Movie

  • ധൈര്യം, ഇന്ധനം, മാറ്റം… ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, രാവിലെ 11.01ന്

    ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും കാത്തിരിപ്പിനും ആരാധകരുടെ വർദ്ധിച്ചുവരുന്ന ആവേശത്തിനും ശേഷം, രൺവീർ സിങ്ങിന്റെ ധുരന്ധർ പ്രതികാരത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ 2026 മാർച്ച് ഏഴിന് 11.01 AM ന് പുറത്തു വിടും. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, ചരിത്രത്തിൽ അജ്ഞാതരായ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന വമ്പൻ സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്. ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരത്തിൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്. ചിത്രത്തിന്റെ മഹാവിജയത്തിൽ സിനിമാ വ്യവസായം ഒന്നടങ്കം പന്തയം വെക്കുന്നതോടെ, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കൽ കൂടി വാനോളം ഉയരുകയാണ്. ബി…

    Read More »
  • മിഡിൽ ഈസ്റ്റ് സംഘര്‍ഷം, യഷിന്റെ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സിന്റെ റിലീസ് ജൂൺ നാലിലേക്ക് മാറ്റി

    ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാർ യഷിന്റെ ആക്ഷൻ ഡ്രാമ ചിത്രമായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സി’ന്റെ ആഗോള റിലീസ് തീയതി മാറ്റുന്നതായി കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ഇന്ന് അറിയിച്ചു. നേരത്തെ 2026 മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് 2026 ജൂൺ 4-ലേക്കാണ് മാറ്റിയത്. ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങളും സിനിമാ പ്രദർശനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ പ്രേരിപ്പിച്ചത്. ഈ മേഖലയിലെ സംഭവവികാസങ്ങൾ നിർമ്മാതാക്കൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയായിരുന്നു. മാർച്ച് 8-ന് ബാംഗ്ലൂരിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന വൻ ട്രെയിലർ ലോഞ്ച് പരിപാടികൾക്ക് മുന്നോടിയായാണ് ഈ അറിയിപ്പ് വരുന്നത്. മാർച്ച് 19-ലെ റിലീസിനായി ചിത്രത്തിന്റെ അന്തിമ പ്രൊമോഷൻ ഷെഡ്യൂളുകൾ…

    Read More »
  • നടൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “എറിക് ” മാർച്ച് 6-ന് തിയേറ്ററുകൾ

    തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടൻ ശങ്കർ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”എറിക് ” മാർച്ച് ആറിന് പ്രദർശനത്തിനെത്തുന്നു. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിർവ്വഹിക്കുന്നു. മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യുകെയിലാണ്. കഥ- മുരളി രാമൻ, സംഭാഷണം- എം കെ ഐ സുകുമാരൻ, പ്രസാദ്, സംഗീതം- ഗിരീഷ് കുട്ടൻ, എഡിറ്റർ- ഹരീഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, കല- അനിഷ് ഗോപാൽ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാൽ, സ്റ്റിൽസ്- മോഹൻ സുരഭി, ഡിസൈൻസ്- വില്ല്യംസ് ലോയൽ,…

    Read More »
  • ‘ ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും‘…. പുതുചിത്രം എറികിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

    പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എറിക് ‘എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. അജീഷ് ദാസൻ എഴുതിയ വരികൾക്ക് ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം പകർന്ന് ആനന്ദ് ശ്രീരാജ് ആലപിച്ച ‘ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും….‘ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരാണ് എറികിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു.മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെ യിലാണ്. കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ…

    Read More »
  • പോലീസിന് മാത്രം, ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല… യുവ താരങ്ങൾ ഒന്നിക്കുന്ന ദ്വിഭാഷാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ശേഷം 2016’ മാർച്ച് 06 മുതൽ തിയേറ്ററുകളിൽ…

    യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘ശേഷം 2016’. ദ്വിഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം, കേരള- കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണമാണ് പറയുന്നത്. മറാടിഗുഡ്ഡ എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം മാർച്ച് 06ന് തിയേറ്ററുകളിൽ എത്തും. യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡെയിൻ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയലരും ചിത്രത്തിൽ അണിനിരക്കുന്നു. ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ശേഷം 2016 ഒരുക്കിയിരിക്കുന്നത്. പോലീസിൽ നിന്നും നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമായുള്ള കഥാതന്തുവിൽ ഒരുക്കുന്ന ചിത്രം “പോലീസിന് മാത്രം, ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല…” എന്ന ടാഗ്‌ലൈനിലാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം രാഘവേന്ദ്ര മയ്യയും ചേർന്നാണ് തിരക്കഥ…

    Read More »
  • വിജയ്ക്ക് എതിരെയുള്ള വിവാഹമോചന ഹർജി : വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് അണികൾക്ക് നിർദ്ദേശം

    ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ പാർട്ടിക്കുള്ളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നേതൃത്വം. ജില്ലാതല ഭാരവാഹികളും ഐടി വിംഗ് അംഗങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് നേതൃത്വത്തിന്റെ ഉത്തരവ്. ഈ വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് പാർട്ടി കർശനമായി നിർദ്ദേശിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടി അധ്യക്ഷന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഇക്കാര്യം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമോ എന്ന ആശങ്കയാണ് ടിവികെയ്ക്കുണ്ട്. വിജയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനോ, അദ്ദേഹത്തെ പ്രതിരോധിച്ചുകൊണ്ട് പോസ്റ്റുകൾ ഇടാനോ അണികൾക്ക് അനുവാദമില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം.ശനിയാഴ്ചയോടെയാണ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഭാരവാഹികൾക്ക് നിർദ്ദേശം ലഭിച്ചത്. ടെലിവിഷൻ ചർച്ചകളിലോ ലൈവ് ഇന്റർവ്യൂകളിലോ യൂട്യൂബ് ചർച്ചകളിലോ പാർട്ടിയുടെ മുൻകൂർ അനുമതിയില്ലാതെ പങ്കെടുക്കരുതെന്ന് ജനറൽ സെക്രട്ടറി എൻ. ആനന്ദ് സർക്കുലർ ഇറക്കി.എന്നാൽ പൊതുയിടങ്ങളിൽ പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ…

    Read More »
  • ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഉ‌ടൻ തിയേറ്ററുകളിലേക്ക്

    കൊച്ചി: ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ പുതിയ ചിത്രം ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് ‘കല്യാണമരം’. നര്‍മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ്, ഓമനയമ്മ. തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിർമ്മാതാവായ സജി കെ.ഏലിയാസും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നിര്‍മ്മാണം- സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമന്‍, കഥ- വിദ്യ രാജേഷ്, സംഭാഷണം- പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍,…

    Read More »
  • തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ ജീവിതയാത്രയുമായി ‘മെയ്ഡ് ഇൻ കൊറിയ’; മാർച്ച് 12-ന് തിയേറ്ററുകളിൽ

    റൈസ് ഈസ്റ്റ് എന്റർടൈൻമെന്റ് നിർമ്മിച്ച് രാ. കാർത്തിക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയങ്ക മോഹനും ദക്ഷിണ കൊറിയൻ താരം പാർക്ക് ഹേ-ജിനും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതുചിത്രമാണ് ‘മെയ്ഡ് ഇൻ കൊറിയ’. തികച്ചും വ്യത്യസ്തമായ പ്രമേയത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രം ഈ മാസം 12 ന് തീയ്യേറ്ററുകളിലെത്തും. റൈസ് ഈസ്റ്റ് എന്റർടൈൻമെന്റ് നിർമ്മിച്ച് രാ. കാർത്തിക് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം, ഷെൺബ എന്ന പെൺകുട്ടിക്ക് കൊറിയൻ സംസ്കാരത്തോടുള്ള കൗതുകവും അത് അവളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ദൃശ്യവൽക്കരിക്കുന്നത്. കുട്ടിക്കാലത്തെ കഥകളിലോ, ക്ലാസ്റൂമിലെ സ്വപ്നങ്ങളിലോ, ദൂരദേശങ്ങളെക്കുറിച്ചുള്ള കൗതുകങ്ങളിലോ നിന്നാവാം പലപ്പോഴും വലിയ സ്വപ്നങ്ങൾ പിറവിയെടുക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു ചെറിയ പട്ടണത്തിൽ വളർന്ന ഷെൺബയുടെ കാര്യവും മറിച്ചല്ലായിരുന്നു. തന്റെ സാധാരണ ജീവിതത്തിനിടയിലും അവൾ ഒരു വലിയ സ്വപ്നം നെഞ്ചിലേറ്റി: എന്നെങ്കിലും ഒരിക്കൽ ദക്ഷിണ കൊറിയയിൽ എത്തണം. തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ മറക്കാനാവാത്ത ജീവിതയാത്രയാണ്’മെയ്ഡ് ഇൻ കൊറിയ’യുടെ…

    Read More »
  • സനീഷിനിത് സ്വപ്നസാഫല്യം; മലയാള ചലച്ചിത്രലോകത്തേയ്ക്ക് ആദ്യ ചുവടുവയ്പ് – “ഇനിയും” വിജയം കണ്ടു

    പാലക്കാട്: സനീഷ് മേലേപ്പാട്ട് എന്ന ചെറുപ്പക്കാരന്റെ നാളുകളേറെയായുള്ള സ്വപ്നങ്ങളൊക്കെയും മലയാള സിനിമാ ലോകത്തെ ചുറ്റിപറ്റിയുള്ളതായിരുന്നു. ആ സ്വപ്നലോകം സനീഷിനെ തേടിയെത്തിയിരിക്കുകയാണ്. അരങ്ങേറ്റ ചിത്രമായ “ഇനിയും” മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുകയാണ്. ചിത്രത്തിലെ സനീഷിന്റെ നായകവേഷം കൈയ്യടികളോടെയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഫൈറ്റും പ്രണയവും family ഇമോഷൻസും ഇട കലർന്ന ആദ്യ ചിത്രം തന്നെ പ്രക്ഷക ശ്രദ്ധ നേടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഈ യുവതാരം പാലക്കാട് ജില്ലയിലെ ഷോർണൂർ സ്വദേശിയാണ് സനീഷ്. സിനിമാ ചിത്രീകരണങ്ങളുടെ തട്ടകത്തിൽ ജനിച്ചുവളർന്ന സനീഷിനെപോലൊരാൾക്ക് അഭിനയമോഹം തോന്നിയതിൽ അതിശയിക്കാനില്ല. വള്ളുവനാടിന്റെ മനോഹാരിതയിൽ, അമ്പലങ്ങളും കാവുകളും മനകളും നെൽ പാടങ്ങളും സിനിമകളുടെ ലൊക്കേഷനുകൾ ആയപ്പോൾ അതിലേക്ക് ആകർഷണം തോന്നിയ സനീഷ് അങ്ങനെ മലയാള സിനിമയിലെ പുതുമുഖ ഹീറോ ആയി തുടക്കം കുറിച്ചിരിക്കുന്നു. കുടുംബത്തിലെ എല്ലാവരും തന്നെ സർക്കാർ സർവീസിൽ ആണെങ്കിലും സനീഷ് അതിൽ നിന്ന് വിഭിന്നമായി പ്രൊഫഷണൽ ഡിഗ്രി എടുത്തതിന് ശേഷം കോർപ്പറേറ്റ് മേഖലയിലേക്ക് എത്തി. ഒരു എച്ച് ആർ പ്രൊഫഷണൽ…

    Read More »
  • നടൻ ശങ്കർ പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘എറിക്‘; ട്രെയിലർ പുറത്തിറങ്ങി

    തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”എറിക് ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു. മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെ യിലാണ്. കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ സുകുമാരന്‍, പ്രസാദ്, സംഗീതം- വിവേക് നായർ, എഡിറ്റര്‍- ഹരീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, കല- അനിഷ് ഗോപാല്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാല്‍, സ്റ്റില്‍സ്- മോഹന്‍…

    Read More »
Back to top button
error: