Movie
-
തെലുങ്കിലെ ജനപ്രിയ താരങ്ങളില്‍ കീര്‍ത്തി സുരേഷും! ഒന്നാമത് സാമന്ത
ഓര്‍മക്സ് മീഡിയ പുറത്തുവിട്ട ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് സാമന്ത. തെലുങ്കിലെ ജനപ്രിയ താരങ്ങളില്‍ സാമന്ത ഒന്നാമത് എത്തിയപ്പോള്‍ മലയാളത്തിന്റെ കീര്‍ത്തി സുരേഷ് എട്ടാമത് ഇടംപിടിച്ചു. 2023 ജനുവരിയിലെ ജനപ്രിയ നായികമാരുടെ വിവരങ്ങളാണ് ഓര്‍മക്സ് മീഡിയ പുറത്തുവിട്ടത്. കാജല്‍ അഗര്‍വാളാണ് പട്ടികയില്‍ രണ്ടാമത്. സാമന്ത, കാജല്‍ അഗര്‍വാള്‍, അനുഷ്‍ക ഷെട്ടി, സായ് പല്ലവി, രശ്‍മിക മന്ദാന, പൂജ ഹെഗ്‍ഡെ, തമന്ന, കീര്‍ത്തി സുരേഷ്, ശ്രീലീല, ശ്രുതി ഹാസൻ എന്നിവരാണ് ഓര്‍മക്സ് മീഡിയയുടെ ജനപ്രിയ നായികമാരുടെ പട്ടികയില്‍ യഥാക്രമം ഒന്ന് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. സാമന്ത നായികയായി ‘ശാകുന്തളം’ എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘ദസറ’യാണ് കീര്‍ത്തി സുരേഷ് നായികയായ ചിത്രമായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘ശാകുന്തളം’ ഏപ്രില്‍ 14നും കീര്‍ത്തി ചിത്രം ‘ദസറ’ മാര്‍ച്ച് 30നുമാണ് റിലീസ് ചെയ്യുക. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍…
Read More » -
ഇത്തരം ഗോസിപ്പുകൾ തനിക്ക് ശീലമാണെങ്കിലും അജുവിന് പുതിയ അനുഭവം ആണ് എന്ന് അമൃത
മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രീയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. ‘ശീതൾ’ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിച്ച ഗോസിപ്പുകളിലൊന്നാണ് അമൃത നായർ വിവാഹിതയായി എന്ന്. ഷിയാസ് കരീം അടക്കമുള്ളവർ ആശംസ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്‍തിരുന്നു. അതിന്റെ സത്യാവസ്ഥ പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് നടി ഇപ്പോൾ. മോംമ്സ് ആന്റ് മി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി വിശദീകരണം നൽകിയത്. ‘എന്റെ ഭർത്താവും വീട്ടുകാരും’ എന്നാണ് വീഡിയോയ്ക്ക് തംപ്നെയിൽ നൽകിയിരിയ്ക്കുന്നത്. വീഡിയോയ്ക്ക് അകത്താണ് വാർത്ത വന്ന സാഹചര്യം അമൃത വിശദീകരിയ്ക്കുന്നത്. സത്യത്തിൽ ‘ഗീതാഗോവിന്ദം’ എന്ന പുതിയ സീരിയലിൽ തന്റെ പെയർ ആയി അഭിനയിക്കുന്നതാണ് അജു തോമസ്. ‘രേഖ’ എന്ന…
Read More » -
‘ഡിയര്‍ വാപ്പി’ നാളെ തിയേറ്ററുകളിലേക്ക്; പ്രിവ്യൂ ഷോയില്‍ മികച്ച അഭിപ്രായം
ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ‘ഡിയര്‍ വാപ്പി’ എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞതോടെ കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച അഭിപ്രായമാണ് ‘ഡിയര്‍ വാപ്പി’ക്ക് ലഭിക്കുന്നത്. കൂടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ചിത്രമാണ് ‘ഡിയര്‍ വാപ്പി’യെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തില്‍ തന്റെ അച്ഛന്റെ തന്നെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ‘ഡിയര്‍ വാപ്പി’യിലെ നായകനായ നിരഞ്ജ് മണിയന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ആണ്‍ എന്നോ പെണ്‍ എന്നോ വ്യത്യാസമില്ലാതെ ആഗ്രഹങ്ങള്‍ക്കായി ആത്മാര്‍ത്ഥതയോടെ ശ്രമിച്ചാല്‍ ആര്‍ക്കും സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ചിത്രം പറയുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ ഷാന്‍ തുളസീധരന്‍ പറഞ്ഞു. സംവിധായകന് പുറമെ മണിയന്‍പിള്ള രാജു, കൈലാസ് മേനോന്‍, നിരഞ്ജ് മണിയന്‍പിള്ളരാജു, ശ്രീരേഖ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം. പാണ്ടികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം നിര്‍മിക്കുന്നത് ക്രൗണ്‍ ഫിലിംസാണ്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ‘ഡിയര്‍ വാപ്പി’…
Read More » -
തിയറ്ററുകളില്‍ ചിരിപ്പൂരം തീർത്തു രോമാഞ്ചം മുന്നേറുന്നു; ആ ചിത്രം 80കളിൽ ആയിരുന്നെങ്കിൽ അതിൽ അഭിനയിക്കുന്നത് ആരാകും ? ഫോട്ടോ വൈറൽ
ചെറിയ സിനിമകളുടെ വലിയ വിജയമായിരുന്നു കഴിഞ്ഞ വർഷം മലയാള സിനിമയുടെ ഹൈലൈറ്റ്. ബേസിലിന്റെ ജയ ജയ ജയ ജയ ഹേ, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. അത്തരത്തിൽ 2023ലും ഒരു സിനിമ വിജയം കൊയ്തിരിക്കുകയാണ്. നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം ആണ് ആ ചിത്രം. വലിയ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ഈ ചെറു ചിത്രം തിയറ്ററുകളില്‍ ചിരിപ്പൂരം തീർത്തു. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. സിനിമയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഈ അവസരത്തിൽ രോമാഞ്ചം സിനിമയുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. സൗബിൻ, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനോ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ് തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ 80കളിൽ അഭിനയിക്കുന്നത് ആരാകും എന്നതാണ് ഫോട്ടോ. മുകേഷ്, ജയറാം, ജഗദീഷ്, ജഗതി, ശ്രീനിവാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരാകും കഥാപാത്രങ്ങളാകുക എന്ന് ഫോട്ടോ…
Read More » -
ആരതിയുടെ മോതിരമിട്ട കയ്യിൽ ചുംബിച്ച് റോബിന്‍ ആർപ്പുവിളിച്ചു… ബിഗ് ബോസ് താരം റോബിന്റെയും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു
ബിഗ് ബോസ് സീസൺ നാലിന്റെ ജനപ്രിയ മത്സരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ആഢംബര പൂർണമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ആരതിയുടെ മോതിരമിട്ട കയ്യിൽ ചുംബിച്ച് റോബിന്‍ ആർപ്പുവിളിച്ചു. ബിഗ് ബോസിന്റെ തുടക്കത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാർഥിയായിരുന്നു റോബിൻ. ഒരു ഡോക്ടർ ബിഗ് ബോസിലെ കൂട്ടത്തല്ലിലും വഴക്കിലും പിടിച്ച് നിന്ന് വോട്ട് സമ്പാദിക്കുമെന്ന് ആദ്യത്തെ ആഴ്ചയിൽ ഒരു ബിഗ് ബോസ് പ്രേക്ഷകനും കരുതിയിരുന്നില്ല. പിന്നീടാണ് അദ്ദേഹം എത്രത്തോളം ഒരുങ്ങിയാണ് മത്സരാർഥിയായി വന്നതെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ശേഷം ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയ താരമായി റോബിൻ മാറി. ഷോയിൽ നിന്നും പുറത്തായിട്ടും റോബിനോളം ഫാൻ ബേസ് ഉള്ള മറ്റൊരു മത്സരാർത്ഥിയും ഷോയിൽ ഉണ്ടായിരുന്നില്ല. ബിഗ് ബോസിന് ശേഷമാണ് ആരാതി പൊടിയെ റോബിന്‍ കാണുന്നതും ഇഷ്ടത്തിലാകുന്നതും. ഒരു പൊതുവേദിയില്‍ വച്ച് ആരതിയാണ് തന്‍റെ പ്രണയിനി എന്നും ഈ വര്‍ഷം വിവാഹം…
Read More » -
“അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി…” വിവാഹ വാര്‍ഷിക ദിനത്തില്‍ ലാല്‍ ജോസിന്റെ മനോഹരമായ കുറുപ്പ്
കൊച്ചി: മലയാളത്തിന്‍റെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. മറവത്തൂര്‍ കനവിലൂടെ സിനിമ രംഗത്ത് എത്തിയ ലാല്‍ ജോസ് ഇതിനകം മലയാളിക്ക് മുന്നില്‍ എത്തിച്ചത് 27 ഓളം ചിത്രങ്ങളാണ്. നിര്‍മ്മാതാവ് എന്ന നിലയിലും ലാല്‍ ജോസ് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. തന്‍റെ വിവാഹ വാര്‍ഷിക ദിനത്തില്‍ മനോഹരമായ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ലാല്‍ ജോസ്. ഭാര്യ ലീനയ്ക്കൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങള്‍ പങ്കുവച്ചാണ് ലാല്‍ ജോസ് തന്‍റെ വിവാഹ ജീവിതത്തെക്കുറിച്ച് മനോഹരമായ കുറിപ്പ് പങ്കിട്ട്. അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു എന്നാണ് ലാല്‍ ജോസ് വിവാഹ ദിനത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. വിവാഹ ദിനത്തിലെ അടക്കം മനോഹരമായ ചിത്രങ്ങളാണ് ലാല്‍ ജോസ് പങ്കിട്ടിരിക്കുന്നത്. ലീനയ്ക്കും ലാല്‍ ജോസിനും രണ്ട് ഐറീന, കാതറീന്‍ എന്നീ രണ്ട്…
Read More » -
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ സൂര്യ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ സൂര്യ. മുംബൈയിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ‘ബഹുമാനവും സ്നേഹവും’, എന്നാണ് ഫോട്ടോയ്ക്ക് സൂര്യ നൽകിയ ക്യാപ്ഷൻ. എന്നാൽ എന്തിനാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സൂര്യ ഫോട്ടോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. നടിപ്പിൻ നായകനും മാസ്റ്റർ ബ്ലാസ്റ്ററും കണ്ടുമുട്ടി എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. നിരവധി പേർ ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. View this post on Instagram A post shared by Suriya Sivakumar (@actorsuriya) സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ‘സൂര്യ 42’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍…
Read More » -
സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥും സംഘവും പ്രണയ ദിനത്തിൽ പുറത്തിറക്കിയ ‘നമുക്കായ് ‘എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു
സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥും സംഘവും പ്രണയ ദിനത്തിൽ പുറത്തിറക്കിയ നമുക്കായ് എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു. റീൽസ് സ്റ്റോറീസിന്റെ ബാനറിൽ വിജോ ജോസ് സംഗിത സംവിധാനം ചെയ്ത ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മാധ്യമപ്രവർത്തകനായ അനിഷ് ആനിക്കാടാണ്. അനിറ്റ് പി.ജോയി ഓർക്കസ്ട്രേഷനും നിഖിൽ മറ്റത്തിൽ മഠം പ്രൊജക്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു.
Read More » -
പി വേണു സംവിധാനം ചെയ്ത ‘അമൃതചുംബന’വും ‘അവളുടെ പ്രതികാര’വും പ്രദർശനത്തിനെത്തിയത് 1979 ഫെബ്രുവരി 16ന്
സിനിമാ ഓർമ്മ ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരേ ദിവസം റിലീസായ ചരിത്രമാണ് 1979 ഫെബ്രുവരി 16 നുള്ളത്. ‘അമൃതചുംബനം,’ ‘അവളുടെ പ്രതികാരം’ എന്നീ രണ്ട് ചിത്രങ്ങളും അന്നാണ് പ്രദർശനത്തിനെത്തിയത്. രണ്ടിന്റെയും സംവിധായകൻ പി വേണു എന്ന വേണുഗോപാലമേനോൻ. 32 ചിത്രങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കിയാണ് 16 ചലച്ചിത്രങ്ങളും സംവിധാനം ചെയ്തത്. ‘പിച്ചാത്തിക്കുട്ടപ്പൻ,’ ‘വാർഡ് നമ്പർ 7’ എന്നീ ചിത്രങ്ങൾ ഉൾപ്പെടെ 4 ചിത്രങ്ങളാണ് 1979 ൽ ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ റിലീസായത്. മലയാളത്തിലെ താരനിബിഡ സിനിമകളിൽ പ്രഥമ ഗണനീയമായ ഉദ്യോഗസ്ഥ (1967) പി.വേണു സംവിധാനം ചെയ്ത ആദ്യ ചിത്രമാണ്. ‘ഉദ്യോഗസ്ഥ’യിൽ സത്യൻ, നസീർ, മധു, ഉമ്മർ, ശാരദ എന്നീ താരങ്ങളാണ് അണിനിരന്നത്. ‘പാറശ്ശാല പാച്ചൻ, പയ്യന്നൂർ പരമു’ എന്ന ഹാസ്യചിത്രത്തിന്റെ സംവിധായകനെന്ന നിലയിലും വേണു പ്രസിദ്ധനാണ്. ‘ഗായത്രി ദേവി എന്റെ അമ്മ’, ‘അദ്ധ്യായം ഒന്ന് മുതൽ’ എന്നീ സത്യൻ അന്തിക്കാട് ചിത്രങ്ങൾ പിൽക്കാലത്ത് നിർമ്മിച്ച എ രഘുനാഥ്…
Read More » -
സീക്വിൻസ് സാരിയിൽ മിന്നിത്തിളങ്ങി ആലിയ ഭട്ട്; ഫോട്ടോകൾ വൈറൽ
ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹ റിസപ്ഷൻറെ ചിത്രങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിൽ ബോളിവുഡ് സുന്ദരി ആലിയ ഭട്ടിൻറെ ലുക്കിനാണ് ഫാഷൻ ലോകത്ത് ഏറെ പ്രശംസ ലഭിച്ചത്. അമ്മയായതിനുശേഷം ആലിയയുടെ വിശേഷങ്ങൾ അറിയാൽ ആരാധകർക്ക് ഏറെ താൽപര്യവുമുണ്ട്. ബ്ലഷ് പിങ്ക് സീക്വിൻസ് സാരിയിൽ തിളങ്ങിയാണ് ആലിയ വിവാഹസത്കാരത്തിന് എത്തിയത്. View this post on Instagram A post shared by SAWAN GANDHI (@sawangandhiofficial) സവാൻ ഗാന്ധിയാണ് ആലിയയ്ക്കായി സാരി ഒരുക്കിയത്. ഗ്ലാസ് ബീഡ്സ്, സീക്വിൻസുമൊക്കെ ആണ് സാരിയെ മനോഹരമാക്കിയത്. മിറർ വർക്കും ത്രെഡ് എംബ്രോയ്ഡറിയുമൊക്കെ നിറഞ്ഞ ലീവ്‌ലസ് ബ്ലൗസ് ആണ് ആലിയ ഇതിനൊപ്പം പെയർ ചെയ്തത്. ആമി പട്ടേലാണ് താരത്തെ സ്റ്റൈലിങ് ചെയ്തത്. ഡയ്മണ്ട് സ്റ്റഡും മേതിരവുമായിരുന്നു താരത്തിൻറെ ആക്സസറീസ്. നൂഡ് ഷെയ്ഡ‍് മേക്കപ് ആലിയയ്ക്ക് കൂടുതൽ ആകർഷണം നൽകി. View this post on Instagram A…
Read More »