Movie

  • തമ്മില്‍ കടിപിടി കൂടി വിനായകനും സുരാജും; ‘തെക്ക് വടക്ക്’ വീഡിയോ പുറത്ത്

    പരസ്പരം കടിപിടികൂടി വിനായകനും സുരാജ് വെഞ്ഞാറമ്മൂടും- നായകന്മാര്‍ക്ക് വ്യത്യസ്തമായ ആമുഖം നല്‍കുന്ന ‘തെക്ക് വടക്ക്’ സിനിമയുടെ രണ്ടാമത്തെ ആമുഖ വീഡിയോ പുറത്ത്. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന രീതിയാണ് ആമുഖ വീഡിയോകള്‍. എഞ്ചിനീയര്‍ മാധവനാകുന്ന വിനായകന്റെയും അരിമില്‍ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും മുഖചലനമാണ് പുതിയ ആമുഖ വീഡിയോയില്‍. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള മുഖം ആദ്യ വീഡിയോയില്‍ അവതരിപ്പിച്ചു. ആഗസ്റ്റില്‍ റിലീസ് ചെയ്യുന്ന സിനിമയുടേതായി പുതുമയുള്ള പ്രചാരണമാണ് നടക്കുന്നത്. അന്‍ജന ഫിലിപ്പിന്റേയും വി. എ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള അന്‍ജന- വാര്‍സാണ് നിര്‍മ്മാണം. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന കഥയെ ആസ്പദമാക്കിയാണ്. മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി നൂറോളം അഭിനേതാക്കള്‍ സിനിമയിലുണ്ട്. https://www.youtube.com/watch?v=nTvKo2wfoFQss ആര്‍ഡിഎക്‌സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ്…

    Read More »
  • റിമ കല്ലിങ്കൽ നായികയാവുന്ന ‘തിയറ്റർ’. ഫസ്റ്റ് ലുക്ക് പോസ്റ്റർ

    അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങൾ നേടിയ “ബിരിയാണി” എന്ന ചിത്രത്തിനു ശേഷംറിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന”തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പ്,വി.എ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അൻജന-വാർസ് നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി. തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകർത്തുന്ന നിലയ്ക്കുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിട്ടുള്ളത്. “ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം”- സംവിധായകൻ സജിൻ ബാബു പറഞ്ഞു. “വൈറൽ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ ‘തിയറ്റർ’ സിനിമ ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്റ്റിവെൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം”- നിർമ്മാതാവ്…

    Read More »
  • മായമ്മയുടെ റിലീസ് തീയതി പുറത്ത്…

    നാവോറ് പാട്ടിന്റെയും പുള്ളൂവന്‍ പാട്ടിന്റെയും അഷ്ടനാഗക്കളം മായ്ക്കലിന്റെയും പശ്ചാത്തലത്തില്‍ ഒരു പുള്ളൂവത്തി പെണ്‍കുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്റെയും തുടര്‍ന്ന് പുള്ളൂവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ‘മായമ്മ’ ജൂണ്‍ 7 ന് പ്രദര്‍ശനത്തിനെത്തുന്നു. അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുണ്‍ ഉണ്ണി, വിജി തമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ജീവന്‍ ചാക്ക, സുമേഷ് ശര്‍മ്മ, ബാബു നമ്പൂതിരി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു. ബാനര്‍ – പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍, യോഗീശ്വര ഫിലിംസ്, നിര്‍മ്മാണം – ദീപ എന്‍ പി (പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍), രചന, സംവിധാനം -രമേശ്കുമാര്‍ കോറമംഗലം, ഛായാഗ്രഹണം…

    Read More »
  • സുമതി വളവ് ” : പേടിപ്പെടുത്താൻ മാളികപ്പുറത്തിന്റെ വിജയ കൂട്ടുകെട്ടിനൊപ്പം അർജുൻ അശോകനും ചേരുന്ന പുതിയ ചിത്രം

    വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രഖ്യാപിച്ചു. “സുമതി വളവ്” എന്നാണ് ചിത്രത്തിന്റെ പേര്. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി പ്രേക്ഷകർക്കു ഒരു ഹൊറർ ഫാന്റസി അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കുമിത്. ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ്‌ അലി ആണ്.…

    Read More »
  • ‘മമ്മൂക്ക’യ്ക്കും ‘ടര്‍ബോ’യ്ക്കും വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി ആരാധകന്‍

    ആരാധകലോകം പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ മാസ് ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രതീക്ഷകള്‍ നിലനിര്‍ത്തിയിട്ടുണ്ട് ജോസേട്ടായിയെന്നാണ് പ്രതികരണങ്ങള്‍ നിറയുന്നത്. ജോസേട്ടായിയെ വരവേല്‍ക്കാന്‍് ആരാധകലോകം വലിയ ഒരുക്കങ്ങളാണ് നടത്തിയത്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് മമ്മൂട്ടിയുടെ പേരില്‍ ശത്രുസംഹാര വഴിപാട് നടത്തിയിരിക്കുകയാണ് ആരാധകന്‍. വഴിപാടെഴുതിയ ശീട്ടിന്റെ ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ടര്‍ബോയുടെ വിജയത്തിനും ശത്രുക്കളില്‍ നിന്നും മമ്മൂക്കയ്ക്ക് രക്ഷയ്ക്കും വേണ്ടിയാണ് ആരാധകന്‍ വഴിപാട് നടത്തിയിരിക്കുന്നത്. ‘മമ്മൂട്ടി, വിശാഖം നക്ഷത്രം. ശത്രുസംഹാര പുഷ്പാഞ്ജലി. മമ്മൂക്കയുടെ ടര്‍ബോ എന്ന സിനിമ ഇന്ന് റിലീസാകുകയാണ്. ലോകമെമ്പോടും.. എഴുപതോളം രാജ്യങ്ങളില്‍ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രമമൊക്കെ പോട്ടെ. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി. ഈ സിനിമ വമ്പന്‍ വിജയമായി തീരണം’, എന്നാണ് ആരാധകന്‍ പറയുന്നത്. വഴിപാട് നടത്തുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ആരാധകന്‍ വഴിപാട് നടത്തിയിരിക്കുന്നത്.  

    Read More »
  • ‘കണ്‍മണി’ പാട്ടുപയോഗിച്ചതില്‍ ‘അന്‍പില്ലാതെ’ ഇളയരാജ; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ്

    ചെന്നൈ: താന്‍ ഈണമിട്ട ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന പാട്ട് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ ഉപയോഗിച്ചതിന് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിന്‍ ഷാഹിര്‍, പറവ ഫിലിംസിന്റെ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കണ്‍മണി എന്ന പാട്ട് തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമയില്‍ ഉപയോഗിച്ചതെന്നും ഇളയരാജയുടെ നോട്ടീസില്‍ പറയുന്നു. ഗാനത്തിന്‍മേല്‍ നിയമപരവും ധാര്‍മികവും പ്രത്യേകവുമായ എല്ലാ അവകാശങ്ങളും ഉണ്ടെന്ന് ഇളയരാജ അവകാശപ്പെടുന്നു.മഞ്ഞുമ്മല്‍ ബോയ്‌സ് പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. സന്താനഭാരതിയുടെ സംവിധാനത്തില്‍ 1991 നവംബര്‍ 5നാണ് ഗുണ തിയറ്ററുകളിലെത്തുന്നത്. കമല്‍ഹാസനും റോഷ്‌നിയും രേഖയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിനും വേണ്ടി ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടാണ് ‘കണ്‍മണി അന്‍പോട്. വാലിയായിരുന്നു ഗാനരചന നിര്‍വഹിച്ചത്. എസ്.ജാനകിയും കമല്‍ഹാസനും ചേര്‍ന്ന് പാടിയ പാട്ട്…

    Read More »
  • ഭൈരവയുടെ കൂട്ടുകാരന്‍ ‘ബുജ്ജി’ എത്തി

      ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എഡി’ . ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ബുജ്ജിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭൈരവയുടെ ഉറ്റചങ്ങാതിയായിട്ടാണ് ബുജ്ജിയെ അവതരിപ്പിക്കുന്നത്‌. ഭൈരവയ്ക്ക്മേല്‍ വരുന്ന പ്രതിബന്ധങ്ങളില്‍ നിന്ന് അതി വേഗത്തില്‍ രക്ഷിച്ചുകൊണ്ട്പോകുന്ന സൂപ്പര്‍ കാറിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി…

    Read More »
  • ” ഇഷ്ടരാഗം ” മെയ് 24-ന്

    ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്നമ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രമായ “ഇഷ്ടരാഗം”മെയ് ഇരുപത്തിനാലിന്സാഗാ ഇന്റർനാഷണൽ പ്രദർശനത്തിനെത്തിക്കുന്നു.ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത്‌ കൈവേലി, അമ്പിളി, സുമിത്ര രാജൻ,വേണു അമ്പലപ്പുഴ, അർജുൻ,ജലജ റാണി,രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റർടൈൻമെന്റ്സ്, എസ് ആർ ഫിലിംസ് എന്നിവയുടെ ബാനറിൽ പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ രവികുമാർ നിർവ്വഹിക്കുന്നു. തിരക്കഥ സംഭാഷണം ചന്ദ്രൻ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികൾക്ക് വിനീഷ് പണിക്കർ സംഗീതം പകരുന്നു.വിജയ് യേശുദാസ്,വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ എന്നിവരാണ് ഗായകർ എഡിറ്റർ- വിപിൻരവി, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട് കല-ബാലകൃഷ്ണൻ കൈതപ്രം, കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, മേക്കപ്പ്- സുധാകരൻ ചേർത്തല കൊറിയോഗ്രഫി-ക്ലിന്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിജു നായർ, അസിസ്റ്റന്റ് ഡയറക്ടർ – ദീപക്…

    Read More »
  • കപ്പിള്‍ ഡയറക്ടേഴ്‌സ് ഒരുക്കുന്ന ‘ദി മിസ്റ്റേക്കര്‍ ഹൂ’ മെയ് 31 ന്

    സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ ദി മിസ്റ്റേക്കര്‍ ഹൂ’ മെയ് 31 ന് തീയേറ്ററുകളിലെത്തുന്നു. തന്റെ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥന്‍, മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്. ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവര്‍മ്മ, ബിപിന്‍, ബിജു, വിനീഷ്, മണിയന്‍ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബാനര്‍ – ആദിത്യദേവ് ഫിലിംസ്, നിര്‍മ്മാണം -മായ ശിവ, സംവിധാനം – മായ ശിവ, ശിവ നായര്‍, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്,…

    Read More »
  • ‘പ്രേമലു’വിനെയും ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെയും കടത്തിവെട്ടി ‘ഗുരുവായൂരമ്പല നടയില്‍’

    സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’. താരനിരയും സംവിധായകന്റെ മുന്‍സിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. വന്‍ജനപ്രീതി നേടിയ ‘ജയ ജയ ജയ ജയ ഹേ’യുടെ സംവിധായകന്‍ വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ‘ഗുരുവായൂരമ്പല നടയില്‍’ നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍. നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ‘ഗുരുവായൂരമ്പല നടയില്‍’ 50 കോടി ക്ലബ്ബിലേക്ക് കടക്കും. 2024 മലയാള സിനിമയിലെ മറ്റ് ബ്ലോക്ക്ബസ്റ്ററുകളായ മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു…

    Read More »
Back to top button
error: