Kerala

    • പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചതില്‍ ദുരൂഹത തെരഞ്ഞ് പോലീസ് ; ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നിഗമനം

      പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചതില്‍ ദുരൂഹത തെരഞ്ഞ് പോലീസ്. ഒരാള്‍ മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യതാകാമെന്നാണ് സംശയം. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് പാലക്കാട് കല്ലടിക്കോടി ല്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കര്‍ മരുതംകാട് സ്വദേശി ബിനു (45)വിനെയും കല്ലടിക്കോട് സ്വദേശി നിതിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിതിനെ വീടിനുള്ളിലും ബിനുവിനെ വീടിനു സമീപത്തെ റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹത്തിന് അരികില്‍ നാടന്‍ തോക്കും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും പരിചയക്കാരും കൂലിപ്പണിക്കാരു മാണെന്നാണ് വിവരം. പ്രദേശവാസികളാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച നിലയില്‍ നാട്ടു കാര്‍ കണ്ടെത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നു. യുവാ ക്കള്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഉള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. നിതിനെ വെടിവെച്ചതിനുശേഷം ബിനു ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍…

      Read More »
    • സ്വര്‍ണക്കൊള്ളയില്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍കുമാറിനും പണികിട്ടി

      പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദ്വാര പാലക ശില്പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് എന്ന് അറിയാമായിരുന്നി ട്ടും വെറും ചെമ്പ് തകിടുകള്‍ എന്നെഴുതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തു വിടാന്‍ വേണ്ടി തെറ്റായി തയ്യാറാക്കിയ മഹ്സറില്‍ സാക്ഷിയായി ഒപ്പുവെച്ചെന്നാണ് കണ്ടെത്തല്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി. ഔദ്യോ ഗിക അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. വിജിലന്‍സിന്റെ കണ്ടെത്തലില്‍ എട്ട് ഉദ്യോഗസ്ഥരാണ് പ്രതിപട്ടികയില്‍ ഉള്ളത്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവും കെ സുനില്‍ കുമാറും നിലവില്‍ സര്‍വീസിലുള്ളവരാണ്. മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോര്‍ഡ് നടപടി എടുക്കുകയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കോടതിയുടെ ഉത്തരവ് അനുസരിച്ച് സ്വീകരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.…

      Read More »
    • ഒറ്റ ദിവസ പരിപാടിക്ക് ചെലവായത് എട്ടുകോടി രൂപയോ? ; ഏതൊക്കെ ഇനത്തിലാണ് പണം ചെലവാക്കിയതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് ; അയ്യപ്പസംഗത്തിന്റെ കണക്ക് പുറത്തുവിടണം

      തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ ഒരു ദിവസത്തെ പരിപാടിക്ക് എട്ടുകോടി രൂപ ചെലവായത് കമ്മീഷന്‍ കൂടി ഉള്‍പ്പെട്ട തുകയാണോയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്ര ഭീമമായ തുക ഒറ്റദിവസം കൊണ്ട് ചെലവഴിക്കാന്‍ ഇത് വെള്ളരിക്കാ പട്ടണമാണോയെന്നും പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കിയ സ്പോണ്‍സര്‍മാര്‍ ആരാണെന്നും ചെന്നിത്തല ചോദിച്ചു. തിന്റെ ലോജിക് പിടികിട്ടുന്നില്ലെന്നും ചെലവായ തുകയുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദമെന്നും എന്നാല്‍ കാര്യമായി ആരും എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതുവരെ നാലു കോടിയോളം രൂപ ബില്‍ ഇനത്തില്‍ മാറിയിട്ടുണ്ട്. അയ്യപ്പസംഗമത്തിന്റെ ചെലവ് സ്‌പോണ്‍സര്‍മാര്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഇതുവരെ സ്പോണ്‍സര്‍മാരില്‍ നിന്ന് എത്ര തുക കിട്ടിയെന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ് പോയിരിക്കുന്നത്. ഏതൊക്കെ ഇനത്തിലാണ് പണം ചെലവാക്കിയതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. നാലായിരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം പോലും വെട്ടി…

      Read More »
    • കേരളവും ജപ്പാനും കൈകോർക്കുന്നു; ‘ജപ്പാൻ മേള 2025’; ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ

      കൊച്ചി: ഇന്ത്യയും ജപ്പാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മൂന്നാമത് ‘ജപ്പാൻ മേള 2025’ ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ വെച്ച് നടക്കും. ഇന്തോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ഘടകമായ (INJACK) സംഘടിപ്പിക്കുന്ന ഈ ദ്വിദിന മേള, വ്യാപാര-സാങ്കേതിക-സാംസ്‌കാരിക സഹകരണത്തിന്റെ കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തും. ഒക്ടോബർ 17-ന് മേളയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കേരള സർക്കാരും ജപ്പാനുമായി സുപ്രധാനമായ ഒരു ധാരണാപത്രം (MoU) ഒപ്പുവെക്കും. ബിസിനസ്, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ജാപ്പനീസ് പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിൽ വഴിത്തിരിവാകുന്നതാണ് ഈ കരാർ. മേളയിൽ ടൂറിസം, വെൽനസ്, സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷ്യസംസ്‌കരണവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ്, ഐ.ടി., സ്റ്റാർട്ടപ്പുകൾ, ഗ്രീൻ എനർജി, മാരിടൈം ഇൻഫ്രാസ്ട്രക്ചർ എന്നീ ഉയർന്ന മുൻഗണനാ മേഖലകളിലെ മുൻനിര ജാപ്പനീസ്, ഇന്ത്യൻ കമ്പനികൾ പങ്കെടുക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക്…

      Read More »
    • കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു

      തൃശ്ശൂര്‍:സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എംഎൽഎയുമായിരുന്ന ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാർക്കിസൺസ് രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്ത കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച പകൽ ഒന്നിനാണ്‌ മരണം. സിപിഐ എം കുന്നംകുളം എരിയ സെക്രട്ടറി‍യായിരുന്നു. 2005ൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റിലെത്തി. ഡിവൈഎഫ്ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ്, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുരംഗത്ത് നിറഞ്ഞുനിന്നു പ്രവർത്തിച്ചു. യുവജനപോരാട്ടങ്ങളിൽ ജ്വലിച്ചു നിന്ന നേതാവായിരുന്നു. മന്ത്രിമാരെ തെരുവിൽ തടഞ്ഞ പ്രക്ഷോഭമുൾപ്പെടെ ഡിവൈഎഫ്ഐയുടേയും സിപിഐഎമ്മിന്റെയും ഒട്ടേറേ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകി. പൊലീസിന്റെ ക്ര‍ൂരമായ ലാത്തിച്ചാർജിന്‌ ഇരയായിട്ടുണ്ട്‌. സാംസ്‌കാരിക രംഗത്തും തിളങ്ങിയ ബാബു എം പാലിശ്ശേരി നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. ഒട്ടേറെ ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹിയായി. 1989ൽ കടവല്ലൂർ പഞ്ചായത്തംഗമായി…

      Read More »
    • ലക്ഷത്തിലേക്കുള്ള ദൂരം കുറയുന്നു; സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ ഒരുലക്ഷത്തിനു മുകളില്‍ നല്‍കണം; ഒക്‌ടോബര്‍ മൂന്നിനു ശേഷം വര്‍ധിച്ചത് 7800 രൂപ

      കൊച്ചി: ഒറ്റയടിക്ക് 2,400 രൂപ വര്‍ധിച്ചതോടെ 94,360 രൂപയിലാണ് ഒരു പവന്‍റെ വില. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വലിയ വര്‍ധനയുണ്ടായതോടെ പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി 5,640 രൂപയുടെ ദൂരം മാത്രം. അതേസമയം, ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ ഒരു ലക്ഷത്തിലേറെ നല്‍കേണ്ട സ്ഥിതിയാണിന്ന്. അഞ്ച് ശതമാനം പണിക്കൂലിയിലും ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം രൂപയിലധികം നല്‍കണം. അഞ്ച് ശതമാനം പണിക്കൂലിയില്‍ 1,02,104 രൂപയാണ് ഇന്നത്തെ നിലയില്‍ ഒരു പവന്‍ ആഭരണത്തിന്‍റെ വില. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 106,960 രൂപയോളം നല്‍കേണ്ടി വരും. പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേരുന്ന തുകയാണിത്. ഒക്ടോബര്‍ മൂന്നിന് രേഖപ്പെടുത്തിയ 86560 രൂപയായിരുന്നു ഈ മാസത്തെ കുറഞ്ഞ വില. ഈ വിലയില്‍ നിന്നും 7800 രൂപയുടെ വര്‍ധനവാണ് 14 ദിവസത്തിനിടെ ഒരു…

      Read More »
    • ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തേക്കില്ല; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി; പരിഗണിച്ച ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് നേതൃത്വമെന്നും വിശദീകരണം

      യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന്  സൂചന. കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. പാര്‍ട്ടി തീരുമാനം തെറ്റാണെന്ന് പറയില്ല, പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കില്ലെന്നും അബിന്‍ വര്‍ക്കി കോഴിക്കോട്ട് പറഞ്ഞു. പരിഗണിച്ച ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് നേതൃത്വമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ‘തനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നത് പാർട്ടിയാണ്. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ് ആഗ്രഹിച്ചിരുന്നത്. നേതാക്കളോട് കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർഥിക്കുന്നു. അടിയുറച്ച പാർട്ടിയ്ക്ക് വിധേയനായ പ്രവർത്തകനെന്ന നിലയിലാണ് അഭ്യർഥന. കേരളത്തിൽ ഈ സുപ്രധാന സമയത്ത് തുടരാൻ അവസരം തരണം’– അബിന്‍ വര്‍ക്കി പറഞ്ഞു. അബിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ശക്തമായ ആവശ്യപ്പെട്ട രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് കടുത്ത അതൃപ്ത്തിയിലാണ്. പ്രസിഡന്റായ ഒ.ജെ. ജെനീഷും വർക്കിങ് പ്രസിഡന്റായ ബിനു ചുള്ളിയിലും…

      Read More »
    • കേരള സര്‍ക്കാരിന് ആര്‍എസ്എസിനെ പേടി; കാര്യാലയത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എന്തുകൊണ്ട് പേരെഴുതിയില്ലെന്ന് കോണ്‍ഗ്രസ്

      ന്യൂഡല്‍ഹി: ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് തുറ ന്നെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എടുത്ത കേസില്‍ പോലീസ് സംഘട നയുടെ പേര് വെളിപ്പെടുത്താത്തത് പേടിച്ചിട്ടാണോയെന്ന് കോണ്‍ഗ്രസ്. കേരളസ ര്‍ക്കാര്‍ ആര്‍എസ്എസിനെ പേടിച്ചിട്ടാണ് എഫ്‌ഐആറില്‍ പേര് എഴുതാതിരുന്നതെന്നും ചോദിച്ചു. സംഘപരിവാറിനെതിരേ വീണുകിട്ടിയ ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഇത് എടുത്തിരി ക്കുന്നത്. യുവാവിന്റെ മരണത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ആര്‍എസ്എസ് കുട്ടികളോട് കാണിക്കുന്നത് എന്താണെ ന്നതാണ് ഈ സംഭവത്തിലൂടെ പുറത്ത് വരുന്നതെന്നും നിരവധി കുട്ടികള്‍ക്ക് സമാന അനുഭവമുണ്ടെന്നും പവന്‍ ഖേര ആരോപിച്ചു. കേരള സര്‍ക്കാര്‍ ആര്‍എസ്എസിനെ പേടിക്കുന്നത് കൊണ്ടാണ് എഫ്ഐആറില്‍ ആര്‍എസ്എസിന്റെ പേരില്ലാത്തത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും മൗനമാണെന്നും എല്ലാത്തിലും പ്രതികരിക്കുന്ന മോഹന്‍ ഭഗവത് മൗനത്തിലാണെന്നും പവന്‍ഖേര പറഞ്ഞു. കുറിപ്പിലുള്ളത് ഗുരുതരമായ ആരോപണമാണെന്ന് ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തപ്പോള്‍ പുറകെ…

      Read More »
    • അധികാരത്തിന്റെ ഇടനാഴിയില്‍ തന്റെ മകനെ നിങ്ങള്‍ക്ക് കാണാനാകില്ല ; മകന് ഇ ഡി സമന്‍സ് കിട്ടിയിട്ടില്ല; മക്കളില്‍ അഭിമാനം, അവര്‍ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

      തിരുവനന്തപുരം: തന്റെ മകന് ഇ.ഡി. യുടെ സമന്‍സ് കിട്ടിയിട്ടില്ലെന്നും മക്കളില്‍ അഭിമാന മാണെന്നും വിവാദത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് അച്ഛനും മക്കളില്‍ അഭിമാനബോധം ഉണ്ടാകുമെന്നും തന്റെ മക്കള്‍ തനിക്ക് ഒരു ദുഷ്പേരും ഉണ്ടാ ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി. ഹാജരാകാന്‍ ആവശ്യപ്പെട്ട് മകന്‍ വിവേക് കിരണ്‍ വിജയന് എന്‍ഫോഴ്സ്മെന്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിഷയ ത്തിലായിരുന്നു പ്രതികരണം. ഇ ഡി അയച്ചെന്ന് പറയുന്ന സമന്‍സ് ആരുടെ പക്കലാണ് കൊടുത്തതെന്നും ആര്‍ക്കാണ് അയച്ചതെന്നും ചോദിച്ചു. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അനേകം മുഖ്യമന്ത്രിമാരുടെ മക്കളെ നിങ്ങള്‍ കണ്ടിരിക്കും അധികാരത്തിന്റെ ഇടനാഴിയി ല്‍ തന്റെ മകനെ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേ ളനത്തില്‍ പറഞ്ഞു. ”നിങ്ങളില്‍ എത്ര പേര്‍ എന്റെ മകനെ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരായിരി ക്കുമല്ലോ? എവിടെയങ്കിലും എന്റെ മകനെ കണ്ടോ? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്ന് പോലും അവന് അറിയുമോ…

      Read More »
    • ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തെ ബാധിക്കുന്ന ഒന്നുമുണ്ടാകില്ല ; അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോയെന്ന് മുഖ്യമന്ത്രി

      തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തെ ഏതെങ്കിലും വിധത്തി ല്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ എന്നും ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാമെന്നും മുഖ്യമന്ത്രി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടി കള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്തുന്നതിനായി സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ പരിപാടി നടത്തും. സന്നദ്ധ സേനയുടെ അംഗങ്ങള്‍ ഓരോ ആളുകളുടെ അരികിലുമെത്തി പഠനം നടത്തും. വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി ക്രോഡീകരിച്ച് ഭാവിയില്‍ നാടിന്റെ പുരോഗതി ഏത് രീതിയിലാകണം എന്ന കാര്യത്തില്‍ രൂപരേഖയുണ്ടാക്കും. വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ ക്കുള്ള ജീവിതനിലവാരം കേരളത്തില്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വികസന ങ്ങളുടെ നേട്ടത്തില്‍ നിന്നുണ്ടാകുന്ന ഗുണഫലം എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

      Read More »
    Back to top button
    error: