CrimeNEWS

വിവാഹാഭ്യർഥന നിരസിച്ചു, അധ്യാപികയെ സ്‌കൂളിൽ കയറി കഴുത്തറുത്ത് കൊന്നു

  വിവാഹാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ യുവാവ് സർക്കാർ സ്കൂളിൽ അതിക്രമിച്ചു കയറി അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണി (26) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് രമണി ജോലി ചെയ്തിരുന്ന മല്ലിപട്ടണം ഹൈസ്‌കൂളിൽ വച്ച് അക്രമി അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.  പ്രതിയായ ചിന്നമന സ്വദേശി മദനെ (30) സംഭവ സ്ഥലത്തുനിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

രമണിയെ വിവാഹം കഴിക്കാനായി മദൻ നേരത്തെ ആഗ്രഹിച്ചിരുന്നു. മദനും കുടുംബവും രമണിയുടെ വീട്ടുകാരെ കണ്ട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ രമണി വിവാഹാഭ്യർഥന നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് മദൻ രമണിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ സ്കൂളിൽ എത്തിയ മദൻ വെട്ടുകത്തി ഉപയോഗിച്ച് രമണിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

Signature-ad

അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് ശക്തമായി അപലപിച്ചു. ഇത്തരം അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അക്രമിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: