Kerala

    • സോഷ്യൽ മീഡിയയിൽ സഞ്ജു സാംസണ് വംശീയ അധിക്ഷേപം; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് കർശന നടപടിയെടുക്കണമെന്ന് കോൺ​ഗ്രസ്

      കൊൽക്കത്ത: വിൻഡീസിനെതിരേ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടമാണ് കരകയറ്റിയത്. പിന്നാലെ അഭിനന്ദനപ്രവാഹങ്ങൾ ഒഴുകി. എന്നാൽ സാമൂഹികമാധ്യമത്തിലെ ഒരു പോസ്റ്റ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒരു ഉപയോക്താവ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. വിൻഡീസിനെ തോൽപ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേർത്തും വംശീയചുവയോടെയാണ് ഇയാൾ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. അഭിനന്ദിച്ചാണ് പോസ്‌റ്റെങ്കിലും പലകോണുകളിൽ നിന്നും വിമർശനമുയർന്നു. കോൺഗ്രസ് ഇയാൾക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വംശീയതയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പറഞ്ഞ് കോൺഗ്രസ് ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റിട്ടു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് അവശ്യപ്പെട്ടു. അതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. സൂപ്പർ എട്ടിലെ അവസാനമത്സരത്തിൽ വെസ്റ്റിൻഡീസിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമിപ്രവേശം. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. 50 പന്തിൽ നിന്ന് 97 റൺസെടുത്ത സഞ്ജു പുറത്താവാതെ നിന്ന് ഇന്ത്യയുടെ…

      Read More »
    • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; പത്തു പൈസ നല്‍കാതെ ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും; 19 എംഎല്‍എമാരും കൊടുത്തില്ല ചില്ലിക്കാശ്; ആരൊക്കെ കൊടുത്തു? ഇനി തര്‍ക്കം വേണ്ട; മുഴുവന്‍ പട്ടികയും ഇതാ

      കൊച്ചി: ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് ധന സമാഹരണം നടത്തിയപ്പോള്‍ പല കോണ്‍ഗ്രസുകാരും പണം നല്‍കരുതെന്ന് പറഞ്ഞെന്ന ആക്ഷേപം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ വൈറല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കണ്ടന്റ് ക്രിയേറ്റര്‍ അജയ് ബാലചന്ദ്രന്‍. വയനാട് ദുരന്തത്തെത്തുടര്‍ന്ന് സിഎംഡിആര്‍എഫ് ഫണ്ടിലേയ്ക്ക് ഏതൊക്കെ എം എല്‍ എമാരും എം പിമാരും ധനസഹായം നല്‍കിയിട്ടുണ്ട് എന്ന് ധനകാര്യ (ഫണ്ട്‌സ്) വകുപ്പിലേയ്ക്ക് ഒരു വിവരാവകാശാപേക്ഷ സമര്‍ര്‍പ്പിച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.   പോസ്റ്റ് ഇങ്ങനെ ഞാന്‍ ഒരു ചെറിയ തുക സംഭാവന ചെയ്തിട്ടുള്ള ആളാണ്. ഏതൊക്കെ ജനപ്രതിനിധികള്‍ കൊടുത്തു എന്നറിയണമല്ലോ? ട്രാന്‍സാക്ഷന്‍ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാന്‍സാക്ഷനുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ തന്ന വിവരങ്ങളാണിത്. ഇങ്ങനെ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കിയ ധനകാര്യവകുപ്പിന് നന്ദി. അവര്‍ തന്ന അതേ ഓര്‍ഡറിലാണ് ഇതെഴുതിയിരിക്കുന്നത്. പകര്‍ത്തി എഴുതിയതില്‍ കഴിയുന്നത്ര തെറ്റുണ്ടാവാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതൊരു റോ ഡേറ്റ…

      Read More »
    • കാറിൽവച്ച് മക്കൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി, വിഷം കഴിച്ച പിതാവിന് മരിച്ചു, മക്കൾ ​ഗുരുതരാവസ്ഥയിൽ, കാറിൽ അബോധാവസ്ഥയിൽ കിടന്ന മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ!! കുട്ടികൾ ജ്യൂസ് കുടിച്ചത് വിഷമെന്ന് അറിയാതെ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്

      ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ പെൺമക്കൾക്കു വിഷം നൽകിയ പിതാവ് മരിച്ചു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. കുട്ടികൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകിയ ശേഷം സ്വയം വിഷം കഴിച്ചാണ് പിതാവ് മരിച്ചത്. മക്കളായ ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സ്‌കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചതെന്നും പോലീസ് പറഞ്ഞു.

      Read More »
    • വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരി ആശുപത്രി വിട്ടു; അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരിൽ നിന്നും ഉണ്ടായില്ലെന്നും സർക്കാർ പോലും കൈവിട്ടെന്നും പെൺകുട്ടിയുടെ അമ്മ

      കൊച്ചി: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസുകാരി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത്. മകളുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പ്രതികരിച്ചു. അത്ഭുതങ്ങൾ സംഭവിച്ചാലേ മകൾ തിരികെ ജീവിതത്തിലേക്ക് വരൂ എന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്ക് നന്ദിയെന്നും മകൾ ഇപ്പോള്‍ സ്വയം ഭക്ഷണം കഴിക്കുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന പരാതിയും ശ്രീക്കുട്ടിയുടെ അമ്മ പങ്കുവെച്ചു. സർക്കാരിൽ നിന്ന് പോലും പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല. അമൃത ആശുപത്രിയിൽ പൂർണമായും സൗജന്യ ചികിത്സയാണ് ലഭ്യമായതെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതിപെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍ യാത്ര…

      Read More »
    • നതാൻസ് ആണവനിലയംയുഎസ് ആക്രമിച്ചു; ആണവ ചോർച്ചയ്ക്ക് സാധ്യതയെന്ന് ഇറാൻ

      ടെഹ്റാൻ∙ നതാൻസ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാൻ. ആണവ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നു രാജ്യാന്തര ആണവോർജ ഏജൻസി ഡയറക്ടർ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. സംഘർഷങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെങ്ങും സംഘർഷാന്തരീക്ഷം കൂടുതൽ ഇരുണ്ടുമൂടുകയാണ്. ഒമാനിൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് കപ്പലിനുനേരെ ആക്രമണം. ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 16 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളില്ലാ ബോട്ടുകളുപയോ​ഗിച്ചുള്ള ആക്രമണമായിരുന്നെന്ന് ഒമാൻ മാരിടൈം ഏജൻസി സ്ഥിരീകിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനൻ നാഷനൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളെയും തെക്കൻ ലെബനനെയുമാണ് ലക്ഷ്യമിട്ടത്. ബെയ്റൂട്ട് പ്രാന്തപ്രദേശങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിൽ‌ 11 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വടക്കൻ ഇസ്രായേലിന് നേരെ ഹിസ്ബുല്ല…

      Read More »
    • ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി

      കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ നീക്കവുമായി അ‌തിജീവിതയുടെ അ‌ഭിഭാഷക അഡ്വ. ടി.ബി.മിനി. ഇതിനു മുന്നോടിയായി അഡ്വക്കേറ്റ് ജനറലിന് ടി.ബി.മിനി അപേക്ഷ നൽകി. കേസിന്റെ വിധി വന്നതിന് ശേഷം കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്ന ഘട്ടത്തിൽ ജഡ്ജി ഹണി എം. വർഗീസ് നടത്തിയ ചില വിവാദ പരാമർശങ്ങളാണ് നീക്കത്തിനു പിന്നിൽ. നടി ആക്രമിക്കപ്പെട്ട കേസിൽ ടി.ബി. മിനി പലപ്പോഴും കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു, പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായത്, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങൾ ജഡ്ജി ഉന്നയിച്ചിരുന്നു. ഈ പരാമർശങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ടി.ബി. മിനി പറഞ്ഞു. നേരത്തേ, ഈ വിഷയത്തിൽ ടി.ബി.മിനി ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നിലവിൽ തീരുമാനമൊന്നും വന്നിട്ടില്ലെങ്കിലും അഡ്വക്കേറ്റ് ജനറലിന് നൽകിയ അപേക്ഷയുമായി മുന്നോട്ട് പോകാനാണ് അഭിഭാഷകയുടെ തീരുമാനം.…

      Read More »
    • ‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ, ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’ കമെന്റ്!! ശരണംവിളിച്ച് തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം, പിന്നാലെ പിറന്നാൾ കേക്ക് മുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

      പുതുപ്പള്ളി: ‘സ്വാമിയേ ശരണമയ്യപ്പാ’ ശരണംവിളിച്ച് തേങ്ങ ഉടച്ച് നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാനം ചെയ്ത് ചാണ്ടി ഉമ്മൻ എംഎൽഎ. പിന്നാലെ റോഡിൽവച്ചുതന്നെ പിറന്നാൾ കേക്കുമുറിക്കലും. നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാടനത്തിന്റെ റീൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ അതേസമയം തേങ്ങ ഉടച്ചുള്ള വ്യത്യസ്ത റോഡ് ഉദ്ഘാടനത്തിനുശേഷം പിറന്നാൾ കേക്കു മുറിച്ച് നാട്ടുകാർക്കായി നൽകുന്നതുകണ്ട് ഫോളോവേഴ്‌സ് ചോദിക്കുന്നുണ്ട് ‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ…ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’ ചാണ്ടി ഉമ്മൻ എം.എൽ.എ. യുടെ നാപ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ലതാ സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ജിനു കെ.പോൾ, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു, പഞ്ചായത്തംഗം കെ.ബി. ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.

      Read More »
    • ഉടുമ്പൻചോലയിൽ മണിയാശാനെ വെട്ടി, പകരം കെകെ ജയചന്ദ്രൻ!! ജില്ലാ നേതൃത്വം നൽകിയ പട്ടിക തിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്, എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് എന്നിവർക്കും സീറ്റില്ല, വൈപ്പിനിൽ എംബി ഷൈനി

      തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ എംഎം മണിക്കു ഇക്കുറി സീറ്റില്ല. ഇടുക്കി ജില്ലയിലെ സിപിഎം സ്ഥാനാർത്ഥിക പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തുകയായിരുന്നു. പകരം ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ മത്സരിക്കും. എംഎം മണിയുടെ പേര് അടക്കം ഉൾപ്പെടുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഇത് തിരുത്തിയാണ് കെകെ ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിൻറെ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും. എംഎം മണിക്ക് പുറമെ എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനില്ല. വിജയരാഘവന് മത്സരിക്കാൻ പിബി അനുമതി നൽകിയില്ല. കെ കെ ശൈലജയുടെ കാര്യത്തിൽ ജില്ലാ നേതൃത്വത്തിൻറെ തീരുമാനം നിർണായകമാകും. അതുപോലെ വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിൽ സിപിഎം സ്ഥാനാർത്ഥിയാകും. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിൻറെ ആവശ്യം തള്ളി. കൂടാതെ മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എംബി ഷൈനി വൈപ്പിൻ മണ്ഡലം…

      Read More »
    • യുവതിയെ കഴുത്തിൽ ടേപ്പ് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ലിവ് ഇൻ പങ്കാളി വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ, കൊലയ്ക്ക് പിന്നിൽ വാക്ക്തർക്കമെന്ന് സംശയം, ജിബി മോളെ ജീവനറ്റനിലയിൽ കണ്ടെത്തിയത് ഏഴുവയസുള്ള മകൻ

      പെരുമ്പാവൂർ: കീഴില്ലത്ത് യുവതി ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ യുവാവിനെ വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി ലൈജു (47) വിനെ സംഭവത്തിന് ശേഷം വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരുകയായിരുന്നു ഇരുവരും. ഹോട്ടലിന് പിന്നിലെ മുറിയിലാണ് ഇവർ ഏഴ് വയസുളള മകനൊപ്പം താമസിച്ചിരുന്നത്. ഹോട്ടൽ ജോലിക്കിടെ ഇരുവരും പിന്നിലെ മുറിയിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് മകൻ ചെന്ന് നോക്കിയപ്പോഴാണ് ജിബി വീടിനുള്ളിൽ ചലനമറ്റ് കിടക്കുന്നത് കണ്ടത്. കുട്ടി അറിയിച്ചതനുസരിച്ച് ജിബിയെ ഹോട്ടലിലെ ജീവനക്കാരും സമീപവാസികളും ചേർന്ന് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. യുവതിയുടെ കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയിരുന്നു. കൈയിലും തലയിലും പരുക്കേറ്റ അടയാളങ്ങളുണ്ട്. ശ്വാസം മുട്ടിച്ച്…

      Read More »
    • അമ്മയെ കാണാതെ അന്വേഷിച്ചെത്തിയ മകൻ കണ്ടത് ജീവനറ്റുകിടക്കുന്ന ബിജിയെ!! വാക്കുതർക്കത്തിനിടെ കഴുത്തിൽ കിടന്ന ഷാൾ കൊണ്ട് മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, അരുംകൊല ഹോട്ടലിനുള്ളിൽവച്ച്

      കൊച്ചി: എറണാകുളം കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കഴുത്തിൽ ഷാൾകൊണ്ടു മുറുക്കി കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് മരിച്ചത്. സംഭവശേഷം മുങ്ങിയ ഭർത്താവ് ലൈജുവിനെ കണ്ടെത്താനായി കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് 12:30 യോടെയാണ് സംഭവം. വഴക്കിനിടെ ഭാര്യയുടെ കഴുത്തിൽ കടന്ന് ഷോളെടുത്ത് ഭർത്താവ് ഹോട്ടലിൽ വച്ച് ഇവരെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ റോഡിലിറങ്ങി മറ്റ് ആളുകളെ വിളിച്ചുവരുത്തി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഇവർ തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നു എന്നാണ് അറിയുന്നത്

      Read More »
    Back to top button
    error: