LIFE

  • മനസ്സിൽ ശുചിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടായാൽ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടാകും! മാതൃകയാക്കാം ആറാം ക്ലാസുകാരനായ അമർനാഥി​ന്റെ ഈ സന്ദേശം

    മലപ്പുറം: മനസ്സിൽ ശുചിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടായാൽ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടാകുമെന്ന മഹാത്മാ ഗാന്ധിജിയുടെ വിശ്വാസത്തിന് കൂടുതൽ കരുത്ത് പകരുകയാണ് ആറാം ക്ലാസുകാരനായ അമർനാഥ്. ഗാന്ധിജയന്തി ദിനത്തിൽ വേറിട്ട വഴിയിലൂടെയല്ല സ്ഥിരം വഴികളിലൂടെ വേറിട്ട കാഴ്ചപ്പാടോടെ നടന്നാണ് പുറത്തൂർ ഗ്രാമപഞ്ചായത്തിലെ മുട്ടന്നൂർ സ്വദേശിയായ അമർനാഥ് മാതൃകയാകുന്നത്. താൻ നടന്ന വഴികളിൽ പലരും അലക്ഷ്യമായി ഇട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായ സംസ്‌കരണത്തിനായി ഒരുക്കിയാണ് ഈ കൊച്ചുമിടുക്കൻ തന്റെ ഗാന്ധിജയന്തി ദിന സന്ദേശം മറ്റുള്ളവരിലേക്കെത്തിച്ചത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന ശുചീകരണ പരിപാടികളിൽ പങ്കെടുക്കാനുള്ള അച്ഛന്റെ ഉപദേശവും അലക്ഷ്യമായി ഇടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുമെന്ന അറിവുമാണ് അമർനാഥിന് പ്രചോദനമായത്. നടക്കുന്ന വഴികളിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക് കവറുകളും മറ്റും ശേഖരിച്ച് വീട്ടിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെളിയും മറ്റും കളഞ്ഞ് ഉണക്കാനായിട്ടു. മഴ കിട്ടിയതിനാൽ വൃത്തിയാക്കാൻ കാര്യമായി പണിയെടുക്കേണ്ടി വന്നില്ലെന്ന് അമർനാഥ് പറയുന്നു. കവറുകൾ…

    Read More »
  • ആ ശബ്ദത്തോട് എന്തെന്നില്ലാത്ത പ്രണയം ആദ്യ കേൾവിയിൽ തന്നെ അവളിലുണ്ടായി; ഡെലിവറി ബോയിയുമായി പ്രണയത്തിലായി ഓസ്‌ട്രേലിയൻ യുവതി !

    തനത്സ ലൂക്കാസ്, ഓർഡർ ചെയ്ത കട്ട്ലറി ഡെലിവറിക്കായി കാത്തിരിക്കുകയായിരുന്നു. പെട്ടന്നാണ് ഒരു കോൾ അവളുടെ ഫോണിലേക്ക് വന്നത്. വീടിന് പുറത്ത് പാർസൽ വെച്ചിട്ടുണ്ട് എന്നറിയിച്ച് കൊണ്ടുള്ള ഡെലിവറി ഏജൻറ് കോറിയുടെ ഫോൺ കോൾ ആയിരുന്നു അത്. കോറിയുടെ ആകർഷകമായ ശബ്ദം അവളെ വല്ലാതെ ആകർഷിച്ചു. ആ ശബ്ദത്തോട് എന്തെന്നില്ലാത്ത പ്രണയം ആദ്യ കേൾവിയിൽ തന്നെ അവളിലുണ്ടായി. പിന്നെ മടിച്ചില്ല, ആ ഫോൺ സംഭാഷണം അവസാനിപ്പിക്കും മുമ്പേ അവൾ തൻറെ ഹൃദയവികാരം കോറിയുമായി പങ്കുവച്ചു. തന്നോടൊപ്പം ഡേറ്റിങ്ങിന് വരാമോയെന്ന് അവൾ കോറിയോട് ചോദിച്ചു. അയാൾക്കും സന്തോഷം. അങ്ങനെ ഇരുവരും തമ്മിലുള്ള ആകർഷകമായ ആ കൂടികാഴ്ചയുടെ സമയം വന്നെത്തി. ആ ആദ്യ കാഴ്ചയിൽ തന്നെ ഇരുവും തമ്മിലുള്ള പ്രണയവും പൂവണിഞ്ഞു. കേൾക്കുമ്പോൾ ഒരു സിനിമാകഥ പോലെ തോന്നിയെങ്കിൽ തെറ്റി. കാരണം ഇത് ഒരു യഥാർത്ഥ പ്രണയ കഥയാണ്. ഈ കഥയിലെ നായിക ഓസ്ട്രേലിയയിലെ ഡാർവിൻ സ്വദേശിനിയായ മുപ്പത് വയസുകാരി തനത്സ ലൂക്കാസ് ആണ്. നായകൻ…

    Read More »
  • വിമാനം വീടാക്കി നാട്ടുകാരെ ഞെട്ടിച്ച റിട്ടയേർഡ് ഇലക്ട്രിക്കൽ എഞ്ചിനീയറായ ബ്രീസ് കാംബെല്ലിന്‍റെ കഥ !

    റിട്ടയേർഡ് ഇലക്ട്രിക്കൽ എഞ്ചിനീയറായ ബ്രൂസ് കാംബെല്‍ താമസിക്കുന്നത് ഒരു വിമാനത്തിലാണ്. ഈ വിമാനം എയര്‍പോട്ടില്ല, മറിച്ച് ഒരു വനത്തിന് നടുക്കാണ്. മാത്രമല്ല ഇതൊരു സാധാരണ വിമാനവുമല്ല, ബോയിംഗ് 727 എന്ന കൂറ്റന്‍ വിമാനം. ഇന്ന് 64 വയസുണ്ട് ബ്രൂസിന്. എന്നാല്‍, ബ്രൂസിന് ഈ ആശയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അദ്ദേഹത്തിന്‍റെ ഇരുപതാമത്തെ വയസില്‍ തന്നെ ഈ സ്വപ്നഭവനത്തിനായി അദ്ദേഹം ശ്രമം തുടങ്ങി. അതിന്‍റെ ആദ്യ പടിയായി, 1980 കളുടെ തുടക്കത്തില്‍ അദ്ദേഹം യുഎസിലെ ഒറിഗോണിലെ ഹിൽസ്‌ബോറോയിലെ വനത്തിൽ 23,000 ഡോളറിന് 10 ഏക്കർ ഭൂമി വാങ്ങി, പിന്നാലെ ഉപേക്ഷിക്കാനിട്ടിരുന്ന ഒരു ബോയിംഗ് വിമാനവും. ഇന്ന് ബ്രൂസ് കാംബെലിന്‍റെ റിട്ടയേര്‍ഡ് ജീവിതം ഈ ബോയിംഗ് 727 ലാണ്. മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ഒരു കാട്ടിനുള്ളില്‍ കിടക്കുന്ന ഒറ്റപ്പെട്ട കൂറ്റന്‍ വിമാനമായിട്ടാണ് ബ്രൂസിന്‍റെ ഈ വീട് കാണാനാകുക. ഒരു സാധാരണ വിമാനത്തിന്‍റെ ഉൾവശത്ത് ഇരിപ്പിടങ്ങളല്ലാതെ കാര്യമായ യാതൊന്നും തന്നെയുണ്ടാകില്ല. യാത്ര ചെയ്യുന്നതിനപ്പുറത്ത് അത് കാഴ്ചക്കാരനെ…

    Read More »
  • വിസ്മയമായി വിസ്മയയുടെ പ്രകടനം! ഇത്ര നന്നായി ഡാന്‍സ് ചെയ്യുമായിരുന്നോയെന്ന് പ്രേക്ഷകര്‍

    താരസന്തതികളുടെ ഫോട്ടോസും ലുക്കും ഡാന്‍സും എല്ലാം വൈറലാവുന്നത് സ്വാഭാവികമാണ്. എന്നാല്‍, മോഹന്‍ലാലിന്റെ മക്കളുടെ ഫോട്ടോകളും വീഡിയോകളും ഒന്നും അത്ര സുലഭമായി സോഷ്യല്‍ മീഡിയയില്‍ എത്താറില്ല. അത്ര സജീവമല്ലെങ്കിലും വിസ്മയയും പ്രണവും പങ്കുവയ്ക്കുന്ന അപൂര്‍വ്വമായ വീഡിയോകളും പോസ്റ്റുകളും എല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇപ്പോഴിതാ താരപുത്രിയുടെ ഒരു ഡാന്‍സ് വീഡിയോ വൈറലാവുന്നു. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് പോയട്രി എന്ന കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ് വിസ്മയയുടെ ഡാന്‍സ്. മനസ്സിനും ശരീത്തിനും നല്‍കുന്ന എക്സസൈസ് ആണ് ഡാന്‍സ് എന്നതാണ് കവിതയുടെ ആശയം. ഡാന്‍സ് ചെയ്യുമ്പോള്‍ മാത്രമാണ് എനിക്ക് എന്റെ തലയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നത് എന്ന് മായ പറയുന്നു. എന്നാല്‍, തന്റെ ഡാന്‍സ് പ്രകടനത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമൊന്നും താരപുത്രിക്ക് ആവശ്യമില്ല. അതുകൊണ്ടാവുമല്ലോ കമന്റ് ബോക്സ് ഓഫ് ചെയ്തു വച്ചിരിയ്ക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഭാര്യ ധന്യ വിനീത് അടക്കമുള്ളവര്‍ വീഡിയോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്. എന്തായാലും താരപുത്രി ഇത്ര നന്നായി ഡാന്‍സ് ചെയ്യുമെന്ന് ലാല്‍…

    Read More »
  • മൂഡ് സ്വിങ്‌സിന് ആശ്വാസമേകാൻ ഡയറ്റില്‍ ഉള്‍‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

    ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. നമ്മുടെ ജീവിതരീതികൾ ആരോഗ്യകരമാക്കുന്നതിലൂടെ ഒരു പരിധി വരെ നമ്മുക്ക് മാനസികാരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. അത്തരത്തിൽ മൂഡ് സ്വിങ്‌സിന് ആശ്വാസമേകാൻ ഡയറ്റിൽ ഉൾ‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഡാർക്ക് ചോക്ലേറ്റാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഇവ സ്ട്രെസ് കുറയ്ക്കാനും മൂഡ് സ്വിങ്‌സിനെ മറികടക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രണ്ട്… നേന്ത്രപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ‘ട്രിപ്റ്റോഫാൻ’ എന്ന അമിനോ ആസിഡ് ‘സെറട്ടോണിൻ’ ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. കൂടാതെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്ന പൊട്ടാസ്യവും പഴത്തിൽ അടങ്ങിയിട്ടുണ്ട്. മൂന്ന്… സാൽമൺ പോലെയുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും മാനസികാരോഗ്യത്തിന് നല്ലതാണ്. നാല്… ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവയും വിഷാദത്തെ നിയന്ത്രിക്കാനും മൂഡ് സ്വിങ്‌സിനെ നിയന്ത്രിക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അഞ്ച്……

    Read More »
  • പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ച ആ കോംബോ വീണ്ടും! ഫഹദും വടിവേലുവും ഇക്കുറി എത്തുക ചിരിപ്പിക്കുവാൻ

    മലയാളത്തിനൊപ്പം ഇതരഭാഷകളിലും തിരക്കുള്ള താരമാണ് ഇപ്പോൾ ഫഹദ് ഫാസിൽ. തമിഴിൽ വിക്രം, മാമന്നൻ, തെലുങ്കിൽ പുഷ്പ തുടങ്ങിയ ചിത്രങ്ങളെല്ലാം ഫഹദിൻറെ താരമൂല്യം വലിയ രീതിയിലാണ് ഉയർത്തിയത്. മികച്ച അഭിനയശേഷിയും താരമൂല്യവുമുള്ള നടനെന്ന് ഇന്ത്യയൊട്ടാകെയുള്ള പ്രശസ്തിയും ഫഹദിന് ഇക്കാലയളവിൽ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ അപ്കമിംഗ് പ്രോജക്റ്റുകളിലേക്ക് ഒരു ശ്രദ്ധേയ ചിത്രം കൂടി എത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫഹദിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് ഇത്. മാരി സെൽവരാജിൻറെ സംവിധാനത്തിൽ ഈ വർഷമെത്തിയ മാമന്നനിൽ ഇരുവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ജാതി രാഷ്ട്രീയം സംസാരിച്ച ഗൌരവമുള്ള പൊളിറ്റിക്കൽ ഡ്രാമ ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം പക്ഷേ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും! ഒരു ഫൺ റോഡ് മൂവി ആയിരിക്കും ഇതെന്നും ഒരു…

    Read More »
  • നയൻസിന് ആരാധകരുടെ വിമർശനം; മറുപടി നൽകാതെ നയൻതാര

    രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുന്ന നടിയാണ് നയൻതാര. ജവാന്റെ വമ്പൻ ജയം നയൻതാരയ്‍ക്ക് ബോളിവുഡിലും ആരാധകരെ നേടിക്കൊടുത്തു. അടുത്തിടെ നയൻതാര ഒരു സംരഭവുമായി രംഗത്ത് എത്തിയിരുന്നു. 9 സ്‍കിൻ എന്ന സരംഭത്തിന് എതിരെ ആരാധകരില്‍ ചിലര്‍ എത്തിയിരിക്കുകയാണ്. സ്വയം സ്‍നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയൻതാര പുതിയ കമ്പനി പ്രഖ്യാപിച്ചത്. ചര്‍മ സംരക്ഷണത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങളുമായെത്തുന്നുവെന്നായിരുന്നു താരം 9 സ്‍കിന്നിനെ വിശേഷിപ്പിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നതെന്നു മാത്രവുമല്ല പ്രൊഡക്റ്റിന്റെ പരസ്യത്തിനായെടുത്ത ഫോട്ടോകളില്‍ നയൻതാരയുടെ മേക്കപ്പ് കൂടിപ്പോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നു. 999 രൂപ മുതല്‍ 1899 വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് നയൻതാര മറുപടി പറഞ്ഞിട്ടില്ല. നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി. നയൻതാര നായികയായി ഇരൈവൻ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇരവൈനില്‍ നായകൻ ജയം രവിയാണ്.…

    Read More »
  • പ്രൈവറ്റ് ജെറ്റുള്ള ഏക തെന്നിന്ത്യന്‍ നടിയായി നയന്‍താര; വില കേട്ടാല്‍ തലകറങ്ങും!

    ആഡംബരപൂര്‍ണമായ വീടുകള്‍ മുതല്‍ സമൃദ്ധമായ ജീവിതശൈലി ആസ്വദിക്കുന്നതിന് പ്രശസ്തരാണ് സെലിബ്രിറ്റികള്‍. തെന്നിന്ത്യന്‍ താരങ്ങളും ഇതിന് അപവാദമല്ല. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഒരു നടിക്ക് മാത്രമേ ഒരു സ്വകാര്യ ജെറ്റ് സ്വന്തമായുള്ളുവെന്ന് നിങ്ങള്‍ക്കറിയാമോ? ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ആ താരം. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ നയന്‍താരക്ക് 200 കോടി രൂപയിലേറെ ആസ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ഏക തെന്നിന്ത്യന്‍ നടിയായി താരം മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് 50 കോടിയോളം വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ നയന്‍താര പുതുതായി വാങ്ങിയ പ്രൈവറ്റ് ജെറ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ഭര്‍ത്താവ് വിഘ്നേഷ് ശിവനും നയന്‍താരയും ഈ ജെറ്റില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ജെറ്റിന്റെ ഇന്റീരിയര്‍ തികച്ചും ആഡംബര പൂര്‍ണമാണ്. മസാജിംഗ് സൗകര്യമടക്കമുള്ള ചാരിയിരിക്കാവുന്ന ലക്ഷ്വറി സീറ്റുകളാണ് ജെറ്റ് വിമാനത്താവളത്തിന്റെ അകത്തളത്തില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയെയും വിഘ്നേശിനെയും കൂടാതെ മറ്റ് യാത്രക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുള്ള…

    Read More »
  • മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, ഇവർ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളും; ‘ബിഹൈൻഡ്ഡ്’ ഹൊറർ സസ്പെൻസ് ത്രില്ലർ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    പാവക്കുട്ടി ക്രിയേഷൻസിന്‍റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയ അഗർവാളും, ജിനു ഇ തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് ‘ബിഹൈൻഡ്ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തിൽ നോബി മർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി. കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, തുടർന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ നേരിടേണ്ടി…

    Read More »
  • ദിവസവും 50 പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനം

    ദിവസവും 50 പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനം. ടുലെയ്ൻ യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗവേഷണമനുസരിച്ച്, ദിവസേന 50ലധികം പടികൾ കയറുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത 20 ശതമാനം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. സ്ട്രോക്കുകൾ, കൊറോണറി ആർട്ടറി ഡിസീസ്, മറ്റ് ഹൃദ്രോഗങ്ങൾ എന്നിവയാണ് പലരുടെ മരണത്തിന്റെ പ്രധാന കാരണങ്ങൾ. ഓരോ ദിവസവും കൂടുതൽ പടികൾ കയറുമ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തലുകൾ പറയുന്നു. 450,000 മുതിർന്നവർ ഉൾപ്പെടുന്ന യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചത്. ദിവസവും പടികൾ കയറിയിറങ്ങുന്ന ശീലമുണ്ടെങ്കിൽ അത് ഹൃദയത്തിന് വേണ്ടി പതിവായി ചെയ്യുന്ന വ്യായാമമായി തന്നെ കണക്കാക്കാവുന്നതാണ്. കലോറി എരിച്ചുകളയുന്നതിനും പടിക്കെട്ടുകൾ കയറിയിറങ്ങുന്നത് സഹായിക്കും. മാത്രമല്ല പേശികളുടെയും എല്ലുകളുടെയുമെല്ലാം ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണെന്ന് വി​ദ​ഗ്ധർ പറയുന്നു. ഇത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പടികൾ…

    Read More »
Back to top button
error: