കാസര്‍കോട്: പരാധീനതകളുടെ നടുവില്‍ കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ രോഗികളെ വലയ്ക്കുകയാണ്. അണങ്കൂറിലാണ് കാസർകോട് ഗവ. ആയുർവേദ ആശുപത്രി. പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തനം. പെയിന്‍റിംഗ് നടത്തിയിട്ട് കാലങ്ങളായി. പൊടി പിടിച്ച് കിടക്കുകയാണെങ്ങും. ഇത് ആശുപത്രി തന്നെയോ എന്ന് കാണുന്ന ആരും സംശയിച്ച് പോകും.
പുരുഷ വാർഡിൽ പലയിടത്തും ബൾബ് പോലും ഇല്ലാത്ത അവസ്ഥയാണ്. കുടിവെള്ളത്തിനുള്ള ഫിൽറ്റർ സൗകര്യമുണ്ടെങ്കിലും വെള്ളമില്ല. ശുചിമുറിയിലെ വാഷ്ബേസിനുകളിലെ പൈപ്പുകൾ കേടാണ്. അതുകൊണ്ട് ഉപയോഗിക്കാതിരിക്കാൻ കെട്ടി വെച്ചിരിക്കുകയാണ്. ഉച്ചത്തിൽ പാട്ടു പാടി ശുചി മുറിയിൽ ഇരിക്കേണ്ട അവസ്ഥയാണണ്.
പലതും പൂട്ടാനാവില്ല. ഒരു ആശുപത്രിക്ക് വേണ്ട വൃത്തി ഇവിടെയില്ലെന്നാണ് രോഗികളുടെ പരാതി. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രധാന പ്രശ്നം. അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല. ജില്ലാ ആസ്ഥാനത്തെ ഗവൺമെന്റ് ആയുർവേദ ആശുപത്രി ഇങ്ങനെയൊക്കെ മതി എന്ന നയമാണ് അധികൃതര്‍ക്കും രോഗികൾ പരാതി പറയുന്നു.