Movie

  • അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്, പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ റിലീസ് ദിനത്തിൽ മാറ്റമില്ല, ഔദ്യോഗിക പ്രസ്താവനയിറക്കി നിർമ്മാതാക്കൾ

    ഹൈ​ദരാബാദ്: കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന പ്രതീക്ഷകൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് വൈകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാക്കള്‍. ചിത്രത്തിൻ്റെ റിലീസിന് യാതൊരു കാലതാമസമില്ലെന്നും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ കൃത്യമായും ഏവരേയും ഏകോപിപ്പിച്ചും നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കിയിരിക്കുകയാണ്. നിശ്ചയിച്ച റിലീസ് തീയതിയിൽ നിന്ന് സിനിമ വീണ്ടും മാറ്റിവെച്ചതായി നിരവധി റിപ്പോർട്ടുകളും സാമൂഹിക മാധ്യമ പോസ്റ്റുകളും കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിൽ വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ചിത്രം 2026 ജനുവരി 9-ന് തന്നെ സംക്രാന്തി റിലീസായി ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും നിർമ്മാതാക്കളായ പീപ്പിൾ മീഡിയ ഫാക്ടറി പത്രക്കുറിപ്പിൽ അറിയിച്ചു. “റിബൽ സ്റ്റാർ പ്രഭാസിന്‍റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദി രാജാ സാബിന്‍റെ റിലീസ് പദ്ധതികളെക്കുറിച്ചുള്ള നിലവിലുള്ള ഊഹാപോഹങ്ങളോട് പ്രതികരിച്ചുകൊണ്ട്, 2026-ലെ…

    Read More »
  • സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” പൂജ

    കൊച്ചി: സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓൺ ചടങ്ങുകൾ നടന്നു. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്,…

    Read More »
  • വേടന് പുരസ്‌കാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി ദീദി ദാമോദരന്‍ ; വേടന് നല്‍കിയ പുരസ്‌കാരം അന്യായമെന്ന് ദീദി : സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു ; ജൂറി പെണ്‍കേരളത്തോട് മാപ്പു പറയണമെന്നും ദീദി ദാമോദരന്‍

      തിരുവനന്തപുരം: വിവാദങ്ങള്‍ വിട്ടൊഴിയാതെ സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനം. കുട്ടികളെ പാടെ തഴഞ്ഞെന്ന പരാതിക്ക് പിന്നാലെ വേടന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ സ്ത്രീകള്‍ രംഗത്ത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍ പരസ്യമായി രംഗത്തെത്തി. വേടന് നല്‍കിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു. കോടതി കയറിയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു. മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ വേടന്‍ എഴുതിയ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേടനെ അര്‍ഹനാക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്‌കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.

    Read More »
  • ശബരിമല സ്വര്‍ണ്ണക്കൊള്ള: സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ഹൈക്കോടതിയില്‍ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും: മുന്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ മൂന്നാം പ്രതിയായി ചേര്‍ത്താണ് റിപ്പോര്‍ട്ട്

        ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ഹൈക്കോടതിയില്‍ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2019 ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ മൂന്നാം പ്രതിയായി ചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നേരത്തേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ എന്‍ വാസുവിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് എസ് ഐ ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന . സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശിപാര്‍ശയിലാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരന്‍ നേരിട്ടെത്തിയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിനിടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി ചോദ്യം ചെയ്തുവരികയാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്ന എന്‍ വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. അതേസമയം വാസുവിന്റെ മുന്‍ പിഎയും മുന്‍ എക്സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ…

    Read More »
  • ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ട്രെയ്‌ലർ നവംബർ ആറിന്; അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്

    ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്‌ലർ അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്. നവംബർ 6 ന് ആണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യുക. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ദുൽഖർ സൽമാൻ എന്ന അഭിനയ പ്രതിഭയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ അനൗൺസ്മെൻ്റ് വീഡിയോ, ടീസർ എന്നിവ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ “റേജ് ഓഫ് കാന്ത” എന്ന പേരിൽ പുറത്തു വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു തമിഴ് – തെലുങ്ക് റാപ്…

    Read More »
  • സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്രഖ്യാപനങ്ങളിൽ ആർക്കും പരാതിയില്ലെന്ന് മന്ത്രി സജി ചെറിയാൻ  ‘; പരാതിയില്ലെന്ന് മാത്രമല്ല കയ്യടികളെ ഉള്ളൂവെന്ന് മന്ത്രി ;  കുട്ടികളുടെ സിനിമയ്ക്കായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും 

    കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ആർക്കും പരാതിയില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.  പരാതിയില്ലെന്ന് മാത്രമല്ല കൈയ്യടികളെ ഉള്ളൂ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.  വേടന് പോലും…  മന്ത്രി ഉദ്ദേശിച്ചത് എന്താണ് ?  പരാമർശത്തെ വിശദീകരിച്ച് സജി ചെറിയാൻ വേടന് പോലും പുരസ്‌കാരം നൽകിയെന്ന  പരാമർശത്തെ കുറിച്ചും മന്ത്രിക്ക് പിന്നീട് വിശദീകരിക്കേണ്ടി വന്നു…

    Read More »
  • കുട്ടികളെ പാടെ അവഗണിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ വിവാദം:  കടുത്ത നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് :  കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്ന് മാളികപ്പുറം ഫെയിം ദേവനന്ദ 

    തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ വിവാദങ്ങൾ  ഉയരുന്നു.  കുട്ടികളെ പാടെ അവഗണിച്ച അവാർഡ് പ്രഖ്യാപനത്തിനെതിരെ സിനിമാ മേഖലയിലെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ കാറ്റ​ഗറി അവ​ഗണിക്കപ്പെട്ടതിൽ നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് പ്രതികരിച്ചു. കുട്ടികളുടെ സിനിമകൾക്ക് പ്രോത്സാഹനം ഇല്ലെങ്കിൽ സിനിമകൾ ഉണ്ടാകില്ലെന്നും വിനേഷ് അഭിപ്രായപ്പെട്ടു. അവാർഡ് നൽകാത്തതിന്റെ മാനദണ്ഡം എന്താണെന്ന് മനസിലാകുന്നില്ല. ജൂറിയുടെ വിലയിരുത്തൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് പോലെയെന്നും വിനേഷ് വിമർശിച്ചു.  വിനേഷിന് പിന്നാലെ 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ വിമര്‍ശനവുമായി മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ  ബാലതാരം ദേവനന്ദയും രംഗത്തെത്തി . കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം. കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം…

    Read More »
  • മമ്മൂട്ടി സൂഷ്മാഭിനയംകൊണ്ട് അമ്പരപ്പിച്ചു; ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രീയപ്രേരിതം; അവര്‍ അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല; കുട്ടികളുടെ സിനിമകള്‍ ഇല്ലാത്തത് വേദനിപ്പിക്കുന്നു; 28 സിനിമകളില്‍ നിലവാരമുള്ളത് 10 ശതമാനത്തിനു മാത്രം; ഡലലോഗിനും അവാര്‍ഡ് ഏര്‍പ്പെടുത്തണം: ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രകാശ് രാജ്

    തൃശൂര്‍: കിഷ്‌കിന്ധാ കാണ്ഡത്തില്‍ ആസിഫ് അലിയും വിജയരാഘവനും എ.ആര്‍.എം സിനിമയില്‍ ടോവിനോ തോമസും മികച്ച അഭിനയം കാഴ്ച വച്ചെങ്കിലും ഭ്രമയുഗത്തിലെ സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനിലേക്കുള്ള പുരസ്‌കാരത്തിലേക്ക് എളുപ്പം നടന്നുകയറിയെന്ന് ജൂറി ചെയര്‍പേഴ്‌സനും നടനുമായ പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അഭിനയത്തില്‍ തനിക്ക് പോലും അസൂയ തോന്നി. അദ്ദേഹത്തിന്റെ അഭിനയത്തിലെ കണ്‍ട്രോള്‍ പുതുതലമുറ പാഠമാക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കാന്‍ ഇത് ചാരിറ്റി പ്രവര്‍ത്തനമല്ല, മികച്ചവര്‍ക്ക് നല്‍കുകയാണ് ജൂറിയുടെ കര്‍ത്തവ്യം. ദേശീയ അവാര്‍ഡ് നല്‍കുന്നതില്‍ വിട്ടുവീഴ്ചകളുണ്ടെന്നു കരുതുന്നു. ദേശീയ അവാര്‍ഡിന് മമ്മൂട്ടിയുടെ രാഷ്ട്രീയം തടസമാകുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരും ദേശീയ അവാര്‍ഡ് ജൂറിയുമൊന്നും മമ്മുക്കയെ അര്‍ഹിക്കുന്നില്ലെന്നും മറുപടി നല്‍കി. കുട്ടികളുടെ സിനിമകള്‍ വേണം ചലച്ചിത്ര പ്രവര്‍ത്തകര്‍ കുട്ടികളുടെ സിനിമയെക്കുറിച്ച് കൂടി ചിന്തിക്കണമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍പേഴ്‌സണ്‍ പ്രകാശ് രാജ്. ഇക്കുറി കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അവാര്‍ഡില്ല. ഈ സമൂഹം മുതിര്‍ന്നവരുടേത് മാത്രമല്ല, കുട്ടികളുടേത് കൂടിയാണ്.…

    Read More »
  • സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം: മമ്മൂട്ടിയും ഷംല ഹംസയും മികച്ച നടനും നടിയും ; മഞ്ഞുമ്മല്‍ ബോയ്‌സ്് പുരസ്‌ക്കാരം വാരിക്കൂട്ടി ; അസിഫ് അലിക്കും ടൊവീനോയ്ക്കും പ്രത്യേക പരാമര്‍ശം

    തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. ഭ്രമയുഗം സിനിമയ്ക്കായിരുന്നു മമ്മൂട്ടിയ്ക്ക് പുരസ്‌ക്കാരം കിട്ടിയത്. ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലാണ് പുരസ്‌ക്കാരം വന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ലെവല്‍ക്രോസ്, കിഷ്‌കിന്ദാകാണ്ഡം എന്ന സിനിമയിലെ പ്രകടനത്തിന് ആസിഫ് അലിയും എആര്‍എമ്മിലെ പ്രകടനത്തിന് ടൊവീനോയും പ്രത്യേകജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മഞ്ഞുമ്മല്‍ ബോയ്‌സ് പുരസ്‌ക്കാരം വാരിക്കൂട്ടി. മികച്ച സിനിമ, മികച്ച സംവിധായകന്‍, കലാസംവിധായകന്‍, ഗാനരചയിതാവ് തുടങ്ങി അനേകം പുരസ്‌ക്കാരങ്ങളാണ് വാരിക്കൂട്ടിയത്. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന്‍ ഗാനരചയിതാവായി മാറി. മികച്ച സംഗീതസംവിധായകനുള്ള പുരസ്‌ക്കാരം സുഷീന്‍ ശ്യാം നേടി. വന്‍ വിജയം നേടിയ പ്രേമലുവാണ് ജനപ്രിയചിത്രം. ഗായകന്‍ എആര്‍എമ്മിലെ പാട്ടിന് ജയശങ്കര്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു. നടി സേബാടോമിയാണ് മികച്ച ഗായിക. സൗബീന്‍ നിര്‍മ്മിച്ച മഞ്ഞുമ്മല്‍ബോയ്‌സ് സംവിധാനം…

    Read More »
  • മമ്മൂട്ടി മികച്ച നടന്‍ ; ഷംല ഹംസ മികച്ച നടി ; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്

      തൃശൂര്‍: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമാണ് മമ്മൂട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫെമിനിച്ചി ഫാത്തിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി സജി ചെറിയാനാണ് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മറ്റു പുരസ്‌കാരജേതാക്കള്‍       മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സി.എസ്.മീനാക്ഷി) മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി) പ്രത്യേക ജൂറി പുരസ്‌കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ) മികച്ച വിഷ്വല്‍ എഫക്ട്‌സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം) നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ ജനപ്രീതി ചിത്രം- പ്രേമലു നൃത്ത സംവിധാനം- സുമേഷ് സുന്ദര്‍(ബൊഗൈന്‍വില്ല) ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്) ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-…

    Read More »
Back to top button
error: