Kerala
-
‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം’… ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയതിൽ വിചിത്ര ന്യായീകരണം പ്രതിഷേധക്കാർക്കു മുന്നിൽ ഉന്നയിച്ച് ആശുപത്രി സൂപ്രണ്ട്
കോന്നി: മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസുകാരന്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞുപോയത് സ്വാഭാവികം മാത്രമാണെന്നുെ അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട് ഡോ. എ.ഷാജി. ചികിത്സപ്പിഴവിനെ തുടർന്നു കൈ വളഞ്ഞുപോയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി നടത്തിയ ചർച്ചയിലായിരുന്നു സൂപ്രണ്ട് പ്രശ്നത്തെ ലാഘവത്തോടെ കണ്ട് പ്രതികരിച്ചത്. ‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതിന്റെ ജീവിക്കുന്ന തെളിവാണ് എന്റെ കൈ. എല്ല് ഒടിഞ്ഞതാണ്. വളഞ്ഞിരിക്കുന്നതു കണ്ടോ. അതു സ്വാഭാവികമാണ്. അത് അംഗീകരിക്കണം’– സൂപ്രണ്ട് പറഞ്ഞു. ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷം എടുത്ത എക്സ്റേയിൽ എല്ലുകൾ ചേർന്നാണ് ഇരിക്കുന്നതെന്നും പിന്നീടു മാറിയതാകാമെന്നും സൂപ്രണ്ട് വാദിച്ചു. കോന്നി സ്വദേശി 14വയസുള്ള തൻസീൻറെ കയ്യാണ് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വളഞ്ഞത്. കഴിഞ്ഞ നവംബറിലാണ് തൻസീൻറെ കയ്യിൽ ശസ്ത്രക്രിയക്ക് ശേഷം പ്ലാസ്റ്റർ ഇട്ടത്. ഫെബ്രുവരിയിൽ പ്ലാസ്റ്റര് മാറ്റിയപ്പോഴാണ് വളവ് കണ്ടത്. മെഡിക്കൽ കോളജ് തൃപ്തികരമായി ഇടപെടാതെ വന്നതോടെ വീണ്ടും സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.…
Read More » -
ഏഴുമണിക്കൂർ നീണ്ട ശ്രമം വിഫലം… ക്ലീനർ മുസ്തഫയെ രക്ഷിക്കാനായില്ല!! മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കുരുങ്ങിയ നിലയിൽ, പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ച്
മലപ്പുറം: ആതവനാട്ടിൽ നിയന്ത്രണം വിട്ട് കരിങ്കൽ ക്വാറിയിലേക്കു വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മുസ്തഫയെ ജീവനോടെ രക്ഷിക്കാനുള്ള പരിശ്രമം വിഫലമായി.മൂന്നു തവണ പരാജയപ്പെട്ട ശേഷം ലോറി ഉയർത്തിയെങ്കിലും ക്ലീനറുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മേൽമുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45)യാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിലായിരുന്നു. ക്യാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം നടന്ന് ഏഴു മണിക്കൂറിനു ശേഷമാണ് ലോറി ക്വാറിയിൽ നിന്ന് ഉ യർത്താനായത്. ലോറി ക്വാറിയിലെ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു. ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെയാണ്കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന ലോറി ബ്രേക്ക് നഷ്ടമായതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് 65 അടി താഴ്ച്ചയുള്ള ക്വാറിയിലേക്ക് മറിഞ്ഞത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വാഹനത്തിലെ ഡ്രൈവർ ചട്ടിപ്പറമ്പ് ചെങ്ങോട്ടുർ കാട്ടികുളങ്ങര ജാഫറിനെ ഉച്ചയോടെ രക്ഷപ്പെടുത്തിയിരുന്നു. ലോറി പൂർണമായും കുളത്തിൽ മുങ്ങിയ നിലയിലായിരുന്നു. അതേസമയം ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം…
Read More » -
ഇന്ത്യ സെമി കാണില്ല, സൂപ്പർ എട്ടിൽതന്നെ പുറത്താകും… പ്രവചനം നടത്തി മുൻ പാക് താരം!! പാക്കിസ്ഥാനോടൊഴികെ എല്ലാ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ് നിര അമ്പേ പരാജയം, മറുസൈഡിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും…
ലഹോർ: ട്വന്റി20 ലോകകപ്പിൽ നാലു കളികളും ജയിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ യാത്ര സൂപ്പർ എട്ടിൽ അവസാനിക്കുമെന്ന് മുൻ പാക് താരം മുഹമ്മദ് ആമിർ. ഈ ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണില്ല, സൂപ്പർ എട്ടിൽ ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും സെമി ഫൈനലിൽ കടക്കുമെന്നും ഒരു ചർച്ചയിൽ ആമിർ പ്രവചിച്ചു. ഇന്ത്യയുടെ മോശം പ്രകടനം പ്രവചിക്കാനുള്ള കാരണവും ആമിർ വിശദീകരിക്കുന്നുണ്ട്. ‘‘പാക്കിസ്ഥാനെതിരെയുള്ള മത്സരം മാറ്റിനിർത്തിയാൽ, എല്ലാ മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് തകർന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാൽ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും.’’ അതേസമയം 22ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സൂപ്പർ എട്ട് റൗണ്ടിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. 26ന് സിംബാബ്‍വെയ്ക്കെതിരെയും മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ സ്പിൻ ബോളർമാർക്കെതിരെ ടോപ് ഓർഡർ ബാറ്റർമാർ പതറിയതിനാൽ സൂപ്പർ എട്ടിനു…
Read More » -
നിത്യോപയോഗ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപെടുത്തി, ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ക്ലീനർ മുസ്തഫയെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു, സ്കൂബ സംഘം സ്ഥലത്ത്
മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞു. കരിങ്കൽ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിക്കകത്ത് ഒരാൾ കുടുങ്ങി കിടക്കുകയാണ്. തിരൂരിൽ നിന്ന് സ്‌കൂബ ടീം ഉൾപ്പെടെ സംഭവ സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പാചക പൊടികൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി ആണ് മറിഞ്ഞത്. മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്നും നാട്ടുകാർ പറഞ്ഞു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. രക്ഷപ്പെട്ട ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഇത് സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്തേക്ക് ക്രെയിൻ എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ക്ലീനർ മുസ്തഫ എന്നയാളാണ് കുടുങ്ങിയതെന്ന് നാട്ടുകാർ അറിയിച്ചു. പ്രദേശത്ത് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാൽ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ലോറി ഉയർത്താനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടെങ്കിലും തുടരുകയാണ്. ഉച്ചയ്ക്ക്…
Read More » -
‘ഇടക്കിടെ വേദന വരും, അപ്പോൾ വെള്ളം കുടിക്കും, മരുന്നു കഴിക്കും… ഇടക്കിടെ ചോര വരും, അപ്പോൾ വീണ്ടും ആശുപത്രിയിൽ പോകും… കഴിഞ്ഞ ഒരു വർഷമായി കാര്യങ്ങൾ കൂടുതൽ മോശമായി’…
കൊച്ചി: ഡോക്ടർമാരുടെ അശ്രദ്ധയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അമ്മ ഉഷ അനുഭവിക്കുന്ന ദുരിതം വിവരിക്കുകയാണ് മകൻ ഷിബിൻ ജോസഫ്. ‘‘വേദന വരുമ്പോൾ അമ്മ കുറച്ചു വെള്ളം കുടിക്കും, അപ്പോൾ അതങ്ങ് പോകും. മൂത്രത്തിൽ അണുബാധയാണെന്ന് കരുതിയാണല്ലോ നമ്മൾ ചികിത്സിക്കുന്നത്. എത്ര ആശുപത്രിയിൽ പോയെന്നോ എത്ര ഡോക്ടർമാരെ കണ്ടെന്നോ അറിയില്ല’’… അഞ്ചു കൊല്ലം മുമ്പ് ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ ഉഷയുടെ വയറ്റിൽ കത്രിക മറന്നു വയ്ക്കുകയായിരുന്നു. ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജിലായിരുന്നു സംഭവം. പിന്നീട് തനിക്കെന്താണ് സംഭവിച്ചതെന്നറിയാതെ പല ഡോക്ടർമാരും പറയുന്ന മരുന്നു കഴിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഉഷയുടെ വയറ്റിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത് 5 വർഷത്തിനു ശേഷമാണ്. അമ്മയെ കുറിച്ചുള്ള മകന്റെ വാക്കുകൾ ഇങ്ങനെ- ‘‘ഇടക്കിടെ വേദന വരും. അപ്പോൾ മരുന്നു കഴിക്കും. വെള്ളം കുടിക്കും. അതിനിടയിലും അമ്മ തൊഴിലുറപ്പു ജോലിക്കു പോകുമായിരുന്നു. വേദന വരുമ്പോൾ മരുന്ന് കഴിക്കും. ഇൻഫെക്‌ഷൻ ആണെന്നാണല്ലോ അപ്പോഴൊക്കെ കരുതിയിരിക്കുന്നത്. ഇടക്കിടെ ചോര വരും. അപ്പോൾ വീണ്ടും…
Read More » -
അരോഗ്യ രംഗം വൻ പരാജയം, ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുന്ന മന്ത്രി വീണാ ജോർജ് മാറിനിന്നാലെ ആരോഗ്യവകുപ്പിലെ സിസ്റ്റം ശരിയാകു- ചെന്നിത്തല
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്ന് മാറിയാൽ മാത്രമേ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു. ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ് ആരോഗ്യമന്ത്രി. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്ന് മാറിയാൽ മാത്രമേ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിംഗിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത…
Read More » -
ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാൻ സർക്കാർ ആലോചിച്ചു, ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ ചില പോലീസ് ഉദ്യോഗസ്ഥർ യുവതികളെ കയറ്റാൻ ശ്രമിച്ചു, അത് താൻ തടഞ്ഞു, പൂജകൾ നിർത്തിവെക്കുമെന്ന് പറഞ്ഞു!! തന്നെ കുടുക്കിയത് സർക്കാരിന്റെ പ്രതികാരം- തന്ത്രി കണ്ഠര് രാജീവര്
തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള സർക്കാർ നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാർ നീക്കത്തെയും താൻ വിഫലമാക്കിയതായി തന്ത്രി പറയുന്നു. ജാമ്യാപേക്ഷയിലാണ് തന്ത്രിയുടെ ഗുരുതര ആരോപണം. തന്ത്രി ജാമ്യാപേക്ഷയിൽ പറയുന്നത് ഇങ്ങനെ- തനിക്കെതിരേയുള്ള പ്രതികാര നടപടിയാണ് അറസ്റ്റ്. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താനായി ചില പോലീസ് ഉദ്യോഗസ്ഥർ യുവതികളെ കയറ്റാൻ ശ്രമിച്ചെന്നും അത് താൻ തടഞ്ഞു. ക്ഷേത്ര കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കില്ലെന്ന് താൻ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തിന് ശ്രമങ്ങളുണ്ടായപ്പോൾ, പൂജകൾ നിർത്തിവെക്കുമെന്നും ക്ഷേത്രത്തിന് പുറത്തുവരുമെന്നും താൻ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാൻ സർക്കാർ ആലോചിച്ചു. ആ ശ്രമവും വിഫലമാക്കിയതായി തന്ത്രി അവകാശപ്പെടുന്നു. ഇക്കാരണങ്ങൾ കൊണ്ട് തനിക്കെതിരായ പ്രതികാരനടപടിയാണ് അറസ്റ്റെന്ന് തന്ത്രി പറയുന്നു. കൂടാതെ എസ്‌ഐടിക്കെതിരേയും തന്ത്രി ആരോപണങ്ങളുന്നയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ ചിലകാര്യങ്ങൾ…
Read More » -
(no title)
തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയിൽ 2.69 കോടി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് ഒന്‍പത് ലക്ഷത്തോളം പേരുടെ കുറവാണുള്ളത്. ഡിസംബര്‍ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയിൽ ഒഴിവാക്കി. മരിച്ചവരെയും , വിദേശ പൗരത്വം നേടിയവരെയും താമസം മാറിയവരെയുമാണ് ഒഴിവാക്കിയത്. എസ്ഐആര്‍ കാലയളവിൽ പേരുചേര്‍ക്കാൻ കിട്ടിയ അപേക്ഷയിൽ 13.51 ലക്ഷം അംഗീകരിച്ചു. 2.23 ലക്ഷം പ്രവാസി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പരാതിയുള്ളവര്‍ക്ക് അപ്പീൽ നൽകാമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തൻ കേൽക്കര്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ പട്ടികയുമായി താരതമ്യം ചെയ്യുന്പോള്‍ 30 ലക്ഷത്തോളം പേര്‍ പുറത്തായെന്നും അനര്‍ഹര്‍ പട്ടികയിലുണ്ടെന്നുമാണ് സിപിഎം വാദം. അപേക്ഷ നിരസിച്ച പ്രവാസി വോട്ടര്‍മാരുടെ വിവരം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടക്കത്തിൽ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ നിലപാട് മാറിയയെന്നായിരുന്നു ബിജെപിയുടെ അഭിപ്രായം.
Read More » -
ഉഷാ ജോസഫിന്റെ കാര്യത്തിൽ സംഭവിച്ചത് ഗുരുതരമായ പിഴവ്…ശസ്ത്രക്രിയ ചെയ്തത് ഞാനാണോയെന്ന് ഓർമയില്ല, കേസ് ഷീറ്റിൽ എന്റെ പേരുണ്ടെങ്കിൽ ഞാൻ ആയിരിക്കും, മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് ഉപകരണങ്ങളും മറ്റും കൃത്യമാണോയെന്ന് സ്ക്രബ് നേഴ്സിനോട് രണ്ട് തവണ ചോദിച്ച് ഉറപ്പുവരുത്തുന്ന ശീലം തനിക്കുണ്ട്, ഇത് എങ്ങനെ സംഭവിച്ചു എന്നത് ഒരു ചോദ്യചിഹ്നമാണ്- ഡോ. ഷാഹിദ
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോ. ഷാഹിദ. ഉഷാ ജോസഫിന്റെ കാര്യത്തിൽ സംഭവിച്ചത് ഗുരുതരമായ പിഴവാണെന്ന് സമ്മതിച്ച ഡോ. ഷാഹിദ, താൻ ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്തതായും ഉഷാ ജോസഫിനെയും ഓർക്കുന്നില്ലെന്നും വെളിപ്പെടുത്തി. കോവിഡ് കാലമായതിനാൽ ഏറെ പരിമിതികളുണ്ടായിരുന്നു. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവ്വമായിരുന്നില്ല. വിശദീകരണം ആവശ്യപ്പെട്ടാൽ നൽകുമെന്നും ഷാഹിദ വ്യക്തമാക്കി. അതേസമയം ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയായിരുന്നു എന്നായിരുന്നു വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ അടക്കം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കേസ് ഷീറ്റിൽ തന്റെ പേരുണ്ടെങ്കിൽ താൻ ആയിരിക്കും ശസ്ത്രക്രിയ നടത്തിയതെന്നും ഷാഹിദ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്‌സുമാരുടെ അഭാവം ഉണ്ട്. പലപ്പോഴും സ്‌ക്രബ് നഴ്‌സ് മാത്രമാണുണ്ടാകുക. ഫ്‌ളോർ നഴ്‌സ് ഉണ്ടാകാറില്ലെന്നും ഷാഹിദ പറഞ്ഞു. നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫ് ആണ് ഷാഹിദ. ശസ്ത്രക്രിയയ്ക്ക് ശേഷം…
Read More »
