Movie
-
നരയനൊപ്പം ചേര്‍ന്നിരുന്നു പുതിയ സന്തോഷം പങ്കുവെച്ച് മീര ജാസ്മിന്‍ !
നടി മീരാജാസ്മിനെ മലയാളികള്‍ക്കെല്ലാം തന്നെ സുപരിചിതമാണ്. സൂത്രധാരന്‍ എന്ന ലോഹിതാദാസിന്റെ ചിത്രത്തിലൂടെയായിരുന്നു മീരാജാസ്മിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷയിലെ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്. ജാസ്മിന്‍ മേരി ജോസഫ് എന്നാണ് യഥാര്‍ത്ഥ പേര്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അതുപോലെ തന്നെ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. മീര നിരവധി ആരാധകരുള്ള താരമാണ്. കൂടാതെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുമായാണ് മീര ഇപ്പോള്‍ വന്നത്. മീര ജാസ്മിന്‍ നായികയായി അഭിനയിക്കുന്ന ഒരു പുതിയ സിനിമ തയ്യാറാവുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിംഗ്. താരം മലയാള സിനിമയില്‍ വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഈ ചിത്രത്തില്‍ മീരാജാസ്മിനോടൊപ്പം നായകനായി എത്തുന്നത് നരേന്‍ ആണ്. ഈ പുതിയ ചിത്രത്തിന്റെ സംവിധായകന്‍…
Read More » -
‘മൺഡേ ടെസ്റ്റി’ൽ കാലിടറി നാനിയുടെ ‘ദസറ’; പക്ഷേ തളരില്ല… ചുരുങ്ങിയ സമയം കൊണ്ട് 100 കോടി കടക്കാനൊരുങ്ങുന്നു
സിനിമകള്‍ക്ക് തിയറ്ററുകളില്‍ കളക്ഷന്‍ ഏറ്റവും കുറയുന്ന ദിവസമാണ് തിങ്കഴാഴ്ച. വാരാന്ത്യ അവധി ദിനങ്ങളില്‍ കുടുംബ പ്രേക്ഷകര്‍ അടക്കം ധാരാളമായി തിയറ്ററുകളിലേക്ക് എത്തിയതിനു ശേഷമുള്ള പ്രവര്‍ത്തിദിനമാണ് എന്നതാണ് തിങ്കളാഴ്ചകളിലെ കളക്ഷന്‍ ഡ്രോപ്പിനുള്ള പ്രധാന കാരണം. ബോക്സ് ഓഫീസില്‍ മികച്ച ഇനിഷ്യല്‍ ലഭിക്കുന്ന ചിത്രങ്ങള്‍ ആദ്യ തിങ്കളാഴ്ച എത്ര നേടുന്നു എന്നത് ട്രേഡ് അനലിസ്റ്റുകളുടെ എക്കാലത്തെയും കൗതുകമാണ്. ചില ചിത്രങ്ങള്‍ ഈ മണ്‍ഡേ ടെസ്റ്റ് നല്ല നിലയില്‍ പാസ്സാവാറുണ്ടെങ്കില്‍ ചില ചിത്രങ്ങളുടെ കളക്ഷന് വലിയ അടി പറ്റാറുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ ഏറ്റവും പുതിയ വിജയ ചിത്രം ദസറയുടെ ആദ്യ തിങ്കളാഴ്ച കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. നാനിയെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 30 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 38 കോടി നേടിയിരുന്ന ചിത്രം ഞായര്‍ വരെയുള്ള ദിനങ്ങളില്‍ 15 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയിരുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ ആഗോള ഗ്രോസ്…
Read More » -
വീണ്ടും പ്രശ്നക്കാരനായി ഷെയിന്‍ നിഗം? ‘ആര്‍ഡിഎക്സി’ന്റെ സെറ്റില്‍നിന്ന് നടന്‍ ഇറങ്ങി പോയിയെന്ന് റിപ്പോര്‍ട്ട്
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്സിന്റെ സെറ്റില്‍ നായകന്‍ ഷെയ്ന്‍ നിഗം പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചസജീവമാകുന്നു. സെറ്റില്‍ ഷെയ്ന്‍ പിടിവാശി കാണിച്ചു. കോമ്പിനേഷന്‍ രംഗങ്ങളില്‍ തനിക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ തന്നെ കാണിക്കണമെന്ന് പറഞ്ഞു. ഇത് അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്ന് ലാല്‍, ബാബു ആന്റണി, ബൈജു തുടങ്ങിയ അഭിനേതാക്കള്‍ ഉണ്ടായിരുന്ന സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ഷൂട്ടിങ് മുടങ്ങി സിനിമ പ്രതിസന്ധിയിലായി എന്നുമൊക്കെയാണ് സിനിമാഗ്രൂപ്പുകളില്‍ പ്രചരിച്ചത്. അതിനിടെ, ആര്‍ഡിഎക്സിലെ മറ്റൊരു നായകനായ ആന്റണി പെപ്പെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ചര്‍ച്ചയായി. യഥാര്‍ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ, ദയവ് ചെയ്ത് നാടകമരുതേ എന്നെഴുതിയ ഒരു ചിത്രം പെപ്പെ പോസ്റ്റ് ചെയ്തു. ആന്റണിയുടെ പോസ്റ്റ് ആര്‍ഡിഎക്സ് വിവാദത്തെക്കുറിച്ചാണോ എന്ന ചോദ്യങ്ങളുമായി ഒട്ടേറെ പേരാണ് രംഗത്ത് വന്നത്. അതേസമയം, ഷെയ്ന്‍ നിഗവും അദ്ദേഹത്തിന്റെ അമ്മയും ആര്‍ഡിഎക്സിന്റെ ഷൂട്ടിങ് സെറ്റില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് ചില…
Read More » -
നാല് വര്‍ഷത്തിനു ശേഷം പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ്
പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണ്, സന്തോഷ് പണ്ഡിറ്റ് പറയുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. എന്നാല്‍ ഗാനചിത്രീകരണം നടക്കുക കേരളത്തിന് പുറത്താണെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചിട്ടുണ്ട്. 2011 ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്‍റെ രംഗപ്രവേശം. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്ത…
Read More » -
മകന് ദുബൈ കിരീടാവകാശിയുടെ പേര് നൽകി മലയാളികളുടെ പ്രിയതാരം ഷംന കാസിമും ഷാനിദും
തന്റെ ആദ്യ കൺമണിയെ വരവേറ്റിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. ചൊവ്വാഴ്ച രാവിലെയോടെയാണ് ഷംനയ്ക്കും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് പേരും ഇട്ടിരിക്കുകയാണ് താര ദമ്പതികൾ. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ദുബൈയിലെ ആസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു ഷംനയുടെ പ്രസവം. ആശുപത്രിയിലെ ഡോക്ടർ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. വിവാഹത്തിന് മുൻപ് ജൂൺ 12 ന് ഇരുവരുടെയും നിക്കാഹ് കഴിഞ്ഞിരുന്നു. പിന്നാലെ ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് ഷംന അടുത്തിടെ അറയിച്ചു.…
Read More » -
ഐ.വി ശശി- ബാബു ജനാർദ്ദനൻ- മോഹൻലാൽ ടീമിന്റെ ‘വർണ്ണപ്പകിട്ട് പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 26 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഐ.വി ശശി- മോഹൻലാൽ കൂട്ടുകെട്ടിലെ ‘വർണ്ണപ്പകിട്ടി’ന് 26 വർഷം പഴക്കം. 1997 ഏപ്രിൽ 4 നാണ് മോഹൻലാൽ- .മീന കോംബോ ആരംഭിച്ച ഈ താരനിബിഡ ചിത്രം പ്രദർശനത്തിനെത്തിയത്. നിർമ്മാതാവ് ജോക്കുട്ടന്റെ കഥയ്ക്ക് തിരക്കഥയെഴുതിയത് ബാബു ജനാർദ്ദനൻ. വിദ്യാസാഗറിന്റെ 6 ഗാനങ്ങളും സൂപ്പർഹിറ്റായി. സിംഗപ്പൂരിൽ ശത്രുക്കളുള്ള സണ്ണിച്ചൻ (മോഹൻലാൽ) കാമുകി മീനയോട് ജീവിതത്തിൽ നേരിടേണ്ടി വന്ന ചതികളെക്കുറിച്ച് പറയുന്നു. വാസ്‌തവത്തിൽ സിംഗപ്പൂർ ചതിയൻ അയച്ചതാണ് മീനയെന്ന ചാരവനിതയെ കാമുകിയായി അഭിനയിക്കാൻ. മോഹൻലാലും മീനയും നാട്ടിലേയ്ക്ക് പോകുന്നു. വില്ലൻ പിന്നാലെ. വില്ലനെ കൊല്ലാനൊരുങ്ങിയ നായകനെ തടഞ്ഞ് നായിക പറയുന്നു, ‘നമ്മുടെ കുഞ്ഞിന് സണ്ണിച്ചനെ വേണം’. ജീവൻ തിരിച്ചു കിട്ടിയ വില്ലൻ പറയുന്നു ‘ഐ ആം സോറി’ ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു ഗാനരചയിതാവ്. ‘അനുപമ സ്നേഹ ചൈതന്യമേ’ എന്ന ഗാനം എഴുതിയത് ജോസ് കല്ലുകുളം. ഓക്കേലാ എന്ന ഗാനത്തിന്റെ രചനയിൽ ഗംഗൈ അമരനും പങ്കാളിയായി. ദൂരെ മാമരക്കൊമ്പിൽ ചിത്രയും…
Read More » -
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’ ഫസ്റ്റ് ലുക്ക് പുറത്ത്
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സുരേഷ് ഗോപിയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കടലോര പശ്ചാത്തലത്തിൽ മാധവിനൊപ്പം മറ്റ് അഭിനേതാക്കളെയും ഉൾക്കൊള്ളിച്ചാണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. വിൻസെന്റെ സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്മാട്ടിക്കള്ളി’. ‘അമരം’ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ‘കുമ്മാട്ടിക്കളി’. ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാല്‍, ആല്‍വിൻ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ജാക്സണ്‍ വിജയ്‍യാണ് സംഗീത സംവിധാനം. വെങ്കിടേഷ് വിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം ‘അമര’ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസാണ് നിർമാണം. ഫീനിക്സ് പ്രഭുവാണ് ചിത്രത്തിന്റെ സംഘട്ടനം. പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹനാണ്. ആലപ്പുഴ, നീണ്ടകര എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ…
Read More » -
ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ ഇരട്ട കുട്ടികളുടെ ശരിക്കും പേരുകള്‍ പുറത്ത്
ഇരട്ടകുട്ടികളാണ് നയൻതാരയ്ക്കും, വിഘ്നേശ് ശിവനും. വാടക ഗർഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. എന്നാൽ തമിഴ്നാട് സർക്കാർ നടത്തിയ അന്വേഷണത്തിൽ താര ദമ്പതികൾ കുറ്റക്കാർ അല്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികൾ പകർത്താൻ അനുവദിച്ചിട്ടില്ല. ഉയിർ, ഉലകം എന്നാണ് കുട്ടികളുടെ പേര് എന്നത് കുട്ടികൾ ജനിച്ചപ്പോൾ തന്നെ വിഘ്നേശ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികളുടെ ഔദ്യോഗിക പേരുകൾ പുറത്തുവന്നിരിക്കുകയാണ്. ഉയിർ രുദ്രനിൽ എൻ ശിവ എന്നും ഉലക ദൈവിക എൻ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകൾ എന്നാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ മുംബൈ വിമാനതാവളത്തിൽ എത്തിയ നയൻതാരയെയും ഭർത്താവിനെയും പാപ്പരാസികൾ വളഞ്ഞിരുന്നു. എന്നാൽ രണ്ടുപേരും കൈയ്യിൽ എടുത്തിരുന്ന കുട്ടികളുടെ മുഖം മാറോട് അടുക്കി കുഞ്ഞുങ്ങളുടെ മുഖം മറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ ആരാധകരുടെ കമൻറുകൾ നിറയുകയാണ്. മികച്ച രക്ഷിതാക്കളാണ് നയൻസും, വിഘ്നേശും എന്നാണ് കമൻറുകളിൽ പലതും…
Read More » -
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്നു; ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന് തുടക്കമായി
വർഷങ്ങൾക്ക് ശേഷം മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ആരംഭം. ‘ക്വീൻ എലിസബത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്. എം.പത്മകുമാർ ആണ് സംവിധാനം. ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും ഇന്ന് കൊച്ചി വെണ്ണല ട്രാവൻകോർ ഓപ്പസ് ഹൈവേയിൽ നടന്നു. വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. അർജുൻ ടി. സത്യൻ ആണ് ചിത്രത്തിന്റെ രചന. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് വിവരം. ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ്…
Read More » -
സ്ഫോടകവസ്തു വച്ച് റെയില്‍ പാളം തകര്‍ക്കുന്ന സീക്വന്‍സിന്‍റെ ബജറ്റ് മാത്രം 8 കോടി! ‘വിടുതലൈ’ മേക്കിംഗ് വീഡിയോ
കഴിഞ്ഞ 15 വർഷമായി തമിഴ് സംവിധായകൻ വെട്രിമാരൻ മനസിൽ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാൻ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതൽമുടക്കിൽ ചെയ്യാൻ സാധിക്കുന്ന നിർമ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ചിത്രത്തിലെ റെയിൽ പാളം സ്ഫോടകവസ്തു വച്ച് തകർക്കുന്ന ഒരു നിർണ്ണായക സീക്വൻസിൻറെ ബജറ്റ് മാത്രം 8 കോടി ആണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഈ രംഗത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. കലാസംവിധായകൻ എത്ര മികവോടെയാണ് ഈ സീക്വൻസിന് വേണ്ട പിന്തുണ നൽകിയതെന്ന് ഈ മേക്കിംഗ് വീഡിയോയിലൂടെ മനസിലാവും. ജാക്കിയാണ് ചിത്രത്തിൻറെ കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ബി ജയമോഹൻറെ തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരൻ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സൂരി നായകനാവുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ആർ എസ് ഇർഫോടെയ്ൻമെൻറിൻറെ ബാനറിൽ എൽറെഡ് കുമാറാണ്…
Read More »