ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. നമ്മുടെ ജീവിതരീതികൾ ആരോഗ്യകരമാക്കുന്നതിലൂടെ ഒരു പരിധി വരെ നമ്മുക്ക് മാനസികാരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. അത്തരത്തിൽ മൂഡ് സ്വിങ്‌സിന് ആശ്വാസമേകാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ഡാർക്ക് ചോക്ലേറ്റാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഇവ സ്ട്രെസ് കുറയ്ക്കാനും മൂഡ് സ്വിങ്‌സിനെ മറികടക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രണ്ട്…
നേന്ത്രപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ‘ട്രിപ്റ്റോഫാൻ’ എന്ന അമിനോ ആസിഡ് ‘സെറട്ടോണിൻ’ ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. കൂടാതെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്ന പൊട്ടാസ്യവും പഴത്തിൽ അടങ്ങിയിട്ടുണ്ട്.
മൂന്ന്…
സാൽമൺ പോലെയുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും മാനസികാരോഗ്യത്തിന് നല്ലതാണ്.
നാല്…
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവയും വിഷാദത്തെ നിയന്ത്രിക്കാനും മൂഡ് സ്വിങ്‌സിനെ നിയന്ത്രിക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അഞ്ച്…
നട്സ് ആണ് അഞ്ചാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവയിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും വിറ്റാമിൻ- ഇയും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.
ആറ്…
ഉരുളക്കിഴങ്ങിൽ അടങ്ങിയ പൊട്ടാസ്യവും ഹോർമോൺ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും മാനസികാരോഗ്യത്തിനും സഹായിക്കും.
ഏഴ്…
പാൽ, മുട്ട തുടങ്ങിയ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും മനസ്സിൻറെ ആരോഗ്യത്തിന് നല്ലതാണ്.
എട്ട്…
തണ്ണിമത്തൻ ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നതും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.