LIFE
-
തനിക്കെതിരെ കളിച്ചവരെ ഭഭബ പറയിപ്പിക്കാനൊരുങ്ങി ദിലീപ്; ഇതുവരെ കണ്ട ദിലീപല്ല ഇനി; തനിക്കെതിരെയുണ്ടായ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെടും; നടിയെ ആക്രമിച്ച കേസില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ തീരുമാനം; കോടതി കുറ്റവിമുക്തനാക്കിയതുകൊണ്ട് ഇമേജ് വീണ്ടെടുക്കാനായില്ലെന്ന് വിലയിരുത്തല്‍; കുറ്റം ചെയ്തിട്ടില്ലെന്ന് ജനത്തിനെ ബോധ്യപ്പെടുത്താന്‍ പുതിയ പോരാട്ടത്തിന്
കൊച്ചി: കോടതിയും കേസും നിയമക്കുരുക്കുകളും ഒഴിവായതോടെ നടന്‍ ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ കളത്തിലിറങ്ങുന്നു. ആരൊക്കെയാണോ തന്നെ നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചത് അവരെക്കൊണ്ടെല്ലാം ഭഭബ പറയിപ്പിക്കാനാണ് ദിലീപിന്റെ തീരുമാനം. ഇതുവരെ കണ്ട ദിലീപായിരിക്കില്ല ഇനിയങ്ങോട്ടെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയുടെ പകുതിവരെ നിസഹായനായിരുന്ന ശേഷം ഇന്റര്‍വെല്‍ പഞ്ചോടെ തിരിച്ചെത്തുന്ന നായകന്റെ റോളിലാണ് ഇനി തങ്ങളുടെ ഇഷ്ടതാരവും ജനപ്രിയനായകനുമെന്ന് ആരാധകര്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുുകയാണ് ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. മഞ്്ജുവാര്യരാണ് ഗൂഢാലോചന സംശയം ആദ്യമായി ഉന്നയിച്ച് തന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചതെന്ന് കഴിഞ്ഞ ദിവസം ദിലീപ് തുറന്നടിച്ചിരുന്നു. തന്റെ കരിയര്‍ നശിപ്പിക്കാനും ജീവിതം തകര്‍ക്കാനുമുള്ള നീക്കമാണ് നടന്നതെന്നും…
Read More » -
പോളിംഗ് ബൂത്തുകളിലേക്ക് ആവേശത്തോടെ വോട്ടര്‍മാര്‍; പ്രമുഖരെത്തി വോട്ടു രേഖപ്പെടുത്തി; യുഡിഎഫിന് ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് സതീശന്‍; തിരുവനന്തപുരം തിലകമണിയുമെന്ന് സുരേഷ്‌ഗോപി; വോട്ടില്ലാതെ മമ്മൂട്ടി; പലയിടത്തും വോട്ടിംഗ് മെഷിന്‍ തകരാറില്‍
കൊച്ചി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ ആവേശകരമായ പോളിംഗ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ പോളിംഗ് നല്ല രീതിയില്‍ മുന്നേറുന്നുണ്ട്. രാവിലെ തന്നെ വോട്ടര്‍മാര്‍ ബൂത്തുകൡലെത്തിത്തുടങ്ങിയിരുന്നു. കാര്യമായ പ്രശ്‌നങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പതിവുപോലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ തകരാറുകള്‍ ഇത്തവണയും ചില ബൂത്തുകളിലുണ്ടായി. കൊല്ലം കോര്‍പറേഷന്‍ ഭരണിക്കാവ് ഡിവിഷന്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെതുടര്‍ന്ന് വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പത്തനംതിട്ട തിരുവല്ല നിരണം എരതോട് ബൂത്തില്‍ വോട്ടിംഗ് തുടങ്ങാനായില്ല. മെഷീന്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. വണ്ടിപ്പെരിയാര്‍ തങ്കമലയിലും യന്ത്രം തകരാറുണ്ടായി. പകരം യന്ത്രം എത്തിച്ചു. പത്തനംതിട്ട നഗരസഭ ടൗണ്‍ സ്‌ക്വയര്‍ വാര്‍ഡിലും യന്ത്ര തകരാറുണ്ടായി. മൂവാറ്റുപുഴ നഗരസഭയില്‍ വോട്ടിംഗ് മെഷീന്‍ തകരാറായി. പത്തനാപുരത്ത് ബ്ലോക്ക് ഡിവിഷന്റെ വോട്ടിങ് മെഷീന്‍ മാറിയതും വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിച്ചു. പട്ടാഴി പാണ്ടിത്തിട്ട ഗവ. എല്‍പിഎസിലെ ബൂത്തില്‍ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ…
Read More » -
വീണ്ടും രാഷ്ട്രീയ-സിനിമ പീഡനക്കേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള പീഡനപരാതിയില്‍ നടപടികളിലേക്ക് കടന്ന് പോലീസ്; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു; പരാതി നല്‍കിയത് വനിത ചലച്ചിത്ര പ്രവര്‍ത്തക; മുന്‍ എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത് ലൈംഗികഅതിക്രമത്തിന്; മാപ്പുപറയാന്‍ തയ്യാറാണെന്നും നിരപരാധിയാണെന്നും കുഞ്ഞുമുഹമ്മദ്
തിരുവനന്തപുരം: സിനിമ രാഷ്ട്രീയ മേഖലകളില്‍ വിവാദമാകാന്‍ വീണ്ടുമൊരു പീഡനക്കേസ്. മഗ്‌രിബ്, ഗര്‍ഷോം, പരദേശി, വീരപുത്രന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനും ഇടതുപക്ഷ സഹയാത്രികനും മുന്‍ എംഎല്‍എ കൂടിയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയാണ് വനിത ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയിലാണ് കേസ് . വനിതാ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് നടപടികളാരംഭിച്ചു. പരാതിക്കാരിയുടെ മൊഴി വിശദമായി എടുക്കാനാണ് തീരുമാനം. പരാതിയില്‍ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. പി.ടി കുഞ്ഞുമുഹമ്മദിന്റെയും മൊഴി രേഖപ്പെടുത്തും. മുന്‍ എംഎല്‍എ കൂടിയായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പു പറയാന്‍ തയ്യാറാണെന്നും തനിക്കെതിരെ മുന്‍പൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഡിസംബര്‍ 13ന് ആരംഭിക്കുന്ന…
Read More » -
പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്ഥാനാര്‍ത്ഥി മരിച്ചു; മൂവാറ്റുപുഴ പാമ്പാക്കുട പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
മൂവാറ്റുപുഴ; വാട്ടെടുപ്പ് ദിനത്തില്‍ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.എസ്.ബാബുവാണ് പോളിംഗ് ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മരണത്തിന് കീഴടങ്ങിയത്. ഇതെത്തുടര്‍ന്ന് ഈ വാര്‍ഡിലെ തെരഞ്ഞടുപ്പ് മാറ്റിവെച്ചു. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ് സിഎസ് ബാബു. ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ ഫ്രാന്‍സിസ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
Read More » -
ഇത് ഇന്‍ഡിഗോ അല്ല എന്ത് ഗോ എന്ന് യാത്രക്കാര്‍; പ്രതിസന്ധിക്കും പ്രതിഷേധങ്ങള്‍ക്കും അയവില്ല; റദ്ദാക്കിയ സര്‍വീസുകള്‍ അയ്യായിരത്തിലേക്ക്
ന്യൂഡല്‍ഹി: പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും ഒഴിയാതെ ഇന്‍ഡിഗോ വിമാനസര്‍വീസുകളുടെ കൂട്ട റദ്ദാക്കല്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് ഇന്‍ഡിഗോ വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്ന നടപടി കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇന്നലെവരെ 4500ലധികം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഡിജിസിഎയുടെ പുതുക്കിയ ചട്ടങ്ങള്‍ പിന്‍വലിച്ചതിനാല്‍ പ്രതിദിനം പ്രവര്‍ത്തിപ്പിക്കുന്ന സര്‍വീസുകളുടെ എണ്ണം ഇന്‍ഡിഗോ വര്‍ധിപ്പിച്ചെങ്കിലും ഇന്നലെയും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍നിന്ന് അഞ്ഞൂറിലധികം സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു. പ്രതിസന്ധി തുടങ്ങിയതു മുതലുള്ള ഏഴുദിവസം വരെ 5.5 ലക്ഷം ഇന്‍ഡിഗോ ടിക്കറ്റുകളാണ് റദ്ദ് ചെയ്യപ്പെട്ടത്. റദ്ദാക്കലുകള്‍ ബാധിച്ച യാത്രക്കാര്‍ക്ക് ഇതുവരെ റീഫണ്ട് ഇനത്തില്‍ 827 കോടി രൂപ നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്‍ഡിഗോ വിമാന സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കിയതില്‍ ടിക്കറ്റ് റീഫണ്ട് നല്‍കിയതിന്റെ കണക്ക് ഇന്നലെ വ്യോമയാന മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള 5,86,705 ബുക്കിങ്ങുകളുടെ തുകയായി 569.65 കോടി രൂപയാണ് ഏറ്റവും ഒടുവിലായി തിരിച്ചു…
Read More » -
തുടങ്ങി വോട്ടെടുപ്പ്; തെക്കന്‍ ജില്ലകള്‍ ഇന്ന് വിധിയെഴുതുന്നു; വടക്കന്‍ ജില്ലകളില്‍ ആവേശത്തിന്‍ കലാശക്കൊട്ട്
തിരുവനന്തപുരം: ഒരുമാസത്തോളം നീണ്ട പ്രചരണമാമാങ്കത്തിനൊടുവില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ ഇന്ന് വിധിയെഴുതുന്നു. സംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്നു രാവിലെ ഏഴുമുതല്‍ വോട്ടെടുപ്പ് തുടങ്ങിയത്. രാവിലെ തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ 11,168 വാര്‍ഡുകളിലേക്കാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 36,630 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുവരെ നീളും. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15,432 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അതേസമയം, സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളില്‍ പ്രത്യേക…
Read More » -
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച
ന്യൂഡല്‍ഹി; കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. അതേസമയം, രാജ്യത്തെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി എസ്‌ഐആറുമായി ബന്ധപ്പെട്ട തീയതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും ഇത് അനുഭാവ പൂര്‍വം പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ തീയതികള്‍ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയേക്കും. അതേസമയം, രാജ്യത്തെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. ലോക്‌സഭയിലാണ് ചര്‍ച്ച നടക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നത്. പത്ത് മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. വന്ദേമാതരം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്ത് ചര്‍ച്ചയ്ക്ക് നേതൃത്വം…
Read More » -
കുറ്റവിമുക്തനായതോടെ സിനിമയില്‍ വീണ്ടും പിടിമുറുക്കി ദിലീപ് ; സ്വാഗതം ചെയ്ത് സംഘടനകള്‍; അമ്മയും ഫെഫ്കയുമടക്കം നടനെ തിരിച്ചെടുക്കാനുള്ള ആലോചനയില്‍; നീതി നിഷേധിക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായതോടെ നടന്‍ ദിലീപിനെ തേടി സിനിമാസംഘടനകള്‍. നടീനടന്മാരുടെ സംഘടനയ്ക്ക് പുറമേ നിര്‍മ്മാതാക്കളുടെയും സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക്കയും താരത്തിന് അംഗത്വം തിരികെ നല്‍കാന്‍ പുറകേ നില്‍ക്കുകയാണ്. സിനിമയില്‍ ദിലീപിന് സജീവമാകാന്‍ അവസരം ഒരുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ദിലീപിനെ പ്രോഡ്യൂസേഴ്സ് അസോസിയേഷനില്‍ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി രാകേഷ് വ്യക്തമാക്കി. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കത്ത് നല്‍കിയാല്‍ മറ്റുളളവരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും രാകേഷ് പറഞ്ഞു. അതിജീവിതയ്ക്കും കുറ്റക്കാര്‍ അല്ലാത്തവര്‍ക്കും നീതി നിഷേധിക്കരുത് എന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടെന്നും രാകേഷ് വ്യക്തമാക്കി. ദിലീപിന് അസോസിയേറ്റഡ് അംഗത്വമാണ് ഉണ്ടായിരുന്നത്. അതാണ് കേസിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്. ഇടക്കാലത്ത് ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. അന്ന് താല്‍ക്കാലിക അംഗത്വം നല്‍കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതോടെ ദിലീപിന്റെ ഫെഫ്കയിലെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും അറിയിച്ചിരുന്നു. സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത്…
Read More » -
അന്നേ ബിമല്‍ മിത്ര പറഞ്ഞു; ഇന്ന് ശ്രീകുമാരന്‍ തമ്പി അതെടുത്തു പറഞ്ഞു; അത്രമാത്രം; പക്ഷേ പറഞ്ഞതെല്ലാം കൊള്ളേണ്ടിടത്ത് കൊണ്ടു
തിരുവനന്തപുരം: ബിമല്‍ മിത്ര എന്ന പ്രശസ്തനായ ബംഗാളി എഴുത്തുകാരന്‍ തന്റെ ഖോരി ദിയെ കിനാലാം എന്ന നോവലില്‍ നേരത്തെ തന്നെ എഴുതിയിട്ടിരുന്നു, ഇന്നത് നമ്മുടെ പ്രിയങ്കരനായ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി വീണ്ടും എടുത്തു വായിച്ചു. ഖോരി ദിയെ കിനാലാം എന്ന കൃതിയുടെ മലയാള പരിഭാഷയായ വിലയ്ക്കു വാങ്ങാം എന്ന കൃതി ശ്രീകുമാരന്‍ തമ്പി മുന്‍പ് രണ്ടു തവണ വായിച്ചതാണ്. ഇന്നത്തേത് മൂന്നാം വായനയായിരുന്നു. മുന്‍പ് രണ്ടുതവണ വായിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അന്നതിലെ വരികള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടിരുന്നോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇത്തവണ മൂന്നാംവായനയില്‍ ശ്രീകുമാരന്‍ തമ്പി ആ പുസ്തകത്തിലെ വിലയ്ക്കു വാങ്ങാം എന്ന കൃതിയിലെ ചില വരികള്‍ മുഖപുസ്തകത്തിലിട്ടു. കുറിച്ചിട്ടത് വിലയ്ക്കു വാങ്ങാം എന്ന കൃതിയിലെ വരികളാണെങ്കിലും അത് കുറിക്കു കൊണ്ടുവെന്നതാണ് ശ്രദ്ധേയം. കവി ഉദ്ദേശിച്ചതും ഒരുപക്ഷേ അതു തന്നെയാകാം. കൃതിയിലെ അഘോരനപ്പൂപ്പന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പറയുന്നുണ്ട്. ഈ ഭൂമിയില്‍ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പന്‍…
Read More » -
ആറുപേര്‍ അകത്തായി; പുറത്തുവരേണ്ടത് ഇനി ഗൂഢാലോചനയുടെ അണിയറക്കഥകള്‍; നിയമനടപടിയുമായി അതിജീവിത മുന്നോട്ടു തന്നെ പോകുമെന്ന് സൂചന; സോഷ്യല്‍ മീഡിയയില്‍ അതിജീവിതയുടെ പഴയ അഭിമുഖങ്ങള്‍ വൈറല്‍
തൃശൂര്‍: ഇന്നലെ വരെ പുറത്തായിരുന്ന ആറുപേരും അകത്തായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ തടവറയിലേക്ക് നടിയെ ആക്രമിച്ച കേസിലെ ആറുപേര്‍ എത്തിയെങ്കിലും പുറത്തുവരേണ്ടത് ഈ കേസിലെ ഗൂഢാലോചന എന്ന പിടികിട്ടാപ്പുള്ളി തന്നെയാണ്. കോടതി ഗൂഢാലോചന എന്ന ഭാഗത്തേക്ക് കടന്നില്ലെന്ന് പരക്കെ ആക്ഷേപം പല കോണില്‍ നിന്നുമുയരുമ്പോള്‍ ഗൂഢാലോചന സംബന്ധിച്ച മറ്റൊരു അന്വേഷണം ആരംഭിക്കാനുള്ള സാധ്യതയും കോടതി തുറന്നിട്ടിട്ടുണ്ട് എന്ന് വ്യാഖ്യാനിക്കാം. മേല്‍ക്കോടതികളിലേക്ക് അപ്പീലുമായി പോവുകയാണെങ്കില്‍ ഇപ്പോള്‍ വിധി പറഞ്ഞ കോടതി പറയാതെ വിട്ടുകളഞ്ഞ ഗൂഢാലോചന എന്ന കാര്യം വിശദമായി തന്നെ മേല്‍ക്കോടതിയില്‍ വിചാരണയ്ക്ക് വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇനി മേല്‍ക്കോടതിയില്‍ പ്രോസിക്യൂഷന്‍ ശക്തമായി ഉന്നയിക്കേണ്ടതും ഗൂഢാലോചനയെക്കുറിച്ചാണ്. കേസില്‍ ഇപ്പോള്‍ കുറ്റവിമുക്തനാക്കിയിട്ടുള്ള ദിലീപ് അടക്കമുള്ളവര്‍ ഓര്‍ക്കേണ്ടതും ഒന്നും അവസാനിച്ചിട്ടില്ല എന്ന കാര്യമാണ്. പള്‍സര്‍ സുനിയും കൂട്ടരും നടിയെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരുടേയും പ്രേരണയില്ലാതെ നടത്തിയതാണ് എന്ന നിലയിലേക്കാണ് ഇപ്പോഴത്തെ കോടതി വിധി കൊണ്ടെത്തിച്ചിരിക്കുന്നത്. പള്‍സര്‍ സുനിയുടെ…
Read More »