Movie

  • നാദിർഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 16ന് തിയേറ്ററുകളിൽ

    പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 16ന് തിയേറ്ററുകളിൽ. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. സിനിമയുടെ ത്രീഡി ക്യാരിക്കേച്ചർ മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ,…

    Read More »
  • രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; വമ്പൻ സംഘട്ടനമൊരുക്കി ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശൽ

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ വമ്പൻ സംഘട്ടന രംഗം ഒരുങ്ങുന്നു. ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശൽ ആണ് ഈ സംഘട്ടന രംഗത്തിന് മേൽനോട്ടം വഹിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയിൽ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല ഒരുക്കിയ വമ്പൻ സെറ്റിൽ ആണ് ഈ സംഘട്ടനം ചിത്രീകരിക്കുന്നത്. നായകൻ രാം ചരൺ, അനേകം ഫൈറ്റേഴ്‌സ് എന്നിവർക്കൊപ്പം, ചിത്രത്തിലെ ഒരു നിർണ്ണായക വേഷം ചെയ്യുന്ന കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ സംഘട്ടന ചിത്രീകരണത്തിൻ്റെ ഭാഗമാണ്. ബോളിവുഡ്…

    Read More »
  • ഹരീഷേ, ധര്‍മജന്‍ എന്തുകൊണ്ടാണ് അതു പരസ്യമായി പറയാതിരുന്നത്? കടം വാങ്ങിയത് തിരികെ ചോദിച്ചതിന് എആര്‍എം സിനിമയില്‍നിന്ന് ഒഴിവാക്കിയെന്ന ആരോപണത്തില്‍ മറുപടിയുമായി സംവിധായകന്‍

    കൊച്ചി: കടം നൽകിയ പണം തിരികെ ചോദിച്ചതിന് പ്രൊഡക്ഷൻ കൺട്രോളർ‌ ബാദുഷ പല സിനിമകളിൽ നിന്നും തന്നെ ഇല്ലാതാക്കിയെന്ന് ഹരീഷ് കണാരൻ വെളിപ്പെടുത്തിയതിനു ശേഷം പ്രതികരണവുമായി സംവിധായകൻ ജോൺ ഡിറ്റോ. ‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ പ്രമുഖ പ്രൊഡക്‌‌ഷൻ കൺട്രോളർ‌ക്ക് കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കയതെന്ന് ഹരീഷ് വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ സഹപ്രവർത്തകർ തമ്മിൽ കടം വാങ്ങുന്നത് സ്വാഭാവികമാണ്. അതിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിളിച്ചുപറഞ്ഞ് വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല എന്നാണ് സംവിധായകൻ കുറിപ്പിലൂടെ പറഞ്ഞത്. ധർമജനും സമാനമായ പ്രശ്നം ഉണ്ടായപ്പോളും അയാൾ അത് വിളിച്ചു പറഞ്ഞിട്ടില്ലെന്നും സംവിധായകൻ സൂചിപ്പിച്ചു.   സംവിധായകന്റെ കുറിപ്പിന്റെ പൂർണരൂപം നടൻ ഹരീഷ് കണാരൻ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ എം ബാദുഷയ്ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നു.…

    Read More »
  • കാര്യം നിസാരം പക്ഷേ പ്രശ്‌നം ഗുരുതരം; കേള്‍ക്കാത്ത ശബ്ദം ബാലചന്ദ്രമേനോന്‍ കേള്‍പ്പിക്കുമ്പോള്‍; കണ്ടതും കേട്ടതും ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍; മേനോന്‍ നയം വ്യക്തമാക്കണം

      തിരുവനന്തപുരം: കാര്യം നിസാരമാണെന്ന് തോന്നാം പക്ഷേ പ്രശ്‌നം ഗുരുതരമാണേ…ബാലചന്ദ്രമേനോന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധാനം ചെയ്ത സമാന്തരങ്ങള്‍ എന്ന സിനിമയ്ക്ക് അന്നത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കൊടുക്കപ്പെടാതെ അവഗണിച്ചത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്, അല്ല ചര്‍ച്ചയാക്കിയിരിക്കുകയാണ് മേനോന്‍. താന്‍ കണ്ടതും കേട്ടതുമായ അവാര്‍ഡ് നിര്‍ണയ കാര്യങ്ങള്‍ ബാലചന്ദ്രമേനോന്‍ തുറന്നുപറയുമ്പോള്‍ വിവാദങ്ങളേ ഇതിലേ ഇതിലേ എന്ന ക്ഷണപത്രിക തയ്യാറായി. 1997ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലെ പാകപ്പിഴയാണ് 28 വര്‍ഷങ്ങള്‍ക്കിപ്പുറം ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടെന്തു കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ തെറ്റുകള്‍ വര്‍ഷങ്ങളെത്ര കഴിഞ്ഞാലും തുറന്നുപറയേണ്ടതാണെന്ന് പറയുന്നവരുമേറെയാണ്. എന്തായാലും സമാന്തരങ്ങള്‍ പുതിയ കാലത്ത് വീണ്ടും ചര്‍ച്ചയായിക്കഴിഞ്ഞു. തന്റെ സിനിമയ്ക്ക് കിട്ടേണ്ടിയിരുന്ന ദേശീയ പുരസ്‌കാരങ്ങള്‍ മലയാളി ഉള്‍പ്പടെയുള്ള ജൂറിയിലെ ചിലരുടെ അവസാനവട്ട തീരുമാനങ്ങളും തിരിമറികളും കാരണം നഷ്ടമായെന്ന കാര്യമാണ് മേനോന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1997-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന് പുറമേ സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് സംവിധായകനും ചിത്രത്തിനുമുള്ള പുരസ്‌കാരം കൂടി…

    Read More »
  • അഭ്യൂഹങ്ങള്‍ക്കിടയില്‍ പുതിയ അപ്ഡേറ്റുമായി സ്മൃതി മന്ദാനയും പലാഷ് മുച്ചലും ; ഇന്‍സ്റ്റാഗ്രാമിലെ ‘ഈവിള്‍ ഐ’ ഇമോജി ഡിജിറ്റല്‍ ‘നസര്‍’ സംസ്‌കാരത്തെക്കുറിച്ച് നമ്മളോട് എന്ത് പറയുന്നു?

    മുംബൈ: ഇരുവരും ഒരുമിച്ച് ചെയ്തതാണോ എന്ന് വ്യക്തമല്ലെങ്കിലും ‘നസര്‍’ ഇട്ടോട്ടിക്കോണ്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റാഗ്രാം ബയോ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും പലാഷ് മുച്ചലും. വലിയ ആഘോഷത്തോടെ തുടങ്ങുകയും ഒടുവില്‍ അവസാനിച്ചു പോകുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് സംഭവം. . വിവാഹവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇരുവരും ഒരുമിച്ചാണോ അതോ യാദൃശ്ചികമായിട്ടാണോ എന്ന് വ്യക്തതയില്ലാതെയാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. കണ്ണുദോഷം തട്ടാതിരിക്കല്‍ എന്ന അര്‍ത്ഥത്തില്‍ പൊതുവെ ഉപയോഗിച്ച് വരുന്ന നസര്‍ ഇമോട്ടക്കോണ്‍ ഇരുവരും തമ്മില്‍ പ്രശ്നമില്ലെന്നതിന്റെ സൂചനയായിട്ടാണ് ആരാധകര്‍ എടുത്തിരിക്കുന്നത്. ഉടന്‍ വിവാഹം നടക്കുമെന്ന് പലാഷിന്റെ മാതാവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യം മുഴുവന്‍ ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു ആഡംബര വിവാഹം അനിശ്ചിതത്വത്തിനും കിംവദന്തികള്‍ക്കും ഇടയില്‍പെട്ടുപോയ വിവാഹം ഈ മാസം 23 നായിരുന്നു നടക്കേണ്ടിയിരുന്നത്. ആഘോഷപൂര്‍വ്വം നടക്കേണ്ടിയിരുന്ന വിവാഹം ഒടുവില്‍ മാറ്റി വെയ്ക്കുകയായിരുന്നു. കല്യാണദിവസം രാവിലെ സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ മന്ദനയ്ക്ക് ഹൃദയാഘാതം…

    Read More »
  • സര്‍പ്പട്ടൈ പരമ്പര, വെട്രിയാന്‍ ഫെയിം ദുഷാര വിജയന്‍ മലായാളത്തില്‍ എത്തുന്ന കാട്ടാളന്‍ ; ആന്റണി പെപ്പെ നായകനാകുന്ന സിനിമയില്‍ മാര്‍ക്കോയെ വെല്ലുന്ന ആക്ഷന്‍രംഗങ്ങള്‍

    സര്‍പ്പട്ട പരമ്പരായി ,രായന്‍, വെറ്റിയാന്‍, വീരശൂര പരാക്രമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ദുഷരാ വിജയന്‍ മലയാളത്തില്‍ എത്തുന്നു. ആന്റെണി വര്‍ഗീസ് പെപ്പെയുടെ കാട്ടാളനിലൂടെയാണ് നടി മലയാളത്തിന്റെ ഭാഗമാകുന്നത്. ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രം പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്നു. മാര്‍ക്കോയുടെ വലിയ വിജയത്തിനു ശേഷം ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രവും ആക്ഷന്‍ പാക്ക്ഡാണ്. വലിയ മുതല്‍മുടക്കില്‍ ഉയര്‍ന്ന സാങ്കേതിക മികവില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ലോക പ്രശസ്ത ആക്ഷന്‍ കോറിയോഗ്രാഫര്‍ കെച്ച കെമ്പടിക്കയാണ് കാട്ടാളനിലെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മാര്‍ക്കോക്കു മുകളില്‍ നില്‍ക്കുന്ന ആക്ഷന്‍ ചിത്രമായിത്തന്നെ യാണ് കാട്ടാളനെ അവതരിപ്പിക്കുന്നത്. ഹൈ വോള്‍ട്ടേജ് കഥാപാത്രമാണ് പെപ്പെയുടേത്. ജഗദീഷ്, സിദ്ദിഖ്, കബീര്‍ദുഹാന്‍ സിംഗ്, (മാര്‍ക്കോ ഫെയിം) ആന്‍സണ്‍ പോള്‍,. തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. അജനീഷ് ലോക നാഥനാണ് സംഗീത സംവിധായകന്‍. ഇവര്‍ക്കൊപ്പം മികച്ച സാങ്കേതികവിദഗ് ഒരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ…

    Read More »
  • മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തിലകന്‍ ആഗ്രഹിച്ചിരുന്നു ; നാടകം സിനിമയാക്കുന്നതിലെ പരാജയം ഭയന്ന് അദ്ദേഹം സിനിമ ചെയ്യാന്‍ കൂട്ടാക്കിയില്ലെന്നും ഷമ്മി തിലകന്‍

    ജോസ് പെല്ലിശ്ശേരി ചാലക്കുടി സാരഥിക്ക് വേണ്ടി സംവിധാനം ചെയ്ത നാടകം സിനിമയാക്കാ നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഒരു പുലയന്‍ തമ്പുരാനാകുന്ന കഥയാണത്. അച്ഛന്‍ സംവിധാനം ചെയ്യുകയും ഞാന്‍ സഹസംവിധാനം ചെയ്യുകയും ചെയ്ത നാടകം ആയിരുന്നു അത്. ഇത് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യില്ലെന്ന് പറഞ്ഞതായും വ്യക്തമാക്കി. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷമ്മി തിലകന്‍. ”മമ്മൂട്ടിയെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അച്ഛന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കൈനകരി തങ്കരാജ് അഭിനയിച്ച ഒരു നാടകമുണ്ടായിരുന്നു. ഒരു പുലയന്‍ തമ്പുരാനാകുന്ന കഥയാണത്. അച്ഛന്‍ സംവിധാനം ചെയ്യുകയും ഞാന്‍ സഹസംവിധാനം ചെയ്യുകയും ചെയ്ത നാടകമാണത്. ഇത് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യില്ലെന്ന് പറഞ്ഞു. അദ്ദേഹം പേടിച്ച് പോയി.” കാരണം പലപ്പോഴും നാടകം സിനിമയാക്കുമ്പോള്‍ സിനിമ പരാജയപ്പെടുക പതിവാണ്. അതില്‍ ആകെ വിജയിച്ചിട്ടുള്ളത് കാട്ടുകുതിരയാണ്. അങ്ങനെ ഒരു അവസ്ഥയില്‍ മമ്മൂക്കയ്ക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്‍ അത് ഡ്രോപ്പ് ചെയ്തത്. അല്ലെങ്കില്‍ അച്ഛന് അത് മമ്മൂട്ടിയെ…

    Read More »
  • ‘കാട്ടാളനി’ലൂടെ മോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി ദുഷാര വിജയൻ

    ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറാനൊരുങ്ങി തമിഴ് താരം ദുഷാര വിജയൻ. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ബോൾഡായതും സ്വാഭാവികവുമായ പ്രകടനങ്ങളാണ് സമീപകാല സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. ഇപ്പോഴിതാ ദുഷാര വിജയനെ ‘കാട്ടാളൻ’ സിനിമയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്. ‘സാർപട്ട പരമ്പരൈ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ദുഷാര വിജയൻ സിനിമാലോകത്ത് പ്രശസ്തയായത്. ഈ ചിത്രത്തിലെ അവരുടെ സ്വാഭാവികമായതും ശക്തവുമായ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. കൂടാതെ ‘വീര ധീര സൂരൻ’, ‘വെട്ടൈയൻ’ , ‘രായൻ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളിലും ദുഷാര സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന്…

    Read More »
  • കാത്തിരിപ്പിനൊടുവിൽ ത്രസിപ്പിക്കുന്ന ഫസ്റ്റ് ലുക്കുമായി ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’

    ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആരാധകരെയും സിനിമാ പ്രേമികളേയും അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഐ ആം ഗെയിം”. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് കൂടെ റിലീസ് ചെയ്തതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആരാധക മനസ്സുകളിൽ വാനോളം എത്തിയിരിക്കുകയാണ്. മലയാള സിനിമാ പ്രേമികൾ…

    Read More »
  • മികച്ച പ്രേക്ഷക പ്രതികരണത്തോടെ ‘എക്കോ’ രണ്ടാം വാരത്തിലേക്ക്

    ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക – നിരൂപക പ്രശംസ നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം എക്കോ രണ്ടാം വാരത്തിലേക്ക്‌. പ്രേക്ഷക അഭ്യർത്ഥന പ്രകാരം എക്കോ എല്ലാ രാജ്യങ്ങളിലും കൂടുതൽ തിയേറ്ററുകളിലേക്ക് രണ്ടാം വാരം എത്തുകയാണ്. കേരളത്തിൽ 182 സെന്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലേക്ക് കുതിക്കുകയാണ്. ജി സി സി യിൽ രണ്ടാം വരാം 110 സ്‌ക്രീനുകളിൽ എക്കോ പ്രദർശിപ്പിക്കും. മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് എക്കോ എത്തുകയാണ്. ഒരു മലയാള ചിത്രം എന്നതിലുപരി ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകരും ഭാഷക്കതീതമായി ഒരു ഇന്റർനാഷണൽ ചിത്രമായി എക്കോയെ അംഗീകരിക്കുകയാണ്. ആദ്യ വാരം റിലീസ് ദിനം മുതൽ എല്ലാ ദിവസവും വൻ പ്രേക്ഷക സ്വീകാര്യതയോടെ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ആൻഡ് അഡിഷണൽ ഷോകൾ ആണ് എക്കോക്ക് ലഭിക്കുന്നത്. സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ…

    Read More »
Back to top button
error: