LocalNEWS

എരുമേലിയിലും പരിസരപ്രദേശങ്ങളിലും ആന്റി സബോട്ടേജ് ടീം പരിശോധന ശക്തമാക്കി

കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ആന്റി സബോട്ടേജ് ടീം പരിശോധന ശക്തമാക്കി. കൊച്ചമ്പലം, വലിയമ്പലം, വാവർ പള്ളി കൂടാതെ ബസ്റ്റാൻഡുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ, ഭക്തർ കൂടുതലായി തങ്ങുന്ന പൊതു ഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ജില്ലാ ഡോഗ് സ്ക്വാഡും, ആന്റി സബോട്ടേജ് ടീമും ചേർന്നാണ് പരിശോധന നടത്തുന്നത്.

Back to top button
error: