LIFE

  • സമ്മര്‍ദം കുറയ്ക്കുന്നതിനും ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും 5 പൊടിക്കൈകള്‍…

    മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ലൈംഗികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 4 ലോക ലൈംഗികാരോഗ്യ ദിനമായി ആചരിക്കുന്നു. ലൈംഗിക നീതി എന്നതാണ് ഈ വര്‍ഷത്തെ ലോക ലൈംഗികാരോഗ്യ ദിനത്തിന്റെ പ്രമേയം. ഇമെയിലുകളുടെ കൂമ്പാരം, അവസാനിക്കാത്ത ഫോണ്‍ കോളുകള്‍, അമിതമായ സോഷ്യല്‍ മീഡിയ ആസക്തി എന്നിവയിലൂടെ നമ്മുടെ ദിവസങ്ങളില്‍ സമ്മര്‍ദത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ജീവിതശൈലിയില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പ്രൊഫഷണല്‍ പ്രശ്‌നങ്ങള്‍ മുതല്‍ വ്യക്തിപരമായ ജോലികള്‍ വരെ നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല ലൈംഗിക ജീവിതത്തെയും വലിയ തോതില്‍ ബാധിക്കുന്നു. നിങ്ങളുടെ സമ്മര്‍ദ നില കുറയ്ക്കുന്നതിനും മികച്ച ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ചില ഉപയോഗപ്രദമായ വഴികളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക: ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, ധാതുക്കള്‍ എന്നിവ നല്‍കുന്നത് സമ്മര്‍ദ്ദ നില നിലനിര്‍ത്താനും ആരോഗ്യകരമായ ബന്ധത്തിനുള്ള ഊര്‍ജ്ജവും മാനസികാവസ്ഥയും വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ,…

    Read More »
  • ഏഷ്യ കപ്പില്‍ മുത്തമിടുക ആരാകും? ടെസ്റ്റ് ക്രിക്കറ്റ് ഫലം കൃത്യമായി പ്രവചിച്ച ദിനേശ് കാര്‍ത്തിക് പറയുന്നത് ഇങ്ങനെ; ടോപ് സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവര്‍ ഇന്ത്യന്‍ കളിക്കാര്‍; ഇതിലൊന്നും സഞ്ജു ഇല്ല!

    ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ പൂര്‍ത്തിയാക്കിയ ടെസ്റ്റ് ടൂര്‍ണമെന്റ് 2-2ന് അവസാനിക്കുമെന്നു കൃത്യമായി പ്രവചിച്ച ദിനേശ് കാര്‍ത്തിക്ക് ഏഷ്യ കപ്പിനെക്കുറിച്ചുള്ള പ്രവചനവുമായും രംഗത്ത്. ടൂര്‍ണമെന്റിലെ ജേതാവ്, ടോപ്സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവയെ കുറിച്ചാണു പ്രവചനം. ക്രിക്ക്ബസിന്റെ പരിപാടിയില്‍ പങ്കെടുത്താണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാര്‍ ഇന്ത്യയാണ്. 2023ല്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. പാകിസ്താനോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവരുമുണ്ട്. ടോപ്സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലായിരിക്കും ഏഷ്യാ കപ്പില്‍ ഇത്തവണത്തെ റണ്‍വേട്ടക്കാരനാവുകയെന്നു കാര്‍ത്തിക് പറയുന്നു. ഇംഗ്ലണ്ടുമായി സമാപിച്ച കഴിഞ്ഞ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹമായിരുന്നു ടോപ്സ്‌കോറര്‍. 75ന് മുകളില്‍ ശരാശരിയില്‍ നാലു സെഞ്ച്വറികളടക്കം ഗില്‍ വാരിക്കൂട്ടിയത് 754 റണ്‍സാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ്…

    Read More »
  • ഹമാസിന് അന്ത്യശാസനവുമായി ട്രംപ്; ‘ബന്ദികളെ തിരിച്ചെത്തിക്കേണ്ടത് എല്ലാവരുടെയും ആവശ്യം, കരാര്‍ അംഗീകരിക്കാനുള്ള ഒരേയൊരു അവസരം’; നടപടിക്കു മുന്നോടിയായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ഇസ്രയേല്‍ സന്ദര്‍ശിച്ചു

    ന്യൂയോര്‍ക്ക്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള അന്തിമ യുദ്ധം ഇസ്രായേല്‍ കടുപ്പിച്ചതിനു പിന്നാലെ ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്. ‘ബന്ദികളെ തിരിച്ചെത്തിക്കുക എല്ലാവരുടെയും ആവശ്യമാണ്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അതിന്റെ ഫലമെന്താകുമെന്നു ഹമാസിനു നന്നായി അറിയാ’മെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കാതെയാണ് ട്രംപിന്റെ അന്ത്യശാസനം. നിലവില്‍ 48 ബന്ദികള്‍ ഹമാസിന്റെ പിടിയിലുണ്ട്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണു കണക്കാക്കുന്നത്. ഇസ്രയേല്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇനി ഹമാസിന്റെ ഭാഗത്തുനിന്നാണ് പ്രതികരണമുണ്ടാകേണ്ടത്. എല്ലാവരും ആവശ്യപ്പെടുന്നതു യുദ്ധം അവസാനിപ്പിക്കാനാണ്. എല്ലാവരും ആവശ്യപ്പെടുന്നത് ബന്ദികളെ തിരിച്ചെത്തിക്കാനാണ്. കരാര്‍ അംഗീകരിക്കാനുള്ള ഒരേയൊരു അവസരമാണിത്. ഞാന്‍ നേരത്തേയും ഹമാസിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവസാന മുന്നറിയിപ്പാണ്. ഇനി മറ്റൊന്നുണ്ടാകില്ലെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍’ ബന്ദികളെ തിരികെയെത്തിക്കാന്‍ തയാറാണെന്നു ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രയേലി സൈന്യം ഗാസയില്‍നിന്നു പൂര്‍ണമായും പിന്‍മാറണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. കഴിഞ്ഞയാഴ്ച ട്രംപ് പുതിയ വെടിനിര്‍ത്തല്‍ കരാറിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്നു ഇസ്രയേലിന്റെ എന്‍ 12…

    Read More »
  • വീണ്ടും ഒരു വരവുകൂടി; കണ്ണിന്റെ ചലനം മുതല്‍ ഫിറ്റ്‌നസ് വരെ; മലയാളം പഠിക്കേണ്ട അഭിനയപാഠങ്ങള്‍; സിനിമയ്ക്കായി ഭക്ഷണങ്ങളുടെ രുചിപോലും മറന്നയാള്‍; ഇന്നുവരെ മുടങ്ങാത്ത അഞ്ചുനേരത്തെ നിസ്‌കാരം; മമ്മൂട്ടിക്കപ്പുറം പറക്കാത്ത മലയാള സിനിമ

    സി. വിനോദ് കൃഷ്ണന്‍ ചെറുപ്പത്തിലെ സിനിമാമോഹത്തെപ്പറ്റി ചോദിച്ചപ്പോൾ മമ്മൂട്ടി ഒരിക്കൽ പറഞ്ഞു, എന്നെ അഭിനയിപ്പിച്ചില്ലെങ്കിൽ സിനിമയ്ക്കു തീപിടിച്ചേനെ ! സിനിമാലോകത്തിനു മുഴുവൻ തീപിടിപ്പിച്ചുകൊണ്ടു, സോഷ്യൽ മീഡിയയ്ക്കു മുഴുവൻ തീയിട്ടുകൊണ്ടു മമ്മൂട്ടി വീണ്ടും വരുന്നു, ഫീനിക്സ് പക്ഷിയെപ്പോലെ. ഏതു മനുഷ്യനും ആശങ്കപ്പെടുന്ന അർബുദമെന്ന രോഗം മഹാനടനേയും സ്പർശിച്ച വാർത്ത മമ്മൂട്ടിയേക്കാൾ ആകുലപ്പെടുത്തിയിരിക്കുക മലയാള സിനിമയെയും പ്രേക്ഷകരെയുമാവും. രോഗം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും അതൊട്ടും നിസാരമല്ലെന്നു മലയാളിക്ക് തെളിഞ്ഞത് മറ്റൊരു മഹാനടൻ മലകയറിയപ്പോഴാണ്. സാക്ഷാൽ മോഹൻലാൽ. ലാൽ ശബരിമലയിൽപോയി മമ്മൂട്ടിയുടെ ആരോഗ്യസൗഖ്യത്തിനായി വഴിപാടുകഴിച്ചതോടെ വാർത്തയ്ക്കു സ്ഥിരീകരണമായി, ഗൗരവമായി, അതിലെല്ലാമുപരി പരസ്പരം പോരടിക്കുന്ന ആരാധകക്കൂട്ടങ്ങൾക്കുള്ള ശാസനയായി. മമ്മൂട്ടി അമേരിയ്ക്കയിലേക്കു പോയി, ചികിത്സാർഥം. സിനിമാലോകത്തിനു ആകെതന്നെ മാതൃകയായ കുടുംബം മുഴുവൻ മമ്മൂട്ടിക്കൊപ്പംനിന്നു. ഇക്കാലയളവിൽ ഒരു പാപ്പരാസിക്കും മമ്മൂട്ടിയുടെ നിഴലിന്‍റെ ചിത്രംപോലും ലഭിച്ചില്ല എന്നത് മറ്റൊരു അദ്ഭുതം. അല്ലെങ്കിൽ എവിടെയെങ്കിലും മമ്മൂട്ടിയെ കണ്ടതായി ആരും വെളിപ്പെടുത്തിയില്ല. സോഷ്യൽ മീഡിയയുടെ ചാരക്കണ്ണുകൾക്കു പിടികൊടുക്കാതിരിക്കാനുള്ള കൗശലം പി.എ. മുഹമ്മദുകുട്ടിയെന്ന അഭിഭാഷകനെ വീണ്ടും…

    Read More »
  • എംപിയുടെ സഹോദരിക്കും യുപിയില്‍ രക്ഷയില്ല; ബിജെപി എംപിയുടെ സഹോദരിയുടെ ശുചിമുറി ദൃശ്യം പകര്‍ത്തി ഭര്‍തൃപിതാവും സഹോദരനും; തെരുവിലിട്ടു തല്ലിച്ചതയ്ക്കുന്ന ദൃശ്യം പുറത്തു വന്നതിനു പിന്നാലെ പരാതിയുമായി യുവതി

    ലക്‌നൗ: ഭര്‍ത്താവിന്‍റെ കുടുംബം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്. യുവതിയെ അടുത്തിടെ തെരുവില്‍ ആളുകളുടെ മുന്നിലിട്ട് ഭര്‍തൃപിതാവ് തല്ലിച്ചതയ്ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷമായെന്നും രണ്ട് പെൺമക്കളുണ്ടായി എന്ന കാരണത്താല്‍ ഭർതൃവീട്ടുകാർ നിരന്തരമായി പീഡിപ്പിക്കുന്നുവെന്നുമാണ് പരാതി. റാണി അവന്തിഭായ് നഗറിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയിൽ ഭര്‍തൃപിതാവ് നടുറോഡില്‍ യുവതിയെ പലതവണയായി അടിക്കുന്നതും മര്‍ദിക്കുന്നതും കാണാം. താന്‍ കുളിക്കുന്നതിനിടെ ഭര്‍തൃപിതാവും ഭര്‍ത്താവിന്‍റെ സഹോദരനും രഹസ്യമായി തന്റെ ദൃശ്യങ്ങൾ പകർത്തിയതായും എതിർത്തപ്പോൾ ഭര്‍തൃപിതാവ് മര്‍ദിച്ചതായുമാണ് യുവതി പറയുന്നത്. തോക്കിന്റെ പിൻഭാഗം കൊണ്ട് ആക്രമിച്ചുവെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു. തന്നെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നാണ് യുവതി പറയുന്നത്. പെണ്‍കുട്ടികള്‍ ജനിച്ചതില്‍ പിന്നെ വര്‍ഷങ്ങളായി പീഡനം തുടരുകയാണെന്നും യുവതിയുടെ…

    Read More »
  • അവഹേളനം മറക്കാനും ക്ഷമിക്കാനും കഴിയില്ല; ഇന്ത്യ പ്രതികരിച്ചത് പക്വതയോടെ; ട്രംപിന്റെ സ്വരം മാറ്റത്തെക്കുറിച്ചു ജാഗ്രത പുലര്‍ത്തണം: കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ച് വീണ്ടും ശശി തരൂര്‍

    തിരുവനന്തപുരം: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ട്രംപും ഉദ്യോഗസ്ഥരും നടത്തിയ വിവാദപരാമര്‍ശങ്ങള്‍ക്ക് എതിരെ ശശി തരൂര്‍ എം.പി. തീരുവ ചുമത്തിയതും ട്രംപിന്റെയും ഉദ്യോഗസ്ഥരുടെയും അവഹേളനവും പൂര്‍ണമായും മറക്കാനും ക്ഷമിക്കാനും സാധിക്കില്ലെന്ന് തരൂര്‍ പറഞ്ഞു. ട്രംപിന്റെ ക്ഷിപ്ര കോപത്തെ കുറിച്ചും ശശി തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പരാമര്‍ശിച്ചു. ട്രംപും മോദിയും അടുത്തസൗഹൃദത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും സംസാരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ പ്രതികരണം. ’50 ശതമാനം തീരുവ ചുമത്തിയതും പിന്നാലെ പ്രസിഡന്റും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അപമാനിച്ചതും പൂര്‍ണമായി മറക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല’- ശശി തരൂര്‍ പറഞ്ഞു. ഇന്ത്യ വൈകാതെ തന്നെ മാപ്പ് പറയുകയും ട്രംപുമായി കരാറിലെത്തുകയും ചെയ്യുമെന്ന് കഴിഞ്ഞദിവസം യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്ക് പറഞ്ഞിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും തരൂര്‍ മറുപടി പറഞ്ഞു. ‘നമ്മള്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യ വളരെ പക്വതയോടെയാണ് വിഷയത്തോട് പെരുമാറിയത്’തരൂര്‍ പ്രതികരിച്ചു. ഇരുരാജ്യത്തേയും…

    Read More »
  • പുലിക്കളി: തിങ്കളാഴ്ച രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം; നഗരത്തില്‍ പാര്‍ക്കിംഗ് നിരോധിച്ചു; വന്‍ സേനാവിന്യാസം; നിയമങ്ങള്‍ തെറ്റിച്ചാല്‍ കര്‍ശന നടപടി

    തൃശുര്‍: പുലിക്കളിയോട് അനുബന്ധിച്ച് ഇന്നു രാവിലെ മുതല്‍ നഗരത്തില്‍ ട്രാഫിക് നിയന്ത്രണം. സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് നിരോധിച്ചു. ഉച്ചയ്ക്കു രണ്ടുമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ റൗണ്ടിലേക്കു വാഹനങ്ങള്‍ക്കു പ്രവേശനമില്ല. ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളിലെത്തുന്നത് കുറയ്ക്കണമെന്നും പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു. പുലിക്കളി കാണാനെത്തുന്നവര്‍ തേക്കിന്‍കാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം. ജീര്‍ണാവസ്ഥയിലുള്ളതും നിര്‍മാണത്തിലിരിക്കുന്നതും മതിയായ സുരക്ഷയില്ലാത്ത കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും കയറുന്നതു നിരോധിച്ചു. ഇന്നു രാവിലെമുതല്‍ സ്വരാജ് റൗണ്ടിലും അനുബന്ധ പ്രദേശങ്ങളിലും ഗതാഗത ക്രമീകരണത്തിനു തൃശൂര്‍ അസി. കമ്മീഷണറുടെ കീഴില്‍ വിവിധ മേഖലകളാക്കി തിരിച്ചു ഉദ്യോഗസ്ഥരെ വിന്യസിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കാല്‍നട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിംഗ്് എന്നിവ ഏര്‍പ്പെടുത്തി. സാമൂഹികവിരുദ്ധരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനും മഫ്ടി, ഷാഡോ പോലീസിനെയും നിയോഗിച്ചു. ജനങ്ങളെത്തുന്ന പ്രധാന സ്ഥലങ്ങള്‍, തേക്കിന്‍കാട് മൈതാനം, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍…

    Read More »
  • പ്രണയനായകനാകാന്‍ മാത്യു; നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സിലെ ആദ്യ ഗാനം പുറത്ത്; സ്‌നേഹ സമ്മാനമായി ‘കാതല്‍ പൊന്‍മാന്‍’

    കൊച്ചി: മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ പുത്തൻ ഗാനം പുറത്ത്. “കാതൽ പൊന്മാൻ” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിനു ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവർ ചേർന്നാണ്. നേഹ എസ് നായർ, വിഷ്ണു വിജയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. പ്രണയം തുളുമ്പുന്ന ഒരു മനോഹരമായ മെലഡി ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. 2025, ഒക്ടോബർ 10നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന. ആഴ്ചകൾക്ക് മുമ്പ് ചിത്രത്തിലെ ആദ്യ ഗാനം…

    Read More »
  • വാഹന പ്രേമികള്‍ക്ക് കോളടിക്കും; മഹീന്ദ്രയും ടൊയോട്ടയും ടാറ്റയും വില കുറയ്ക്കുന്നു; ജനപ്രിയ എസ്.യു.വികള്‍ക്ക് 3.5 ലക്ഷംവരെ വില കുറയും; വിലക്കുറവ് സൂചന നല്‍കി മാരുതി സുസുക്കിയും; മോഡലുകള്‍ ഇവ

    ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്ക് പരിഷ്‌ക്കരണത്തിന്റെ ഗുണഫലം ഉപയോക്താക്കളിലെത്താന്‍ വാഹനങ്ങളുടെ വില കുറച്ച് മഹീന്ദ്രയും ടൊയോട്ടയും. നേരത്തെ 28 ശതമാനമായിരുന്ന ചെറുവാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയിരുന്നു. എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളുടെ നികുതി 40 ശതമാനമാക്കിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്തുകളഞ്ഞതോടെ ഇവക്കും വില കുറയും. നേരത്തെ ടാറ്റ മോട്ടോഴ്സ്, റെനോ എന്നീ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നത്. ജനപ്രിയ മോഡലുകള്‍ക്ക് വില കുറക്കുമെന്ന് മാരുതി സുസുക്കിയും സൂചന നല്‍കിയിട്ടുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യാത്രാ വാഹനങ്ങളുടെ വില 1.56 ലക്ഷം രൂപ വരെ കുറച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ബൊലേറോ/നിയോ ശ്രേണിയുടെ വില 1.27 ലക്ഷം രൂപയും, എക്സ്.യു.വി 3എക്സ്.ഒ (പെട്രോള്‍) 1.4 ലക്ഷം രൂപയും, എക്സ്.യു.വി 3 എക്സ് ഒ (ഡീസല്‍) 1.56 ലക്ഷം രൂപയും കുറയും. ഥാര്‍ 2 ഡബ്ല്യു.ഡി (ഡീസല്‍) 1.35 ലക്ഷം രൂപയും, ഥാര്‍…

    Read More »
  • മുച്ചൂടും മുടിക്കാനുറച്ച് ട്രംപ്? ഇന്ത്യന്‍ കമ്പനികളിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കിയേക്കും, വന്‍ തിരിച്ചടി

    വാഷിങ്ടന്‍: തീരുവ വര്‍ധനയിലൂടെ ഇന്ത്യയ്ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഐടി മേഖലയില്‍ അടുത്ത ‘പണി’യുമായി ഉടന്‍ രംഗത്തെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്സോഴ്സിങ്’ നിര്‍ത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാന്‍ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐടി സേവനങ്ങള്‍ക്കായി ഇനി അമേരിക്കക്കാര്‍ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോള്‍ സെന്ററുകള്‍ വീണ്ടും അമേരിക്കന്‍ ആകുമെന്നും ലോറ ലൂമര്‍ പരിഹാസരൂപേണ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു. തീരുമാനം നടപ്പിലാക്കിയാല്‍, ഇത് ഇന്ത്യന്‍ ഐടി സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകും. യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട്സോഴ്സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഐടി മേഖലയെ…

    Read More »
Back to top button
error: