Local
-
അപ്രതീക്ഷിതമായുണ്ടായ കടൽ ക്ഷോഭത്തിൽ പാച്ചല്ലൂർ പനത്തുറയിൽ തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് വ്യാപക നാശനഷ്ടം; രണ്ട് മത്സ്യബന്ധന വള്ളങ്ങൾ പൂർണ്ണമായും നശിച്ചു
തിരുവനന്തപുരം: അപ്രതീക്ഷിതമായുണ്ടായ കടൽ ക്ഷോഭത്തിൽ പാച്ചല്ലൂർ പനത്തുറയിൽ തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് വ്യാപക നാശനഷ്ടം. രണ്ട് മത്സ്യബന്ധന വള്ളങ്ങൾ പൂർണ്ണമായും നശിച്ചു. മറ്റ് ആറ് വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കൃഷ്ണകുമാർ എന്നയാളിന്റെയും മറ്റൊരാളിന്റെയും വള്ളവും വലയും മറ്റ് ഉപകരണങ്ങളുമാണ് പൂർണമായും നഷ്ടമായത്. ഓരോരുത്തർക്കും പത്ത് ലക്ഷത്തിലധികം രൂപയു നഷ്ടമുണ്ടായതായാണ് പ്രാധമിക നിഗമനം. ബാബു, മുരുകൻ, ബാലകൃഷണൻ, ഭുവനചന്ദ്രൻ, ശ്രീകണ്ഠൻ, മനോഹരൻ എന്നിവരുടെ വള്ളങ്ങളാണ് ഭാഗികമായി നശിച്ചത്. വലകളും മറ്റ് ജീവനോപാധികളും നഷ്ടമായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്നലെ പുലർച്ചെയോടെയാണ് ശക്തമായ കടൽ ക്ഷോഭമുണ്ടായത്. കമ്പവല വലിക്കുന്നതിന് സപ്പോർട്ടായി ഉപയോഗിക്കുന്ന വള്ളങ്ങളാണ് നശിച്ചതിൽ ഏറെയും. രാവിലെ മീൻ പിടിക്കാൻ എത്തിയ തൊഴിലാളികളാണ് വള്ളങ്ങൾ കൂട്ടിയിടിച്ച് നശിച്ചതായി കണ്ടത്. ഉടൻ തന്നെ മറ്റ് വള്ളങ്ങൾ ഇവർ മാറ്റിയതിനാൽ കൂടുതൽ വള്ളങ്ങൾ നശിക്കുന്നത് തടയാനായി. നശിച്ചവ രജിസ്ട്രേഷൻ ഇല്ലാത്ത വള്ളങ്ങളായതിനാൽ നഷ്ടപരിഹാര ത്തിന്റെ കാര്യത്തിൽ അധികൃതർ പൂർണ്ണമായ ഉറപ്പു നൽകിയിട്ടില്ല. കടലെടുത്ത വലകൾ വീണ്ടെടുക്കാൻ മറൈൻ…
Read More » -
കാഞ്ഞങ്ങാട് നിന്നും 19കാരിയെ കാണാതായിട്ട് 13 വർഷം, തുമ്പില്ലാതെ പോയ കേസിന് വീണ്ടും ജീവന്‍ വയ്ക്കുന്നു
കാഞ്ഞങ്ങാട്: എണ്ണപ്പാറയിലെ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. എണ്ണപ്പാറ സര്‍ക്കാരി മൊയോലം കോളനിയിലെ എം.സി രാമന്റെ മകള്‍ എം.സി രേഷ്മയെയാണ് കാണാതായത്. 2010 മെയ് മാസത്തിലാണ് കാണാതായത്. കേസില്‍ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേത്യത്വത്തില്‍ വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി. തിരോധാനത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന പാണത്തൂരിലെ യുവാവിനെയും ഭാര്യയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. വ്യത്യസ്ത കേന്ദ്രങ്ങളില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. രേഷ്മാ തിരോധാനകേസ് നാളുകളായി കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഹാജരായ ബേക്കല്‍ ഡി.വൈ.എസ്.പി സുനില്‍കുമാർ വിവരങ്ങള്‍ കോടതിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് യുവാവിനെ ചോദ്യം ചെയ്തത്. നേരത്തെ യുവാവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും വിസമ്മതിച്ചതിനാല്‍ നടക്കാതെ പോയി. സംസ്ഥാനത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ് യുവാവിന് വേണ്ടി നേരത്തെ…
Read More » -
കോട്ടയത്ത് പെട്രോള്‍ പമ്ബ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
കോട്ടയം: പെട്രോള്‍ പമ്ബ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ തേനാകര ഷിന്‍റോ (22), ഏറ്റുമാനൂര്‍ കട്ടച്ചിറ ഷട്ടര്‍ കവല തമ്ബേമഠത്തില്‍ ഷാലു (20), മുട്ടുചിറ ആയാംകുടി നാല് സെന്‍റ് കോളനി പരിയത്താനം രതീഷ്(30), ഏറ്റുമാനൂര്‍ പുന്നത്തറ ചെറ്റയില്‍ സുധീഷ് (24) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്നു കഴിഞ്ഞദിവസം വെളുപ്പിനെ ഏറ്റുമാനൂര്‍ കിസ്മത്ത് പടി ഭാഗത്തുള്ള പൊന്‍മാങ്കല്‍ പമ്ബിലെ ജീവനക്കാരനെ അവിടെവച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ജീവനക്കാരനോടു പണം നല്‍കാതെ വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ പറഞ്ഞതിനെ ജീവനക്കാരന്‍ എതിര്‍ത്തതിനെ തുടർന്നായിരുന്നു സംഭവം.
Read More » -
കൃത്യമായി അറ്റകുറ്റപ്പണിയില്ല; പരാധീനതകളുടെ നടുവില്‍ കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി
കാസര്‍കോട്: പരാധീനതകളുടെ നടുവില്‍ കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ രോഗികളെ വലയ്ക്കുകയാണ്. അണങ്കൂറിലാണ് കാസർകോട് ഗവ. ആയുർവേദ ആശുപത്രി. പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തനം. പെയിന്‍റിംഗ് നടത്തിയിട്ട് കാലങ്ങളായി. പൊടി പിടിച്ച് കിടക്കുകയാണെങ്ങും. ഇത് ആശുപത്രി തന്നെയോ എന്ന് കാണുന്ന ആരും സംശയിച്ച് പോകും. പുരുഷ വാർഡിൽ പലയിടത്തും ബൾബ് പോലും ഇല്ലാത്ത അവസ്ഥയാണ്. കുടിവെള്ളത്തിനുള്ള ഫിൽറ്റർ സൗകര്യമുണ്ടെങ്കിലും വെള്ളമില്ല. ശുചിമുറിയിലെ വാഷ്ബേസിനുകളിലെ പൈപ്പുകൾ കേടാണ്. അതുകൊണ്ട് ഉപയോഗിക്കാതിരിക്കാൻ കെട്ടി വെച്ചിരിക്കുകയാണ്. ഉച്ചത്തിൽ പാട്ടു പാടി ശുചി മുറിയിൽ ഇരിക്കേണ്ട അവസ്ഥയാണണ്. പലതും പൂട്ടാനാവില്ല. ഒരു ആശുപത്രിക്ക് വേണ്ട വൃത്തി ഇവിടെയില്ലെന്നാണ് രോഗികളുടെ പരാതി. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രധാന പ്രശ്നം. അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല. ജില്ലാ ആസ്ഥാനത്തെ ഗവൺമെന്റ് ആയുർവേദ ആശുപത്രി ഇങ്ങനെയൊക്കെ മതി എന്ന നയമാണ് അധികൃതര്‍ക്കും രോഗികൾ പരാതി പറയുന്നു.
Read More » -
മണ്ഡലകാലത്ത് സന്നിധാനത്തും പമ്പയിലും യാതൊരു വിധ ജല ക്ഷാമവും അനുഭവപെടാതെിരിക്കാൻ രണ്ടു ലക്ഷം ലിറ്റിന്റെ സ്റ്റീൽ ടാങ്ക് സ്ഥാപിച്ച് വാട്ടർ അതോറിറ്റി
പമ്പ: മണ്ഡലകാലത്ത് സന്നിധാനത്തും പമ്പയിലും യാതൊരു വിധ ജല ക്ഷാമവും അനുഭവപെടാതെ ഇരിക്കുവാൻ വാട്ടർ അതോറിറ്റി രണ്ടു ലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ള സ്റ്റീൽ ടാങ്ക് സ്ഥാപിച്ചു. നിലവിൽ നാല് ലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ള പമ്പയിലെ പ്രധാന ടാങ്കിനോട് ചേർന്നാണ് പുതിയ സ്റ്റീൽ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ജലവിതരണത്തിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും നിലവിൽ ഇല്ല. അയ്യപ്പ ഭക്തർക്ക് യാതൊരു വിധ ക്ലേശങ്ങളും നേരിടാത്ത മണ്ഡലകാലം ഒരുക്കുകയാണ് വാട്ടർ അതോറിറ്റിയുടെ ലക്ഷ്യം. ഏതെങ്കിലും കാരണവശാൽ പ്രധാന ടാങ്കിലേക്ക് പമ്പിങ് നിലയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നത് മുൻകൂട്ടി കണ്ടാണ് രണ്ടു ലക്ഷം ലിറ്ററിന്റെ പുതിയ ടാങ്ക് സ്ഥാപിച്ചത്. ഇതിലൂടെ കുറ്റമറ്റ രീതിയിൽ ഉള്ള ജല വിതരണം വാട്ടർ അതോറിറ്റി ഉറപ്പ് നൽകുന്നു.
Read More » -
മൂലമറ്റം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു
ഇടുക്കി: മൂലമറ്റം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നതിൽ പ്രതിഷേധവുമായി യാത്രക്കാർ. പുലര്‍ച്ചെ 4.15ന് മൂലമറ്റത്ത് നിന്ന് പുറപ്പെട്ട് 10.15ന് തിരുവനന്തപുരത്തെത്തി 11.30ന് തിരികെ പുറപ്പെട്ട് വൈകിട്ട് ആറിന് മൂലമറ്റത്തെത്തുന്ന സര്‍വീസാണ് ആദ്യം റദ്ദാക്കിയത്. പിന്നീട് പുലര്‍ച്ചെ എറണാകുളത്തിന് ഉണ്ടായിരുന്ന സര്‍വീസും റദ്ദാക്കി. പതിറ്റാണ്ടുകളായി മൂലമറ്റം ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളായിരുന്നു ഇത് രണ്ടും. രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള അനേകം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ സഹായകരമായ സര്‍വീസാണിത്. മൂലമറ്റം മുതല്‍ തിരുവനന്തപുരം വരെയുള്ള അനേകം പേരാണ് ഈ ബസിനെ ആശ്രയിച്ചിരുന്നത്. എറണാകുളം സര്‍വീസും നിരവധി യാത്രക്കാര്‍ക്കാണ് സഹായകമായിരുന്നത്. തിരുവനന്തപുരം സര്‍വീസില്‍ നിന്ന് 23,000 രൂപയും എറണാകുളം സര്‍വീസിന് 20,000 രൂപയും ദിവസവും കളക്ഷൻ ലഭിച്ചിരുന്നു. അതേസമയം ശബരിമല സര്‍വീസിന് വേണ്ടിയാണ് രണ്ട് ബസുകളും മാറ്റിയതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. പകരം ബസുകള്‍ എത്തിക്കും എന്നുള്ള നിബന്ധനയിലാണ് സര്‍വീസ് മാറ്റിയതെങ്കിലും ഇതുവരെ എത്തിയില്ല. തിരുവനന്തപുരം ബസിനെ…
Read More » -
ഒറ്റപ്പെട്ടുപ്പോയ കേരളത്തിലെ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍; വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ
കാസർകോട്: കേരളത്തിലെ ഒറ്റപ്പെട്ടുപോയ വനിതകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനായി വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് നവംബർ 25ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരി, വ്യവസായി ഏകോപന സമിതി ഹാളിൽ നടക്കും. വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി. സുജാത, വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, കാസർഗോഡ് ജില്ലാ ജാഗ്രതാ സമിതി മെമ്പർ എം. സുമതി, സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. സലീഖ, സോഷ്യൽ ജസ്റ്റിസ് ബോർഡ് ട്രാൻസ് മെമ്പർ സാജിദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.വി. ശോഭന, വനിതാ കമ്മിഷൻ…
Read More » -
കനത്ത മഴയില്‍ മുണ്ടക്കയത്ത് നിരവധി വീടുകൾ തകര്‍ന്നു
മുണ്ടക്കയം: കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീട് തകര്‍ന്നു.മുണ്ടക്കയം കിച്ചാൻപാറ സ്വദേശി പുതുപ്പറമ്ബില്‍ ഇബ്രാഹിമിന്‍റെ വീടാണ് ഭാഗികമായി തകര്‍ന്നത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്നു സ്വകാര്യ വ്യക്തിയുടെ പിരയിടത്തില്‍നിന്നു മണ്ണിടിഞ്ഞ് കിച്ചാൻപാറ റോഡിലേക്കും സമീപത്തെ വീടിനു മുകളിലേക്കും പതിക്കുകയായിരുന്നു. വീട്ടിലുള്ളവര്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. റോഡില്‍ മണ്ണ് വീണതോടെ പ്രദേശത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. നാട്ടുകാര്‍ ചേര്‍ന്നു റോഡിലെ മണ്ണ് കോരിനീക്കിയാണ് താത്കാലിക സഞ്ചാരസൗകര്യം ഒരുക്കിയത്. കൊക്കയാർ നാരകംപുഴ പന്തപ്ലാക്കൽ അജിവുദ്ദീന്റെ വീടിനോടു ചേർന്നുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തി തകർന്നുവീണ് വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു.കൊക്കയാർ നാരകംപുഴ – പുളിക്കത്തടം റോഡിൽ ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടു. മെറ്റലുകൾ ഇളകി മാറിയ നിലയിലാണ്. മാവ് കടപുഴകി വീണ് ആലുങ്കൽ തടത്തിൽ മുരളീധരൻ നായരുടെ പശു ഫാം തകർന്നു. തോപ്പിൽ അനിലിന്റെ തേക്ക് കടപുഴകി വൈദ്യുത ലൈനിൽ വീണു. ബുധനാഴ്ച പ്രദേശത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഇതെത്തുടർന്ന് പലയിടങ്ങളിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും…
Read More » -
ഈ പന്നികളെ ആര് നിയന്ത്രിക്കും ?
അഞ്ചൽ: കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് പതിവായതോടെ കൃഷി നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തേവര്‍തോട്ടം, തിട്ടക്കര, മതുരപ്പ, കൊമ്ബേറ്റിമല, മീനണ്ണൂര്‍ മുതലായ സ്ഥലങ്ങളിലെ ഏലാകളിലും കരയിലുമായി കൃഷി ചെയ്തിട്ടുള്ള വാഴ, മരച്ചീനി, പാവല്‍, പയര്‍ ഉള്‍പ്പെടെയുള്ള മിക്ക കൃഷികളും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരിക്കുകയാണ്. എല്ലാ കൃഷികളും കുത്തിമറിച്ചിട്ട നിലയിലാണ്. വായ്പയെടുത്തും പണയപ്പെടുത്തിയുമാണ് മിക്ക കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്. നിരവധിയാളുകള്‍ പാട്ടക്കൃഷി ചെയ്യുന്നവരുമാണ്. പലയിടത്തും കര്‍ഷകര്‍ ഒത്തുകൂടി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും നഷ്ടപരിഹാരത്തിന് അധികൃതരോട് ആവശ്യപ്പെടുന്നതിനും അല്ലാത്തപക്ഷം കൃഷി ഉപേക്ഷിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നഷ്ടം സഹിച്ച് കൃഷി തുടരാൻ ആകില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
Read More » -
നവകേരള സദസിന്‍റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശം; അനുസരിക്കാത്തവര്‍ ജോലിക്ക് വരണ്ടെന്ന് സെക്രട്ടറിയുടെ ഭീഷണി
കൊച്ചി: ജോലി സമയം കഴിഞ്ഞ് നവകേരള സദസിൻറെ പോസ്റ്റർ ഒട്ടിക്കാൻ പെരുമ്പാവൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് നഗരസഭാ സെക്രട്ടറിയുടെ നിർദേശം. അനുസരിക്കാത്തവർ ജോലിക്ക് വരണ്ടെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി തൊഴിലാളികൾ ആരോപിച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ സെക്രട്ടറിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പുലർച്ചെ ആറ് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നഗര ശുചീകരണം. നടുവൊടിയുന്ന ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ശുചീകരണ തൊഴിലാളികൾക്ക് കെട്ട് കണക്കിന് നവകേരള സദസിൻറെ പ്രചാരണ പോസ്റ്ററുകൾ കയ്യിലേക്ക് ലഭിക്കുക. നഗരത്തിൽ എല്ലായിടത്തും ഒട്ടിക്കണമെന്നാണ് നിർദേശം. പോസ്റ്ററുകൾ ഒട്ടിക്കുന്നതിന് പ്രശ്നമില്ലെന്നും പക്ഷേ അതിന് കൂലി കൂട്ടി നൽകണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ ഡ്യൂട്ടി ഓഫ് നൽകണം. അതുമല്ലെങ്കിൽ രാവിലെ ജോലിക്കിടെ തന്നെ പോസ്റ്റർ ഒട്ടിക്കാൻ അനുവദിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. എന്നാൽ, തൊഴിലാളികളുടെ മൂന്ന് നിർദേശങ്ങളും സെക്രട്ടറി തള്ളി. പോസ്റ്റർ ഒട്ടിക്കാൻ തയ്യാറാകാത്ത ശുചീകരണ തൊഴിലാളികൾ തൻറെ അനുമതിയില്ലാതെ ജോലിക്ക് പ്രവേശിക്കേണ്ടെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുഡിഎഫ്…
Read More »