LocalNEWS

വഴിയോരത്ത് നിന്ന 2 യുവാക്കളെ കാറിടിച്ചു കൊലപ്പെടുത്തി, നിര്‍ത്താതെ പാഞ്ഞു പോയ വാഹനത്തിനായി അന്വേഷണം

കൊല്ലം ജില്ലയിലെ പരവൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് കാറിടിച്ച് മരിച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങള്‍ നടത്തിയശേഷം റോഡ് അരികില്‍ വിശ്രമിക്കവെയാണ് യുവാക്കളെ കാറിടിച്ചത്. അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.

Back to top button
error: