India
-
ബംഗ്ലാദേശിലെ ഐപിഎല്‍ സംപ്രേഷണ കരാറുകള്‍ റദ്ദാക്കി ജിയോ സ്റ്റാര്‍; മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിന്റെ മാറ്റൊലികള്‍ ഒഴിയുന്നില്ല; നിരാശയില്‍ ബംഗ്ലാദേശ് ഐപിഎല്‍ പ്രേമികള്‍; കുടിശികയെന്ന് വിശദീകരണം
ചെന്നൈ/ധാക്ക: ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ വിനോദ സംരംഭമായ ജിയോസ്റ്റാര്‍ (JioStar), ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ബംഗ്ലാദേശിലെ സംപ്രേക്ഷണ കരാറുകള്‍ റദ്ദാക്കി. പ്രാദേശിക പങ്കാളി പണമിടപാടുകളില്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഈ നടപടിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ പിരിമുറുക്കം വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ജനുവരിയില്‍ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ചിരുന്നു. നിരോധനം ബംഗ്ലാദേശ് പുനഃപരിശോധിച്ചു വരികയാണെന്നും കൂടുതല്‍ നടപടികള്‍ കായിക മന്ത്രാലയത്തിന്റെ അഭിപ്രായത്തെ ആശ്രയിച്ചിരിക്കുമെന്നും ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ജിയോസ്റ്റാര്‍ കരാര്‍ അവസാനിപ്പിച്ചതോടെ, രാജ്യം നിലപാട് മാറ്റിയാല്‍ പോലും ഐപിഎല്‍ സീസണ്‍ സംപ്രേക്ഷണം ചെയ്യാന്‍ അവിടെ പ്രാദേശിക ബ്രോഡ്കാസ്റ്റര്‍മാര്‍ ഉണ്ടാവില്ല. ‘കരാര്‍ ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയിരിക്കുന്നു,’ 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്‍ സീസണുകളുടെ അവകാശം ജിയോസ്റ്റാറില്‍ നിന്ന് ഉപലൈസന്‍സായി…
Read More » -
ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കും; വീണ്ടും ഭീഷണിയുമായി ട്രംപ്; ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ച് ഇറാന്റെ മറുപടി; നേവി കമാന്‍ഡര്‍ അലിരേസ തംഗ്സിരിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
ടെല്‍ അവീവ്/വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: ഇറാന്‍ ഹോര്‍മൂസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കുമെന്നു വീണ്ടും ഭീഷണിയുമായി ട്രംപ്. അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്നു ചൂണ്ടിക്കാട്ടി ഇസ്രയേലിനുനേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. യമനില്‍ നിന്നുള്ളരണ്ട് ഡ്രോണുകള്‍ തിങ്കളാഴ്ച തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ അനുകൂലികളായ ഹൂതികള്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ തൊടുത്തുവിട്ട് രണ്ടു ദിവസം മുമ്പാണു യുദ്ധത്തിന്റെ ഭാഗമായത്. ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ പ്രയോഗിച്ചതായും സൈന്യം പറഞ്ഞു. ടെഹ്റാനിലെ സൈനിക നിര്‍മിതികള്‍ക്കും ബെയ്റൂട്ടിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നിര്‍മിതികള്‍ക്കും നേരെ ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനത്തിന് മുകളില്‍ കറുത്ത പുക പടര്‍ന്നു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈല്‍ തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിരിക്കുന്ന നാറ്റോയുടെ വ്യോമ-മിസൈല്‍ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ പ്രതിരോധിക്കുന്നു ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍…
Read More » -
ഓഹരിവിപണി തകർന്നു, രൂപയുടെ മൂല്യം 95ലേക്ക് കൂപ്പുകുത്തി!! തിങ്കളാഴ്ച മാത്രം നിക്ഷേപകരുടെ നഷ്ടം ഏകദേശം 10 ലക്ഷം കോടി രൂപ ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക്…
മുംബൈ: 2025-26 സാമ്പത്തിക വർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും ഇന്ത്യൻ ഓഹരി വിപണിക്ക് വൻ തകർച്ച. മാർച്ച് 30-ന് ബിഎസ്ഇ സെൻസെക്‌സ് 1635 പോയിന്റ്(2.22 ശതമാനം) ഇടിഞ്ഞ് 71,948 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി50 488 പോയിന്റ്(2.14 ശതമാനം) ഇടിഞ്ഞ് 22,331 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ നിഫ്റ്റി ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ഓഹരി വിപണിയിലെ തകർച്ചയ്‌ക്കൊപ്പം ആക്കം കൂട്ടാനായി തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യത്തിലും റെക്കോഡ് തകർച്ചയുണ്ടായി. ഡോളറിനെതിരേ 95.24 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ രൂപയുടെ മൂല്യം 94.81 രൂപയായിരുന്നു. അതേസമയം പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം. കൂടാതെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ…
Read More » -
ട്വന്റി 20 മത്സരം കളിച്ചിട്ട് 10 മാസം; മസില്‍ മെമ്മറിയുടെ ബലത്തില്‍ ഒരിന്നിംഗ്‌സ്! സ്‌റ്റൈല്‍ മാറ്റിപ്പിടിച്ച് രോഹിത് ശര്‍മ; പവര്‍ പ്ലേ കഴിയും മുമ്പുള്ള അര്‍ധസെഞ്ചുറി സൂചന മാത്രം
ബംഗളുരു: മസില്‍ മെമ്മറി (Muscle memory). വര്‍ഷങ്ങളോളം ക്രീസില്‍ ചിലവഴിച്ച ഒരു ബാറ്റര്‍ക്ക്, പന്തിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ആലോചിച്ചു നില്‍ക്കാതെ തന്നെ ശരീരം സ്വയം പ്രവര്‍ത്തിക്കുന്ന അവസ്ഥയാണിത്. രോഹിത് ശര്‍മ്മയെ സംബന്ധിച്ചിടത്തോളം, ഒരു ഷോര്‍ട്ട് ബോള്‍ കാണുമ്പോള്‍ തന്നെ അരക്കെട്ട് ചുഴറ്റി പുള്‍ ഷോട്ട് കളിക്കുന്നത് ഈ മെമ്മറിയുടെ ഫലമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള (കെ.കെ.ആര്‍.) റണ്‍ ചേസിനിടെ, പന്ത് ബാറ്റിന്റെ മധ്യഭാഗത്തല്ല കൊണ്ടതെങ്കിലും അത് വലിയ കാര്യമായിരുന്നില്ല. പന്ത് ഡീപ്പ് മിഡ്വിക്കറ്റിന് മുകളിലൂടെ പറന്നു. രോഹിത് ഒരു കൃത്യമായ ടി20 മത്സരം കളിച്ചിട്ട് പത്ത് മാസമായിരിക്കുന്നു. എന്നിട്ടും, ഐപിഎല്ലിലെ തന്റെ 19-ാം വര്‍ഷത്തിലെ ആദ്യ മത്സരത്തില്‍, ഫോമില്ലാത്ത ഒരാളെപ്പോലെയല്ല അദ്ദേഹം ബാറ്റ് ചെയ്തത്. പകരം, തുടക്കം മുതല്‍ തന്നെ മുംബൈ ഇന്ത്യന്‍സിനായി തന്റെ ആധിപത്യം ഉറപ്പിച്ചു. വൈഭവ് അറോറയുടെ പന്തിനെ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ 87 മീറ്റര്‍ ദൂരേക്ക് ഡീപ്പ് മിഡ്വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തിയായിരുന്നു തുടക്കം. പിന്നാലെ ബ്ലെസിംഗ് മുസറബാനിക്ക്…
Read More » -
‘പുതിയ നേതാക്കള്‍ കൊള്ളാം’; ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ സജീവം; കരാറിലെത്തുന്ന കാര്യത്തില്‍ ഉറപ്പെന്നും ട്രംപ്: കരയുദ്ധം ലക്ഷ്യമിട്ട് കൂടുതല്‍ സൈനികര്‍; വന്നപോലെ തിരിച്ചു പോകില്ലെന്ന് ആവര്‍ത്തിച്ച് ഇറാനും
വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും ‘നേരിട്ടും അല്ലാതെയും’ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നും ഇറാന്റെ പുതിയ നേതാക്കള്‍ ‘വളരെ യുക്തിസഹമായി’ പെരുമാറുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍ എത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. എന്നാല്‍, തങ്ങള്‍ അപമാനം സഹിക്കില്ലെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി. ടെഹ്റാനും വാഷിംഗ്ടണിനും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍, ഒരു മാസമായി തുടരുന്ന ഇറാന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളില്‍ ‘അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക്’ ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച ട്രംപിന്റെ പരാമര്‍ശം. ‘ഞങ്ങള്‍ അവര്‍ക്കൊപ്പം ഒരു കരാറിലെത്തുമെന്ന് ഞാന്‍ കരുതുന്നു, എനിക്ക് ഏതാണ്ട് ഉറപ്പാണ്, എന്നാല്‍ അത് നടക്കാതിരിക്കാനും സാധ്യതയുണ്ട്’ എയര്‍ ഫോഴ്‌സ് വണ്ണില്‍ വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം ട്രംപ് പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ച ആക്രമണങ്ങളിലൂടെ ടെഹ്റാനില്‍ ഭരണമാറ്റം ഇതിനകം തന്നെ അമേരിക്ക നടപ്പിലാക്കിയതായി താന്‍ കരുതുന്നുവെന്ന് ട്രംപ് പറഞ്ഞു. അവരുടെ പകരക്കാര്‍…
Read More » -
പാചകവാതക ക്ഷാമം: റേഷൻ കടകളെ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണം വ്യാപകമാക്കാൻ ഉത്തരവിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പാചകവാതകത്തിന്റെ ലഭ്യതയിൽ ഉണ്ടാകുന്ന കുറവ് പരിഗണിച്ച് മണ്ണെണ്ണ വിതരണം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ താൽക്കാലികമായി അനുമതി നൽകി. ഇതനുസരിച്ച്, പെട്രോൾ പമ്പുകളും റേഷൻ കടകളും വഴി പൊതുജനങ്ങൾക്ക് മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. മണ്ണെണ്ണ മുക്തമായി പ്രഖ്യാപിച്ചിരുന്ന 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോലും ഈ ഇളവ് ബാധകമാക്കുന്നുണ്ട്. ഓരോ ജില്ലയിലും പരമാവധി രണ്ട് പെട്രോൾ പമ്പുകളെ മണ്ണെണ്ണ വിതരണ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത്, ഓരോ കേന്ദ്രത്തിനും 5,000 ലിറ്റർ വരെ മണ്ണെണ്ണ സംഭരിക്കാൻ അനുമതി നൽകും. ഗ്യാസ് സിലിണ്ടറുകളുടെ വില വർധനയും വിതരണത്തിലെ വൈകല്യങ്ങളും കാരണം സാധാരണക്കാർക്ക് പാചകത്തിനായി ബദൽ ഇന്ധനം ആവശ്യമായ സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഇതിലൂടെ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇളവ് നിലവിൽ രണ്ട് മാസത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. സാഹചര്യം വിലയിരുത്തി ഇത് നീട്ടുന്നതിനോ, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോ കേന്ദ്ര സർക്കാർ പിന്നീട് തീരുമാനമെടുക്കും.…
