Movie

‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

     മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ്  സംവിധാനം ചെയ്യുന്ന ചിത്രമായ ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു.

ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുന്നു.

കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.
ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന,ഗാനങ്ങൾ- ടൈറ്റസ് ആറ്റിങ്ങൽ,
സംഗീതം – അഫ്സൽ യൂസഫ്, കെ..ജെ ആൻ്റണി, ടി.എസ് ജയരാജ്
ആലാപനം – യേശുദാസ്, ശ്രേയാ ഘോഷൽ, നജീബ് അർഷാദ്. ശ്വേതാ മോഹൻ,
ഛായാഗ്രഹണം- ബി.ടി.മണി.
എഡിറ്റിംഗ്- എൽ. ഭൂമിനാഥൻ. കലാസംവിധാനം – സുനിൽ ശ്രീധരൻ.
ലൈൻ പ്രൊഡ്യൂസർ -എ.കബീർ.
പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.
വർക്കലയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ഡിസംബർ മധ്യത്തിൽ  തീയേറ്ററിലെത്തുന്നു.
കൃപാ ഫിലിംസ് സൊല്യഷൻസ് കെ. മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

വാഴൂർ ജോസ്

Back to top button
error: