Kerala

    • വോട്ടു കൊള്ളക്കെതിരെ ഇന്ത്യയിൽ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ കോൺഗ്രസ് ;  ഹരിയാനയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഹുൽ ഗാന്ധിക്ക് ഇന്ന് മറുപടി നൽകിയേക്കും

       ന്യൂഡൽഹി  : വ്യാജ വോട്ടുകൾ ചേർത്തും വോട്ട് പട്ടികയിൽ നിന്ന് പേരുകൾ വെട്ടി നീക്കിയും രാജ്യത്ത് നടക്കുന്ന വോട്ട് കൊള്ളക്കെതിരെ ഹിന്ദി ഒട്ടാകെ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്.  കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ള കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ളയെ കുറിച്ച് രാഹുൽഗാന്ധി തെളിവുകൾ സഹിതം വാർത്താ സമ്മേളനം നടത്തിയിരുന്നു.  രാഹുലിന്റെ വെളിപ്പെടുത്തലുകളോടും ആരോപണങ്ങളോടും ഹരിയാനയിലെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് മറുപടി നൽകും. ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് വിശദമായ മറുപടി നൽകുമെന്ന് ഇന്നലെതന്നെ അറിയിച്ചിരുന്നു. വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും, വ്യാജ വോട്ടർമാരുണ്ടെങ്കിൽ അത് കേവലം ഒരു പാർട്ടിക്ക് മാത്രമല്ല ​ഗുണമാവുക എന്നും  തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം വോട്ട് കൊള്ള ആരോപണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺ​ഗ്രസ് നീക്കം. ഹരിയാനയിൽ ഇന്ന് പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചു. ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന…

      Read More »
    • തമിഴ്നാട്ടിൽ സർവ്വകക്ഷി യോഗം ഇന്ന് ;  രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ് ഷോയ്ക്കും മാർഗരേഖ തയ്യാറാക്കും ;  ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചില്ല 

      ചെന്നൈ  : തമിഴ്നാട്ടിൽ ഇന്ന് രാഷ്ട്രീയപാർട്ടികളുടെ സർവ്വകക്ഷിയോഗം. എന്നാൽ ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചിട്ടില്ല. തമിഴ്നാട്ടിൽ രാഷ്ടീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയ്യാറാക്കുന്നതിനായാണ് തമിഴ്നാട് സർക്കാർ  സർവ്വകകഷി യോഗം ഇന്ന് വിളിച്ചു ചേർത്തിരിക്കുന്നത്. രാവിലെ  സെക്രട്ടേറിയേറ്റിൽ തുടങ്ങുന്ന യോഗത്തിൽ മുതിർന്ന മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളെയും നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.  വിജയ് നടത്തിയ റോഡ് ഷോക്കിടെ ഉണ്ടായ തിരക്കിലും പെട്ട് നിരവധി പേർ മരിച്ച കരൂർ  ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങൾക്കുള്ള മാർഗരേഖ തയ്യാറാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. അതേസമയം ഡിഎംകെയ്ക്ക് ടിവികെയുടെ വളർച്ചയിലുള്ള അസൂയ കാരണമാണ്  ഇന്നത്തെ യോഗത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതെന്ന് ടിവികെ പാർട്ടി ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചു.

      Read More »
    • ‘മന്ത്രി അപമാനിച്ചതായി കരുതുന്നില്ല’; സജി ചെറിയാന് എതിരായ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് വേടന്‍; ‘പുരസ്‌കാരം പ്രചോദനം, വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം’

      തിരുവനന്തപുരം: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെ മന്ത്രി സജി ചെറിയാനെതിരെ താൻ നടത്തിയ പരാമർശം തിരുത്തി റാപ്പർ വേടൻ. മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും, മന്ത്രിക്കെതിരെ താൻ പ്രതികരിച്ചതായി വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും വേടൻ വ്യക്തമാക്കി. “പുരസ്‌കാരം തനിക്ക് വലിയ പ്രചോദനമാണ്,” എന്നും വേടൻ കൂട്ടിച്ചേർത്തു. നിലവിൽ ദുബായിലുള്ളപ്പോഴാണ് വേടൻ തന്റെ പ്രതികരണം തിരുത്തിയത്.   സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പർ വേടന് നൽകിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മന്ത്രി സജി ചെറിയാന്റെ പരാമർശം വന്നത്. “വേടനു പോലും പുരസ്‌കാരം നൽകിയെന്ന” മന്ത്രിയുടെ പരാമർശം തന്നെ അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ ആദ്യം പ്രതികരിച്ചതായാണ് വാർത്തകൾ വന്നത്. ഈ വാർത്തകളാണ് അദ്ദേഹം ഇപ്പോൾ തിരുത്തിയിരിക്കുന്നത്. അതേസമയം, ഗാനരചയിതാവല്ലാത്ത വേടനാണ് പുരസ്‌കാരം ലഭിച്ചത് എന്ന അർത്ഥത്തിലാണ് താൻ സംസാരിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പിന്നീട് വിശദീകരണം നൽകിയിരുന്നു.   പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജൂറിക്കെതിരെ രൂക്ഷ വിമർശനവുമായി തിരകഥാകൃത്തും സംവിധായികയുമായ…

      Read More »
    • സജി ചെറിയാന്‍ സംഗീതത്തിന് വലിയ പിന്തുണ നല്‍കുന്നയാള്‍ ; താന്‍ മന്ത്രിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും വേടന്‍ ; വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് വേദനിപ്പിക്കുന്നു ; പോലും എന്ന പദം വളച്ചൊടിക്കരുതെന്ന് മന്ത്രിയും

      കൊച്ചി: താന്‍ മന്ത്രി സജിചെറിയാനെതിരേ പ്രതികരണം നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നതായും ഇക്കാര്യം തന്നെ വേദനിപ്പിക്കുന്നുവെന്നും റാപ്പര്‍ വേടന്‍. മന്ത്രി സജി ചെറിയാനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും തനിക്ക് ലഭിച്ച അവാര്‍ഡ് സ്വതന്ത്ര സംഗീതത്തിനുള്ള സര്‍ക്കാര്‍ അംഗീകാരമെന്ന് വേടന്‍ പറഞ്ഞു. അദ്ദേഹം തന്റെ സംഗീതത്തിന് വലിയ പിന്തുണ നല്‍കുന്നയാളാണെന്നാണ് താന്‍ പറഞ്ഞത്. വാര്‍ത്ത വളച്ചൊടിച്ചെന്നും പറഞ്ഞു. വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വിവാദമായിരുന്നു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടന്റെ വാക്കുകള്‍ മാത്രമാണ് താന്‍ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇത് അപമാനിക്കുന്നതിന് തുല്യമമാണെന്നും അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞിരുന്നു. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും വേടന്‍ പറഞ്ഞു. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിലെ…

      Read More »
    • നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിനോട് ചോദിക്കാന്‍ വകുപ്പുണ്ട് ; തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കുമെന്ന് ജോസ്.കെ. മാണി; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

      കോട്ടയം: കേരളാകോണ്‍ഗ്രസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായേക്കുമെന്ന് അഭ്യൂഹം നിലനില്‍ക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ പാര്‍ട്ടിനീക്കം. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ വകുപ്പുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്നും കേരളാകോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റില്‍ കുറയാന്‍ പാടില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍ വെച്ചുമാറാന്‍ തയ്യാറാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തിലുള്ള സീറ്റ് ചര്‍ച്ചയില്‍ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാല്‍ ഇത്തവണ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളാകോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

      Read More »
    • ഇന്ത്യ ഞെട്ടുന്നു: ബിലാസ്പൂര്‍ ട്രെയിന്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ മിര്‍സാപൂരിലും ദുരന്തം: റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു: അപകടത്തില്‍ പെട്ടത് കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍

        ന്യൂഡല്‍ഹി: ബിലാസ്പൂര്‍ ട്രെയിന്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ മിര്‍സാപൂരിലും ദുരന്തം. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് മിര്‍സാപൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിനിടിച്ച് ആറ് പേര്‍ മരിച്ചത്. ചുനാര്‍ റെയില്‍ വേ സ്റ്റേഷനില്‍ രാവിലെയാണ് അപകടം ഉണ്ടായത്. ചോപാന്‍-പ്രയാഗ്രാജ് എക്‌സ്പ്രസ് ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാതെ എതിര്‍ വശത്തുകൂടി പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ സമയം എതിര്‍ദിശയില്‍ നിന്ന് വന്ന നേതാജി എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരെ ഇടിക്കുകയായിരുന്നു. കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.  

      Read More »
    • കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

      പാലക്കാട് വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പ് സ്വദേശി ദില്‍ജിത്ത്(17)ആണ് മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് -കാഞ്ഞിരപ്പുഴ റോഡില്‍ വെച്ച് ഇന്നുച്ചയോടെയാാണ് അപകടമുണ്ടായത്. വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ദില്‍ജിത്ത് സബ് ജില്ല കലോത്സവത്തില്‍ പങ്കെടുക്കാന്‍പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പള്ളിക്കുറുപ്പ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ദില്‍ജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തില്‍ കഴിഞ്ഞദിവസം ചിത്രരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടന്‍പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.

      Read More »
    • സാംസ്കാരിക മന്ത്രി അറിയണം, വേടനും വിഷമമായി  ;  സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ :  പാട്ടിലൂടെ മറുപടി കൊടുക്കുമെന്നും പ്രതികരണം:

      കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ഗായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വേടൻ വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍ തുറന്നടിച്ചു . അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി സ്വീകരിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.  പോലെ എന്ന പ്രയോഗം ഏറെ വിമർശനങ്ങൾക്ക് വഴി വെക്കുകയും  ചെയ്തു. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും വേടൻ പ്രതികരിച്ചു. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും വേടന്‍ പറഞ്ഞു. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചുവെന്നും വേടന്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടന്‍ പറഞ്ഞു.

      Read More »
    • ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ ഗാന്ധി: ഇത് ബീഹാറിലും നടക്കാൻ പോകുകയാണെന്ന് രാഹുൽ  : രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ​ഗാന്ധി

       ന്യൂഡൽഹി : ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇത് ബീഹാറിലും നടക്കാൻ പോകുകയാണ്. ഇത് തടയാൻ ആകില്ല, വോട്ടർ ലിസ്റ്റ് തന്നത് അവസാന നിമിഷമാണെന്നും പറഞ്ഞ രാഹുൽ ​ഗാന്ധി ബീഹാറിലെ ക്രമക്കേട് സംബന്ധിച്ച് വിവരങ്ങളും പുറത്തുവിട്ടു. ബീഹാറിലെ വോട്ടർമാരെ ഹാജരാക്കിയ രാഹുൽ ഗാന്ധി, ഒരു കുടുംബത്തിലെ മുഴുവൻ വോട്ടുകൾ ഒഴിവാക്കിയതായും ദിലീപ് യാദവ് എന്ന വികലാംഗനായ വ്യക്തിയെ സംസാരിക്കുന്നതിനും ഹാജരാക്കി. ഇദ്ദേഹത്തിൻറെ വോട്ടെടക്കം ഒഴിവാക്കിയെന്നും ഒരു ഗ്രാമത്തിലെ മാത്രം 187 പേരുടെ വോട്ടുകൾ ഒഴിവാക്കിയെന്നും രാഹുൽ പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പായും ജനങ്ങൾക്ക് മുന്നിൽ എത്തും. അപേക്ഷ കൊടുത്തതിനുശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തില്ല. ജനാധിപത്യം തിരികെ കൊണ്ടുവരാൻ യുവജനങ്ങൾക്ക് ശക്തിയുണ്ടെന്ന് ഹരിയാനയിലും, മഹാരാഷ്ട്രയിലും സർക്കാരിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇവിടെ പറയുന്നത് എല്ലാം നൂറു ശതമാനം സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത…

      Read More »
    • മണലാറുകാവിൽ നിന്ന് സ്കൂട്ടർ മോഷണം പോയതായി പരാതി  ;  തട്ടിയെടുത്ത് രക്ഷപ്പെട്ടത് ബാലമുരുകൻ ആണോ എന്ന് സംശയം

      തൃശൂർ:  50ലധികം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂർ മണലാവിൽ നിന്ന് തട്ടിയെടുത്ത സ്കൂട്ടറിൽ ആണോ രക്ഷപ്പെട്ടതെന്ന് പോലീസിന് സംശയം. മണലാറുകാവിൽ നിന്ന്   കടും നീല നിറത്തിലുള്ള ആക്ടീവ സ്കൂട്ടർ മോഷണം പോയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത് സ്കൂട്ടറിൽ ആകാം എന്ന് പോലീസ് അനുമാനിക്കുന്നത്. ബൈക്കോ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെടുന്ന രീതി ഇയാൾക്കുള്ളതിനാൽ ഇതേക്കുറിച്ച് പോലീസ് കഴിഞ്ഞദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.  സ്കൂട്ടറിലോ ബൈക്കിലോ താക്കോൽ വെച്ച് പോകരുതെന്ന് പ്രത്യേക ജാഗ്രത നിർദേശവും കൊടുത്തിരുന്നു.  ആലത്തൂരിലെ സിസിടിവി ദൃശ്യം ബാലമുരുകനെ തൃശൂരിലേക്ക് കൊണ്ടുവരുമ്പോൾ ഉള്ളതാണ് എന്നും പറയപ്പെടുന്നു.

      Read More »
    Back to top button
    error: