India
-
വിജയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം തരാം, മത്സരിക്കാൻ 80 സീറ്റുകളും ‘ ബിജെപി ; തൃപ്തിയാകാതെ ടിവികെ
വിജയ്ക്ക് തമിഴ്നാട്ടിലുടനീളമുള്ള വലിയ ആരാധകവൃന്ദത്തെ വോട്ടാക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നേരിയ വോട്ട് വ്യത്യാസങ്ങൾ പോലും വിജയപരാജയങ്ങൾ തീരുമാനിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ, വെറും രണ്ട് ശതമാനം വോട്ടുകൾക്ക് പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ടിവികെയെ എൻഡിഎ പാളയത്തിൽ എത്തിക്കുന്നതിലൂടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നാണ് പാർട്ടി തന്ത്രജ്ഞർ വിശ്വസിക്കുന്നത്. അതേസമയം, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ വിജയ്‌യുടെ അടുത്ത അനുയായികൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സ്വതന്ത്ര ബദലായി പാർട്ടി വളരണമെന്നാണ് ഇവരുടെ അഭിപ്രായം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു ദേശീയ പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടുന്നത് പാർട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചേക്കാമെന്നും, ഒരു പുതിയ രാഷ്ട്രീയ ശക്തി എന്ന പ്രതിച്ഛായ ഇല്ലാതാക്കുമെന്നും ഉപദേശകർ ഭയപ്പെടുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം തമിഴ്‌നാട്ടിൽ വലിയ ചർച്ചകൾക്കാണ് ടിവികെ തുടക്കമിട്ടിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം വിജയ്‌യുമായി നേരിട്ട് ആശയവിനിമയം നടത്താൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഡിഎംകെയെ രാഷ്ട്രീയശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും…
Read More » -
2024 ലേത് വെറും ട്രെയിലർ, അടുത്ത തവണ തോക്കു ചൂണ്ടുന്നത് തിരുനെറ്റിക്കു തന്നെയായിരിക്കും!! റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി, ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ… ‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്ന് ആരോപണം
ടട്ടീരി’ ഗാനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ പ്രശസ്ത റാപ്പറും ഗായകനുമായ ബാദ്ഷായ്ക്ക് വധഭീഷണി ഉയർന്നതായി റിപ്പോർട്ട്. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് പറയുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ബാദ്ഷായ്ക്കെതിരെയുള്ള ഭീഷണി വൈറലായി. തങ്ങളുടെ ശക്തി തെളിയിക്കുന്നതിനായി 2024-ൽ ബാദ്‌ഷായുടെ ഉടമസ്ഥതയിലുള്ള ചണ്ഡീഗഡിലെ ഒരു ക്ലബ്ബിന് പുറത്ത് നടന്ന സ്ഫോടനം വെറുമൊരു “ട്രെയിലർ” മാത്രമായിരുന്നുവെന്നും അടുത്ത തവണ നേരിട്ട് നെറ്റിക്കുതന്നെ വെടിവെക്കുമെന്നും സംഘം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് ബാദ്ഷാ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വൈറൽ സന്ദേശത്തിൽ പറയുന്നതനുസരിച്ച് ഹരിയാനയിലെ പാനിപറ്റൽ വെസ്റ്റേൺ യൂണിയൻ ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഒരു ഓഫീസിൽ നടന്ന വെടിവെപ്പ് സംഭവവും സംഘത്തിൻ്റെ നിർദ്ദേശപ്രകാരം നടത്തിയതാണെന്ന് അവകാശപ്പെടുന്നു. അമേരിക്കയിൽ നിന്ന് റൺദീപ് മാലിക്, അനിൽ പണ്ഡിത് എന്നിവർ നിർദ്ദേശം നൽകിയതായും പോസ്റ്റിൽ ആരോപിക്കുന്നു. ഹവാല വഴി വിദേശത്തേക്ക് പണം അയക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതിനാൽ ആക്രമണം നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു.…
Read More » -
പുരാണങ്ങളും ചരിത്രവും കോര്‍ത്തിണക്കിയ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ കൃഷ്ണയും, ഗാനം ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ഭക്തി, വിശ്വാസം, പ്രതിരോധം എന്നീ വിഷയങ്ങളിലൂടെ പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കാനാണ് ഈ ഗാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ഗാനമായാണ് “നമോ രേ” ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സംഗീത ശൈലികൾ സംയോജിപ്പിച്ച് ആണ് ജുനൈദ് കുമാറും ആഭെയും ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്.…
Read More » -
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരം, ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തിയേറ്ററുകളില്‍
കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന കൗമാരസൗഹൃദങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചൻകോവിലാറിൻ്റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തീയേറ്ററുകളിലെത്തുന്നു. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച കിരാതയിൽ പുതുമുഖങ്ങൾക്കൊപ്പം സീസൺഡ് ആർട്ടിസ്റ്റുകളും ഒന്നിക്കുന്നു. എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസീദാസ് (സംവിധായകൻ), ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി…
Read More » -
കെൻ കരുണാസ് ചിത്രം “യൂത്ത്” മാര്‍ച്ച് 19ന് തിയേറ്ററുകളില്‍, “ലവ് സൊല്ലിട്ടാലേ” മ്യൂസിക് വീഡിയോ പുറത്ത്
തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന യൂത്ത് എന്ന ചിത്രത്തിലെ പുതിയ മ്യൂസിക് വീഡിയോ വീഡിയോ പുറത്ത്. “ലവ് സൊല്ലിട്ടാലേ” എന്ന വൈബ് യൂത്ത് ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് കെൻ, ഈശ്വർ എന്നിവർ ചേർന്നാണ്. ജി വി പ്രകാശ് കുമാറും കെന്നും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഒരു പക്കാ ഡാൻസ് നമ്പർ ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.…
Read More » -
80 സീറ്റ്, ഉപമുഖ്യമന്ത്രി പദം: വിജയ്ക്ക് ബിജെപിയുടെ വമ്പന്‍ ഓഫര്‍; തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ മാറിമറിയുമെന്ന് നിരീക്ഷകര്‍; വിശ്വാസ്യതയെ ബാധിച്ചേക്കുമെന്ന് അടുപ്പക്കാരുടെ മുന്നറിയിപ്പ്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. സഖ്യം വിജയിച്ചാല്‍ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് സൂചനകള്‍. സീറ്റ് വിഭജനത്തിന്റെ ഭാഗമായി ടിവികെയ്ക്ക് ഏകദേശം 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ തന്നെ മാറിമറിഞ്ഞേക്കാം. ചെറിയ വോട്ട് വിത്യാസങ്ങള്‍ പോലും വലിയ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഈ സഖ്യം നിര്‍ണ്ണായകമാണ്. എന്നാല്‍, മുഖ്യമന്ത്രി പദത്തിലാണ് വിജയ്യുടെ കണ്ണ് എന്നാണ് വിവരം. ഇതാണ് ഇപ്പോള്‍ ചര്‍ച്ചകളിലെ പ്രധാന തര്‍ക്കവിഷയം. വിജയ്യെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എന്‍ഡിഎ (NDA) സഖ്യത്തില്‍ എത്തിക്കാന്‍ ബിജെപി ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയെ ഇടനിലക്കാരനാക്കി വിജയ്യുമായി ആശയവിനിമയം നടത്താന്‍ ബിജെപി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വോട്ട് ബാങ്കില്‍ ബിജെപിയുടെ കണ്ണ് തമിഴ്നാട്ടിലുടനീളം വിജയ്ക്കുള്ള വന്‍ ആരാധകവൃന്ദമാണ്…
Read More » -
റെയില്‍വേ ബുക്കിംഗിന് മിന്നല്‍ വേഗം വരുന്നു; 1000 കോടി ചെലവിട്ട് അടിമുടി പരിഷ്‌കാരം; റെയില്‍വണ്ണും മാറും; മിനിറ്റില്‍ ഒന്നരലക്ഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം; തല്‍ക്കാല്‍ ടിക്കറ്റുകള്‍ അടിച്ചുമാറ്റുന്നതും നടക്കില്ല
ന്യൂഡല്‍ഹി: ഇന്ത്യയുടെ റെയില്‍വേ ടിക്കറ്റിംഗ് സംവിധാനത്തില്‍ അടിമുടി പൊളിച്ചെഴുത്ത് ഉടന്‍. 1000 കോടി ചെലവിട്ടു സജ്ജമാക്കുന്ന പദ്ധതി ടിക്കറ്റിംഗ് സംവിധാനത്തെ അടിമുടി പരിഷ്‌കരിക്കും. ഐആര്‍സിടിസി (IRCTC) വെബ്സൈറ്റിലെയും ആപ്പിലെയും തിരക്ക് കുറയ്ക്കാനും ടിക്കറ്റ് ബുക്കിംഗ് വേഗത വര്‍ദ്ധിപ്പിക്കാനുമായി അത്യാധുനിക സാങ്കേതികവിദ്യയാണ് റെയില്‍വേ ഒരുക്കുന്നത്. മിനിറ്റില്‍ നിലവില്‍ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ പുതിയ സെര്‍വര്‍ സംവിധാനത്തിലൂടെ സാധിക്കും. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. നിലവിലെ സാഹചര്യം ഇന്ത്യന്‍ റെയില്‍വേയുടെ ഡിജിറ്റല്‍ നട്ടെല്ലായ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (PRS) 1985-ലാണ് ആരംഭിച്ചത്. 40 വര്‍ഷത്തോളം പഴക്കമുള്ള, ഫോര്‍ട്രാന്‍ 77 (Fortran 77) എന്ന പഴയ പ്രോഗ്രാമിംഗ് ഭാഷയില്‍ അധിഷ്ഠിതമായ ഈ സംവിധാനത്തിനാണ് ഇപ്പോള്‍ റെയില്‍വേ വന്‍തോതിലുള്ള നവീകരണം കൊണ്ടുവരുന്നത്. 1. മിന്നല്‍ വേഗത്തിലുള്ള ബുക്കിംഗ് പുതിയ സംവിധാനം നിലവിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി വേഗതയുള്ളതായിരിക്കും. നിലവില്‍ മിനിറ്റില്‍ 25,000 ടിക്കറ്റുകള്‍ മാത്രം ബുക്ക് ചെയ്യാന്‍…
Read More » -
‘അയല്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണം’; ഇറാനോട് ആവശ്യവുമായി സഖ്യകക്ഷിയായ ഹമാസ്; അമേരിക്കയ്ക്കും ഇസ്രയേലിനും മറുപടി നല്‍കാനുള്ള അവകാശത്തെ അംഗീകരിക്കുന്നു എന്നും പ്രസ്താവന
ഗാസ: അയല്‍രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് സഖ്യകക്ഷിയായ പലസ്തീന്‍ സായുധ സംഘം ഹമാസ്. അതേസമയം, യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടെഹ്റാന്റെ അവകാശത്തെ അംഗീകരിക്കുന്നെന്നും ഹമാസ് വ്യക്തമാക്കി. ഇറാനിയന്‍ നയങ്ങളെക്കുറിച്ച് ഹമാസ് പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമായാണ്. യുദ്ധസമയത്ത് ഇറാനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ പ്രതികാര നടപടികളെക്കുറിച്ച് ഭീഷണി മുഴക്കുന്നതില്‍ നിന്ന് സംഘടന വിട്ടുനില്‍ക്കുകയായിരുന്നു. ‘അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഈ അധിനിവേശത്തോട് പ്രതികരിക്കാനുള്ള ഇറാന്റെ അവകാശത്തെ ഗ്രൂപ്പ് സ്ഥിരീകരിക്കുമ്പോള്‍ തന്നെ, അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് ഇറാനിലെ ഞങ്ങളുടെ സഹോദരങ്ങളോട് അത് ആവശ്യപ്പെടുന്നു,’ എന്ന് പ്രസ്താവനയില്‍ പറയുന്നു. യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും സംഘടന ആഹ്വാനം ചെയ്തു. ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന ഗാസയിലെ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും സമ്മതിച്ചിരുന്നു, എന്നാല്‍ അതിനുശേഷം പതിവായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തില്‍ ഗാസയ്ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ കുറഞ്ഞുവെങ്കിലും, പിന്നീട് അവ…
Read More » -
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തയാര്‍; ഞാന്‍ തയാറല്ല; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി ട്രംപ്; ‘വ്യവസ്ഥകള്‍ വേണ്ടത്ര മികച്ചതല്ല’; ഹോര്‍മൂസിനായി എല്ലാ രാജ്യങ്ങളും ഇറങ്ങുമെന്നും പ്രഖ്യാപനം
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഒരുക്കമാണെന്നും താന്‍ അതിനു തയാറല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യവസ്ഥകള്‍ വേണ്ടത്ര മികച്ചതല്ലെന്നും അദ്ദേഹം എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഗോള എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന പദ്ധതി തയ്യാറാക്കുകയാണ്. രണ്ടാഴ്ച മുമ്പ് യുഎസും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഗ്യാസ് വില വര്‍ധിക്കുന്നതിലുള്ള അമേരിക്കക്കാരുടെ ആശങ്കയെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇറാന്റെ പുതിയ പരമോന്നത നേതാവ് ‘ജീവനോടെയുണ്ടോ’ എന്ന് പോലും പ്രസിഡന്റ് ചോദ്യം ചെയ്തു. യുഎസ്-ഇസ്രായേല്‍ നീക്കത്തിന് മറുപടിയായി മറ്റ് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ ഇറാന്‍ തീരുമാനിച്ചതില്‍ താന്‍ ‘അത്ഭുതപ്പെട്ടുവെന്നും ശനിയാഴ്ച ഖാര്‍ഗ് ഐലന്‍ഡില്‍ നടത്തിയ യുഎസ് ആക്രമണം ദ്വീപിന്റെ ഭൂരിഭാഗവും തകര്‍ത്തു’ എന്നും ട്രംപ് പറഞ്ഞു. കൂടാതെ ‘ഒരു രസത്തിന് വേണ്ടി ഞങ്ങള്‍ കുറച്ചുതവണ കൂടി അവിടെ അടിച്ചേക്കാം’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ…
Read More » -
മോജ്തബ ഖമനയി കൊല്ലപ്പെട്ടു? ജീവനോടെയുണ്ടോ എന്ന് അറിയില്ല; പ്രതിരോധ സെക്രട്ടറിക്കു പിന്നാലെ സൂചന നല്‍കി ട്രംപ്; ‘ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ കീഴടങ്ങിയേനെ’
ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോജ്തബ ഖമനയി കൊല്ലപ്പെട്ടുവെന്ന് സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോജ്തബ ജീവനോടെയുണ്ടോയെന്ന് എനിക്കറിയില്ല. ഇതുവരെ ആരും മുജ്തബയെ പിന്നീട് കണ്ടിട്ടില്ല’ എന്നായിരുന്നു എന്‍ബിസി ന്യൂസിനോട് ട്രംപിന്റെ പ്രതികരണം. ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മുജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് ഇസ്രയേല്‍യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നിന്ന് ജീവനോടെ രക്ഷപെട്ട് ചികില്‍സയിരിക്കുകയായിരുന്നു മോജ്തബ. കൈകാലുകള്‍ക്കും കൈപ്പത്തിക്കും സാരമായി പരുക്കേറ്റ മോജ്തബ ആശുപത്രിയിലാണെന്നായിരുന്നു സൈപ്രസിലുള്ള ഇറാന്റെ അംബാസിഡര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. മോജ്തബയ്ക്ക് അംഗഭംഗം സംഭവിച്ചെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതും ഇന്നലെ പ്രതികരിച്ചിരുന്നു. ‘ഇറാനില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറുകളും ആവശ്യം പോലെയുണ്ട്. പിന്നെ ഈ എഴുതിക്കൊണ്ടുവന്ന പ്രസ്താവനയുടെ കാര്യമെന്താണ്? കാര്യം നിങ്ങള്‍ക്കറിയാമെന്ന് ഞാന്‍ കരുതുന്നു. മോജ്തബയുടെ പിതാവ് മരിച്ചു. മോജ്തബയ്ക്ക് പ്രാണഭയമാണ്. പരുക്കേറ്റു. ജീവനായുള്ള ഓട്ടത്തിലാണ്’ എന്നും ഹെഗ്‌സെത് ആരോപിച്ചു. പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോജ്തബ പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഖുദ്‌സ്…
Read More »