India
-
ഒറ്റ വിമാനം പോലും ഇന്ത്യ വീഴ്ത്തിയിട്ടില്ല; ആരോപണം തള്ളി പാക് പ്രതിരോധ മന്ത്രി; ‘ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇന്ത്യ തയാറാണോ? എങ്കില്‍ പാകിസ്താനും തയാറാകും; അപ്പോള്‍ സത്യം പുറത്തുവരും’
ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ച് ഫൈറ്റര്‍ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ അവകാശവാദം തള്ളി പാകിസ്താന്‍. ഒറ്റ വിമാനം പോലും ഇന്ത്യയുടെ ആക്രമണത്തില്‍ വീണിട്ടില്ലെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസമായി ഇങ്ങനെയൊരു വാദഗതി ആരും ഉയര്‍ത്തിയിട്ടില്ല. ഇന്ത്യ തയാറാകുമെങ്കില്‍ പാകിസ്താനും തങ്ങളുടെ ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു കണക്കെടുപ്പിക്കാന്‍ തയാറാണ്. അപ്പോള്‍ സത്യം പുറത്തുവരും. പാകിസ്താന്റെ പരമാധികാരത്തിനുമേല്‍ ഉണ്ടാകുന്ന എന്തു നീക്കത്തിനെതിരേയും നടപടിയുണ്ടാകുമെന്നും ആസിഫ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ് വെളിപ്പെടുത്തിയത്. ഇതു ദേശീയ- രാജ്യാന്തര മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി. ബംഗളുരുവില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു.…
Read More » -
ഭേദം പൊതുമേഖലാ ബാങ്കുകള്‍; ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി; ഗ്രാമീണ മേഖലകളില്‍ 2,500 രൂപയില്‍നിന്ന് 10,000 രൂപയാക്കി; അക്കൗണ്ടില്‍ ഈ തുക നിലനിര്‍ത്തിയില്ല എങ്കില്‍ ആറുശതമാനം പിഴ
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിനുള്ള മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി. മെട്രോകളിലും മറ്റു നഗരങ്ങളിലും ഓഗസ്റ്റില്‍ തുറന്ന അക്കൗണ്ടുകള്‍ക്കാണ് 10,000 രൂപയില്‍നിന്ന് അമ്പതിനായിരമായി ഉയര്‍ത്തിയത്. അര്‍ധ-നഗരങ്ങളുടെ പട്ടികയിലുള്ള മേഖലകളിലെ അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 5000 ല്‍നിന്ന് 25,000 ആക്കിയും ഉയര്‍ത്തി. ഗ്രാമീണ മേഖലകളില്‍ നേരത്തേയുണ്ടായിരുന്നത് 2500 രൂപ മിനിമം ബാലന്‍സ് ആയിരുന്നെങ്കില്‍ നിലവില്‍ 10,000 ആയി. ഇടപാടുകാര്‍ തങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം സൂക്ഷിക്കേണ്ട ശരാശരി ബാലന്‍സ് ആണ് മിനിമം ബാലന്‍സ്. ഈ തുകയ്ക്കു താഴെപ്പോയാല്‍ പിഴയടക്കം ചുമത്താന്‍ കഴിയും. കുറഞ്ഞത് ആറു ശതമാനമെങ്കിലും പിഴ ചുമത്തുമെന്നും 500 രൂപയാകും പരമാധിയെന്നും ബാങ്ക് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 9000 കോടി രൂപയാണെന്നു കഴിഞ്ഞയാഴ്ച ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ധനമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 8932.98 കോടി 2020 മുതല്‍ 2024-25…
Read More » -
ഇറാന്റെ ശത്രുക്കള്‍ ഉള്ളില്‍തന്നെ; മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയ 20 പേര്‍കൂടി അറസ്റ്റില്‍; ആണവരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയവരില്‍ മുന്‍നിര ശാസ്ത്രജ്ഞനും; തൂക്കിലേറ്റി പ്രതികാരം; പൂര്‍ണവിവരം ഉടനെന്ന് ജുഡീഷ്യറി വക്താവ്
ടെഹ്‌റാന്‍: ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു 20 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍. ആണവ പദ്ധതികളെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ഇറാനിയന്‍ ശാസ്ത്രജ്ഞനെ ബുധനാഴ്ച തൂക്കിക്കൊന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണു 20 പേരെ അറസ്റ്റ് ചെയ്‌തെന്നു ജുഡീഷ്യല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും ഇറാന്‍ വ്യക്തമാക്കി. ALSO READ ഒറ്റ വിമാനം പോലും ഇന്ത്യ വീഴ്ത്തിയിട്ടില്ല; ആരോപണം തള്ളി പാക് പ്രതിരോധ മന്ത്രി; ‘ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇന്ത്യ തയാറാണോ? എങ്കില്‍ പാകിസ്താനും തയാറാകും; അപ്പോള്‍ സത്യം പുറത്തുവരും’ ഇറാനിയന്‍ ന്യൂക്ലിയര്‍ സയന്റിസ്റ്റ് റോസ്‌ബേ വാദിയെയാണു ഇറാന്‍ തൂക്കിലേറ്റിയത്. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ആണവശാസ്ത്രജ്ഞനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് ഇയാളാണെന്നും ഇറാന്‍ ആരോപിക്കുന്നു. ചാരവൃത്തി സംശയിച്ച് ഇരുപതോളംപേരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീടു വിട്ടയച്ചെന്നും ജൂഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗിരി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും…
Read More » -
തുടർച്ചയായി അഞ്ചാം വർഷവും ശമ്പളം കൈപ്പറ്റാതെ ജോലി ചെയ്ത് മുകേഷ് അംബാനി, ശമ്പളം സേവനങ്ങൾക്കായി മാറ്റിവച്ചത് കോവിഡ് മഹാമാരി മുതൽ, രാജ്യത്തെ കോർപറേറ്റ് കമ്പനികൾക്ക് മാതൃകയായി റിലയൻസ് തലവൻ
മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ ശമ്പളം കൈപ്പറ്റുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ് റിയലൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യ രംഗത്താകെ വിനാശം വരുത്തിയ കോവിഡ്-19 പകർച്ചവ്യാധിയുടെ ഘട്ടത്തിലാണ് ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാ വിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിലേക്ക് മുകേഷ് അംബാനി എത്തുന്നത്. 2020 മുതലാണ് ശമ്പളം സേവനങ്ങൾക്കായി അദ്ദേഹം വിനിയോഗിക്കാൻ തുടങ്ങിയത്. 2021-22 വർഷത്തിലും, 2022-23 വർഷത്തിലും, 2023-24 വർഷത്തിലും, ഇപ്പോൾ 2024-25 സാമ്പത്തിക വർഷവും അദ്ദേഹം തന്റെ മുഴുവൻ വേതനവും നിരസിച്ചു. കോർപറേറ്റ് മേഖലയിൽ തന്നെ ഉദാത്തമായ ഉദാഹരണമായി അംബാനി മാറിയിരിക്കുകയാണ്. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വമ്പൻ വളർച്ചയുണ്ടായിട്ടും 2008-09 കാലഘട്ടം മുതൽ തന്നെ അദ്ദേഹം തന്റെ പ്രതിഫലം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ചെയർമാനും മാനേജിംഗ്…
Read More » -
കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ഇല്ല ; പാര്‍ലമെന്റിലേക്ക് പക്ഷേ വോട്ടു ചെയ്തു ; സുരേഷ്‌ഗോപിക്കെത്തിരേ വോട്ട് ക്രമക്കേട് ആരോപിച്ച് ഡിസിസി പ്രസിഡന്റ്
തൃശൂര്‍: രാഹുല്‍ഗാന്ധിയുടെ വോട്ടുമോഷണ ആരോപണം സംസ്ഥാനത്ത് ലോക്‌സഭയിലേക്ക് ആദ്യമായി ബിജെപിയ്ക്ക് പാര്‍ലമെന്റംഗത്തെ നല്‍കിയ തൃശൂരിലും കിടന്ന് തിളച്ചു മറിയുച്ചു. സുരേഷ്‌ഗോപിക്കെത്തിരേ വോട്ട് ക്രമക്കേട് ആരോപിച്ച് ഡിസിസി പ്രസിഡന്റ് രംഗത്ത് വന്നു. സുരേഷ് ഗോപി എം പിയും കുടുംബവും വോട്ട് ചെയ്യാന്‍ മാത്രമായി തൃശ്ശൂരില്‍ താമസിച്ചെന്ന് അഡ്വ. ജോസഫ് ടാജറ്റ് ആരോപിച്ചു. 11 വോട്ടുകളാണ് സുരേഷ് ഗോപിയുടെ കുടുംബം ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ ചേര്‍ത്തതെന്നും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥികൂടിയായിരുന്ന സുരേഷ് ഗോപി തന്നെ ക്രമക്കേടിന് നേതൃത്വം കൊടുത്തു എന്നാണ് തെളിവുകള്‍ കാട്ടുന്നതെന്നും ആരോപിച്ചു. സുരേഷ് ഗോപിയുടെയും ഭാര്യയുടെയും മക്കളുടെയും അനുജന്റെ വോട്ടും കുടുംബാംഗങ്ങളുടെ വോട്ടും താമസം ഇല്ലാതിരുന്നിട്ടും തൃശ്ശൂരില്‍ ചേര്‍ത്തു. 116 എന്ന പോളിംഗ് സ്റ്റേഷനില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ കുടുംബവും അനുജന്റെ കുടുംബവും വോട്ട് ചെയ്തത്. വീട്ടില്‍ താമസമില്ലാത്ത രീതിയില്‍ വോട്ട് ചേര്‍ക്കുകയാണ് ചെയ്തത്. ഭാരത് ഹെറിറ്റേജ് വീട് ഇപ്പോള്‍ ബോംബെ കേന്ദ്രീകരിച്ചുള്ള വ്യക്തിയ്ക്ക് കൊടുത്തു. ഇതേ വീട്ടുനമ്പര്‍ പരിശോധിച്ചാല്‍…
Read More » -
ഭൂതല മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി എയര്‍ഫോഴ്‌സ് മേധാവി; പാക് എയര്‍ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ്
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ്. ബംഗളുരുവില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു. മേയ് 10ന് പാക് മിലിട്ടറി സൈറ്റുകള്‍ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിലായിരുന്നു ഇത്. ഇതില്‍ മിക്ക എയര്‍ബേസുകളും ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആക്രമണം കൂടുതല്‍ സൂഷ്മതയോടെ നടപ്പാക്കിയതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിനു പാകിസ്താന്‍ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിവച്ചിട്ട നിരീക്ഷണ വിമാനഗ ഒന്നുകില്‍ എലിന്റ് (ഇലക്‌ട്രോണിക് ഇന്റലിജന്‍സ്) വിമാനമോ എഇഡബ്ല്യു ആന്‍ഡ് സി എന്നിവയില്‍ ഏതെങ്കിലുമോ ആകാന്‍ സാധ്യതയുണ്ട്. 300 കിലോമീറ്റര്‍ അകലെവച്ചാണ് നിരീക്ഷണ വിമാനം തകര്‍ത്തത്. ഭൂതല മിസൈല്‍ ഉപയോഗിച്ചുള്ള ഏറ്റവും മികച്ച ആക്രമണമാണിതെന്നും സിംഗ് അവകാശപ്പെട്ടു. ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം നേരത്തേ യുഎസ്…
Read More » -
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്‌നം കര്‍ശനമായി പരിശോധിക്കണം ; രാഹുല്‍ഗാന്ധി പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചിരിക്കുന്നു ; വോട്ടുമോഷണ ആരോപണത്തില്‍ പിന്തുണയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍
മുംബൈ: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വോട്ട് ചോര്‍ത്തല്‍ നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സ്ഫോടനാത്മകമായ ആരോപണങ്ങള്‍ക്കും മുതിര്‍ന്ന പ്രതിപക്ഷ രാഷ്ട്രീയക്കാരനും എന്‍സിപി (എസ്പി) മേധാവിയുമായ ശരദ് പവാറിന്റെ പിന്തുണ. ആരോപണങ്ങളില്‍ വസ്തുതകള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ഉത്തരങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പവാര്‍ പറഞ്ഞു. ”രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുകയും കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ചെയ്തു. ചില കാര്യങ്ങള്‍ അതില്‍ വെളിച്ചത്തു വന്നു. ഒരു വീട്ടില്‍ ഒരാള്‍ താമസിച്ചിരുന്നപ്പോള്‍ 40 പേര്‍ വോട്ട് ചെയ്തതായി കാണിച്ചു. ആരോപണങ്ങള്‍ കമ്മീഷന്‍ ഇപ്പോള്‍ പരിശോധിക്കുകയാണ്.” അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങള്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് എംപിയും തമ്മില്‍ വലിയൊരു വാഗ്വാദത്തിന് കാരണമായി. പഴയ കുപ്പിയിലെ പുതിയ വീഞ്ഞ് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണങ്ങളില്‍ പ്രതികരിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളാണ്…
Read More » -
മുറിയില്‍ പൂട്ടിയിട്ട് വേഷം മാറി പോലീസുകാര്‍ പുറത്ത് ഷോപ്പിംഗിന് പോയി ; ഭാര്യയുടെ മുന്നില്‍ പൊങ്ങച്ചം കാണിക്കാന്‍ കള്ളന്‍ യൂണിഫോമെടുത്തണിഞ്ഞ് വീഡിയോ കോള്‍ ചെയ്തു ; ബംഗലുരുവില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍
ബെംഗളൂരു: വീഡിയോകോളില്‍ ഭാര്യയെ കാണിക്കാന്‍ കസ്റ്റഡിയിലുള്ള കള്ളന്‍ യൂണിഫോം ധരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. ഗോവിന്ദപുര പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ എച്ച് ആര്‍ സോനാറിനെയാണ് അന്വേഷണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തിനുശേഷം നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഈ സംഭവം വെളിച്ചത്തുവന്നത്. ബോംബെ സലീം എന്നറിയപ്പെടുന്ന സലീം ഷെയ്ഖ് ആണ് സോനാറിന്റെ പോലീസ് യൂണിഫോമിട്ട് ഭാര്യയെ വീഡിയോകോള്‍ വിളിച്ചത്.ഒരു മോഷണക്കേസില്‍ സലീം അറസ്റ്റിലായപ്പോഴായിരുന്നു സംഭവ. 50-ലധികം മോഷണ കേസുകളില്‍ പ്രതിയായ സലീമിനെ ഒരു മോഷണക്കേസില്‍ ഗോവിന്ദപുര പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങള്‍, സാരികള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഉദ്യോഗസ്ഥര്‍ തെളിടെുപ്പിനായി ബെംഗളൂരുവിന് പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ഒരു ഹോട്ടലില്‍ താമസിപ്പിച്ചു. ഹോട്ടല്‍ മുറിയില്‍ സലീമിനെ പൂട്ടിയിട്ട ശേഷം സോനാറും മറ്റൊരു കോണ്‍സ്റ്റബിളും ആ മുറിയില്‍ വെച്ചു തന്നെ വേഷം മാറി പുറത്തു പോയിരുന്നു. ഈ സമയത്ത് സലീം ഭാര്യയുമായി വാട്ട്സ്ആപ്പില്‍ വീഡിയോ കോള്‍ വിളിക്കുകയും…
Read More » -
നടന്നത് ഹൈടെക് യുദ്ധം: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആറ് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍ വെളിപ്പെടുത്തി വ്യോമസേനാ മേധാവി. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വലിയ വിമാനവും വെടിവച്ചിട്ടെന്നാണ് എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്ങിന്റെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത്. ബംഗളൂരുവില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വ്യോമസേന അതിന്റെ ചരിത്രത്തില്‍ പ്രതിയോഗികള്‍ക്ക് ഉണ്ടാക്കിയ ഏറ്റവും വലിയ നാശനഷ്ടമാണ് ഓപ്പറേഷന്‍ സിന്ദൂറിലേതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ അറിയിച്ചു. അഞ്ച് യുദ്ധ വിമാനങ്ങള്‍, എലിന്റ് വിമാനമോ അല്ലെങ്കില്‍ ഒരു എഇഡബ്ല്യു & സി വിഭാഗത്തില്‍പ്പെടുന്ന ഒരു വലിയ വിമാനം (മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്) എന്നിവയാണ് വ്യോമസേന വെടിവച്ചിട്ടത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായ ഷഹബാസ് ജേക്കബാദ് എയര്‍ഫീല്‍ഡിലെ ഒരു എഫ്-16 ഹാംഗര്‍ ഭാഗികമായി തകര്‍ക്കാന്‍ കഴിഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന വിമാനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍…
Read More » -
അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; സംസ്ഥാനത്ത് നിന്ന് ഏഴ് പാര്‍ട്ടികള്‍ പുറത്ത്
ന്യൂഡല്‍ഹി: അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ (അണ്‍ റെക്കഗ്‌നൈസ്ഡ് പാര്‍ട്ടി) പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രജിസ്ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. 2019 മുതല്‍ തുടര്‍ച്ചയായി ആറ് വര്‍ഷം ഒരു തിരഞ്ഞെടുപ്പില്‍ പോലും ഈ പാര്‍ട്ടികള്‍ മല്‍സരിച്ചിട്ടില്ലെന്നും ഒഴിവാക്കിയ പാര്‍ട്ടികളുടെ ആസ്ഥാനത്തിന് മേല്‍വിലാസവുമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിന്ന് ഏഴ് പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ( ബോള്‍ഷെവിക്) സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്യുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, നേതാജി ആദര്‍ശ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്യുലര്‍, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയാണ് അവ. രജിസ്റ്റര്‍ ചെയ്ത 2854 പാര്‍ട്ടികളില്‍ നിന്ന് 334 പാര്‍ട്ടികളെ ഒഴിവാക്കിയതോടെ രാജ്യത്തെ അംഗീകാരമില്ലാത്ത രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം 2520 ആയി. ഇവയ്ക്ക് പുറമെ ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളും രാജ്യത്തുണ്ട്.…
Read More »