Kerala

    • നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ; മോ​ദിയുടെ കേരള സന്ദർശനം മാർച്ച് 11ലേയ്ക്ക് മാറ്റി; സംസ്ഥാനത്തിനായി പുതു പ്രഖ്യാപനങ്ങൾ നടത്തിയേക്കും

      ന്യൂഡൽഹി: കേരളമുൾപ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്കുശേഷമുണ്ടായേക്കും.മാർച്ച് ആറിനായിരുന്നു പ്രധാനമന്ത്രിയുടെ കേരള സന്ദർശനം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് 11ലേക്ക് മാറ്റുകയായിരുന്നു. എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വെച്ച് പ്രധാനമന്ത്രി നിർവഹിക്കും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടേതുൾപ്പെടെ മറ്റു രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദർശന കാര്യത്തിൽ ഔദ്യോഗിക തീരുമാനം വൈകാതെ ഉണ്ടായേക്കും. മാർച്ച് 14ന് അസമിൽ പുതിയ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 11-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്തിയേക്കും. അതിനാൽ മാർച്ച് പകുതിക്ക് ശേഷമാകും പ്രഖ്യാപനമെന്നാണ് വിവരം.മാർച്ച് അഞ്ച്‌, ആറ്‌ തീയതികളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കേരളപര്യടനം. അതേസമയം, തമിഴ്‌നാട് പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിൽ മടങ്ങിയെത്തി. അതിനിടെ, എസ്.ഐ.ആർ.…

      Read More »
    • പൊലീസ് ജീപ്പ് തടഞ്ഞ 2 പേർ പിടിയിൽ; ഒമ്പത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ

      തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ ഒൻപത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിൽ കേസ് എടുത്തതാണ് സിപിഎം പ്രവർത്തകരെ പ്രകോപനത്തിലേക്ക് നയിച്ചത്. വഴിയേ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ലെ പൊലീസെന്നാണ് ഓഫീസേഴ്സ് അസോസിയേഷൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. നഗരൂർ ജംഗ്ഷന് സമീപമാണ് പൊലീസിന് നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം ഉണ്ടായത്. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പൊലീസ് ജീപ്പിനെ ആൾട്ടോ കാറിലെത്തിയ സംഘം ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. സിനിമാ സ്റ്റൈലിൽ പൊലീസ് ജീപ്പിന് കുറുകെയിട്ട കാറിൽ നിന്നും ഇറങ്ങിയ സംഘം എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പ്രദേശത്തെ ഫ്ലക്സ്…

      Read More »
    • ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെ സഹായിച്ച് പോലീസ്; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തിരിച്ചയച്ച് മേധാവി

      തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരിച്ചയച്ച് ക്രൈംബ്രാഞ്ച് മേധാവി. കേസില്‍ തെളിവില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് മേധാവി റിപ്പോര്‍ട്ട് തിരിച്ചയച്ചത്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി പരിപാടിയിലായിരുന്നു മന്ത്രിയുടെ ഭരണഘടനാ വിമര്‍ശനം. വാക്കുകള്‍ ഇങ്ങനെ: ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവച്ച ഭരണഘടനയാണു രാജ്യത്തുള്ളത്. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്. ആദ്യം മന്ത്രി തന്റെ വാക്കുകളെ ന്യായീകരിച്ചു. പിന്നീടു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, വിശദീകരണത്തില്‍ നില്‍ക്കുന്നതായിരുന്നില്ല ഭരണഘടനയെ തൊട്ട വിഷയം. മന്ത്രിക്കു രാജി വയ്‌ക്കേണ്ടിവന്നു. എന്നാല്‍, ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കി.  

