് ജര്‍മ്മന്‍ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിന്റെ 53 ശതമാനം വരുന്ന യെല്ലോ സോണിന്റെ കിഴക്കന്‍ ഭാഗത്തുള്ള തുരങ്കങ്ങളില്‍ ഹമാസ് അംഗങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി ഇസ്രായേല്‍ സൈനിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ആയുധങ്ങള്‍ കൈമാറുന്നതിന് പകരമായി 100 നും 200 നും ഇടയില്‍ ഹമാസ് പോരാളികള്‍ക്ക് സുരക്ഷിതമായ വഴി അനുവദിക്കാന്‍ അമേരിക്ക ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന്…
Read More » -
മലയോര മേഖലകളില്‍ ന്യൂനപക്ഷങ്ങളെ പിടിക്കാന്‍ ബിജെപി നീക്കം ; മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ മുന്‍ഗണന
കോഴിക്കോട്: കണ്ണൂരിലെയും കോഴിക്കോട്ടെയും മലയോര മേഖലകളിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പിടിക്കാന്‍ ബിജെപിയുടെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തപ്പാനാണ് നിര്‍ദേശം. പ്രാദേശിക മേഖലയിലെ സ്ഥിതി മനസ്സിലാക്കി മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് ആലോചന. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കാന്‍ ആവശ്യശപ്പട്ട് കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഇറക്കിയ സര്‍ക്കുലറാണ് പുറത്തുവന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് സര്‍ക്കുലറിലെ നിര്‍ദേശം. സംസ്ഥാന ഘടകം നടത്തിയ സര്‍വ്വേയില്‍ ഓരോ പഞ്ചായത്തിലും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നത് ഉചിതമായിരിക്കുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. കണ്ണൂരിലെ മലയോര മേഖലയിലെ ഒമ്പത് പഞ്ചായത്തുകളാണ് പുറത്തുവന്ന സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നത്. പഞ്ചായത്ത്, അതില്‍ നല്‍കേണ്ട സീറ്റിന്റെ എണ്ണം എന്നിവയെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കാര്യമായ ഗ്രിപ്പ് ഉണ്ടാക്കാനാണ് ബിജെപിയുടെ പദ്ധതി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ക്രിസ്തീയ വിഭാഗത്തെ കയ്യിലെടുക്കാനാണ് ഉദ്ദേശം.
Read More » -
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദനത്തിനിരയാക്കിയ കേസ് : നടി ലക്ഷ്മിമേനോനും സുഹൃത്തുക്കള്‍ക്കും എതിരേയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി ; പരാതിയില്ലെന്ന് ഇരയും കേസ് റദ്ദാക്കാന്‍ നടിയും കോടതിയെ സമീപിച്ചു
കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ തട്ടിക്കൊണ്ടു പോകല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവിന്റെയും നടിയുടെയും അപേക്ഷകള്‍ പരിഗണിച്ചാണ് തീരുമാനം. നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയായിരുന്നു ലക്ഷ്മി. പരാതി പിന്‍വലിക്കുന്നതായി യുവാവും എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി മേനോനും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു കേസ് അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് കേസ് റദ്ദ് ചെയ്തത്. എറണാകുളത്തെ ബാറില്‍ പരാതിക്കാരനായ യുവാവും ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ബാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവിനെ ലക്ഷ്മി മേനോനും സംഘവും തട്ടിക്കൊണ്ടുപോയി. കാറില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയണ്ടായിരുന്നു. നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ മിഥുന്‍, സോനമോള്‍, അനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് നടി ലക്ഷ്മി മേനോനും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായത്. ഇതോടെ ഇവരെയും പ്രതിചേര്‍ക്കുകയായിരുന്നു.
Read More »

