Movie
-
ബോളിവുഡ് താരങ്ങൾ മുഖ്യ വേഷങ്ങളിലെത്തുന്ന ‘പ്യാർ ‘ തീയേറ്ററുകളിലേയ്ക്കെത്താൻ ഒരുങ്ങുന്നു; ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു
കൊച്ചി: ബോളിവുഡ് നടിമാരായ കേതകി നാരായണൻ, അമിക ഷൈലു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “പ്യാർ” എന്ന മലയാള ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം എറണാകുളം ഹോട്ടൽ ലുമിനറയിൽ നടന്നു.പ്രശസ്ത സംവിധായകരായ ജോസ് തോമസ്, മെക്കാർട്ടിൻ, ജി മാർത്താണ്ഡൻ, നടി കേതകി നാരായൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈഡ് സ്ക്രീൻ മീഡിയയുടെ ബാനറിൽ മനോജ് ഗോവിന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ”പ്യാർ”എന്ന സിനിമ ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇംഗ്ലീഷിൽ “WHY KNOT” എന്ന പേരിലും മലയാളത്തിൽ “പ്യാർ” എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നത്. റിനിൽ ഗൗതം സംഗീത സംവിധാനം നിർവഹിച്ച ഏഴു ഗാനങ്ങളാണിതിലുള്ളത്. കെ എസ് ചിത്ര,ചിത്ര അരുൺ,നജീം അർഷാദ്,രൂവിത് ഗോവിന്ദ്,പ്രവീൺ നീരജ്,ഗോകുൽ പ്രസാദ്,സുൽഫിക്ക്, പ്രിയ ബൈജു എന്നിവരാണ് ആലപനം. കൈതപ്രം ദാമോദരൻ നമ്പൂതിരി,മുരളി നീലാംബരി,ഡോക്ടർ ജോജി കുര്യാക്കോസ്, ദിവ്യവള്ളി സന്തോഷ്, സുൽഫിക് എൽ , ഫൈസൽ മർസുകി, നിതിൻ അഷ്ടമൂർത്തി എന്നിവരുടെതാണ് ഗാനരചന. ഹോളിവുഡ് നടി ഐറീന മിഹാൽ കോവിച്,…
Read More » -
നാനി – ശ്രീകാന്ത് ഒഡേല കൂട്ടുക്കെട്ടിലെ പുതു ചിത്രം ദ പാരഡൈസിലെ “ആയാ ഷേർ” ഗാനം പുറത്ത്
കൊച്ചി: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷെയർ” പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം പുറത്തിറക്കിയത്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് “ആയാ ഷെയർ” ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിടെഡ്ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. ഒരു ചേരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, നിരവധി നർത്തകരും ജൂനിയർ ആർട്ടിസ്റ്റുകളും അണിനിരന്ന ഗാനമാണ് “ആയാ ഷെയർ”. അനിരുദ്ധിൻ്റെ സംഗീതത്തോടൊപ്പം നാനിയുടെ നൃത്ത ചുവടുകളുമാണ് ഈ പാട്ട് രംഗത്തിൻ്റെ ഹൈലൈറ്റ്. ജദൽ എന്ന് പേരുള്ള മാസ്സ് കഥാപാത്രമായാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. അടുത്തിടെയാണ് “ആയാ ഷെയർ” ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയത്. വിജയ് ചിത്രം ജനനായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന്…
Read More » -
ശരത്കുമാർ നായകനാകുന്ന ‘ആഴി’; ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്…
മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മാധവ് രാമദാസൻ, തമിഴിൽ ശരത്കുമാറിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആഴിയുടെ പോസ്റ്റർ റിലീസ് ആയി. ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മാധവ് രാമദാസിൻ്റെ ആദ്യ തമിഴ് ചിത്രമാണ് ആഴി. 888 പ്രൊഡക്ഷൻസിൻ്റെയും സെല്ലുലോയ്ഡ് ക്രിയേഷൻസിൻ്റെയും ബാനറിൽ സജിത് കൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിനെ കൂടാതെ ദേവിക സതീഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, താമരൈ സെൽവി, വൈയാപുരി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് ആഴിയിലെ മറ്റ് അഭിനേതാക്കൾ. ഉത്രാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ഹരിഉത്ര തമിഴ്‌നാട്ടിലും ഗുഡ് സെലക്ഷൻ കേരളത്തിലും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനറായി സേവനമനുഷ്ഠിക്കുന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. ഛായാഗ്രാഹണം: ആനന്ദ് എൻ നായർ, ഗാനരചന: നവീൻ കണ്ണൻ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: കെ ശ്രീനിവാസ്, കലാസംവിധായകൻ: പ്രദീപ്…
Read More » -
പ്രേക്ഷക മനസ്സുകളിൽ കൗതുകമുണർത്തി കൃഷാന്ദ് ചിത്രം ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ് ‘ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റ ആഗോള റിലീസ് ഫെബ്രുവരി 27 ന്
കൃശാന്ദ് ഒരുക്കിയ പുതിയ ചിത്രം ‘മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസി’ൻ്റെ ട്രെയ്‌ലർ പുറത്തുവന്നു. ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിൻ്റെ മുഴുവൻ ടൈറ്റിൽ. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. ‘സൈബർപങ്ക് കോമഡി’ എന്ന വിശേഷമാണ് അണിയറ പ്രവർത്തകർ ചിത്രത്തിന് നൽകിയത്. 2046 ലെ കൊച്ചി നഗരത്തിൻ്റെ (നിയോ കൊച്ചി) പശ് ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ ഒരുക്കിയ ശൈലിയും, ചിത്രം അതിൻ്റെ ദൃശ്യത്തിലും അവതരണ ശൈലിയിലും പുലർത്തുന്ന പുതുമയും വ്യത്യസ്തതയുമാണ് കാണിച്ചു തരുന്നത്. ഗാനങ്ങൾക്കും ടീസറുകൾക്കുമൊപ്പം ഇപ്പോൾ വന്നിരിക്കുന്ന ട്രെയ്‌ലറും ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷയും കൗതുകവും പ്രതീക്ഷയും പ്രേക്ഷക മനസ്സുകളും വർദ്ധിപ്പിക്കുന്നുണ്ട്.…
Read More » -
‘മയൂഖം’ മുതൽ ‘ആരം’ വരെ! സിനിമയിലെത്തിയതിന്‍റെ 20 വർഷങ്ങൾ ‘ആരം’ സിനിമയുടെ ലൊക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് സൈജു കുറുപ്പ്
മയൂഖം’ എന്ന സിനിമയിലൂടെ തുടങ്ങി നായകനായും വില്ലനായും സ്വഭാവ നടനായുമൊക്കെ ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സൈജു കുറുപ്പ് സിനിമയിലെത്തിയിട്ട് 20 വർഷങ്ങൾ. ഇതിനകം മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമയിലെത്തിയതിന്‍റെ 20 വർഷങ്ങൾ ‘ആരം’ സിനിമയുടെ ലൊക്കേഷനിൽ സഹപ്രവർത്തകർക്കൊപ്പം മധുരം പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു. സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന ‘ആരം’ സിനിമയുടെ അണിയറപ്രവർത്തകരാണ് അദ്ദേഹത്തിന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം സഹതാരങ്ങളോടൊപ്പം അഭിനയകലയുടെ രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്ന സന്തോഷം പങ്കുവെച്ചു. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ‘ആരം’ ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനം നിർവ്വഹിക്കുന്നത്. സൈജു കുറുപ്പിന് പുറമെ സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി, ഉണ്ണി ലാൽ…
Read More » -
കാട്ടാളൻ ഫുൾ പായ്ക്കപ്പ്.
ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നു. വ്യത്യസ്ഥലൊക്കേഷനുകളിലായി നൂറ്റിനാൽപ്പതു ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരി ക്കുന്നത്. തായ്ലാൻ്റിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം പിന്നിട് ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ. എന്നിവിടങ്ങളിലാ യാണ് ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്. ചെന്നൈയിലെ ലൊക്കഷനിലാണ് ഫുൾ പായ്ക്കപ്പ് ആയത്. അഭിനേതാക്കൾ ക്കൊപ്പം മൃഗങ്ങൾക്കും, ഏറെ പ്രാധാന്യമുള്ള ഈ ചിത്രം കാടിനോടും മൃഗങ്ങളോടും സാഹസ്സികമായി പോരാടുന്ന ഒരു യുവാവിൻ്റെ കഥയാണ് അവതരിപ്പിക്കുന്നത്. ആൻ്റണി വർഗീസ്റ്റാണ് ഈ ചിത്രത്തിലെ നായകൻ. ഇതിലെ ആൻ്റെണി എന്ന കഥാപാത്രം ആൻ്റെണി പെപ്പെയെ മുൻനിരയിലേക്കു നയിക്കുവാൻ ഏറെ സഹായകരമാക്കുന്നു. സമീപകാല മലയാള മ്പിനിമയിൽ ഏറ്റവും മികച്ച ആക് ഷനുകളും, വയലൻസുമുള്ള ചിത്രം കൂടിയായിരിക്കും കാട്ടാളൻ. മുടക്കുമുതലിലും ഇപ്പോൾ നിർമ്മാണത്തിലരി ക്കുന്ന ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തു തന്നെ നിൽക്കുന്ന ചിത്രമാണിത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ,…
Read More » -
ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ ഓട്ടംതുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർഎത്തി.
ഒരു മാർത്താണ്ഡൻ ചിത്രം എന്നപ്രഖ്യാപനത്തോടെ ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഈ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടെ ഗറ്റപ്പിലാണ് എത്തിയത്. സെക്കൻ്റ് ലുക്ക് പോസ്റ്ററിലും ഇതേ രീതി തന്നെയാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടെ വ്യത്യസ്ഥമായ ശറ്റപ്പിലാണ് സെക്കൻ്റ് ലുക്ക് പോസ്റ്ററും എത്തിയിരിക്കുന്നത്. അഭിനേതാക്കൾ ക്കെല്ലാം തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ സമീപനം ഏറെ ശ്ളാഘനീയമാണ്. ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ചിരിയും ചിന്തയും നൽകിയാണ് മാർത്താണ്ഡൻ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത് ഒരു കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്ന തെങ്കിലും അത് ആ നാടിൻ്റെ തന്നെ മൊത്തം പ്രശ്നമായി മാരുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേ. കതയും.’ പ്രദർശനശാലകളിൽ കൂട്ടച്ചിരിക്കുള്ള വകയുമായിട്ടാണ് ചിത്രമെത്തുന്നതെങ്കിലുംഅതിനിടയിലൂടെ ഗൗരവമുള്ള ഒരു വിഷയവും ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ഈ ചിത്രം. ജി.കെ.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാ ട്ടാണ്…
Read More » -
പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി . ജോർജുകുട്ടിയുടെ പുതിയ ലുക്ക് ദൃശ്യം – 3 ക്ക് പുതിയ പോസ്റ്റർ എത്തി
ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ.’ കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്. മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 യുടെ പുറത്തുവിട്ട പുതിയ പോസ്റ്റർ” ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. ദൃശ്യംസീരിസ്സുകളിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകൻ്റെ കൂടപ്പിറപ്പുകളേപ്പോലെയായിരിക്കുന്നു. സ്വന്തം കുടുംബത്തിൻ്റെ രക്ഷക്കായി ഏതറ്റവും വരെ പോകാനിറങ്ങിത്തിരിക്കുന്ന ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. എത്ര പ്രതിസന്ധികളുണ്ടാ യാലും, കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ചു തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ…ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതും ഈ ഉറച്ചു തീരുമാനമാണ്. ദൃശ്യത്തിൽ നിന്നും ദൃശ്യം – 3 യിൽ എത്തുമ്പോൾ അതു വരെയുണ്ടാകുന്ന കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ്…
Read More » -
സീ മ്യൂസിക് കമ്പനി, കെവിഎൻ പ്രൊഡക്ഷൻസ്, യഷ് എന്നിവർ ടോക്സിക്കിനായി ഒന്നിക്കുന്നു; സിനിമയുടെ സംഗീത അവകാശത്തിനായി 2026-ലെ വമ്പൻ കരാർ
യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ ചിത്രത്തെക്കുറിച്ചുള്ള ആവേശം ഓരോ അപ്ഡേറ്റിനൊപ്പവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ സംഗീത അവകാശത്തിനായി സീ മ്യൂസിക് കമ്പനിയുമായി ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു. അടുത്ത കാലത്ത് സീ മ്യൂസിക് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിക്കൊണ്ട് സീ മ്യൂസിക് കമ്പനി ഈ വമ്പൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുന്നു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ടോക്‌സിക്കും സീ മ്യൂസിക്കും തമ്മിലുള്ള സഹകരണം, സിനിമയുടെ പാൻ-ഇന്ത്യൻ, ആഗോള റിലീസ് തന്ത്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിങ്ങനെ പ്രശസ്തരായ സംഗീതസംവിധായകർ ഒത്തുചേരുന്ന ഒരു ബഹുസ്വര സംഗീത വിരുന്നാണ് ചിത്രത്തിലുള്ളത്. വിശാൽ മിശ്ര നാല് ഗാനങ്ങൾ ഒരുക്കുമ്പോൾ, തനിഷ്ക് ബാഗ്ചി, അർസ്‌ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്ന് ഒരു ഗാനം ഒരുക്കുന്നു. രവി ബസ്രൂർ ഒരു ഗാനത്തിനൊപ്പം…
Read More » -
പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്ര കേസ്: കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സംവിധായകനും സിപിഎം മുന്‍ എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്. ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽവെച്ച് കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസിലാണ് നടപടി. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഐഎഫ്എഫ്കെയിൽ മലയാള സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാനായിരുന്നു ഇടത് സഹയാത്രികനായ പി.ടി.കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് ജൂറി അംഗമായിരുന്ന സ്ത്രീയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു കേസന്വേഷണം തുടങ്ങിയത്. പക്ഷേ കേസിൽ പിടി കുഞ്ഞുമുഹമ്മദിന് കോടതി…
Read More »