      Read More »
    • സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷും തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും ലിസ്റ്റിൽ, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ

      തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയ ചർച്ചയിലേക്ക് സിപിഎം നേതൃത്വം കടക്കുന്നു. പല പ്രമുഖരും ലിസ്റ്റിൽ നിന്ന് വെട്ടിമാറ്റപ്പെട്ടപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്രമുഖർ ലിസ്റ്റിൽ ഇടംപിടിച്ചു, അതേസമയം ജില്ലകളിൽനിന്നുള്ള പേരുകൾ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സിറ്റിങ് എംഎൽഎമാർക്ക് മേൽക്കൈയുള്ള പട്ടികയാണ് ജില്ലകളിൽനിന്നു വന്നിരിക്കുന്നത്. 2 ടേം വ്യവസ്ഥ പൂർണമായും ഒഴിവാക്കിയിട്ടില്ല എന്നതിനാൽ അത് അതേപടി അംഗീകരിക്കണമെന്നില്ല. സംസ്ഥാന നേതൃത്വം നേരിട്ടു ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ കൂടി പരിഗണിച്ചാകും തീരുമാനം. അതേസമയം തോമസ് ഐസക്കും ഇ.പി.ജയരാജനും അടക്കമുള്ള ചിലർ ജില്ലാ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുമില്ല. പട്ടികയിലുള്ള ജില്ലാ സെക്രട്ടറിമാർക്കു മത്സരിക്കാൻ അനുവാദം നൽകുമോ എന്നതും കണ്ടറിയണം. തിരുവനന്തപുരം തലസ്ഥാനത്ത് 10 സിറ്റിങ് എംഎൽഎമാരെത്തന്നെ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയായ വി. ജോയിയും ഇതിൽപെടും. അദ്ദേഹത്തിന് അനുമതി നൽകിയാൽ പകരം പുതിയ ജില്ലാ സെക്രട്ടറി വരും. മന്ത്രി വി.ശിവൻകുട്ടി (നേമം), വി.ജോയ് (വർക്കല), ഒ.എസ്.അംബിക (ആറ്റിങ്ങൽ), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ…

      Read More »
    • റിയല്‍ കേരള സ്‌റ്റോറി ഇതൊന്നുമല്ല! കൂടുതല്‍ മതംമാറല്‍ ഹിന്ദു മതത്തിലേക്ക്; 2024-ലെ കണക്കുകള്‍ പുറത്ത്; ലൗ ജിഹാദ് ആരോപണം ഉന്നയിക്കുന്ന ക്രിസ്ത്യന്‍ സഭകള്‍ മതം മാറ്റിയത് 255 പേരെ; ഇസ്ലാം മതത്തിലേക്ക് മാറിയത് 342 പേര്‍

      തിരുവനന്തപുരം: കേരള സ്‌റ്റോറി സിനിമയുടെ പേരില്‍ കേരളത്തിനെതിരേ പ്രചാരണം നടക്കുന്നതിനിടെ മതപരിവര്‍ത്തനത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നത് ഹിന്ദു മതത്തിലേക്ക്. ക്രിസ്തുമതത്തില്‍നിന്ന് 329 പേരും ഇസ്ലാം മതത്തില്‍നിന്ന് 36 പേരും പരിവര്‍ത്തനം ചെയ്തു. ഹിന്ദുമതത്തില്‍നിന്ന് ഇസ്ലാം മതത്തിലേക്ക് 276 പേരും ക്രിസ്തുമതത്തില്‍നിന്ന് 67 പേരും എത്തി. ഹിന്ദുമതത്തില്‍നിന്ന് ക്രിസ്തു മതത്തിലേക്ക് 234 പേരും ഇസ്ലാം മതത്തില്‍നിന്ന് 21 പേരും ക്രിസ്തുമതത്തിലേക്ക് എത്തി. ആകെ ഇസ്ലാം മതത്തിലേക്ക് 342 പേരും ഹിന്ദുമതത്തിലേക്ക് 365 പേരും ക്രിസ്തുമതത്തിലേക്ക് 255 പേരും മാറി. 20 വര്‍ഷമായി ‘ലവ് ജിഹാദ്’ എന്ന ആഖ്യാനം വ്യാപിപ്പിക്കുന്നതില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ ഒരു വിഭാഗം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഗസറ്റ് രേഖകള്‍ പരിശോധിക്കുമ്പോള്‍, വലതുപക്ഷ ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ അവകാശവാദങ്ങള്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. 2024-ല്‍ 67 ക്രിസ്ത്യാനികള്‍ മാത്രമാണ് ഇസ്ലാം മതത്തിലേക്ക്…

      Read More »
    • നടിയെ ആക്രമിച്ചതിൽ മുഖ്യ ആസൂത്രകൻ ദീലിപ്, എല്ലാ തെളിവുകളും ഹാജരാക്കി, പക്ഷെ കോടതി നിരീക്ഷിച്ചത് പ്രതികളുടെ ഗൂഢാലോചന മാത്രം, സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞു, തെളിവുകളെ തെറ്റായി പരിഗണിച്ചു, പൾസർ സുനിക്കു നൽകിയ ശിക്ഷ കുറവ്!! അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ

      കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കമുള്ള മറ്റുപ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ. വിചാരണ കോടതി വിധി വന്ന് 78-ാം ദിവസമാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ട് എന്ന് സർക്കാർ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ സാക്ഷി മൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും തെളിവുകളെ തെറ്റായി പരിഗണിച്ചു എന്നുമാണ് അപ്പീലിൽ പറയുന്നു. അതേസമയം അപ്പീൽ നൽകാനുള്ള സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയെ സമീപിച്ചത്യ കേസുമായി ബന്ധപ്പെട്ട മതിയായ തെളിവുകൾ ഉണ്ടായിട്ടും അത് വിചാരണ കോടതി കൃത്യമായി പരിഗണിച്ചിട്ടില്ല എന്നതാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന പ്രധാന കാരണം. ഈ കേസിൽ ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു.…

      Read More »
    • സിസിടിവി ദൃശ്യം ഉണ്ടോ എന്നുള്ളതല്ല വിഷയം, സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നത്? മന്ത്രി പറയുന്നതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്!! കെഎസ്‌യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടത്, നടത്തിയത് പതിയിരുന്നുള്ള ആക്രമണം- കടകംപള്ളി സുരേന്ദ്രൻ

      തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് പരുക്കേൽക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ രം​ഗത്ത്. മന്ത്രിക്കെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയത് പതിയിരുന്നുള്ള ആക്രമണമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു. അതേസമയം മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്ലെന്ന പ്രതിപക്ഷ ആരോപണത്തിലും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സിസിടിവി ദൃശ്യം ഉണ്ടോ എന്നുള്ളതല്ല വിഷയം. സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. മന്ത്രി പറയുന്നതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. മന്ത്രി അവശയായി വീണതിന് കാരണം കെഎസ്‌യു പ്രവർത്തകരുടെ ആക്രമണമാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി. സിസിടിവി ക്യാമറയിൽ തെളിയുന്ന കേസുകൾ ഉണ്ടാവും. എല്ലാ കേസുകളും സിസിടിവി വെച്ചാണോ തെളിയിക്കുന്നത്. ഈ കേസിൽ പോലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പോലീസിന് വീഴ്ചയുണ്ടെങ്കിൽ ഇതല്ലല്ലോ സംഭവിക്കുക. സംസ്ഥാനത്തിന്റെ സമര ചരിത്രത്തിൽ മന്ത്രിമാരെ തടയുന്ന…

      Read More »
    • സുരേഷ് ​ഗോപിയുടെ ആ മറ്റേ മോൻ ഞാനായിരിക്കും…എയിംസ് വരില്ലെന്ന് താൻ പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചു!! ഉമ്മൻ ചാണ്ടിയെ ഞാൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ല, നല്ല ബന്ധമാണ് ഉണ്ടായിരുന്നത്- ഗണേഷ് കുമാർ

      തിരുവനന്തപുരം∙ എയിംസ് കേരളത്തിൽ വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശം തന്നെക്കുറിച്ചാകാമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ..’ എന്ന സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എയിംസ് വരില്ലെന്ന് താൻ തിരുവനന്തപുരത്തു പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘‘ അന്നു സുരേഷ് ​ഗോപി എന്നെ കുറിച്ചാകാം, തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ എയിംസ് വരില്ലെന്നു ‍ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതല്ലേ ശരിയായത്. പക്ഷെ അതിനു മറുപടി ഞാനല്ല പറഞ്ഞത്… ജനങ്ങളാണ്. എയിംസ് വരില്ല മറ്റേ മോനേ എന്ന്. കുറേക്കാലമായി എയിംസിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹത്തിന്റെ രീതി അനുസരിച്ച് പറയട്ടെ. അതിലൊന്നും പരാതിയില്ല’’– ഗണേഷ് കുമാർ പറഞ്ഞു. അതേപോലെ ഉമ്മൻ ചാണ്ടിയെ താൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. അവസാനകാലം വരെ ഉമ്മൻ ചാണ്ടിയുമായി നല്ല ബന്ധമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ…

      Read More »
    • വാർത്തയാണ്, സത്യമല്ല… ഒരു പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടയിൽ പാതി കേട്ട ഏതോ വാചകം വെച്ചാണ് ഇങ്ങനെ ഒരു വാർത്ത… കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്… കനകോലുവിന് കൊടുക്കുന്ന കോടികളിൽ ഒരു ഭാഗം മാധ്യമങ്ങളെ മാനേജ് ചെയ്യാൻ കൂടിയെന്ന് കേൾക്കുന്നു- എം സ്വരാജ്

      താൻ പറഞ്ഞ വാർത്തയുടെ പാതി ഭാ​ഗങ്ങൾ മാത്രം കൊടുത്ത് ചികിത്സാ പിഴവിനെ ന്യായീകരിച്ചുവെന്ന രീതിയിൽ പാതി വാർത്ത മാത്രമാണ് മാധ്യമങ്ങൾ നല്കിയതെന്ന് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താൻ ആ കൂടെ കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സ്വരാജിന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വിവാദ പ്രസ്താവനയെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തവന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ സമരം 76-ാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു സംഭവം. പിന്നാലെ സ്വരാജ് ഡോക്ടർക്കു സംഭവിച്ച അബദ്ധത്തെ ന്യായീകരിച്ചുവെന്നതരത്തിൽ മാധ്യമങ്ങളിൽ വാർത്തവന്നിരുന്നു. ഇതിനെതിരെയാണ് സ്വരാജ് രം​ഗത്തെത്തിയത്. എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- വാർത്തയാണ്, സത്യമല്ല.. ‘ചികിത്സാ പിഴവിനെ ന്യായീകരിച്ച് എം സ്വരാജ് ‘ എന്ന് മിക്ക ചാനലുകളിലും വാർത്ത…

      Read More »
    • പ്രീമിയം പരീക്ഷണങ്ങള്‍ തുടരുന്നു; അയ്യായിരം കൊടുത്താല്‍ പ്രത്യേക കൗണ്ടര്‍ നല്‍കാന്‍ ബെവ്‌കോ; സ്വകാര്യ കമ്പനിക്ക് യഥേഷ്ടം മദ്യം വില്‍ക്കാം; പരീക്ഷണ അടിസ്ഥാനത്തില്‍ നീക്കം

      തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം ഷോപ്പുകളില്‍ പണം നല്‍കിയാല്‍ സ്വകാര്യ മദ്യ കമ്പനിയ്ക്ക് മദ്യത്തിന്റെ പരസ്യം നല്‍കി വില്‍പനയ്ക്കുള്ള പ്രത്യേക കൗണ്ടര്‍ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്‌കോ. ബ്രാന്‍ഡൊന്നിന് 5000 (അയ്യായിരം) രൂപ വീതം വാങ്ങി മൂന്ന് വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൗണ്ടര്‍ നല്‍കാന്‍ താല്‍പര്യപത്രം ക്ഷണിച്ചത്. സ്ഥലം അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള സ്ഥാപനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡ് മദ്യം യഥേഷ്ടം വില്‍ക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ കഴിയും. ബവ്‌കോ സ്വന്തം നിലയിലോ, വാടക നല്‍കിയോ പ്രവര്‍ത്തിപ്പിക്കുന്ന ഷോപ്പുകളില്‍ മൂന്ന് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനി നല്‍കേണ്ടത് നാമ മാത്രമായ തുകയാണെന്നത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ഓരോ ഷോപ്പുകളിലായുള്ള പരീക്ഷണത്തിനാണ് ബവ്‌കോയുടെ തീരുമാനം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ സവിശേഷതകള്‍ പറഞ്ഞ് കൊടുക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താം. വിവിധ ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ തൊഴിലാളികളെ ചുമതലപ്പെടുത്തിയാല്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെക്കാള്‍ കൂടുതല്‍ വില്‍പ്പനക്കാര്‍ കൗണ്ടറുകളിലുണ്ടായേക്കും. അങ്ങനെ സര്‍ക്കാരിന്റെ സ്ഥാപനത്തില്‍ പതിയെ പതിയെ സ്വകാര്യ…

      Read More »
    Back to top button
    error: