LIFEMovie

‘ജവാനും മുല്ലപ്പൂവും’ ചിത്രീകരണം ആരംഭിക്കുന്നു

കൊച്ചി: രാഹുല്‍ മാധവ്, ശിവദ, ദൃശ്യം ഫെയിം സുമേഷ് ചന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ ചിത്രീകരണം നാളെ ആരംഭിക്കുന്നു. 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ സമീര്‍ സേട്ടും വിനോദ് ഉണ്ണിത്താനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്‌കൂള്‍ അധ്യാപികയുടെ കഥപറയുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സുരേഷ് കൃഷ്ണനാണ്.

ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു. നിര്‍മാതാവ് എന്‍.എം ബാദുഷ ക്ലാപ് അടിച്ച ചടങ്ങില്‍ ശ്രീനിജിന്‍ എം.എല്‍.എ സ്വിച്ചോണ്‍ നിര്‍വഹിച്ചു. ദേവി അജിത്ത്, ബാലാജി ശര്‍മ്മ, നന്ദു പൊതുവാള്‍, സാധിക മേനോന്‍, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാര്‍,കവിത രഘുനന്ദനന്‍, അമ്പിളി, ലത ദാസ്, മാസ്റ്റര്‍ തന്‍മയി മിഥുന്‍ മാധാവന്‍, സിനി എബ്രഹാം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഷ്യാല്‍ സതീഷാണ് ഛായാഗ്രഹണം.

മാളവിക കസ് ഉണ്ണിത്താന്‍ സഹനിര്‍മ്മാതാവും, സുഭാഷ് ചന്ദ്രന്‍ ലൈന്‍ പ്രൊഡ്യൂസറുമാണ്. സംഗീതം: 4 മ്യൂസിക്ക്, ഗാനങ്ങള്‍: ബി.കെ ഹരിനാരായണന്‍, സുരേഷ് കൃഷ്ണന്‍, എഡിറ്റര്‍: സനല്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, ആര്‍ട്ട്: അശോകന്‍ ചെറുവത്തൂര്‍, കോസ്റ്റ്യൂം: ആദിത്യ നാണു മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബാബുരാജ് ഹരിശ്രീ, പ്രൊഡക്ഷന്‍ മാനേജര്‍: ധനേഷ് കൃഷ്ണകുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കാക്കശ്ശേരി, ഡിസൈന്‍: ലൈനോജ് റെഡ്ഡിസൈന്‍, സ്റ്റില്‍സ്: ജിതിന്‍ മാത്യു, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

Back to top button
error: