Kerala
-
യുവതിയെ കഴുത്തിൽ ടേപ്പ് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ലിവ് ഇൻ പങ്കാളി വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ, കൊലയ്ക്ക് പിന്നിൽ വാക്ക്തർക്കമെന്ന് സംശയം, ജിബി മോളെ ജീവനറ്റനിലയിൽ കണ്ടെത്തിയത് ഏഴുവയസുള്ള മകൻ
പെരുമ്പാവൂർ: കീഴില്ലത്ത് യുവതി ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ യുവാവിനെ വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി ലൈജു (47) വിനെ സംഭവത്തിന് ശേഷം വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരുകയായിരുന്നു ഇരുവരും. ഹോട്ടലിന് പിന്നിലെ മുറിയിലാണ് ഇവർ ഏഴ് വയസുളള മകനൊപ്പം താമസിച്ചിരുന്നത്. ഹോട്ടൽ ജോലിക്കിടെ ഇരുവരും പിന്നിലെ മുറിയിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് മകൻ ചെന്ന് നോക്കിയപ്പോഴാണ് ജിബി വീടിനുള്ളിൽ ചലനമറ്റ് കിടക്കുന്നത് കണ്ടത്. കുട്ടി അറിയിച്ചതനുസരിച്ച് ജിബിയെ ഹോട്ടലിലെ ജീവനക്കാരും സമീപവാസികളും ചേർന്ന് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. യുവതിയുടെ കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയിരുന്നു. കൈയിലും തലയിലും പരുക്കേറ്റ അടയാളങ്ങളുണ്ട്. ശ്വാസം മുട്ടിച്ച്…
Read More » -
അമ്മയെ കാണാതെ അന്വേഷിച്ചെത്തിയ മകൻ കണ്ടത് ജീവനറ്റുകിടക്കുന്ന ബിജിയെ!! വാക്കുതർക്കത്തിനിടെ കഴുത്തിൽ കിടന്ന ഷാൾ കൊണ്ട് മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, അരുംകൊല ഹോട്ടലിനുള്ളിൽവച്ച്
കൊച്ചി: എറണാകുളം കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കഴുത്തിൽ ഷാൾകൊണ്ടു മുറുക്കി കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് മരിച്ചത്. സംഭവശേഷം മുങ്ങിയ ഭർത്താവ് ലൈജുവിനെ കണ്ടെത്താനായി കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് 12:30 യോടെയാണ് സംഭവം. വഴക്കിനിടെ ഭാര്യയുടെ കഴുത്തിൽ കടന്ന് ഷോളെടുത്ത് ഭർത്താവ് ഹോട്ടലിൽ വച്ച് ഇവരെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ റോഡിലിറങ്ങി മറ്റ് ആളുകളെ വിളിച്ചുവരുത്തി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഇവർ തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നു എന്നാണ് അറിയുന്നത്
Read More » -
‘പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യും‘- പ്രതിപക്ഷ നേതാവ് വിഡി സതീശൻ
കൊല്ലം : പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിന്റെ വഴിയിലൂടെയാണ് കേരളത്തിലെ സിപിഎം പോകുന്നതെന്നും ഡൽഹിയിൽ ചേട്ടൻ ബാവ സഞ്ചരിക്കുന്ന അതേ തോണിയിലാണ് കേരളത്തിൽ അനിയൻ ബാവ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സംഘടിപ്പിക്കുന്ന പുതുയുഗ യാത്രയ്ക്കു കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കവെയാണ് സതീശൻ ഇത്തരം പരാമർശങ്ങൾ നടത്തിയത്. വർഗീയത പറയാൻ ആരെയും സമ്മതിക്കില്ല. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സമ്മതിക്കില്ല. ഏത് കൊലകൊമ്പൻ വർഗീയത പറഞ്ഞാലും അതിനെ ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പ് കാലമാണെങ്കിലും അതിൽ വിട്ടുവീഴ്ചയില്ല. ചിലർ കയ്യിൽ വോട്ട് ബാങ്കുണ്ടെന്ന് പേടിപ്പിക്കാൻ പറയും. വോട്ട് ബാങ്കുണ്ടെങ്കിൽ കയ്യിൽ വച്ചോ. വർഗീയത പറയരുതെന്ന് മുഖത്തു നോക്കിപ്പറയും. അതിനുള്ള ആർജവം യുഡിഎഫിനുണ്ട്. വരുന്ന തലമുറയ്ക്കും സൗഹൃദത്തോടെ ഈ നാട്ടിൽ ജീവിക്കാൻ സാധിക്കണം. കേരളം ഇന്ന് പുറകിലേക്കു നടക്കുകയാണ്. കേരളത്തിന്റെ നട്ടെല്ലായ…
Read More » -
ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയതെങ്ങനെ? രമേശ് ചെന്നിത്തലയുടെ പുസ്തകം ‘My journey through Gandhi villages’ പ്രകാശനം ചെയ്തു
കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച ‘My journey through Gandhi villages’ എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിലെയും പട്ടികജാതി-പട്ടികവർഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012-ൽ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഗാന്ധിഗ്രാം. സംസ്ഥാന പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പിൽ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഗാന്ധിഗ്രാം പദ്ധതിയിൽപ്പെടുന്ന ഗ്രാമങ്ങൾക്ക് അനുവദിക്കുകയുണ്ടായി. അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടിൽ നിന്നും വിവിധ വികസനപ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്തിരുന്നു. ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖച്ഛായ മാറിയതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി നടത്തിയ വികസന പ്രവർത്തനങ്ങൾ, സാമൂഹ്യ സുരക്ഷിതത്വ പദ്ധതികൾ ഇവയുടെയെല്ലാം നേർക്കാഴ്ച ഈ പുസ്തകത്തിൽ കാണാം.
Read More » -
എ.എ. റഹിം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും; വി. ജോയ് വര്‍ക്കലയില്‍ മത്സരിക്കും; 50 സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും കളത്തില്‍
തിരുവനന്തപുരം: വരുന്ന നിയമസാഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍ നിന്നും വി. ജോയ് മത്സരിക്കും. നിലവില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ജോയ് മത്സരിക്കുന്നതോടെ എ.എ.റഹീം ജില്ലയിലെ പാര്‍ട്ടിയുടെ അമരക്കാരനാകും. ജോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടറി ആയതിനാല്‍ ജോയി സിറ്റിംഗ് സീറ്റായ വര്‍ക്കലയില്‍ മത്സരിക്കേണ്ടന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലും എകെജി സെന്ററില്‍ വിളിച്ചും ജോയിയോട് സംസ്ഥാന നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോയ് മത്സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നഷ്ടമാകുമെന്നാണ് ജില്ലാ നേതൃത്വം കരുതുന്നത്. ഇതിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സിപിഎം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക ഈ ആഴ്ച ഉണ്ടാകും ഭൂരിഭാഗം മന്ത്രിമാരടക്കം 50 സിറ്റിങ് എംഎല്‍എമാരെ വീണ്ടും രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. എന്നാല്‍ കെ.കെ.ശൈലജയും എ.എന്‍.ഷംസീറും മല്‍സരിക്കുന്നതില്‍ ആശയക്കുഴപ്പംമുണ്ട്. പിണറായി വിജയന് മത്സരിക്കാന്‍ പോളിറ്റ് ബ്യൂറോ അനുമതിയിട്ടുണ്ട്. രണ്ട് ടേം വ്യവസ്ഥയില്‍ പോളിറ്റ് ബ്യൂറോ…
Read More » -
കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം; ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ
കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിക്കുകയാണ്. ഇന്ന് വിപണി സാക്ഷ്യം വഹിച്ചത് ഒരു അപൂര്‍വ മാറ്റത്തിനാണ്. ചരിത്രത്തിലാദ്യമായി ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ വിപണി ഞായറാഴ്ച അവധിയായതിനാല്‍ വില മാറുന്ന പതിവില്ല.ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1.23 ലക്ഷമായിരുന്നു വില. ശനിയാഴ്ച മാത്രം 2000ത്തിന് മുകളിൽ വിലയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. ഇന്ന് ഇതുവരെ 1,26,920 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 15,865 രൂപയും. നിലവിൽ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ നികുതി ഉൾപ്പെടെ 1.40 ലക്ഷമെങ്കിലും നൽകണം.സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും സ്വർണ വില ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധഭീതിയ്ക്കിടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കൂടുതലായി ആശ്രയിക്കുവാൻ സാധ്യതയുണ്ട്. കേരളത്തിൽ 18 കാരറ്റ് സ്വർണ്ണത്തിന് ഇപ്പോഴത്തെ വിപണി വില ഗ്രാമിന് 13,030, പവന് 1,04,240 രൂപ. 14 കാരറ്റിന് ഗ്രാമിന്10,145, പവന് 81,160 ഉം 9 കാരറ്റിന് ഗ്രാമിന്…
Read More » -
പത്മജയ്ക്കു തൃശൂരില്‍ പച്ചക്കൊടി; മത്സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു; എം.ടി. രമേശും പിന്‍മാറുമെന്ന് അറിയിച്ചു; കെ. മുരളീധരന് എതിരേ മത്സരിക്കില്ലെന്നും പത്മജ
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിച്ചതായി പത്മജ വേണുഗോപാല്‍. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിച്ചു. മറ്റു സീറ്റുകളില്‍ മല്‍സരിക്കാന്‍ സന്നദ്ധയാണെങ്കിലും സഹോദരന്‍ കെ മുരളീധരനെതിരെ മല്‍സരിക്കില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും പോരാട്ടത്തിന് ഒരുങ്ങാന്‍ നേതൃത്വം സൂചന നല്‍കിയതായി പത്മജ വേണുഗോപാല്‍ പറഞ്ഞു. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിയിച്ചു. മല്‍സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു. താന്‍ മല്‍സരിക്കുകയാണെങ്കില്‍ തൃശൂരിനായി താല്‍പര്യപ്പെടില്ലെന്ന് എം.ടി രമേശ് അറിയിച്ചതായും പത്മജ. ബിജെപിയില്‍ എത്തിയപ്പോള്‍ പദവികള്‍ നല്‍കാന്‍ നേതൃത്വം തയ്യാറായിരുന്നു. മനസിലുള്ളത് മുഴുവന്‍ പുറത്തുപറയരുതെന്നും സുരേഷ് ഗോപി രാഷ്ട്രീയം പഠിച്ചുവരുന്നതേ ഉള്ളൂവെന്നും സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പത്മജ പ്രതികരിച്ചു. മത്സരിക്കുന്നുവെങ്കില്‍ തൃശ്ശൂരില്‍ മാത്രമായിരിക്കും മത്സരിക്കുകയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തൃശൂരിലെ ജനങ്ങളെ കാലങ്ങളായി അറിയാം. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പത്മജ പറഞ്ഞു.…
Read More » -
നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ; മോദിയുടെ കേരള സന്ദർശനം മാർച്ച് 11ലേയ്ക്ക് മാറ്റി; സംസ്ഥാനത്തിനായി പുതു പ്രഖ്യാപനങ്ങൾ നടത്തിയേക്കും
ന്യൂഡൽഹി: കേരളമുൾപ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്കുശേഷമുണ്ടായേക്കും.മാർച്ച് ആറിനായിരുന്നു പ്രധാനമന്ത്രിയുടെ കേരള സന്ദർശനം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് 11ലേക്ക് മാറ്റുകയായിരുന്നു. എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വെച്ച് പ്രധാനമന്ത്രി നിർവഹിക്കും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടേതുൾപ്പെടെ മറ്റു രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദർശന കാര്യത്തിൽ ഔദ്യോഗിക തീരുമാനം വൈകാതെ ഉണ്ടായേക്കും. മാർച്ച് 14ന് അസമിൽ പുതിയ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 11-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്തിയേക്കും. അതിനാൽ മാർച്ച് പകുതിക്ക് ശേഷമാകും പ്രഖ്യാപനമെന്നാണ് വിവരം.മാർച്ച് അഞ്ച്, ആറ് തീയതികളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കേരളപര്യടനം. അതേസമയം, തമിഴ്‌നാട് പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിൽ മടങ്ങിയെത്തി. അതിനിടെ, എസ്.ഐ.ആർ.…
Read More »