Read More » -
ചുമ്മാതിരുന്നപ്പോൾ ഒരു തോന്നൽ; രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങൾക്കു നേരെ ഇടയ്ക്കിടയ്ക്ക് ബോംബ് ഭീഷണി; ഒടുവിൽ ആ വ്യാജനെ കൈയ്യോടെ പൊക്കി
ബെംഗളൂരു: രാജ്യത്തുടനീളം പോലീസിനെയും സുരക്ഷാ സംവിധാനങ്ങളെയും അലട്ടുകയും വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത വ്യാജ ബോംബ് ഭീഷണി കേസിലെ പ്രതിയെ ഒടുവിൽ അറസ്റ്റ് ചെയ്തു. കർണാടകയിലെ മൈസൂരുവിൽ താമസിക്കുന്ന 47 വയസ്സുള്ള തൊഴിൽരഹിതനായ ശ്രീനിവാസ് ലൂയിസിനെയാണ് പിടികൂടിയത്. 1100-ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ഇയാൾ അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സ്കൂളുകൾ, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. ഇതുവഴി രാജ്യത്തുടനീളം വലിയ ആശങ്കയും പ്രവർത്തന തടസ്സങ്ങളും ഉണ്ടായി. ഡൽഹി പോലീസും പ്രാദേശിക പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാൾക്കെതിരെ അടുത്തിടെ ഡൽഹി ഹൈക്കോടതി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്. ഭീഷണികളുടെ പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കേണ്ടിവന്നു. സുരക്ഷയും ശക്തിപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിച്ച ഭീഷണിക്കത്ത് സംബന്ധിച്ച പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസ് ശക്തമായി മുന്നോട്ട് പോയത്.…
Read More » -
അമ്മയുടെ കൊന്ന കേസിൽ അച്ഛൻ ജയിലിൽ, സംരക്ഷിക്കാനേൽപ്പിച്ചവർ ഇളയ സഹോദരിയെ ആർക്കോ വിറ്റു, 17 കാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവൻമാർക്കെതിരെ കേസ്
ലക്നൗ: അമ്മയെ കൊന്ന് പിതാവ് ജയിലിലായതോടെ സംരക്ഷണത്തിനായി ഏൽപ്പിച്ച 17 വയസുകാരിയെ ബലാത്സംഗം ചെയ്ത് അമ്മാവൻമാർ, 17 കാരിയെ ബലാത്സംഗം ചെയ്യുകയും 16 വയസുകാരിയായ സഹോദരിയെ വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അമ്മാവൻമാർക്കെതിരെ പോലീസ് കേസെടുത്തു. പിന്നീട് ഇരുവരും ചേർന്ന് ഇളയ സഹോദരിയെ പണത്തിനു വേണ്ടി കടത്തിയതായും ആരോപണമുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ വേനലവധി ആഘോഷിക്കാനാണ് പെൺകുട്ടിയും സഹോദരിയും ബർഖേര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്മാവൻമാരുടെ വീട്ടിലെത്തിയത്. ഇതിനിടെ ജൂലൈ 3ന് ഇവരുടെ അമ്മയെ പിതാവ് കൊലപ്പെടുത്തിയ വിവരം ഇവർ അറിഞ്ഞു. പിതാവ് അറസ്റ്റിലായി ജയിലിലായതോടെ പെൺകുട്ടികൾ ബന്ധുക്കളുടെ സംരക്ഷണയിലായി. ഈ സാഹചര്യത്തിലാണ് അമ്മാവൻമാർ തങ്ങളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. സെപ്റ്റംബറിൽ അമ്മാവൻമാർ ഇളയ സഹോദരിയെ എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവളെക്കുറിച്ച് വിവരമൊന്നുമില്ല. ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അമ്മാവൻമാർ ഫോണിൽ സംസാരിക്കുന്നത് കേട്ടതോടെ സഹോദരിയെ അവർ വിറ്റതാണെന്ന് മനസിലായി. സഹോദരിയെ മാറ്റിയതിനു ശേഷം അക്രമം തനിക്ക് നേരെയുണ്ടായെന്നും…
Read More »

