Movie
-
ജിയോ ഫിനാൻഷ്യൽ ആപ്പ് ഇനി മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കും
ജിയോ ഫിനാൻഷ്യൽ ആപ്പ് തേർഡ് പാർട്ടി ഉത്പ്പന്നങ്ങൾ വിൽക്കുന്ന മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. എ.ഐ., മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്കുകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ ജിയോഫിനാൻസ് ആപ്പ്, ഉപയോക്താക്കൾക്കായി ഭാവിയിൽ ഒരു ‘ഫിനാൻഷ്യൽ സ്കോർ’ സൃഷ്ടിക്കുകയും, സാമ്പത്തിക കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി വിവിധ വിഷയങ്ങളിൽ ഉപദേശം നൽകുകയും ചെയ്യും .
Read More » -
നടിയുമായി വിവാഹേതരബന്ധം, 2021-ൽ ഈ ബന്ധംകണ്ടുപിടിച്ചതോടെ അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകി, എന്നാൽ യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നു എന്ന് ഹർജി!! നടൻ വിജയുമായി വിവാഹബന്ധം വേർപെടുത്താൻ കുടുംബ കോടതിയെ സമീപിച്ച് ഭാര്യ സംഗീത, ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം
ചെന്നൈ: തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചുവെന്ന് റിപ്പോർട്ട്. 25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തതെന്നാണ് റിപ്പോർട്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. നടനോട് ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. അന്ന് തന്നെ വാദം കേൾക്കാനും കോടതി തീരുമാനിച്ചതായാണ് വിവരം. അതേസമയം ഗുരുതരമായ ആരോപണങ്ങളാണ് സംഗീത വിജയ്‌ക്കെതിരെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നു. 2021-ൽ ഈ ബന്ധം സംഗീത കണ്ടുപിടിച്ചു. പിന്നീട് ആ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അദ്ദേഹം അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം 1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ഇരുവർക്കും…
Read More » -
നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന ‘ധൂമകേതു’ പാക്കപ്പായി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
കൊച്ചി: പ്രേക്ഷകരേവരും ഏറ്റെടുത്ത ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ധൂമകേതു’ എന്ന ചിത്രം പാക്കപ്പായി. നിഖില വിമലും ഷൈൻ ടോം ചാക്കോയും സജിൻ ഗോപുവും സിദ്ധാർത്ഥ് ഭരതനും ഗണപതിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളായെത്തുന്നത്. സുധി മാഡിസൺ ആണ് സംവിധായകൻ. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: ചമൻ ചാക്കോ, സംഗീതം: ജസ്റ്റിൻ വർഗ്ഗീസ്, കോസ്റ്റ്യും: മഷർ ഹംസ, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, മേക്കപ്പ്: ആർ.ജി വയനാടൻ, ഗാനരചന: വിനായക് ശശികുമാർ. പ്രാഡക്ഷൻ ഡിസൈനർ: ഓസേപ്പ് ജോൺ, ചീഫ് അസ്സോ.ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ്…
Read More » -
എങ്ങും തരംഗമായി ദ പാരഡൈസിലെ ആദ്യ ഗാനം; 9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷേർ” ആഗോള തലത്തിൽ ട്രെൻഡായി മാറി. യൂട്യൂബ് ചാർട്ടിൽ ആഗോള തലത്തിൽ തരംഗമായി മാറിയ ഗാനം 9 രാജ്യങ്ങളിൽ ആണ് മ്യൂസിക് ചാർട്ടിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുന്നത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം പുറത്ത് വന്നത്. 24 മണിക്കൂറിനകം 15 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത്. ഇന്ത്യയിലും യുഎഇയിലും മ്യൂസിക് ചാർട്ടിൽ ഒന്നാം സ്ഥാനം നേടിയ ഗാനം , യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂർ,…
Read More » -
കേരള സ്‌റ്റോറി വേണം, യാദവ് ജി കി ലവ് സ്‌റ്റോറി വേണ്ട! കേസ് കുട്ടയിലിട്ട് സുപ്രീം കോടതി; ‘ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നത് എങ്ങനെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കു’മെന്നും കോടതി
ന്യൂഡല്‍ഹി: കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെയടക്കം കൂട്ടുപിടിച്ച് കേരള ഹൈക്കോടതിയില്‍ വാദങ്ങളുമായി എത്തിയ സംഘപരിവാര്‍, മറ്റൊരു സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ‘യാദവ് ജി കി ലവ് സ്റ്റോറി’ (Yadav Ji ki love story) എന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ യാദവ് പരിഷത്ത് അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണഎ സുപ്രീം കോടതി തള്ളിയത്. സിനിമയുടെ പേര് യാദവ് സമുദായത്തിനെതിരെ നേരിട്ടുള്ളതും അധിക്ഷേപകരവുമായ സ്റ്റീരിയോടൈപ്പ് (അടിസ്ഥാനരഹിതമായ മുന്‍വിധി) സൃഷ്ടിക്കുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം നിരസിച്ചു. യാദവ് സമുദായത്തില്‍പ്പെട്ട ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവുമായി പ്രണയത്തിലാകുന്നതാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ‘ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുമോ?’ എന്ന് കോടതി ചോദിച്ചു. സിനിമയുടെ പേരില്‍ യാദവ് സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന വിശേഷണങ്ങളോ വാക്കുകളോ…
Read More » -
‘കേരളവും ഇന്ത്യയുടെ ഭാഗം, മാറ്റി നിര്‍ത്താന്‍ കഴിയില്ലെ’ന്ന് നിര്‍മാതാവ്; ‘കേരള ക്രൈം ഫയല്‍സ്’ ഇല്ലേയെന്നു ജഡ്ജി; ‘ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’യുടെ പേര് സെന്‍സര്‍ ബോര്‍ഡ് മാറ്റിച്ചത് എന്തിനെന്നു ഹര്‍ജിക്കാര്‍; സ്ഥലപ്പേര് മാറ്റാന്‍ തുടങ്ങിയാല്‍ എങ്ങുമെത്തില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്! ഹൈക്കോടതിയില്‍ തീപ്പൊരി വാദങ്ങള്‍
കൊച്ചി: കേരളത്തെ ഇന്ത്യയില്‍നിന്ന് ഒറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും കേരളവും ഇന്ത്യയുടെ ഭാഗമാണെന്നും വാദിച്ച് ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ചിത്രത്തിന്റെ നിര്‍മാതാവ്. കേരളത്തെ അപമാനിക്കുന്നെന്നു ചൂണ്ടിക്കാട്ടി, ചിത്രത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജയിലാണ് നിര്‍മാതാവിന്റെ വാദം. ഹര്‍ജികള്‍ പൊതുതാല്‍പ്പര്യ സ്വഭാവമുള്ളതാണെന്നും ഹര്‍ജിക്കാര്‍ക്ക് വ്യക്തിപരമായ പരാതികളൊന്നുമില്ലെന്നും നിര്‍മ്മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന് മുമ്പാകെ വാദിച്ചു. കേരളത്തിന്റെ അന്തസിനെ ബാധിച്ചതിനാല്‍ തങ്ങളുടെ അന്തസിനെയും ബാധിച്ചെന്നാണു ഹര്‍ജിക്കാര്‍ പറയുന്നതെന്നും സീനിയര്‍ അഡ്വക്കേറ്റ് എസ്. ശ്രീകുമാര്‍ പറഞ്ഞു. ‘കഥയുടെ പേര് കേരളത്തിലെ ജനങ്ങളുടെ സല്‍പ്പേരിനെ ബാധിക്കുന്നു എന്ന കാരണത്താലാണ് സിനിമയ്ക്ക് നല്‍കിയ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്നത്. നമുക്ക് കേരളത്തെ ഇന്ത്യയില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ കഴിയില്ല. കേരളവും ഇന്ത്യയുടെ ഭാഗമാണ്. കേരളത്തിന് മാത്രമായി ഒരു അന്തസ് (Dignity) ഇല്ല. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ആ അന്തസ് ഇന്ത്യയുടേതാണ്. അവര്‍ കേരളത്തിലെ…
Read More » -
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്
കൊച്ചി : ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ഐ എം എ ഹാളിൽ നടന്നു. സിനിമാ–സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ജനപ്രിയ നടൻ ദിലീപ് മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ അണിനിരന്നു .രഞ്ജിൻ രാജിന്റെ ഗണപതി സ്തുതിയോട് കൂടി ആരംഭിച്ച ചടങ്ങിൽ ജസ്ന ജയദീഷിന്റെ നൃത്തം ശ്രദ്ധേയമായി. ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് വേദിയിൽ “കാട്ടുപുലി” എന്ന ഭീഷ്മറിലെ ഗാനം ആലപിച്ചു. ഒരു ശ്ലോകം ഉൾപ്പെടെ ആറ് ഗാനങ്ങളാണ് ഭീഷ്മർ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രഞ്ജിൻ രാജ്, കെ. എ. ലത്തീഫ് എന്നിവർ ഈണം നൽകിയ ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ രചന നിർവഹിക്കുന്നു. വിനീത് ശ്രീനിവാസൻ, അനില രാജീവ്, ദാന റാസിഖ്, രഞ്ജിൻ രാജ്, ബിനു തൃക്കാക്കര എന്നിവർക്ക് പുറമെ…
Read More »


