Movie

  • :പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ഹൊറർ ത്രില്ലർ ‘ഡീയസ് ഈറേ’ ഫസ്റ്റ് ലുക്ക് പുറത്ത്

    പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന് ശേഷം, ഹൊറർ ത്രില്ലർ എന്ന സിനിമാ വിഭാഗത്തിന്റെ സാദ്ധ്യതകൾ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. ‘ഡീയസ് ഈറേ ’യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ…

    Read More »
  • വീണ്ടും ഞെട്ടിച്ച് വിജയരാഘവൻ, ഓൾ ഇന്ത്യ ലെവലിൽ തരംഗമായി ‘ഔസേപ്പിൻ്റെ ഒസ്യത്ത്’; ഒടിടിയിൽ ടോപ്പ് ടെന്നിൽ ഇടംപിടിച്ച് വി‍ജയക്കുതിപ്പ്

    പ്രേക്ഷക മനസ്സുകളെ വേട്ടയാടുന്ന മറക്കാനാവാത്തൊരു കാഴ്ചാനുഭവമായി തിയേറ്ററുകളിൽ ഏവരും ഏറ്റെടുത്ത ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ ഇപ്പോൾ ഒടിടി പ്ലാറ്റഫോമിലും തരംഗമായി മാറുകയാണ്. മെയ് 9 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ലഭിക്കുന്നത്. സ്ട്രീമിങ് ആരംഭിച്ച ദിവസം മുതൽ ഓൾ ഇന്ത്യ തലത്തിൽ തന്നെ ട്രെൻഡിങ് ആയ ടോപ് 10 ചിത്രങ്ങളുടെ ലിസ്റ്റിൽ ഈ ചിത്രവും ഇടം പിടിച്ചു. സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യത്യസ്തമായ കഥ പശ്ചാത്തലവും ഉദ്വേഗ ജനകവും അതോടൊപ്പം റിയലിസ്റ്റിക്കുമായ കഥ പറച്ചിലുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പ്രേക്ഷകർ ഒരുപോലെ പറയുന്നു. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും കയ്യടി നേടുന്നുണ്ട്. പ്രകടനമികവിൽ വിജയരാഘവനും ദിലീഷ് പോത്തനും കലാഭവൻ ഷാജോണും വിസ്മയിപ്പിച്ച ചിത്രം ഇടുക്കിയിലെ പീരുമേട്ടിൽ പ്രതികൂല സാഹചര്യങ്ങളോടും വന്യമൃ​ഗങ്ങളോടുമൊക്കെ മല്ലിട്ട് ഉണ്ടാക്കിയെടുത്ത നൂറ് ഏക്കറോളം വരുന്ന ഭൂസ്വത്തിൻറെ ഉടമയായ ഔസേപ്പിൻറേയും മക്കളുടേയും കഥയാണ് പറയുന്നത്. ഒരേ സമയം…

    Read More »
  • ഹൈബ്രിഡ് ത്രീഡി ചിത്രം ‘ലൗലി’ നാളെ മുതൽ തിയേറ്ററുകളിൽ

    ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ഹൈബ്രിഡ് ത്രീഡി ചിത്രം ‘ലൗലി’ നാളെ മുതൽ തിയേറ്ററുകളിൽ. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റേതായി പുറത്തിറങ്ങിയ ടീസറും പാട്ടുകളുമൊക്കെ ഇതിനകം ഏറെ വൈറലായിട്ടുണ്ട്. ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളേയും കുടുംബങ്ങളേയും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം എത്തുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങൾ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകൾക്ക് ശബ്‍ദം നൽകുന്നതുപോലെ ഈ ചിത്രത്തിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് ശിവാംഗി കൃഷ്ണകുമാറാണ്. ‘ടമാർ പഠാർ’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നതാണ് ചിത്രം. സോൾട്ട് ആൻഡ് പെപ്പർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനന്ദി തുടങ്ങിയ സിനിമകളിൽ ശ്യാം പുഷ്കരനൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയായിരുന്നു ദിലീഷ്. സെമി ഫാൻറസി ജോണറിലെത്തുന്ന…

    Read More »
  • മണ്ണിനോടും മനുഷ്യനോടും പൊരുതി മുന്നേറിയവർക്കു മുന്നിൽ ഇനി ഭീഷണി വന്യമൃഗ ജീവികൾ, എംഎ നിഷാദ് സിനിമ ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി

    ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മണ്ണിനോടും പ്രകൃതിയോടും പൊരുതി ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ ഇന്നത്തെ ഏറ്റവും വലിയ ഭീഷണിയായിരിക്കുന്ന വന്യമൃഗ ജീവികളുടെ ആക്രമണമാണ്. വന്യമൃഗ ജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ലർക്ക്. കേരള ടാക്കീസിൻ്റെ ബാനറിൽ നിർമ്മിക്കുന്നചിത്രത്തിൻ്റെ ചിത്രീകരണം കുട്ടിക്കാനം വാഗമൺ ഭാഗങ്ങളിലായി പൂർത്തിയായി. എം.എ. നിഷാദിൻ്റെ പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ ചിത്രങ്ങളും കാലിക പ്രധാനമായ വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധേയമായവയാണ്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എൻ്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗ്ഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിളള മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം.എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ്…

    Read More »
  • ലഹരിക്കെതിരെയുള്ള സന്ദേശവുമായി ഷൈന്‍ ടോം ചാക്കോയും വിന്‍സിയും; സൂത്രവാക്യം ടീസര്‍ പുറത്ത്

    ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരെയുള്ള സന്ദേശമാണ് ടീസറിന്റെ ആദ്യ ഭാഗത്ത് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇങ്ങനെയൊരു ഡയറക്ടര്‍ ബ്രില്യന്‍സ് മലയാള സിനിമയിലെ വേറൊരു ടീസറിലും കണ്ടട്ടില്ലെന്ന കമന്റുകളാണ് ടീസറില്‍ കൂടുതലായും വരുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈന്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ റെജിന്‍ എസ്. ബാബുവിന്റെതാണ്. കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിന്‍ തന്നെയാണ്.…

    Read More »
  • ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ചിത്രീകരണത്തിനിടയിൽ സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് ആന്റണി വർഗീസ്

    കൊച്ചി: സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് ആയ അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് നടൻ ആന്റണി വർഗീസ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലാണ് ആന്റണി വർഗീസ് അസെന്റ് 2025 ന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ദുൽഖർ സൽമാൻ നായകനായ നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി തിരുവനന്തുപുരത്ത് ഉണ്ടായിരുന്ന ആന്റണി വർഗീസ്, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലെ ഇടവേളയിൽ ആണ് പരിപാടിയുടെ ഉദ്‌ഘാടനത്തിനായി എത്തിച്ചേർന്നത്. സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ ട്രാഫിക് കണ്ട്രോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് സ്റ്റുഡൻറ് കേഡറ്റ് സമ്മിറ്റിന്റെ ഭാഗമായി നടത്തുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണത്തിന് വേണ്ടിയും ഇതിലൂടെ കുട്ടികളെ പാകപ്പെടുത്തുന്നുണ്ട്. ആന്റണി വർഗീസിനൊപ്പം അജിത ബീഗം ഐപിഎസും ചടങ്ങിന്റെ ഭാഗമായി.

    Read More »
  • ലഹരിക്കെതിരെയുള്ള സന്ദേശവുമായി ഷൈന്‍ ടോം ചാക്കോയും വിന്‍സിയും; സൂത്രവാക്യം ടീസര്‍ പുറത്ത്

    ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരെയുള്ള സന്ദേശമാണ് ടീസറിന്റെ ആദ്യ ഭാഗത്ത് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇങ്ങനെയൊരു ഡയറക്ടര്‍ ബ്രില്യന്‍സ് മലയാള സിനിമയിലെ വേറൊരു ടീസറിലും കണ്ടട്ടില്ലെന്ന കമന്റുകളാണ് ടീസറില്‍ കൂടുതലായും വരുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈന്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ റെജിന്‍ എസ്. ബാബുവിന്റെതാണ്. കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിന്‍ തന്നെയാണ്.…

    Read More »
  • ലഹരിക്കെതിരെയുള്ള സന്ദേശവുമായി ഷൈന്‍ ടോം ചാക്കോയും വിന്‍സിയും; സൂത്രവാക്യം ടീസര്‍ പുറത്ത്

    ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരെയുള്ള സന്ദേശമാണ് ടീസറിന്റെ ആദ്യ ഭാഗത്ത് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇങ്ങനെയൊരു ഡയറക്ടര്‍ ബ്രില്യന്‍സ് മലയാള സിനിമയിലെ വേറൊരു ടീസറിലും കണ്ടട്ടില്ലെന്ന കമന്റുകളാണ് ടീസറില്‍ കൂടുതലായും വരുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈന്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ റെജിന്‍ എസ്. ബാബുവിന്റെതാണ്. കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിന്‍ തന്നെയാണ്.…

    Read More »
  • ദിനേശന് പെണ്ണ് വേണം!!! നിവിൻ പോളി ചിത്രം “ഡോൾബി ദിനേശ”ന്റെ കാസ്റ്റിംഗ് കാൾ പുറത്ത്

    ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ പുറത്ത്. നിവിൻ പോളിയെ നായകനാക്കി അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടിയാണ് കാസ്റ്റിംഗ് കാൾ വന്നിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്ന, പാട്ടു പാടാൻ താല്പര്യമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന് കാസ്റ്റിംഗ് കോളിൽ സൂചിപ്പിച്ചിട്ടുണ്ട്. 24 മുതൽ 28 വയസ്സ് വരെയുള്ള പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താല്പര്യം ഉള്ളവർ അവരുടെ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ, വാട്സാപ്പ് നമ്പർ എന്നിവയിലേക്ക് അയക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18 ആണ്. ഇമെയിൽ ഐഡി- [email protected] , മൊബൈൽ നമ്പർ- 8089966808 . നാടൻ വേഷത്തിൽ തനിനാടൻ…

    Read More »
  • ശമ്പള വര്‍ധനയില്ല; നഗരവാസികള്‍ ‘പിടിച്ചു’ ചെലവഴിക്കുന്നു; ആളിടിക്കാതെ പിവിആര്‍ ഇനോക്‌സും; ത്രൈമാസ നഷ്ടം 12.5 ബില്യണ്‍ രൂപ കവിഞ്ഞു; സിനിമ വിപിണിലെ മാന്ദ്യത്തില്‍ തകര്‍ന്ന് മള്‍ട്ടിപ്ലക്‌സ് ശൃംഖല

    ന്യൂഡല്‍ഹി: നഗരങ്ങളിലെ ജനങ്ങളുടെ ഇഷ്ട സിനിമാ കേന്ദ്രമായ പിവിആര്‍ ഇനോക്‌സിനു ത്രൈമാസ കണക്കുകളില്‍ വന്‍ നഷ്ടം. നഗരകേന്ദ്രങ്ങളില്‍ ആളുകള്‍ പണം ചെലവഴിക്കുന്നതു കുറഞ്ഞതും പുതിയ സിനിമകളുടെ റിലീസുകള്‍ മങ്ങിയതും ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയെ പിന്നോട്ടടിച്ചെന്നു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിവിആറും ഇനോക്‌സും ലയിപ്പിച്ച് രൂപീകരിച്ച കമ്പനി, നാലാം പാദത്തില്‍ 1.06 ബില്യണ്‍ രൂപയുടെ (12.48 മില്യണ്‍ ഡോളര്‍) സംയോജിത നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഒരുവര്‍ഷം മുമ്പ് 901 ദശലക്ഷം രൂപയായിരുന്നു നഷ്ടം. ഈ സാമ്പത്തികവര്‍ഷം ആരംഭിച്ചതുമുതല്‍ സിനിമയിറങ്ങുന്നതില്‍ കൃത്യമായ കലണ്ടര്‍ പാലിച്ചില്ല. ഇതോടെ അവധിക്കാലത്തിന്റെ തുടക്കമായ മാര്‍ച്ചിലെ പ്രകടനം മോശമായി. ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയില്ല. സിനിമകളുടെ കഥ മോശമായതും തിരിച്ചടിയായെന്നു കമ്പനി വിലയിരുത്തുന്നു. ഈ പാദത്തിലെ പ്രധാന ഹിന്ദി ഭാഷാ ചിത്രങ്ങളില്‍, ചരിത്രപരമായ ആക്ഷന്‍ ചിത്രമായ ‘ഛാവ’ മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ചുനിന്നത്. വേതനത്തില്‍ ഉയര്‍ച്ചയില്ലാത്തതും ഉയര്‍ന്ന ജീവിതച്ചെലവും കാരണം നഗര ഉപഭോക്താക്കളുടെ ബജറ്റ് തെറ്റിയതു സിനിമയോടുള്ള ഡിമാന്‍ഡ്…

    Read More »
Back to top button
error: