Local
-
ചെങ്ങന്നൂർ പെരളശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
ആലപ്പുഴ: ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി ഭാര്യയെ കുത്തിയത്. സംഭവത്തിൽ കേസെടുത്തു പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
നവകേരള ബസിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്
തൃശ്ശൂർ: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് പൈലറ്റ് പോയ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ചേലക്കരയിലെ നവ കേരള സദസ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചെറുതുരുത്തി അത്തിക്ക പറമ്പ് സ്വദേശി അബ്ദുൽ റഷീദിനാണ് പരിക്കേറ്റത്. പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ചപ്പോൾ ബൈക്ക് മുന്നോട്ട് പോയ ശേഷം യുവാവ് വീഴുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Read More » -
ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ പേരക്കുട്ടിയുടെ കാൽ ചളിയിൽ പുതഞ്ഞു മുങ്ങിത്താഴ്ന്നു; രക്ഷിക്കാനിറങ്ങിയ മുത്തച്ഛന്‍ മുങ്ങിമരിച്ചു
തൃശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങവെ അപകടത്തിൽപ്പെട്ട പേരക്കുട്ടികളെ രക്ഷിക്കാനിറങ്ങിയ മുത്തച്ഛന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ തിരുവെങ്കിടം കപ്പാത്തിയില്‍ 70 വയസുള്ള രവീന്ദ്രനാഥനാണ് മരിച്ചത്. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തില്‍ രാവിലെ ആറോടെയായിരുന്നു സംഭവം. മകളുടെ മക്കളായ അര്‍ജുന്‍, ആദിത്യന്‍ എന്നിവരോടൊപ്പം രവീന്ദ്രനാഥന്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ പേരക്കുട്ടികളിൽ ഒരാളായ അര്‍ജുനന്‍റെ കാൽ ചളിയിൽ പുതഞ്ഞതോടെ കുളത്തില്‍ മുങ്ങിത്താഴ്ന്നു. ഇത് കണ്ട് രക്ഷിക്കാനിറങ്ങിയ മറ്റൊരു പേരക്കുട്ടി ആദിത്യനും കുളത്തില്‍ അകപ്പെട്ടു. നീന്തല്‍ അറിയാത്ത ഇരുവരെയും രക്ഷിക്കാനായി കുളത്തിലേക്ക് എടുത്ത് ചാടിയ രവീന്ദ്രനാഥന്‍ കുളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഈ സമയം കുട്ടികളുടെ അച്ഛന്‍ വിജയകുമാര്‍ ക്ഷേത്രത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. കുളിക്കാന്‍ പോയവരെ കാണാത്തതിനെ തുടര്‍ന്ന് വിജയകുമാര്‍ കുളക്കടവില്‍ എത്തിയപ്പോഴാണ് മക്കള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഉടന്‍ കുളത്തിലേക്ക് എടുത്ത് ചാടി രണ്ടുപേരെയും രക്ഷിച്ചു. പിന്നീടാണ് മുത്തച്ഛനെ കാണാനില്ലെന്ന വിവരം മനസിലാക്കുന്നത്. വീണ്ടും കുളത്തിലേക്ക് എടുത്ത് ചാടി നടത്തിയ തെരച്ചിലിനൊടുവിൽ രവീന്ദ്രനെ കരയ്ക്ക് എത്തിച്ചു. ആക്ട്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍…
Read More » -
4 മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് മാതാവ് ജീവനൊടുക്കി
4 മാസം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് ടബിൽ വെള്ളം നിറച്ച് മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. മംഗ്‌ളുറു ഗുജ്ജറകെരെയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മുഹമ്മദ് ഉനൈസിന്റെ ഭാര്യ ഫാത്വിമ റുഖിയ (23), കുഞ്ഞ് അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒന്നര വർഷം മുമ്പാണ് റുഖിയയും ഉനൈസും വിവാഹിതരായത്. 2023 ജൂലൈ ഏഴിനാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. പ്രസവിച്ചത് മുതൽ യുവതി വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ശനിയാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയത്ത് യുവതി അപ്പാർട്ട്മെന്റിൽ കിടപ്പുമുറിയിലെ പ്ലാസ്റ്റിക് ടബിൽ വെള്ളം നിറച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശേഷം മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മംഗ്‌ളുറു സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Read More » -
ജനങ്ങളുടെ നികുതിപ്പണം ചിലവഴിച്ച് സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനും വെള്ളപൂശാൻ നടത്തുന്ന ആഘോഷയാത്രയാണ് ജനസദസ്, പിണറായി സർക്കാർ ഭരണം തുടർന്നാൽ കേരളം പട്ടിണിയിലാകും: പി.ജെ. ജോസഫ്
ഏറ്റുമാനൂർ: എഴുവർഷമായി കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന പിണറായി ഭരണം ഇനിയും തുടർന്നാൽ കേരളം പട്ടിണിയിലാകുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ എ. പറഞ്ഞു. ജനസദസിന്റെ പേരിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ നികുതിപ്പണം ചിലവഴിച്ച് സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനും വെള്ളപൂശാൻ നടത്തുന്ന ആഘോഷയാത്രയാണെന്നും പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. റബറിന് 250 രൂപ വിലയാക്കും എന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റാൻ കഴിയാത്തവർ കർഷക വഞ്ചന തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരിൽ നടന്ന കുറ്റ വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ എൽഡിഎഫ് സർക്കാരിനെതിരേ കുറ്റപത്രം അവതരിപ്പിച്ച് മുഖ്യ പ്രസംഗം നടത്തി. ചാണ്ടി ഉമ്മൻ എം.എൽ എ, മുൻമന്ത്രി കെ.സി.ജോസഫ്, മുൻ എം.പി. ജോയി എബ്രാഹം, മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്,…
Read More » -
കെ.ഇ. കോളജ് വജ്രജൂബിലി ആഘോഷങ്ങൾ ഡിസംബർ 5ന് ആരംഭിക്കും; ഒരുവർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും
കോട്ടയം: മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളജ് വജ്രജൂബിലി ആഘോഷങ്ങൾ ഡിസംബർ 5ന് ആരംഭിക്കും. രാവിലെ 11.30ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുവർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സി.എം.ഐ. സഭയുടെ ജനറാൾ റവ ഡോ. തോമസ് ചാത്തൻപറമ്പിൽ സി.എം.ഐ യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കു ന്നതാണ്. സി.എം.ഐ. സഭയുടെ പ്രൊവിൻഷ്യാൾ ഫാ. ആൻ്റണി ഇളന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തുന്ന യോഗത്തിൽ, തോമസ് ചാഴികാടൻ എം.പി., കോളജ് മാനേജർ റവ. ഡോ. കുര്യൻ ചാലങ്ങാടി, കെ. ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പാൾ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി, കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. ഐസൺ വി. വഞ്ചിപുരയ്ക്കൽ എന്നിവർ പ്രസംഗിക്കും. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണാർത്ഥം കോട്ടയം ജില്ലയിൽ മാന്നാനം കുന്നിൽ 1964 ജൂലൈ 4ന് സ്ഥാപിതമായതാണ് കെ.ഇ. കോളജ്. വജ്രജൂബിലി ആഘോഷങ്ങൾ നടക്കുന്ന ഈ വർഷംതന്നെ കെ.ഇ. കോളജ് നാക് അക്രഡിറ്റേഷന് തയ്യാറെടുക്കുകയാണ്. ‘ഡയമണ്ട് കെ.ഇ.’ എന്ന…
Read More » -
ഗ്രാമീണ ബാങ്ക് പണിമുടക്കം പൂർണ്ണം; കോട്ടയം ജില്ലയിൽ ശാഖകൾ അടഞ്ഞ് കിടന്നു
കോട്ടയം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, 29 ശാഖകളിലെ ഒഴിവുകളിൽ നിയമനം നടത്തുക, ഒ.എ.റ്റി.ഡി മാർക്ക് അനുകൂലമായ കോടതി വിധി നടപ്പിലാക്കുക, കൃത്യമായ വേക്കൻസികൾ പ്രഖ്യാപിക്കുക, ജീവനക്കാർക്കുമേൽ അശാസ്ത്രീയമായി അക്കൗണ്ടബിലിറ്റി ചുമത്തുന്ന നടപടികൾ പിൻവലിക്കുക തുടങ്ങിയ 9 ആവശ്യങ്ങളുന്നയിച്ച് ബാങ്കിലെ അംഗീകൃത സംഘടനകളായ കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും (ബി.ഇ.എഫ്.ഐ) നേതൃത്വത്തിൽ ഗ്രാമീണ ബാങ്ക് ജീവനക്കാർ പണിമുടക്കി. ജില്ലയിലെ മുഴുവൻ ശാഖകളും റീജിയണൽ ഓഫീസും അടഞ്ഞ് കിടന്നു. പണിമുടക്കിയ ജീവനക്കാർ കോട്ടയം റീജിയണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി. പണിമുടക്ക് സമരം ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു ഉദ്ഘാടനം ചെയ്തു. കെ.ജി.ബി.ഒ.യു ജില്ലാ പ്രസിഡന്റ് ബില്ലി ഗ്രഹാം വി.എസ് അദ്ധ്യക്ഷനായ യോഗത്തിൽ സെൻട്രൽ കമ്മിറ്റി അംഗം രമ്യ രാജ് സ്വാഗതവും കെ.ജി.ബി.ഒ.യു ജില്ലാ സെക്രട്ടറി നിതീഷ് എം.ആർ. നന്ദിയും പറഞ്ഞു. ബി.ഇ.എഫ്.ഐ. സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ, ജില്ലാ സെക്രട്ടറി…
Read More » -
ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബർ 15 മുതൽ 25 വരെയാണ് ബീമാപ്പള്ളി ദർഗാ ഷെരീഫ് വാർഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുൻകൂർ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് ഡിസംബർ 15 ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കുമാണ് ഡിസംബർ 15 ന് അവധിയെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ അന്നേ ദിവസം നടത്താൻ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കൊന്നും ഈ അവധി ബാധകമായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
മുഴുവന്‍ ജീവനക്കാരും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങൾ; വെള്ളൂര്‍ കെ.പി.പി.എല്ലിലെ ന്യൂസ് പ്രിന്റ് ഉല്‍പാദനം പുനരാരംഭിച്ചെന്ന് മന്ത്രി പി രാജീവ്
കോട്ടയം: വെള്ളൂര്‍ കെ.പി.പി.എല്ലിലെ ന്യൂസ് പ്രിന്റ് ഉല്‍പാദനം പുനരാരംഭിച്ചെന്ന് മന്ത്രി പി രാജീവ്. പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നു പൂര്‍ണ്ണമായും നിലച്ച ന്യൂസ്പ്രിന്റ് ഉല്പാദനമാണ് നവംബര്‍ 28ന് വൈകുന്നേരം ഏഴ് മണിയോടു കൂടി പുനരാരംഭിച്ചതെന്ന് രാജീവ് പറഞ്ഞു. തൊഴിലാളികളും, ഉദ്യോഗസ്ഥരും അടക്കമുള്ള മുഴുവന്‍ ജീവനക്കാരും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ന്യൂസ്പ്രിന്റ് ഉല്പാദന പ്രക്രിയ പുനരാരംഭിച്ചത്. അപ്രതീക്ഷിതമായുണ്ടായ തീപിടുത്തം സ്ഥാപനത്തിന്റെ ഭാവി പദ്ധതികളെ ബാധിക്കാതെ കൈകാര്യം ചെയ്യാനായി എന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നെന്നും മന്ത്രി അറിയിച്ചു. മന്ത്രി രാജീവിന്റെ കുറിപ്പ്: കഴിഞ്ഞ ഒക്ടോ 5 ന് തീപിടുത്തമുണ്ടായ വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ടസ് ലിമിറ്റഡില്‍ ന്യൂസ് പ്രിന്റ് ഉല്‍പാദനം പുനരാരംഭിച്ചിരിക്കുകയാണ്. പേപ്പര്‍ മെഷീന്‍ പ്ലാന്റിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്നു പൂര്‍ണ്ണമായും നിലച്ച ന്യൂസ്പ്രിന്റ് ഉല്പാദനമാണ് നവംബര്‍ 28-ാ0 തീയതി വൈകുന്നേരം ഏഴ് മണിയോടുകൂടി പുനരാരംഭിച്ചത്. തൊഴിലാളികളും, ഉദ്യോഗസ്ഥരും അടക്കമുള്ള മുഴുവന്‍ ജീവനക്കാരും ഒരേ മനസ്സോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ന്യൂസ്പ്രിന്റ് ഉല്പാദന പ്രക്രിയ പുനരാരംഭിച്ചത്. പത്ര സ്ഥാപനങ്ങള്‍ക്കുള്ള ന്യൂസ്പ്രിന്റ്…
Read More » -
അയൽവാസിയായ വിദ്യാർഥിനിയോടൊപ്പം യുവാവ് ഒളിച്ചോടി, ഇരുവരെയും കണ്ടെത്തിയ പൊലീസ് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി
കർണാടക ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നാല് ദിവസം മുമ്പ് ഒളിച്ചോടിയ യുവാവിനെയും വിദ്യാർത്ഥിനിയെയും കാസർകോട് കണ്ടെത്തി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ആയിശത് റസ്മ (18), മുഹമ്മദ് സിനാൻ (23) എന്നിവരെ പൊലീസ് കണ്ടെത്തിയത്. മംഗ്ളൂറിലെ ഒരു കോളജിൽ ഒന്നാം വർഷ ഫാർമസി വിദ്യാർഥിനിയാണ് റസ്മ. സിനാൻ നേരത്തെ വിദേശത്തായിരുന്നു. അടുത്തിടെ തിരിച്ചെത്തി നാട്ടിൽ തന്നെ ജോലി ചെയ്ത് വരികയായിരുന്നു. നവംബർ 23ന് രാത്രിയാണ് ഇരുവരെയും കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും കണ്ടെത്തിയത്. തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇവരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയതായും ബണ്ട് വാൾ പൊലീസ് അറിയിച്ചു.
Read More »