Kerala

    • വിശ്വകർമ്മ നവോധ്വാൻ ഫൗണ്ടേഷൻ ലാപ് ടോപ്പ് വിതരണം

      പത്തനംതിട്ട: വിശ്വകർമ നവോധ്വാൻ ഫൗണ്ടേഷൻ ലാപ് ടോപ്പ് വിതരണവും കുടുംബ സഹായ വിതരണവും സംഘടിപ്പിച്ചു. കലഞ്ഞൂർ ശാഖാ കുടുംബ സംഗമത്തിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്. ദേശീയ ഭാരവാഹി വി രാജേന്ദ്രൻ ചാരുമൂട്, സംസ്ഥാന ഭാരവാഹി ഗോപാലകൃഷ്ണൻ പുനലൂർ, ജില്ലാ ഭാരവാഹികളായ സുരേഷ് റാന്നി, വിക്രമൻ കലഞ്ഞൂർ, പ്രശസ്ത സംഗീത സംവിധായകനും ഗായത്രി മന്ത്രോച്ചാരണ പീഠം സ്ഥാപകനുമായ ആചാര്യ ആനന്ദ് കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

      Read More »
    • ശബരിമല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പി.കെ.കൃഷ്ണദാസ് : സംസ്ഥാന സര്‍ക്കാരിന് സ്വര്‍ണ മോഷണത്തില്‍ അല്ലാതെ വേറൊന്നിലും താല്‍പര്യമില്ലെന്നും കൃഷ്ണദാസ്: ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഒപ്പു ശേഖരണം നടത്താന്‍ ബിജെപി: കേരളത്തില്‍ മാത്രമല്ല മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ക്യാമ്പയിന്‍ നടത്തുമെന്നും പി.കെ. കൃഷ്ണദാസ്

        തിരുവനന്തപുരം; ശബരിമല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. സംസ്ഥാന സര്‍ക്കാരിന് സ്വര്‍ണക്കൊള്ളയില്ലാതെ വേറൊന്നിലും താത്പര്യമില്ലെന്നും ശബരിമലയില്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി ഒപ്പു ശേഖരണം നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു. മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയില്‍ പ്രാഥമിക ഒരുക്കങ്ങള്‍ പോലും നടത്തിയിട്ടില്ലെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. സര്‍ക്കാരും ദേവസ്വം ബോര്‍ഡും പൂര്‍ണ്ണമായി പിന്മാറിയ സ്ഥിതിയാണ്. സ്വര്‍ണ മോഷണത്തില്‍ അല്ലാതെ താല്‍പര്യമില്ല എന്ന അവസ്ഥ. ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ഇതുവരെ ഒരു യോഗവും നടന്നിട്ടില്ല. എല്ലാം വര്‍ഷവും യോഗങ്ങള്‍ നടക്കാറുണ്ടായിരുന്നു. ഒരു മന്ത്രിമാരും യോഗം വിളിച്ചതായി ആര്‍ക്കും അറിയില്ല.. മുന്നൊരുക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയ അവസ്ഥ. അതിനെ യാദൃശ്ചികമായി കാണുന്നില്ല. നീക്കങ്ങള്‍ ആസൂത്രിതമാണ്. ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുന്ന സ്ഥിതി. ശബരിമല തീര്‍ത്ഥാടകരെ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു. പത്തനംതിട്ടയില്‍ ജില്ലാ ആശുപത്രി പ്രവര്‍ത്തിക്കുന്നില്ല. പകരം സൗകര്യം ഒരുക്കിയ കോന്നി മെഡിക്കല്‍ കോളേജില്‍ ഒരു സംവിധാനവുമില്ലെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ശബരിമലയില്‍…

      Read More »
    • തെരുവുനായ ശല്യത്തിനെതിരെ കര്‍ശന ഉത്തരവുകളുമായി സുപ്രീം കോടതി: പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം: മാറ്റേണ്ടത് ഷെല്‍ട്ടറുകൡലേക്കെന്നും കോടതി: പിടികൂടുന്നിടത്ത് തുറന്നുവിടരുത് : അലഞ്ഞു തിരിയുന്ന കന്നുകാലികളേയും പൊതു ഇടങ്ങളില്‍ നിന്ന് നീക്കാന്‍ കോടതി നിര്‍ദ്ദശം

      ന്യൂഡല്‍ഹി: തെരുവുനായ ശല്യത്തിനെതിരെ കര്‍ശന നിര്‍ദ്ദേശങ്ങളും ഉത്തരവുകളുമായി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദേശീയപാതകള്‍, മറ്റ് റോഡുകള്‍, എക്പ്രസ് വേകള്‍ എന്നിവിടങ്ങളില്‍ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ നീക്കണമെന്ന് കോടതി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡല്‍ അതോറിറ്റികളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും ഉള്‍പ്പെടുത്തി സംയുക്തവും ഏകോപിതവുമായ ഒരു ഡ്രൈവ് ഉടനടി ആരംഭിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിര്‍ദ്ദേശിച്ചു. വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ…

      Read More »
    • വോട്ടിനു വേണ്ടിയല്ല ചേർത്തു നിർത്താൻ :   തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്താൻ ബിജെപി:  മുസ്ലിം ഔട്ട്‌ റീച്ച് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ  : 

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിനെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട്‌ റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും കോൺഗ്രസ്സും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും രാജീവ്

      Read More »
    • തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിവി രാജേഷിന്റെ പേര് വെട്ടാൻ ബിജെപി നേതൃത്വം? പകരം ആർ ശ്രീലേഖ, പദ്മിനി തോമസ് പേരുകൾ പരി​ഗണനയിൽ

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷിന്റെ പേര് വെട്ടാൻ ബിജെപി നേതൃത്വം തീരുമാനിച്ചതായി സൂചന. പൂജപ്പുരയിൽ ഇക്കുറി രാജേഷ് വേണ്ടെന്ന് ഇതിനകം ഒരു വിഭാഗം നേതാക്കൾ ആവശ്യം ഉന്നയിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാജേഷിനുപകരം സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പദ്മിനി തോമസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ എന്നിവരിൽ ആരെയെങ്കിലും ഒരാളെ മത്സരിപ്പിക്കുന്നതാകും ഉചിതം എന്നു കഴിഞ്ഞ ദിവസം മാരാർജി ഭവനിൽ ചേർന്ന യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, ചില ഒത്തുതീർപ്പ് വ്യവസ്ഥകൾ തുടങ്ങിയ ആരോപണങ്ങൾ രാജേഷിനെതിരെ ഉയരുന്നുണ്ട്. ഇക്കാരണത്താൽ രാജേഷ് ജില്ലയിലെ മുഴുവൻ പ്രവർത്തകർക്കും അനഭിമതനാണെന്ന് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തർക്കം രൂക്ഷമായ സാഹചര്യത്തിൽ സ്ഥാനാർഥി പട്ടികയുടെ ആദ്യഘട്ടം തീരുമാനിക്കാൻ ചേർന്ന യോഗം അലസിപ്പിരിഞ്ഞു. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖറിനും വിവി രാജേഷിന്റെ കാര്യത്തിൽ ഒരു താല്പര്യവുമില്ലെന്നാണ് അറിയുന്നത്. ഇത്തവണ സംസ്ഥാന അധ്യക്ഷൻ…

      Read More »
    • ആറുമാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തിയ സംഭവം; ദേഷ്യം വന്നപ്പോള്‍ കൊന്നതു താന്‍തന്നെയെന്നു മുത്തശ്ശി; കഴുത്ത് അറ്റുപോകാവുന്ന അവസ്ഥയില്‍; കത്തി കണ്ടെടുത്തു

      കറുകുറ്റി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അമ്മൂമ്മയുടെ മൊഴി പുറത്ത്. ദേഷ്യം കാരണമാണ് കൊലപാതകം എന്നാണ് റോസിലിയുടെ കുറ്റസമ്മതം. എന്നാല്‍ ആരോടാണ് ദേഷ്യം എന്നത് സംബന്ധിച്ച് റോസ്‍ലി വ്യക്ത നല്‍കിയിട്ടില്ല. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇവരെ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ആന്റണി–റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ കൊല്ലപ്പെട്ടത്. റോസ്‍ലി ഇപ്പോഴും മാനസികമായിട്ടുള്ള പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ കുടുംബങ്ങളോടുള്ള ദേഷ്യത്തിന്റെ ഭാഗമായിട്ടാണോ ക്രൂരകൃത്യം നടത്തിയത് എന്നതില്‍ ഇപ്പോൾ വ്യക്തത വന്നിട്ടില്ല. സഹോദരന്റെ പിറന്നാള്‍ ദിവസമാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. മുത്തശിയുടെ മുറിയില്‍ നിന്നും കത്തി കണ്ടെത്തിയിട്ടുണ്ട്. സോഡിയം കുറയുമ്പോള്‍ മാനസിക പ്രശ്നം കാണിക്കുന്നാവസ്ഥയിലാണ് നേരത്തെ റോസ്‍ലി. കുറച്ചുകാലമായി പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇന്നലെ സമാനമായ പ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. കുഞ്ഞിനെ അടുത്ത് കിടത്തിയപ്പോള്‍ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. റോസ്‍ലി വിഷാദത്തിന് മരുന്ന് കഴിച്ചിരുന്നു. നിലവിൽ പ്രാഥമികമായൊരു മൊഴിയെടുപ്പ് മാത്രമാണ് പൊലീസ് നടത്തിയിട്ടുള്ളത്. ആരോഗ്യനില മെച്ചപ്പെട്ടതിനു…

      Read More »
    • അപ്പനോടും അമ്മയോടുമുള്ള ദേഷ്യം അമ്മൂമ്മ തീര്‍ത്തത് ആറുമാസം പ്രായത്തിലുള്ള കുഞ്ഞിനോട് ; പോലീസ് ചോദിച്ചപ്പോള്‍ പതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്ന് മൊഴി, ഡോക്ടറുടെ സംശയം നിര്‍ണ്ണായകമായി

      കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മൂമ്മ റോസ്ലിയുടെ കുറ്റസമ്മതം. റോസ്ലിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അമ്മൂമ്മയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി. അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ കൊലപ്പെടുത്തിയതാ ണെന്ന മൊഴി നല്‍കിയത്. കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സംശയമുദിച്ചു. കറുകുറ്റി സ്വദേശിക ളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍…

      Read More »
    • ഇതാ ഇതാണ് ഹരിയാനയിലെ വോട്ടറായ ആ ബ്രസീലിയന്‍ മോഡല്‍: ഇന്ത്യന്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും ബ്രസീലിയന്‍ മോഡല്‍: ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ബ്രസീലിയന്‍ മോഡല്‍ ലാരിസ

        ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയ ബ്രസീലിയന്‍ മോഡല്‍ സോഷ്യല്‍ മീഡിയ വഴി തന്റെ അമ്പരപ്പും ഞെട്ടലും പങ്കിട്ട് അന്തം വിട്ടിരിക്കുന്നു. ഹരിയാനയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൊള്ള നടന്നതിനു തെളിവായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ബ്രസീലിയന്‍ മോഡല്‍ ആരാണ്, ഇത് എ ഐ ചിത്രമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് സാക്ഷാല്‍ മോഡല്‍ അങ്ങ് ബ്രസീലില്‍ നിന്നും സോഷ്യല്‍മീഡിയ വഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രസീലിയന്‍ മോഡല്‍ ലാരിസയാണ് ഹരിയാനയിലെ ആ വോട്ടര്‍.ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്‌സുള്ള ബ്രസിലീയന്‍ മോഡലാണ് ലാരിസ. തനിക്ക് ഒരു തമാശപറയാനുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ലാരിസ തന്റെ വിഡിയോ തുടങ്ങുന്നത്. തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ ഉപയോഗിച്ചുവെന്നും ഇത് വിചിത്രമാണെന്നുമായിരുന്നു മോഡലിന്റെ വാക്കുകള്‍. ഇന്ത്യന്‍ രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല.…

      Read More »
    • എം.എ.യൂസഫലിക്ക് യു.എ.ഇ പ്രധാനമന്ത്രിയുടെ കയ്യൊപ്പിട്ട പുസ്്തകം സമ്മാനിച്ചു ; സന്തോഷവും നന്ദിയും അറിയിച്ച് യൂസഫലി

        ദുബായ് : ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ലോകത്തിലെ പ്രധാനപ്പെട്ട ഒരു വിശിഷ്ട വ്യക്തിയുടെ കയ്യൊപ്പു പതിഞ്ഞ പുസ്തകം യൂസഫലിക്ക് ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യൂസഫലിക്ക് പുസത്കം സമ്മാനിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കയ്യൊപ്പ് പതിഞ്ഞ ‘ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്‍’ എന്ന പുസ്തകമാണ് അദ്ദേഹം യൂസഫലിക്ക് സമ്മാനിച്ചത്. ദുബായ് ഭരണാധികാരിയുടെ ഒപ്പ് പതിഞ്ഞ പുസ്തകം കൈപ്പറ്റിയതിന്റെ സന്തോഷം യൂസഫലി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. യൂസഫലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്…. ആദരണീയനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്ണിന്റെ കൈയ്യൊപ്പോടു കൂടിയ പകര്‍പ്പ് അയച്ചുതന്നതില്‍…

      Read More »
    • ഇൻവെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ എത്തിയത് 36,000 കോടിയുടെ നിക്ഷേപം, 50,000 തൊഴിലവസരം: പി രാജീവ്

      കൊച്ചി: 6th Nov 2025: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായി ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരളാ ഗ്ലോബൽ ഉച്ചകോടി. ഉച്ചകോടിയെത്തുടർന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 36,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഈ നിക്ഷേപങ്ങളിലൂടെ 50,000-ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആലുവ ചുണങ്ങൻവേലിക്കടുത്ത്, ഇൻവെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ വന്ന നൂറാമത്തെ പദ്ധതിയായ NDR സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്‌സ് ശൃംഖലക്ക് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നിക്ഷേപ നിർദേശങ്ങൾ പദ്ധതികളാക്കി മാറ്റുന്നതിൽ (Conversion Rate) കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘മറ്റ് സംസ്ഥാനങ്ങളിൽ ഇത് 14-15 ശതമാനമാണ്. എന്നാൽ, കേരളത്തിൽ നിക്ഷേപ നിർദേശങ്ങൾ യാഥാർഥ്യമാകുന്നതിന്റെ നിരക്ക് 24 ശതമാനമാണ്,’ മന്ത്രി പറഞ്ഞു. 250 കോടി രൂപ മുതൽമുടക്കിൽ NDR സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്ന എ-ഗ്രേഡ് വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്‌സിന്റെ ശിലസ്ഥാപനമാണ് മന്ത്രി നടത്തിയത്.…

      Read More »
    Back to top button
    error: