LIFE

  • ഏതാണ് അമേരിക്ക ഉപയോഗിച്ച രഹസ്യായുധം എന്നറിയാതെ ലോകം : കാണാമറയത്തിരുന്ന് കാണാത്ത ആയുധം കൊണ്ട് ശത്രുവിനെ തകര്‍ക്കുന്ന പുതിയ യുദ്ധമുറ : വെനസ്വേലയിലെ സൈനികര്‍ അമേരിക്കന്‍ സൈന്യം എത്തുംമുമ്പേ വീണത് എങ്ങനെ?

      വാഷിംഗ്ടൺ : ശത്രു രാജ്യത്തേക്ക് പട നയിച്ച് എത്തണമെന്നില്ല. കാലാളും കുതിരയും തേരും രഥവും ഗജനിരയും പടലങ്ങളിലേക്ക് എത്തണമെന്നില്ല. അല്ലാതെ തന്നെ ശത്രുവിനെ വീഴ്ത്താമെന്ന് അമേരിക്ക കാണിച്ചു കൊടുത്തിരിക്കുന്നു. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ യുദ്ധ ആക്രമണമുറകളിലൂടെ അമേരിക്ക തങ്ങളുടെ ആക്രമണങ്ങളുടെ യുദ്ധ ജാതകം മാറ്റി എഴുതുകയാണ്. വെനസ്വേലയിലെ സൈനികർ അമേരിക്കൻ സൈന്യം എത് മുന്‍പേ വീണത് അജ്ഞാത ആയുധപ്രയോഗത്താലാണെന്ന സംശയം ഏറെക്കുറെ ഉറപ്പിക്കുമ്പോൾ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയ യുദ്ധ തന്ത്രമാണ് അമേരിക്ക വെനസ്വേലയിലെ സൈനികർക്ക്‌ നേരെ പ്രയോഗിച്ചതെന്ന സംശയവും ബലപ്പെടുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മറ്റും ആയുധങ്ങൾ വിക്ഷേപിച്ച് ശത്രു രാജ്യത്തെ ആക്രമിക്കുന്ന രീതിയിൽ നിന്നും മാറി സൈനികർക്ക് നേരെ അകലെയിരുന്ന് അറ്റാക്ക് നടത്തുന്ന പുതിയ യുദ്ധ രീതിയാണ് അമേരിക്ക അവലംബിച്ചിട്ടുള്ളത്. ഒരു മിസൈലിൽ ഒരു രാജ്യത്തിന്റെ നല്ലൊരു ഭാഗം തകർക്കാൻ കഴിയുന്നതിനേക്കാൾ ആഘാതം ആ രാജ്യത്തെ സൈനികരെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിലൂടെ കിട്ടുമെന്നതിനാൽ സൈനികരെ ഇല്ലായ്മ ചെയ്യുന്ന…

    Read More »
  • ‘ഒന്നല്ല, ഒരായിരം ചാവേറുകള്‍ തയാര്‍’; മസൂദ് അസ്ഹറിന്റെ ഓഡിയോ പുറത്ത്; ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദം; ചാവേര്‍ ആക്രമണത്തിന് മുന്നറിയിപ്പെന്ന് വിലയിരുത്തല്‍

    ന്യൂഡല്‍ഹി: ഏത് നിമിഷവും ആക്രമണം നടത്താന്‍ നിരവധി ചാവേറുകള്‍ തയ്യാറാണെന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ ഓഡിയോ സന്ദേശം പുറത്ത്. ആയിരത്തിലധികം ചാവേര്‍ ബോംബര്‍മാര്‍ തയ്യാറാണെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും പുറത്തുവന്ന റെക്കോര്‍ഡിങില്‍ മസൂദ് അസ്ഹര്‍ പറയുന്നു. തന്റെ സംഘത്തിലെ പോരാളികളുടെ എണ്ണം പരസ്യമാക്കിയാല്‍ ലോകം തന്നെ ഞെട്ടുമെന്ന സൂചനയും ഓഡിയോയിലുണ്ട്. ‘ഈ ചാവേറുകള്‍ ഒന്നല്ല, നൂറല്ല, ആയിരമല്ല… എത്രയുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അത് നാളെ ലോക മാധ്യമങ്ങളില്‍ സ്‌ഫോടനം സൃഷ്ടിക്കും. ആക്രമണങ്ങള്‍ നടത്താനും അവരുടെ ലക്ഷ്യത്തിന് വേണ്ടി ‘രക്തസാക്ഷിത്വം’ വരിക്കാനും അവര്‍ തയ്യാറാണ്’, പുറത്തുവന്ന ഓഡിയോയില്‍ മസൂദ് പറയുന്നതായി കേള്‍ക്കാം. അതേസമയം, ഓഡിയോ റെക്കോര്‍ഡിങിന്റെ തീയതിയോ ആധികാരികതയോ ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. വര്‍ഷങ്ങളായി ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിവരികയാണ് മസൂദ് അസ്ഹര്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം എന്നിവയുള്‍പ്പെടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍ കൂടിയാണിയാള്‍.…

    Read More »
  • ‘രാഹുലിന് വടകരയില്‍ ഫ്‌ളാറ്റ് ഉള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോ? ഷാഫിയോട് ചോദിച്ച് പറഞ്ഞാലും മതി’; യുവതിയുടെ പരാതിയിലെ വാചകത്തില്‍ കയറിപ്പിടിച്ച് പി. സരിന്‍; ‘ലൈംഗിക കുറ്റവാളി കിടക്ക് അകത്ത്’ എന്ന് കാര്‍ഡ്

    തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരിഹാസവുമായി സിപിഎം നേതാവ് പി. സരിന്‍. അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത് എന്ന യുഡിഎഫ് പ്രചാരണ കാര്‍ഡ് മാറ്റി നന്ദി കേരളം ടീം യുഡിഎഫ് ‘ലൈംഗിക കുറ്റവാളി കിടക്ക് അകത്ത്’ എന്ന പോസ്റ്ററുമായിട്ടാണ് സരിന്‍ എത്തിയത്. ഷാഫി പറമ്പില്‍ എംപിയെയും ഉന്നംവെച്ച് പി. സരിന്‍ രംഗത്തെത്തി. രാഹുലിനെതിരായ പരാതിയില്‍ യുവതി വടകരയിലെ ഒരു ഫ്ളാറ്റിനെ കുറിച്ച് പറയുന്നുണ്ട്. വടകരയില്‍ ഫ്ളാറ്റ് ഉണ്ടെന്നും അവിടേയ്ക്ക് ചെല്ലാനും രാഹുല്‍ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. രാഹുലിന് വടകരയില്‍ ഫ്ളാറ്റുള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോ എന്ന് സരിന്‍ ചോദിക്കുന്നു. സ്ഥലം എംപിയായ ഷാഫി പറമ്പിലിനോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാല്‍ മതി. കൃത്യമായ മറുപടിയില്ലെങ്കില്‍ പിന്നെ ചോദിക്കാന്‍ വരുന്നത് കേരള പൊലീസായിരിക്കുമെന്നും സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാ പീഡനക്കേസില്‍ സാമ്പത്തിക ചൂഷണത്തിന് കൂടുതല്‍ തെളിവുകളും പുറത്തുവന്നു. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങളാണു പുറത്തെത്തിയത്. ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട…

    Read More »
  • മൂന്നാം കേസില്‍ നിര്‍ണായകമായത് കരഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് അയച്ച ശബ്ദ സന്ദേശം; പഴുതുകളടച്ച് അതീവ രഹസ്യമായി നീക്കം; പരാതിക്കാരിയോട് വീഡിയോ കോളില്‍ സംസാരിച്ച് എസ്.പി. പൂങ്കുഴലി

    പാലക്കാട്: മൂന്നാം കേസില്‍ രാഹുലിനെ അഴിക്കുളളിലാക്കിയതില്‍ നിര്‍ണായകമായത് അതിജീവിത മുഖ്യമന്ത്രിക്ക് അയച്ച ശബ്ദ സന്ദേശം. തന്റെ പരാതിയില്‍ രാഹുലിനെതിരായ നടപടി വൈകുന്നതിലുളള ആശങ്ക പങ്കുവച്ച ശബ്ദ സന്ദേശത്തിലുടനീളം അതിജീവിത കരയുകയായിരുന്നു. ഉടന്‍ നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശിച്ചതോടെ, പഴുതുകളെല്ലാം അടച്ച് അതീവ രഹസ്യവും ചടുലവുമായി രാഹുലിനെ കസ്റ്റഡിലെടുക്കുകായിരുന്നു അന്വേഷണ സംഘം. ഒന്നും രണ്ടും കേസുകളില്‍ രാഹുലിനെ ജയിലിലാക്കാനാകുമെന്നായിരുന്നു പൊലീസിന്റെ വിശ്വാസം. പക്ഷെ രാഹുലിന്റെ ഒളിവും കോടതിയുടെ ഇടപെടലും കണക്ക് കൂട്ടലെല്ലാം തെറ്റിച്ചു. ജാമ്യം നേടി തിരിച്ചെത്തി ചിരിച്ചുകൊണ്ട് ചായ കുടിച്ചപ്പോള്‍ രാഹുല്‍ ജയിച്ചു, ആഭ്യന്തരവകുപ്പ് തോറ്റു. മറ്റൊരു അവസരം കാത്തിരുന്ന പൊലീസിന്റെ മുമ്പിലേക്കാണ് ജനുവരി 5ന് മൂന്നാം പരാതിയെത്തുന്നത്. ഡി.ജി.പിക്ക് ഇമെയിലായി ലഭിച്ച പരാതിയില്‍ ആ നിമിഷം മുതല്‍ അതീവരഹസ്യ നീക്കത്തിന് തുടക്കമായി. പരാതിക്കാരിയെ ആദ്യം ഫോണിലും പിന്നീട് വീഡിയോ കോളിലും ബന്ധപ്പെട്ട എസ് പി പൂങ്കുഴലി വിവരങ്ങള്‍ ശേഖരിച്ചു. രാഹുലുമായുള്ള ചാറ്റുകള്‍, സാമ്പത്തിക ഇടപാടിന്റെ തെളിവുകള്‍ തുടങ്ങിയവ പരാതിക്കാരി കൈമാറി. പരാതിയില്‍…

    Read More »
  • ഏതു കേസാ? ചോദ്യവുമായി രാഹുല്‍, പറയാമെന്ന് പോലീസ്; തൊട്ടു പിന്നാലെ ഫോണ്‍ കസ്റ്റഡിയില്‍; രാഹുലിനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്‌

    രാഹുൽ  മാങ്കൂട്ടത്തിൽ എംഎൽഎയെ സ്വകാര്യ ഹോട്ടലിൽ‌നിന്ന് അർധരാത്രി അറസ്റ്റു ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. 2002  എന്ന നമ്പറുള്ള മുറിയുടെ വാതിലിൽ പൊലീസ് മുട്ടുന്നതു മുതൽ രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നതു വരെയാണ് ദൃശ്യത്തിലുള്ളത്. വനിതാ പൊലീസും സംഘത്തിലുണ്ട്. ഏതാനും നിമിഷം കഴിഞ്ഞ് രാഹുൽ കതകു തുറന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയാണെന്ന് പൊലീസ് അറിയിക്കുമ്പോൾ ഏത് കേസാണെന്ന് രാഹുൽ ചോദിക്കുന്നുണ്ട്. പറയാം എന്നാണ് പൊലീസിന്റെ മറുപടി. എതിർപ്പുകളില്ലാതെ രാഹുൽ പൊലീസിന്റെ നിർദേശങ്ങൾ അനുസരിച്ചു. വസ്ത്രങ്ങൾ ഉണ്ടെങ്കിൽ എടുക്കാൻ പൊലീസ് നിർദേശിച്ചു. രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതിയിലായിരുന്നു അറസ്റ്റ്. രാഹുലിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും. അതിനിടെ, പാലക്കാട് ഫ്ലാറ്റ് വാങ്ങിക്കാൻ പരാതിക്കാരിയോട് രാഹുൽ ആവശ്യപ്പെടുന്ന ചാറ്റുകൾ പുറത്തുവന്നു. ഒരുമിച്ച് താമസിക്കാൻ ഫ്ലാറ്റ് വാങ്ങാനാണ് രാഹുൽ യുവതിയോട് ആവശ്യപ്പെട്ടത്. രാഹുലിന്റെ കയ്യില്‍ കാശില്ലെന്നും പറഞ്ഞു. ഒരുമിച്ച് താമസിച്ചാൽ എല്ലാവരും അറിയില്ലേ എന്നു ചോദിച്ചപ്പോൾ അതിനെന്താ ഒരുമിച്ച് ജീവിക്കേണ്ടവരല്ലേ എന്നായിരുന്നു…

    Read More »
  • ഒന്നാണെങ്കില്‍ അബദ്ധം; തുടരെത്തുടരെ ഉണ്ടായാല്‍ മാനസിക വൈകൃതവും അഹങ്കാരവും; രാഹുലിനെതിരേ സജന; ‘ഇരകള്‍ പോരാടുന്നത് കോണ്‍ഗ്രസ് നേതാവിനോട് അല്ല, സംരക്ഷണം നല്‍കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ ലക്ഷ്യങ്ങളും ഉണ്ടാകും’

    തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയേക്ക് മാനസിക വൈകൃതമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന്‍. അധികാരവും സംരക്ഷണവും ഉറപ്പുള്ളതിന്റെ അഹങ്കാരത്തിലാണ് രാഹുല്‍ ചെയ്തുകൂട്ടിയതെല്ലാമെന്നും ഇരകള്‍ പോരാടണമെന്നും സജന ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഒന്നാണെങ്കില്‍ അബദ്ധം, രണ്ടാണെങ്കില്‍ കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരമാണെന്നുമാണ് സജന ഫേസ്ബുക്കില്‍ കുറിച്ചത്. ഇരകള്‍ പോരാടുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനോടല്ല. അവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണമില്ല. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാടില്‍ തന്നെയാണെന്നും സജന പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം അതീവ ഗൗരവമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുക എന്നത് ഉത്തരവാദിത്വം തന്നെയാണ്. അതുകൊണ്ടാണ് ഇന്നലെകളിലും ഇന്നും പ്രതികരിക്കുന്നത്. കൊടുംക്രൂരതയ്ക്ക് ഇതല്ലാതെ മറ്റെന്താണ് പറയേണ്ടത്. ഒന്നാണെങ്കില്‍ അത് അബദ്ധം, രണ്ടാണെങ്കില്‍ അത് കുറ്റം. തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരം. ചെന്നതുകൊണ്ടല്ലേ…

    Read More »
  • ‘ഒതേനന്‍ ചാടാത്ത മതിലുകളില്ല; പുറത്താക്കിയപ്പോള്‍ തന്നെ രാഹുല്‍ സ്ഥാനം രാജി വയ്ക്കണമായിരുന്നു’; പി.ജെ. കുര്യനെ പോലെയുള്ളവര്‍ക്കു മറുപടി ഇല്ലെന്നും മുരളീധരന്‍

    തിരുവനന്തപുരം: പുറത്താക്കിയപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍ എ സ്ഥാനം രാജിവയ്ക്കണമായിരുന്നെന്ന് കെ. മുരളീധരന്‍. പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ പാര്‍ട്ടി നടപടിയെടുത്തു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇനി ഉത്തരവാദിത്തമില്ല. പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെകേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു എന്ന് ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ല. അദ്ദേഹത്തിന് തെറ്റ് സംഭവിച്ചത് കൊണ്ടാണല്ലോ പുറത്താക്കിയതെന്നും കെ.മുരളീധരന്‍ പറഞ്ഞു. ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം സര്‍ക്കാരും പോലീസും എടുക്കട്ടെ. സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും നമ്മള്‍ സംരക്ഷിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്തത് ശരിയാണ് എന്ന് തുടര്‍ സംഭവങ്ങള്‍ തെളിയിക്കുന്നു. സിപിഎം ഇത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയാല്‍ ഞങ്ങള്‍ക്കായുധമാക്കാന്‍ ഒരുപാട് ഉണ്ട്. അവര്‍ അങ്ങനെയൊന്നു പറഞ്ഞു കിട്ടാന്‍ കാത്തിരിക്കുകയാണ്. വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെ ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ.മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയാല്‍ സംരക്ഷിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിനില്ലെന്നും. രാഹുല്‍ എന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പിജെ കുര്യനെ പോലെയുള്ളവരുടെ…

    Read More »
  • കടുത്ത നടപടിക്ക് ഒരുങ്ങി നിയമസഭ; രാഹുലിനെ അയോഗ്യനാക്കുന്നത് പരിഗണിക്കും; സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം; എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍

    തിരുവനന്തപുരം: മൂന്നാം ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. രാഹുലിനെ അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കും. അറസ്റ്റ് എതിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ പ്രതികരിച്ചു. മൂന്നാമത്തെ ബലാത്സംഗ കേസില്‍ ഇന്നലെ അര്‍ദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിക്കുകയായിരുന്നു. ക്രൂരമായ പീഡനവും ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്രെ അറസ്റ്റ്. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ദേഹത്ത് മുറിവേല്‍പ്പിക്കല്‍, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ചൂഷണം, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്…

    Read More »
  • കുഞ്ഞാറ്റാ… അമ്മയ്ക്കു നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടം; അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമിക്കണം; ദൈവത്തിനു നന്ദി: വൈകാരിക കുറിപ്പുമായി അതിജീവിത

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിനു പിന്നാലെ അതിവൈകാരികമായ രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട് അതിജീവിത. രാഹുലിനെതിരെ പീഡനാരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്. ഒപ്പം നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാര്‍ത്ഥനയോടെയുമാണ് കുറിപ്പ്. ‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും, വിധിയെഴുത്തുകൾക്കും, വഞ്ചനകൾക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില്‍ ചെയ്ത തെറ്റുകളും ലോകം കേള്‍ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും ബലമായി പറിച്ചെടുത്തു, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള്‍ ഞങ്ങളോട് ക്ഷമിക്കട്ടേ…’–യുവതി എഴുതുന്നു. ‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില്‍ നിന്നും ഭീതിയില്‍ നിന്നും മോചിതരായി, ഞങ്ങളെ സംരക്ഷിക്കാന്‍ പറ്റാത്ത ഈ ലോകത്തില്‍…

    Read More »
  • വിവാഹം കഴിക്കാമെന്ന വ്യാജേന പീഡനം; ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി; ചെരിപ്പു വാങ്ങാന്‍ 10,000; ആഡംബര വാച്ച് കൈക്കലാക്കി; ഗര്‍ഭിണിയെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ ബ്ലോക്ക് ചെയ്തു മുങ്ങി; ഭ്രൂണത്തിന്റെ ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ മൂന്നാമത്തെ പീഡന പരാതിയില്‍ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും അതിജീവിത മൊഴിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പലപ്പോഴായി രാഹുല്‍ പണം കൈക്കലാക്കി. ചെരുപ്പ് വാങ്ങാനെന്ന പേരില്‍ പതിനായിരം രൂപ യുവതിയില്‍നിന്നും വാങ്ങി. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായ സമയത്താണ് യുവതി രാഹുലുമായി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം…

    Read More »
Back to top button
error: