LIFELife Style

വിസ്മയമായി വിസ്മയയുടെ പ്രകടനം! ഇത്ര നന്നായി ഡാന്‍സ് ചെയ്യുമായിരുന്നോയെന്ന് പ്രേക്ഷകര്‍

താരസന്തതികളുടെ ഫോട്ടോസും ലുക്കും ഡാന്‍സും എല്ലാം വൈറലാവുന്നത് സ്വാഭാവികമാണ്. എന്നാല്‍, മോഹന്‍ലാലിന്റെ മക്കളുടെ ഫോട്ടോകളും വീഡിയോകളും ഒന്നും അത്ര സുലഭമായി സോഷ്യല്‍ മീഡിയയില്‍ എത്താറില്ല. അത്ര സജീവമല്ലെങ്കിലും വിസ്മയയും പ്രണവും പങ്കുവയ്ക്കുന്ന അപൂര്‍വ്വമായ വീഡിയോകളും പോസ്റ്റുകളും എല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇപ്പോഴിതാ താരപുത്രിയുടെ ഒരു ഡാന്‍സ് വീഡിയോ വൈറലാവുന്നു.

ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് പോയട്രി എന്ന കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ് വിസ്മയയുടെ ഡാന്‍സ്. മനസ്സിനും ശരീത്തിനും നല്‍കുന്ന എക്സസൈസ് ആണ് ഡാന്‍സ് എന്നതാണ് കവിതയുടെ ആശയം. ഡാന്‍സ് ചെയ്യുമ്പോള്‍ മാത്രമാണ് എനിക്ക് എന്റെ തലയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നത് എന്ന് മായ പറയുന്നു.

Signature-ad

എന്നാല്‍, തന്റെ ഡാന്‍സ് പ്രകടനത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമൊന്നും താരപുത്രിക്ക് ആവശ്യമില്ല. അതുകൊണ്ടാവുമല്ലോ കമന്റ് ബോക്സ് ഓഫ് ചെയ്തു വച്ചിരിയ്ക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഭാര്യ ധന്യ വിനീത് അടക്കമുള്ളവര്‍ വീഡിയോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്. എന്തായാലും താരപുത്രി ഇത്ര നന്നായി ഡാന്‍സ് ചെയ്യുമെന്ന് ലാല്‍ ഫാന്‍സ് പോലും അറിയുന്നത് ഇപ്പോഴാവും.

അഭിനയത്തെക്കാള്‍ മാര്‍ഷ്യല്‍ ആട്സിലും, ക്ലേ ആര്‍ട്സിലും എഴുത്തിലുമൊക്കെയാണ് വിസ്മയയ്ക്ക് താത്പര്യം. അത്തരം വീഡിയോകളും ഫോട്ടോകളും എല്ലാം നേരത്തെ താരപുത്രി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്ന പുസ്തകം എഴുതിയിട്ടുണ്ട്. യാത്രകളെ കുറിച്ചും തന്റെ ഇഷ്ടങ്ങളെ കുറിച്ചുമൊക്കെയാണ് വിസ്മയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: