കോട്ടയം: മൂന്നിലവിൽ സ്വകാര്യ മെത്ത നിര്‍മ്മാണ ഫാക്ടറിയിൽ തീപിടുത്തം. കൊക്കോ ലാറ്റക്സ് എന്ന മെത്ത നിർമ്മാണ ഫാക്ടറിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ദീപാവലി ആഘോഷം തീപിടുത്തത്തിൽ കലാശിച്ചത്. ഫാക്ടറി ഏതാണ്ട് പൂർണമായി കത്ത് നശിച്ചു. ഫാക്ടറിയിലേക്കുള്ള പ്രധാന പാതയിലെ പാലം തകരാറിലായതിനാൽ ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തേക്ക് എത്താനും ഏറെ ബുദ്ധിമുട്ടി. തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. പാലായിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയം ആക്കിയത്. രാത്രി 7.45 ന് ആണ് തീപിടുത്തം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി പാലാ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തേക്ക് എത്തിയത്.
Related Articles
ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം വീതം ധനസഹായം
November 6, 2024
റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് സുധാകരന്; സിപിഎം-ബിജെപി സംഘനൃത്തമെന്ന് ഷാഫി
November 6, 2024
‘മല്ലു ഹിന്ദു’ ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നു തന്നെ; പൊലീസിന് വാട്സ് ആപ്പിന്റെ മറുപടി
November 6, 2024
Check Also
Close
-
വാടക വീടെടുത്ത് കഞ്ചാവ് കച്ചവടം, പത്തനംതിട്ടയിൽ 3 യുവാക്കൾ പിടിയിൽNovember 6, 2024