India
-
‘എല്ലാവരുടെയും ബോസ് ഞാനാണ്,പിന്നെങ്ങനെയാണ് ഇന്ത്യ ഇത്ര വേഗത്തില്‍ മുന്നേറുന്നത്?’; ഒരു ശക്തിക്കും ഇന്ത്യയെ തടയാനാവില്ല: ട്രംപിനെ ട്രോളി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ പുരോഗതി ചിലര്‍ക്ക് ദഹിക്കുന്നില്ല. ഇന്ത്യ വന്‍ശക്തിയാകുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സബ്‌കെ ബോസ് തോ ഹം ഹേ’ (എല്ലാവരുടെയും ബോസ് ഞാനാണ്), പിന്നെങ്ങനെയാണ് ഇന്ത്യ ഇത്ര വേഗത്തില്‍ മുന്നേറുന്നത്? ട്രംപിനെ പരിഹസിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ അവയ്ക്ക് വില കൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ശക്തിക്കും ഇന്ത്യ ഒരു വന്‍ശക്തിയാകുന്നതിനെ തടയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം തദ്ദേശീയമായ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും അത് ഓപ്പറേഷന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത നേടുമെന്ന് പ്രതിജ്ഞയെടുത്തതുകൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് ഈ നിലയിലെത്താന്‍ സാധിച്ചത്. മുമ്പ് വിമാനങ്ങളായാലും ആയുധങ്ങളായാലും മിക്കവാറും എല്ലാം വിദേശത്താണ് നിര്‍മ്മിച്ചിരുന്നത്. ആവശ്യം വരുമ്പോഴെല്ലാം ഇന്ത്യ മറ്റ് രാജ്യങ്ങളില്‍…
Read More » -
വൃത്തിയില്ലാത്ത കറപിടിച്ച സീറ്റില്‍ ഇരുത്തി; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 1.5 ലക്ഷം പിഴ
ന്യൂഡല്‍ഹി: വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ ചുമത്തി ഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍. വൃത്തിയില്ലാത്ത സീറ്റ് നല്‍കിയതിന് 1.5 ലക്ഷം യാത്രക്കാരിക്ക് നല്‍കാനാണ് ഉത്തരവ്. ജനുവരി 2ന് ന്യൂഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതായി പിങ്കി എന്ന സ്ത്രീയാണ് പരാതി നല്‍കിയത്. പൂനം ചൗധരി, ബാരിഖ് അഹമ്മദ്, ശേഖര്‍ ചന്ദ്ര എന്നിവരടങ്ങുന്ന ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ആണ് പരാതി പരിഗണിച്ച് ഉത്തരവിട്ടത്. എന്നാല്‍ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മറ്റൊരു സീറ്റ് അനുവദിച്ചുവെന്നും അതില്‍ യാത്ര ചെയ്ത് ന്യൂഡല്‍ഹിയിലേയ്ക്കുള്ള യാത്ര പൂര്‍ത്തിയാക്കിയെന്നും എയര്‍ലൈന്‍സ് പറഞ്ഞു. എതിര്‍കക്ഷി സേവനത്തിലെ പോരായ്മകള്‍ക്ക് കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഉത്തരവെന്നും ഉപഭോക്തൃ കോടതി വ്യക്തമാക്കി. അവര്‍ അനുഭവിച്ച വേദന, ശാരീരിക ബുദ്ധിമുട്ട് എന്നിവ കണക്കിലെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. കോടതി വ്യവഹാര ചെലവ് 25,000 രൂപ നല്‍കാനും നിര്‍ദേശിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഏവിയേഷന്‍ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് സിറ്റ്വേഷന്‍ ഡാറ്റാ ഡിസ്പ്ലേ റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍…
Read More » -
അഞ്ചുലക്ഷം നല്‍കുമെന്ന് വാഗ്ദാനം; ചെക്കുവന്നപ്പോള്‍ അയ്യായിരം! ഉത്തരകാശിയിലെ മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവരെ വഞ്ചിച്ച് ബിജെപി സര്‍ക്കാര്‍; മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്കെതിരേ പ്രതിഷേധവുമായി ജനം; ചെക്ക് കൈപ്പറ്റില്ല
ഉത്തരകാശി: മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കു പ്രാഥമിക സഹായമായി അഞ്ചുലക്ഷം വാഗ്ദാനം ചെയ്ത ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് അയ്യായിരത്തിന്റെ ചെക്ക്. വാഗ്ദാനം ചെയ്തു പറ്റിച്ചെന്നു ചൂണ്ടിക്കാട്ടി ധാരാലി, ഹര്‍ഷില്‍ എന്നിവിടങ്ങളില്‍ ജനങ്ങളുടെ വന്‍ പ്രതിഷേധം. അയ്യായിരത്തിന്റെ ചെക്ക് കൈപ്പറ്റില്ലെന്നും ജനങ്ങള്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ദുരന്തമുണ്ടായതിനുപിന്നാലെ ജനങ്ങളെ സന്ദര്‍ശിച്ചശേഷമാണ് അഞ്ചുലക്ഷം നല്‍കുമെന്നു വാഗ്ദാനം ചെയ്തത്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇതു വന്‍ പ്രതീക്ഷയാണു നല്‍കിയത്. ജനങ്ങള്‍ക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ മുഖ്യമന്ത്രി അനുവദിച്ചത് 5000 രൂപയും. പെട്ടെന്ന് അനുവദിച്ച തുകയാണ് ഇതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെങ്കിലും തങ്ങള്‍ക്കുണ്ടായ നഷ്ടം വിലകുറച്ചു കാണുന്ന നടപടിയാണുണ്ടായതെന്നു ജനങ്ങള്‍ പറഞ്ഞു. ഇടക്കാല ആശ്വാസമാണ് അയ്യായിരമെന്നും വിശദമായ കണക്കെടുപ്പിനുശേഷം കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്നുമാണ് ഉത്തരകാശി കളക്ടര്‍ വിശദീകരിച്ചത്. പ്രളയത്തില്‍ വീടു നശിച്ചവര്‍ക്കും മരണമുണ്ടായ കുടുംബങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ധാമി പറഞ്ഞത്. റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി നഷ്ടം…
Read More » -
ട്രംപിന്റെ വയര്‍ തുളയ്ക്കുമെന്ന് വെറുതേ പറഞ്ഞതല്ല! അമേരിക്കയില്‍ ഇറാന്റെ ചാരന്‍മാര്‍ വിലസുന്നു; കണ്ടെത്താന്‍ ബുദ്ധിമുട്ടെന്നു വിദേശ മാധ്യമം; കൂടുതല്‍ പേര്‍ക്കും വെനസ്വേലന്‍ പാസ്‌പോര്‍ട്ട്
ന്യൂയോര്‍ക്ക്: വെയില്‍കാഞ്ഞു കിടക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വയറ്റില്‍ ഡ്രോണ്‍ തുളച്ചുകയറുമെന്ന ഭീഷണി മുഴക്കിയത് ഇറാനാണ്. ട്രംപാവട്ടെ, താന്‍ വെയില്‍ കാഞ്ഞ് കിടക്കുന്നയാളല്ലെന്ന് തിരിച്ച് പരിഹസിക്കുകയും ചെയ്തു. വെറുതേ വാദിച്ച് ജയിക്കാന്‍ ഇറാന്‍ ഭീഷണി മുഴക്കിയതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാന്‍, സിറിയ, ലബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ ആളുകള്‍ യുഎസിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ക്കെല്ലാം വെനസ്വേലന്‍ പാസ്‌പോര്‍ട്ടാണുള്ളതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ‘പ്രൊജക്ടിന്റെ’ ഭാഗമമായ വലിയൊരു സംഘം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യുഎസില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നു. ആളുകളുടെ പേര്, പാസ്‌പോര്‍ട് നമ്പര്‍, ജനനതീയതി എന്നിങ്ങനെ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2010 മുതല്‍ 2019വരെയുള്ള സമയത്താണ് വെനസ്വേല ഇവരെ സ്വന്തം പൗരന്‍മാരായി പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് അമേരിക്കയുടെ കൈവശവും എത്തിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ലഭിച്ചോയെന്നതില്‍ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പ്രതികരണത്തിന് തയാറായിട്ടില്ല. കടുത്ത ഇറാന്‍ പക്ഷക്കാരനായ നിക്കൊളാസ് മദൂറോയുടെ കാലത്താണ്…
Read More » -
ഇന്ത്യയെ വിലക്കിയപ്പോള്‍ കീശ കീറി; വ്യോമപാത അടച്ചതിലൂടെ പാകിസ്താന് രണ്ടുമാസം നഷ്ടം 127 കോടി; വ്യോമഗതാഗതത്തില്‍ 20 ശതമാനം ഇടിവ്
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വ്യോമപാത അടച്ച നടപടിയില്‍ പാക്കിസ്താന്റെ കീശ കീറിയെന്നു റിപ്പോര്‍ട്ട്. രണ്ടുമാസം ഇന്ത്യയ്ക്കുള്ള വ്യോമപാത അടച്ചിട്ടതിലൂടെ മാത്രം 127 കോടി രൂപയോളമാണ് നഷ്ടം സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയാണ് പാക് ആകാശപാത ഇന്ത്യയ്ക്ക് വിലക്കിയത്. പാക് പ്രതിരോധമന്ത്രാലയമാണ് ഈ കണക്കുകള്‍ പാക്കിസ്താന്‍ നാഷനല്‍ അസംബ്ലിയില്‍ അറിയിച്ചത്. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പുറമെ വരുമാനത്തില്‍ ഗണ്യമായ ഇടിവാണ് ഉണ്ടായതെന്നും പാക് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കേണ്ട സമയങ്ങളില്‍ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പിന്നോട്ട് പോകാനില്ലെന്ന ന്യായീകരണമാണ് മന്ത്രാലയം നിരത്തുന്നതും. അതിര്‍ത്തി കടന്നുള്ള പാക് ഭീകരവാദത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്നാണ് 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. ഇതിന് പിന്നാലെ എല്ലാ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും പാക്കിസ്താന്‍ തങ്ങളുടെ ആകാശപാത വിലക്കി. സിന്ധു നദിയിലെ ജലത്തെ…
Read More » -
ഉത്സവകാലത്ത് ട്രെയിന്‍ മടക്കടിക്കറ്റിന് നിരക്കിളവുമായി റെയില്‍വേ: നവംബര്‍ 17-നും ഡിസംബര്‍ ഒന്നിനും ഇടയില്‍ അതേ ട്രെയിനില്‍ മടങ്ങിവന്നാല്‍ 20 ശതമാനം ഇളവ്
ചെന്നൈ: ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഉത്സവകാലത്ത് മടക്കയാത്രയ്ക്ക് നിരക്കിളവുമായി റെയില്‍വേ. ഒക്ടോബര്‍ 13-നും 26-നുമിടയില്‍ യാത്ര പോകുന്നവര്‍ നവംബര്‍ 17-നും ഡിസംബര്‍ ഒന്നിനുമിടയില്‍ അതേ ട്രെയിനില്‍ മടങ്ങിവരികയാണെങ്കില്‍ മടക്ക ടിക്കറ്റിന്റെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കും. ഒക്ടോബര്‍ 13 ന് തുടങ്ങുന്ന യാത്രയുടെ ടിക്കറ്റ് ഓഗസ്റ്റ് 14 മുതല്‍ റിസര്‍വ് ചെയ്യാം. നവംബര്‍ 17 ന് തുടങ്ങുന്ന മടക്കയാത്രയുടെ ടിക്കറ്റ് പിന്നീട് റിസര്‍വേഷന്‍ തുടങ്ങുന്ന മുറയ്ക്കാണ് എടുക്കേണ്ടത്. പതിവു വണ്ടികള്‍ക്കും ഉത്സവകാല പ്രത്യേക വണ്ടികള്‍ക്കും ഇളവു ബാധകമാണ്. എന്നാല്‍, തിരക്കിനനുസരിച്ച് ടിക്കറ്റ് ചാര്‍ജ് കൂടുന്ന രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള വണ്ടികളില്‍ ഈ ആനുകൂല്യം ലഭിക്കില്ല. രണ്ടു ടിക്കറ്റും കണ്‍ഫേം ആണെങ്കിലേ ഇളവിന് അര്‍ഹതയുള്ളൂ. ഇതോടൊപ്പം മറ്റ് ഇളവുകള്‍ ലഭിക്കില്ല. നിരക്കിളവ് ഇങ്ങനെ ഒരേ യാത്രക്കാര്‍ ഒരേ വണ്ടിക്ക് ടിക്കറ്റും മടക്കടിക്കറ്റുമെടുക്കുമ്പോഴേ ഇളവു ലഭിക്കുകയൂള്ളൂ. കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ടാകാന്‍ പാടില്ല. മടക്ക ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെ 20…
Read More » -
പാകിസ്താന്റെ ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യ വീഴ്ത്തിയോ? യുദ്ധ വിമാനങ്ങളില്‍ പൈലറ്റുമാര്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന മാര്‍ട്ടിന്‍-ബേക്കര്‍ ഇജക്ഷന്‍ സീറ്റിന്റെ കണക്കില്‍ ആ രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട്; മൂടിവച്ചാലും തെളിയുന്ന സത്യം
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അഞ്ചു യുദ്ധ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യാന്തര രംഗത്ത് വീണ്ടും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയാകുകയാണ്. വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം തള്ളി പാക് പ്രതിരോധ മന്ത്ര ഖ്വാജ ആസിഫും രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും എന്തൊക്കെ നഷ്ടമായെന്ന് അറിയാന്‍ സ്വതന്ത്രപരിശോധനയ്ക്ക് തയാറുണ്ടോയെന്ന് ഒരു പടി കടന്ന് ആസിഫ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, എത്രയൊക്കെ മൂടിവച്ചാലും ചില കണക്കുകള്‍ പുറത്തുവരും. അതിലൊന്നാണ് അപകടങ്ങളില്‍ പെടുന്ന യുദ്ധ വിമാനങ്ങളടക്കമുള്ളവയില്‍നിന്ന് പൈലറ്റുമാര്‍ പുറത്തുകടക്കുന്ന ഇജക്ഷന്‍ സീറ്റ്. ലോകത്തെമ്പാടുമുള്ള മുന്‍നിര വിമാനങ്ങളില്‍ ഉപയോഗിക്കുന്നത് ബ്രീട്ടീഷ് കമ്പനിയായ മാര്‍ട്ടിന്‍-ബേക്കര്‍ നിര്‍മിക്കുന്ന ഇജക്ഷന്‍ സീറ്റുകളാണ്. ഈ സീറ്റുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ അപകടത്തില്‍പെടുമ്പോഴെല്ലാം ഇവര്‍ എക്‌സില്‍ കണക്കുകള്‍ പുറത്തുവിടാറുണ്ട്. അത്തരമൊരു കണക്കു പരിശോധിച്ച പ്രതിരോധ വിദഗ്ധരാണ് പാകിസ്താന്റെ അവകാശവാദത്തിനു നേരെ സംശയത്തോടെ നോക്കുന്നത്. മേയ് ഏഴിനാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ 88 മണിക്കൂര്‍ നീണ്ട യുദ്ധം ആരംഭിച്ചത്. ഇതിനുമുമ്പ് മാര്‍ട്ടിന്‍-ബേക്കര്‍…
Read More » -
ആദിവാസികള്‍ തദ്ദേശീയ ജനത, അവരുടെ പാരമ്പര്യവും സംസ്‌ക്കാരവും കാത്തുസൂക്ഷിക്കണം ; ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിനെതിരേ ആയിരങ്ങളുടെ പ്രതിഷേധമാര്‍ച്ച് ; ബിജെപിയുടെ ഉഡായിപ്പെന്ന് കോണ്‍ഗ്രസ്
റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്കെതിരേ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ചുമത്തി കേസെടുക്കുകയും ചെയ്തതിനും വൈദികര്‍ക്ക് എതിരേ അക്രമം നടക്കുകയും ചെയ്ത സംഭവ ത്തിന് പിന്നാലെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത് ഛത്തീസ്ഗഡില്‍ വന്‍ ബഹുജന റാലി. ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം കര്‍ശനമായി എതിര്‍ക്കുമെന്ന് വ്യക്തമാ ക്കിയാണ് പ്രതിഷേധം. അതേസമയം ആദിവാസിഗോത്ര വിഭാഗത്തില്‍ പെടുന്ന ആയിരക്കണക്കിന് ആള്‍ക്കാരെ അണിനിരത്തി നടത്തിയ റാലിക്ക് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു ആരോപിച്ചു. ആദിവാസികളുടെ സംസ്‌ക്കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ തദ്ദേശീയ ജനത പ്രതിജ്ഞാബദ്ധമാണെന്നും അവരെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ അനുവദിക്കി ല്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വടക്കേ ഇന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം വ്യാപകമായി നടക്കുന്നു ണ്ടെന്നും ഇതൊരു സാമൂഹ്യപ്രശ്‌നമായി മാറിയിട്ടുണ്ടെന്നും തദ്ദേശീയ ജനതയുടെ അവകാശ ങ്ങള്‍ സംരക്ഷിക്കുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്ത് ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷി ക്കാന്‍ നടത്തിയ റാലിയെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള ആക്ഷേ പങ്ങള്‍ അടിസ്ഥാനരഹിതം ആണെന്നും…
Read More » -
ഒറ്റ വിമാനം പോലും ഇന്ത്യ വീഴ്ത്തിയിട്ടില്ല; ആരോപണം തള്ളി പാക് പ്രതിരോധ മന്ത്രി; ‘ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇന്ത്യ തയാറാണോ? എങ്കില്‍ പാകിസ്താനും തയാറാകും; അപ്പോള്‍ സത്യം പുറത്തുവരും’
ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ച് ഫൈറ്റര്‍ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ അവകാശവാദം തള്ളി പാകിസ്താന്‍. ഒറ്റ വിമാനം പോലും ഇന്ത്യയുടെ ആക്രമണത്തില്‍ വീണിട്ടില്ലെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസമായി ഇങ്ങനെയൊരു വാദഗതി ആരും ഉയര്‍ത്തിയിട്ടില്ല. ഇന്ത്യ തയാറാകുമെങ്കില്‍ പാകിസ്താനും തങ്ങളുടെ ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു കണക്കെടുപ്പിക്കാന്‍ തയാറാണ്. അപ്പോള്‍ സത്യം പുറത്തുവരും. പാകിസ്താന്റെ പരമാധികാരത്തിനുമേല്‍ ഉണ്ടാകുന്ന എന്തു നീക്കത്തിനെതിരേയും നടപടിയുണ്ടാകുമെന്നും ആസിഫ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ് വെളിപ്പെടുത്തിയത്. ഇതു ദേശീയ- രാജ്യാന്തര മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി. ബംഗളുരുവില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു.…
Read More » -
ഭേദം പൊതുമേഖലാ ബാങ്കുകള്‍; ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി; ഗ്രാമീണ മേഖലകളില്‍ 2,500 രൂപയില്‍നിന്ന് 10,000 രൂപയാക്കി; അക്കൗണ്ടില്‍ ഈ തുക നിലനിര്‍ത്തിയില്ല എങ്കില്‍ ആറുശതമാനം പിഴ
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിനുള്ള മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി. മെട്രോകളിലും മറ്റു നഗരങ്ങളിലും ഓഗസ്റ്റില്‍ തുറന്ന അക്കൗണ്ടുകള്‍ക്കാണ് 10,000 രൂപയില്‍നിന്ന് അമ്പതിനായിരമായി ഉയര്‍ത്തിയത്. അര്‍ധ-നഗരങ്ങളുടെ പട്ടികയിലുള്ള മേഖലകളിലെ അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 5000 ല്‍നിന്ന് 25,000 ആക്കിയും ഉയര്‍ത്തി. ഗ്രാമീണ മേഖലകളില്‍ നേരത്തേയുണ്ടായിരുന്നത് 2500 രൂപ മിനിമം ബാലന്‍സ് ആയിരുന്നെങ്കില്‍ നിലവില്‍ 10,000 ആയി. ഇടപാടുകാര്‍ തങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം സൂക്ഷിക്കേണ്ട ശരാശരി ബാലന്‍സ് ആണ് മിനിമം ബാലന്‍സ്. ഈ തുകയ്ക്കു താഴെപ്പോയാല്‍ പിഴയടക്കം ചുമത്താന്‍ കഴിയും. കുറഞ്ഞത് ആറു ശതമാനമെങ്കിലും പിഴ ചുമത്തുമെന്നും 500 രൂപയാകും പരമാധിയെന്നും ബാങ്ക് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 9000 കോടി രൂപയാണെന്നു കഴിഞ്ഞയാഴ്ച ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ധനമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 8932.98 കോടി 2020 മുതല്‍ 2024-25…
Read More »