LocalNEWS

കോട്ടയം മണിമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു

   നിരത്തുകളിൽ വീണ്ടും രക്തപ്പുഴ. ഇന്ന് പുലർച്ചെയാണ് കൊല്ലം പരവൂരിൽ ഷിബു, സജാദ് എന്നീ രണ്ട് യുവാക്കളെ കാർ ഇടിപ്പിച്ചു വീഴ്ത്തിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങള്‍ നടത്തിയശേഷം റോഡ് അരികില്‍ വിശ്രമിക്കവെയാണ് യുവാക്കളെ കാറിടിച്ചത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

ചൊവ്വാഴ്ച സന്ധ്യയ്ക്ക് കോട്ടയം മണിമലയിൽ വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ചു. മണിമല കരിമ്പനക്കുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊക്കപ്പുഴ സ്വദേശികളായ ഉഷ, ഭർത്താവ് തങ്കച്ചൻ എന്നിവരാണ് മരിച്ചത്. ആറ് മണിയോടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് എതിരേ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

Back to top button
error: