LIFE

  • നരകമായി മാറിയ ഗാസയില്‍നിന്ന് രക്ഷപ്പെടാന്‍ വിമാനത്തില്‍ സീറ്റൊന്നിന് നല്‍കിയത് 2 ലക്ഷം വീതം; പലസ്തീനികള്‍ സൗത്ത് ആഫ്രിക്കയിലേക്ക് കുടിയേറുന്നു; വെളിപ്പെടുത്തലുമായി വിമാനത്തിലുള്ള രണ്ടുപേര്‍; അല്‍-മജ്ദ് സംഘടനയെക്കുറിച്ചു ദുരൂഹതയേറുന്നു

    ന്യൂഡല്‍ഹി: ഹമാസ് തീവ്രവാദികള്‍ക്കും ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കുമിടയില്‍ നരകമായി മാറിയ ഗാസയില്‍നിന്ന് സൗത്ത് ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കു പലായനം ചെയ്യാന്‍ പലസ്തീനികള്‍ നല്‍കിയത് സീറ്റൊന്നിന് രണ്ടുലക്ഷം രൂപവരെയെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ ലാന്‍ഡ് ചെയ്ത വിമാനം തടഞ്ഞുവച്ചതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. പലസ്തീനികളെ രാജ്യത്തുനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണു നീക്കമെന്നായിരുന്നു സൗത്ത് ആഫ്രിക്ക ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇസ്രയേലിലെ വിമാനത്താവളത്തില്‍നിന്ന് സൗത്ത് ആഫ്രിക്കയിലെത്തിയ 153 പേരില്‍ രണ്ടു പലസ്തീനികള്‍ നല്‍കിയ അഭിമുഖത്തില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. വിമാനം നെയ്‌റോബിയിലാണ് തടഞ്ഞിട്ടത്. സംഭവത്തില്‍ സൗത്ത് ആഫ്രിക്കയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായി ഇസ്രയേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യമാണ് സൗത്ത് ആഫ്രിക്ക. പലസ്തീനില്‍ വംശഹത്യയാണെന്ന ആരോപണമടക്കം ഇവര്‍ രാജ്യാന്തര കോടതിയില്‍ ഉന്നയിച്ചിരുന്നു. പലസ്തീനികളെ അവരുടെ രാജ്യത്തുനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വിദേശകാര്യ മന്ത്രി റോണള്‍ഡ് ലാമോളയും ആരോപിച്ചിരുന്നു. എന്നാല്‍, ആര്‍ക്കെങ്കിലും ഗാസ മുനമ്പില്‍നിന്നു രക്ഷപ്പെടണമെന്ന് ആവശ്യപ്പെട്ടാല്‍…

    Read More »
  • ‘ചാവേര്‍ ആക്രമണമല്ല; അത് രക്തസാക്ഷിത്വം’; ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയുടെ ന്യായീകരണ വീഡിയോ പുറത്ത്; ‘നിശ്ചിത സമയത്ത്, നിശ്ചിത സ്ഥലത്ത് മരിക്കാന്‍ തീരുമാനിക്കുന്നത് രക്തസാക്ഷിത്വം’

    ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ 13 പേരുടെ ജീവനെടുത്ത ചാവേര്‍ ആക്രമണം നടത്തിയ ഡോക്ടര്‍ ഉമര്‍ നബി, ചാവേര്‍ ആക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വിഡിയോ പുറത്ത്. സ്വയം റെക്കോര്‍ഡ് ചെയ്ത വിഡിയോ രണ്ട് മാസം മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് എന്‍ഐഎ കരുതുന്നത്. ചാവേര്‍ സ്ഫോടനമെന്നത് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വാക്കാണെന്നാണ് ടെലഗ്രാമിലൂടെ ഉമര്‍ നബി പങ്കുവച്ച വിഡിയോയുടെ ഉള്ളടക്കം.   ഒരു നിശ്ചിത സമയത്ത്, ഒരു നിശ്ചിത സ്ഥലത്ത് മരിക്കാന്‍ ഒരാള്‍ തയാറെടുക്കുന്നത് രക്തസാക്ഷിത്വം വരിക്കലാണെന്നും ഉമര്‍ നബി വിശദീകരിക്കുന്നു. ‘ ഈ ചാവേര്‍ ബോംബാക്രമണം എന്ന ആശയം തന്നെ അങ്ങേയറ്റം തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ്. സത്യത്തില്‍ അത് രക്തസാക്ഷിത്വ ദൗത്യമാണ്. അങ്ങനെയാണ് ഇസ്​ലാമില്‍ അത് അര്‍ഥമാക്കുന്നത്. ഇന്നതിന് വിരുദ്ധമായ ഒട്ടേറെ വാദങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് വച്ച്, പ്രത്യേക സമയത്ത് തീര്‍ത്തും പ്രത്യേകമായ സാഹചര്യത്തില്‍ ഒരാള്‍ മരിക്കുമെന്ന് ഉറപ്പിക്കുകയും അങ്ങനെ ചെയ്യുന്നതുമാണത്’ എന്നാണ് വിഡിയോയില്‍ പറയുന്നത്. നല്ല ഒഴുക്കൊത്ത ഇംഗ്ലിഷിലാണ് ഉമര്‍ നബിയുടെ…

    Read More »
  • തുടര്‍ച്ചയായ തോല്‍വികള്‍; ഗില്ലിന്റെ ക്യാപ്റ്റന്‍സി തെറിച്ചേക്കും; കടുത്ത സമ്മര്‍ദം; സെപ്റ്റംബര്‍ മുതല്‍ വിശ്രമമില്ല; മൂന്നു ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന തീരുമാനത്തിന് എതിരേ മുതിര്‍ന്ന താരങ്ങളും

    ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്​ക്കെതി​രായ  ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ശുഭ്മന്‍ ഗില്ലിന്‍റെ ക്യാപ്റ്റന്‍ പദവി തെറിച്ചേക്കുമെന്ന് സൂചന. കടുത്ത സമ്മര്‍ദത്തിന് അടിപ്പെട്ടതാണ് ഗില്ലിന്‍റെ പരുക്കിലേക്ക് നയിച്ചതെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന തീരുമാനം നിലവിലെ സ്ഥിതിയില്‍ ഇന്ത്യന്‍ ടീമില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും മുന്‍താരങ്ങളടക്കമുള്ളവര്‍ വിലയിരുത്തുന്നു.   സെപ്റ്റംബര്‍ മുതലിങ്ങോട്ട് ശുഭ്മന്‍ ഗില്ലിന് വിശ്രമം ലഭിച്ചിട്ടേയില്ലെന്നതാണ് വസ്തുത. ദുബായില്‍ നടന്ന ഏഷ്യാക്കപ്പ് ടൂര്‍ണമെന്‍റിന് പിന്നാലെ ഗില്‍ വിന്‍ഡീസിനെതിരായ പരമ്പരയ്ക്കായി നാട്ടിലേക്ക് എത്തി. ഇതിന് പിന്നാലെ ഓസ്ട്രേലിയന്‍ പര്യടനം. അതും മൂന്ന് ഏകദിനങ്ങളും 5 ട്വന്‍റി20 മല്‍സരങ്ങളും ഉള്‍പ്പെട്ടത്. മറ്റ് താരങ്ങള്‍ക്കെല്ലാം മൂന്ന് ഫോര്‍മാറ്റുകള്‍ക്കിടയിലും വിശ്രമം ലഭിച്ചപ്പോള്‍ ഗില്ലിന് അതുണ്ടായില്ല. ഒടുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓപ്പണറാവേണ്ടി വന്നു. ഇത് വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നതെന്ന് ഗില്ലിന്‍റെ പ്രകടനത്തില്‍ നിന്ന് വ്യക്തമാണ്.   കഴുത്തുളുക്കിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റിനിടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 124 റണ്‍സെന്ന ദുര്‍ബലമായ റണ്‍ ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ വെറും 93…

    Read More »
  • തിരുവനന്തപുരം കോര്‍പറേഷനിലെ ‘താമര സ്വപ്‌ന’ത്തിന് തിരിച്ചടിയായി ഉള്‍പാര്‍ട്ടി പോരും ആത്മഹത്യകളും; ബിജെപിക്ക് കടുത്ത ആശങ്ക; തമ്മിലടിയും പാലംവലിക്കലും അടിയൊഴുക്കും ശക്തം; രാജീവ് ചന്ദ്രശേഖറിനെതിരേ നീക്കം; ഒറ്റ സീറ്റിലും വിജയിപ്പിക്കില്ലെന്നു ശപഥമെടുത്ത് മറുവിഭാഗം മുന്‍നിര നേതാക്കള്‍

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിയുമെന്നു സ്വപ്‌നം കണ്ട ബിജെപിക്കു തിരിച്ചടിയായി ഉള്‍പാര്‍ട്ടി പോര്. പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ സ്ഥാനാര്‍ഥി പട്ടിക മുതല്‍ നേതാക്കളുടെ ആത്മഹത്യവരെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. രാജീവ് വിരുദ്ധ വിഭാഗങ്ങളും സ്ഥാനാര്‍ഥികളുടെ പാലം വലിക്കുമെന്നാണു വിവരം. കഴിഞ്ഞ ദിവസം ബിജെപിയുടെ മുന്‍ സമുന്നത നേതാവ് പറഞ്ഞത് ബിജെപി ഒറ്റ സീറ്റില്‍ പോലും ജയിക്കില്ലെന്നാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്ന അവകാശവാദത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ബിജെപിക്ക് തലസ്ഥാനത്ത് അടിമുടി തിരിച്ചടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. രണ്ടു പ്രമുഖ നേതാക്കളുടെ ആത്മഹത്യ ബിജെപി തിരുവനന്തപുരം ജില്ല ഘടകത്തിനെ തകര്‍ത്തു കളഞ്ഞ സ്ഥിതിയാണ്. ആത്മഹത്യയുടെ കാരണം തേടുമ്പോള്‍ അവ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിനെതിരെ വരുന്നത് പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കാകുന്നില്ല. പാര്‍ട്ടിക്കുള്ളിലെ അദൃശ്യമായ ഗ്രൂപ്പു പോര് ബിജെപിയുടെ തിരുവനന്തപുരം താമരസ്വപ്നങ്ങളെ കരിച്ചു കളയുമെന്നാണ് വ്യക്തമാകുന്നത്. രണ്ടു മാസത്തിനിടയിലുണ്ടായ രണ്ട് ആത്മഹത്യകള്‍ വ്യക്തിപരമായ കാരണങ്ങളാലല്ല എന്നതു തന്നെയാണ് ബിജെപിയെ വെട്ടിലാക്കുന്നത്. തികച്ചും രാഷ്ട്രീയ –…

    Read More »
  • ട്രംപിന്റെ ഗാസ കരാറിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം; പ്രമേയം വീറ്റോ ചെയ്യാതെ റഷ്യയും ചൈനയും വിട്ടുനിന്നു; പിന്തുണച്ച് പലസ്തീന്‍ അതോറിട്ടിയും; കരാര്‍ തള്ളിക്കളയുന്നെന്ന് ഹമാസ്; നിരായുധീകരണവും അധികാരമൊഴിയലും സാധ്യമല്ലെന്നും വിശദീകരണം; കടുത്ത നടപടിയെന്ന് ട്രംപ്

    ഐക്യരാഷ്ട്രസഭ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അനുകൂലമായി വോട്ട് ചെയ്തു. അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ഈ പദ്ധതി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലൂടെ വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, പുനര്‍നിര്‍മ്മാണം, ഗാസയിലെ ഭരണം എന്നിവയ്ക്കായുള്ള സമഗ്രമായ ആദ്യ അന്താരാഷ്ട്ര രൂപരേഖയായ അമേരിക്കയുടെ 20 ഇന ചട്ടക്കൂടിന് അംഗീകാരം ലഭിച്ചു. യുകെ, ഫ്രാന്‍സ്, സൊമാലിയ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. കഴിഞ്ഞ മാസം, ഇസ്രായേലും ഹമാസും ഈ പദ്ധതിയുടെ ആദ്യ ഘട്ടവുമായി മുന്നോട്ട് പോയിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുകയും കരാറിന് അത്യന്താപേക്ഷിതമായി കണ്ട ബന്ദി മോചന കരാറിന് അംഗീകാരം നല്‍കുകയും ചെയ്തു. തിങ്കളാഴ്ചത്തെ വോട്ടോടെ, ഈ രൂപരേഖ നിര്‍ദ്ദേശത്തില്‍നിന്ന് അംഗീകൃത ഉത്തരവായി കരാര്‍ മാറും. ഇടക്കാല ഭരണകൂടത്തിനുള്ള സാധ്യതയും ഇതു വര്‍ധിപ്പിക്കുന്നു.   ട്രംപിന്റെ രൂപരേഖ ഉള്‍ക്കൊള്ളുകയും, പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കാനും…

    Read More »
  • യെസ് യുവര്‍ ഓണര്‍ സംവിധായകന്‍ കോടതിയിലേക്ക് ; യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വി.എം.വിനുവിന് വോട്ടില്ല ; പുതുക്കിയ പട്ടികയില്‍ വിനുവിന്റെ പേരില്ല ; കോഴിക്കോട് യുഡിഎഫിന് തിരിച്ചടി

      കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫിന് തിരിച്ചടി. കോര്‍പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി വിഎം വിനുവിന് വോട്ടില്ല. പുതുക്കിയ പട്ടികയിലാണ് സംവിധായകനായ വി എം വിനുവിന്റെ പേര് ഇല്ലാത്തത്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നതിന്റെ ഉദാഹരമാണിതെന്നും ലിസ്റ്റില്‍ നിന്ന് പേര് നീക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും കോണ്‍ഗ്രസ് നേത്യത്വം ആരോപിച്ചു. ഇതിനിടെ വി.എം.വിനു ഡിസിസിയില്‍ എത്തി. 45 വര്‍ഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും ഇതൊരു ജനാധിപത്യ രാജ്യമാണോ എന്നും വിനു ചോദിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. ഒരു വോട്ടും നഷ്ടപ്പെടുത്തരുത് എന്ന് പണ്ട് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അത് താന്‍ ഇതുവരെ കാത്തു സൂക്ഷിച്ചിട്ടുണ്ട്. മത്സരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഫോണ്‍ കോളുകള്‍ തനിക്ക് വന്നു. ഈ നഗരത്തിന്റെ സമഗ്രമായ മാറ്റമാണ് താന്‍ ആഗ്രഹിച്ചത്. ഇവിടെ നിയമമുണ്ട് കോടതി തന്നെ സംരക്ഷിക്കും. തന്റെ…

    Read More »
  • വധശിക്ഷ വിധിച്ചതിനെതിരെ ഷെയ്ഖ് ഹസീന; വിധി പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവും ; വിധി പുറപ്പെടുവിച്ചത് വ്യാജ ട്രൈബ്യൂണല്‍ ; വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകം ; നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയ്യാറെന്നും ഹസീന

      ന്യൂഡല്‍ഹി : തനിക്ക് വധശിക്ഷ നല്‍കിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ സ്വയം പ്രതിരോധിക്കാന്‍ ന്യായമായ അവസരം ലഭിച്ചില്ലെന്നും ഇഷ്ടമുള്ള അഭിഭാഷകരെവെച്ച് വാദിക്കാന്‍ പോലും സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. ലോകത്തിലെ ഒരു യഥാര്‍ഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ലെന്നും വിധി തള്ളിക്കളഞ്ഞുകൊണ്ട് ഹസീന പറഞ്ഞു. ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയും അധികാരം പിടിച്ചെടുത്തുവെന്നും അവര്‍ പറഞ്ഞു. യൂനിസിന്റെ ഭരണത്തിന്‍ കീഴില്‍ വിദ്യാര്‍ഥികള്‍, വസ്ത്രനിര്‍മ്മാണ തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തി. സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവെച്ച് കൊന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവര്‍ ആരോപിച്ചു. നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര…

    Read More »
  • പതിനെട്ടുകാരന്‍ കുത്തേറ്റു മരിച്ചു ; സംഭവം തിരുവനന്തപുരം നഗരത്തില്‍ ; കുത്തേറ്റത് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതയ്‌ക്കെത്തിയപ്പോള്‍ ; ഒരാള്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു. രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ തൈക്കാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി ചെങ്കല്‍ചൂള ( രാജാജി നഗര്‍) വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലന്‍. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാര്‍ഥികള്‍ സംഭവം നടക്കുമ്പോള്‍ പരിസരത്താണ് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • സ്ഥാനാര്‍ത്ഥികളും അണികളും ബിഎല്‍ഒമാരും സൂക്ഷിക്കുക ; വഴിനീളെ തെരുവുനായ്ക്കളുണ്ടേ ; അവറ്റകള്‍ക്കറിയില്ല തെരഞ്ഞെടുപ്പാണെന്ന് ; വീടുകളില്‍ കയറുമ്പോള്‍ പട്ടിയെ കെട്ടിയിട്ടിട്ടുണ്ടോ എന്ന് ചോദിക്കണേ

    തൃശൂര്‍: വോട്ടു ചോദിച്ചും വോട്ടര്‍പട്ടിക പുതുക്കാനുള്ള ജോലിക്കുമൊക്കെയായി സ്ഥാനാര്‍ത്ഥികളും അണികളും ബിഎല്‍ഒമാരും സൂക്ഷിക്കുക – വഴിനീളെ തെരുവുനായ്ക്കളുണ്ട്. ഏതു നിമിഷവും അവ പിന്നാലെയോടി ചാടിവീണ് കടിച്ചൂകീറാന്‍ അവ പാഞ്ഞെത്താം. സ്ഥാനാര്‍ത്ഥിക്കും അണികള്‍ക്കും ബിഎല്‍ഒമാര്‍ക്കും നേരെ തെരുവുനായയുടെ ആക്രമണം നടന്നിരുന്നു. തെരുവുനായ ശല്യം കേരളത്തിലെ സകല ജില്ലകളിലുമുള്ളതിനാല്‍ വോട്ടു തേടിയിറങ്ങുന്ന സംസ്ഥാനത്തെ സകലരും സൂക്ഷിക്കുന്നത് നന്നായിരിക്കും. തെരുവുനായയെ സൂക്ഷിക്കുന്നതോടൊപ്പം വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളേയും സൂക്ഷിക്കണം. നായയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് നോക്കിയും കണ്ടും വേണം വീട്ടിനകത്തു കയറാന്‍. നായയുണ്ടോ എന്ന് ചോദിച്ചറിഞ്ഞു മാത്രം അകത്തു കയറുക. അല്ലെങ്കില്‍ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിക്ക് സംഭവിച്ച പോലെ ഉണ്ടാകും. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ വോട്ടു ചേദിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് നായയുടെ കടിയേറ്റിരുന്നു. ഇടുക്കി ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനാണ് നായയുടെ കടിയേറ്റത്. രാവിലെ പ്രചാരണത്തിന് ഇറങ്ങിയ ജാന്‍സിയും കൂട്ടരും എത്തിയ ഒരു വീട്ടിലെ നായയെ കെട്ടിയിട്ടിരുന്നില്ല. ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ നായ ജാന്‍സിയെ…

    Read More »
  • മോഹിപ്പിക്കുന്ന പ്രകടനപത്രികയുമായി എല്‍ഡിഎഫ് ; 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ ; അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ; എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യം നടപ്പാക്കും ; തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കാനുള്ള സങ്കേതങ്ങള്‍

      തിരുവനന്തപുരം : കേരളത്തെ സുന്ദരമോഹന സംസ്ഥാനമാക്കി മാറ്റുമെന്ന് പറയുന്ന മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫിന്റെ പ്രകടനപത്രിക കേരളീയരിലേക്കെത്തി. കേരളത്തെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടാക്കി അക്ഷരാര്‍ഥത്തില്‍ മാറ്റുമെന്ന് വിളിച്ചോതുന്നതാണ് സര്‍വമേഖലകളേയും സ്പര്‍ശിച്ചുകൊണ്ടുള്ള പ്രകടനപത്രിക വാഗ്ദാനങ്ങള്‍. ദരിദ്രരില്ലാത്ത കേരളമെന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്നതാണ് എ.കെ.ജി സെന്ററില്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും ചേര്‍ന്ന് പ്രകാശനം ചെയ്ത ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഉറപ്പുകള്‍. എല്ലാവര്‍ക്കും ക്ഷേമവും വികസനവും ഉറപ്പുനല്‍കുമെന്ന് പ്രകടനപത്രികയില്‍ അടിവരയിട്ടു പറയുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും കേരളത്തില്‍ നടപ്പാക്കും. എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും കേരളത്തെ സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കുകയും ജനകീയ ഭക്ഷണ ശാലകള്‍ ആരംഭിക്കുകയും ചെയ്യുമെന്നും പ്രകടനപത്രികയിലുണ്ട്. 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുമെന്ന സുപ്രധാന പ്രഖ്യാപനവും നടത്തിട്ടുണ്ട്. കുടുംബ ശ്രീ വഴി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മൂന്ന്…

    Read More »
Back to top button
error: