Newsthen Special

  • കാമുകിയെ കൊന്നു കത്തിച്ചു; തെളിവു നശിപ്പിക്കാന്‍ സിനിമാ സ്‌റ്റൈല്‍ പരീക്ഷണം; പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ വൈരാഗ്യം; ലോഡിംഗ് തൊഴിലാളിയുടെ സംശയം ചുരുളഴിച്ചത് ഞെട്ടിക്കുന്ന പ്ലാനിംഗ്

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍. രണ്ട് ഭാര്യമാരുള്ള രാം സിങ് എന്നയാളാണ് കാമുകിയായ പ്രീതി എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകവിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കത്തിച്ച്, ചാരം പുഴയില്‍ ഉപേക്ഷിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ജനുവരി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ഭാര്യമാരുളള രാം സിങ്ങിന് പ്രീതി എന്ന മറ്റൊരു യുവതിയുമായി നാളുകളായി ബന്ധമുണ്ടായിരുന്നു. രാം സിങ്ങില്‍ നിന്നും പ്രീതി നിരന്തരമായി പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. പണം ലഭിക്കാതെ വന്നതോടെ പ്രീതി ഭീഷണിപ്പെടുത്താന്‍ തുടങ്ങി, ഇതാണ് കൊലപാതകത്തിന് രാം സിങ്ങിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം രാം സിങ് മൃതദേഹം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ആരുമറിയാതെ ഒളിപ്പിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു ലോഹപ്പെട്ടിയിലിട്ട് കത്തിച്ചു. ഇതിനായി ഒരു ലോഹപ്പെട്ടിയും രാം സിങ് വാങ്ങി. മൃതദേഹം…

    Read More »
  • സ്വര്‍ണപ്പാളികള്‍ മൊത്തത്തില്‍ അടിച്ചുമാറ്റി വിറ്റു? വി.എസ്.എസ്.സി. റിപ്പോര്‍ട്ടില്‍ ഗുരുതര സൂചനകള്‍; സ്വര്‍ണക്കൊള്ളയുടെ ആഴം കൂടുന്നു; കട്ടിളപ്പാളി, ദ്വാരപാലക ഘടനയില്‍ വ്യത്യാസം

    പത്തനംതിട്ട: വി.എസ്.എസ്.സി. നല്‍കിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിനു പിന്നാലെ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മൊത്തത്തില്‍ അടിച്ചുമാറ്റി വിറ്റെന്നു സംശയം. സ്വര്‍ണക്കൊള്ളയുടെ ആഴം പലമടങ്ങ് വര്‍ധിപ്പിച്ചേക്കാവുന്ന ഗുരുതരമായ സൂചനകള്‍ റിപ്പോര്‍ട്ടില്‍. 1999 ല്‍ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ പാളികളുടെ ശാസ്ത്രീയ ഘടനയും നിലവില്‍ സന്നിധാനത്തുള്ള ദ്വാരപാലക , കട്ടിളപ്പാളികളുടെ ഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് പരിശോധനാഫലത്തില്‍ പറയുന്നത്. എന്നാല്‍ പാളികളുടെ കാലപ്പഴക്കം കൃത്യമായി പറഞ്ഞിട്ടില്ല. അതിനാല്‍ ഘടനയിലെ വ്യത്യാസം ഹൈക്കോടതിയെ അറിയിച്ച ശേഷം വി എസ് എസ് സി യുമായി വീണ്ടും ആശയവിനിമയം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ വിഎസ്എസ് സിയില്‍ നിന്ന് ലഭിച്ചാല്‍ മാത്രമേ പാളികള്‍ വിറ്റെന്നും നിലവില്‍ ശബരിമലയിലുള്ളത് ഡ്യൂപ്ലിക്കേറ്റെന്നും ഉറപ്പിക്കാനാവൂവെന്നാണ് എസ് ഐ ടി പറയുന്നത് ശബരിമലയില്‍ നടന്നതു സ്വര്‍ണക്കൊള്ളയാണെന്നു സ്ഥിരീകരിച്ച് വിഎസ്എസ്സി ലാബിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശില്‍പപാളികളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണം…

    Read More »
  • കണ്ടന്റ് കവർന്നെടുത്ത ജീവൻ : ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം : മുഖ്യമന്ത്രിക്കും ഡിജിപി ക്കും കോഴിക്കോട് സിറ്റി പോലീസിനും പരാതികൾ കിട്ടി : സമൂഹമാധ്യമത്തിൽ യുവതിക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ 

      കോഴിക്കോട്: കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഒഴുകുന്നു. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം. മുഖ്യമന്ത്രിക്കും ഡിജിപി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനുമാണ് പരാതികൾ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യാൻ കാരണം അപമാനവും മാനസിക സംഘർഷവുമെന്നാണ് പരാതികളിൽ പറയുന്നത്. പരാതികളിൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. യുവതി പങ്കുവെച്ച വീഡിയോ കണ്ട് മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നും വ്യക്തിഹത്യ ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.   കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. പിന്നാലെ…

    Read More »
  • ഒറ്റപ്പാലത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്നു : വളർത്തുമകളുടെ നാലുവയസ്സുകാരന് ഗുരുതര പരിക്ക് : ഒരാൾ കസ്റ്റഡിയിൽ

      പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം.   വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുൽഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്.   നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത്‌ കണ്ടെത്തിയിരുന്നു. എങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ട യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയിരിക്കുന്നത്.   ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക കാരണം വ്യക്തമല്ല.  

    Read More »
  • ഗാസയിലെ ‘ബോര്‍ഡ് ഓഫ് പീസി’ലേക്ക് ഇന്ത്യക്കു ട്രംപിന്റെ ക്ഷണം; സ്ഥിരീകരിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; ഗാസയിലടക്കം സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യവും ഇറങ്ങുമോ? തീരുവയിലെ പിണക്കത്തിനിടെ പുതിയ നീക്കം

    ന്യൂയോര്‍ക്ക്: ഗാസ ഉള്‍പ്പെടെയുള്ളയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ എന്ന സംരംഭത്തില്‍ ചേരാന്‍ ഇന്ത്യക്കും ക്ഷണം. മുതിര്‍ന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഈ സംരംഭത്തില്‍ ഇന്ത്യ പങ്കുചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനോടുള്ള പ്രതികരണത്തിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും അവര്‍ ഉടന്‍ പ്രതികരിച്ചില്ല. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ യുഎസില്‍ 50 ശതമാനം വരെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. ഇത് കുറയ്ക്കുന്നതിനായുള്ള വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഉഭയകക്ഷി ബന്ധത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയ്ക്ക് ട്രംപിന്റെ ക്ഷണം ലഭിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 60-ഓളം രാജ്യങ്ങളെ ട്രംപ് ഈ സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ഇതില്‍ ഉള്‍പ്പെടുന്നു. പലസ്തീനിലെ ഗാസയില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ സഹകരിക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തേ,…

    Read More »
  • ‘അല്‍ഫലാഹ് മെഡിക്കല്‍ കോളജില്‍ വ്യാജ രോഗികള്‍, രേഖകളില്‍ മാത്രം ഡോക്ടര്‍മാര്‍’; 500 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി; ചെങ്കോട്ട സ്‌ഫോടനത്തില്‍ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരുമായി ബന്ധമുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇഡി തയാറാക്കിയ 200 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പേരില്‍ വ്യാജ നിയമനങ്ങള്‍ മുതല്‍ ചികിത്സയ്ക്കായി എത്തുന്നു എന്ന തരത്തില്‍ വ്യാജ രോഗികളും രേഖകളിലുണ്ടെന്നു കണ്ടെത്തി. നാഷനല്‍ മെഡിക്കല്‍ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ ക്രമക്കേടുകള്‍ കോളജിന്റെ നടത്തിപ്പുകാര്‍ ചെയ്തിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 500 കോടി രൂപയുടെ കള്ളപ്പണം ആശുപത്രിയുടെ മറവില്‍ വെളുപ്പിച്ചതായും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഈ മാസം 31ന് കോടതി പരിഗണിച്ചേക്കും. മെഡിക്കല്‍ കോളജിന്റെ രേഖകളിലുള്ള ഡോക്ടര്‍മാരില്‍ മിക്കവരും ഇവിടെ എത്തിയിരുന്നില്ലെന്നും ഡോക്ടര്‍മാരെ നിയമിച്ചതായി വ്യാജരേഖകള്‍ തയാറാക്കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ആശുപത്രി ജീവനക്കാരില്‍ നല്ലൊരു പങ്കും ഫയലുകളില്‍ മാത്രമാണുള്ളത്. അവര്‍ ജോലി ചെയ്യാനായി ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതിനു സമാനമായി വ്യാജ രോഗികളെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. നാഷനല്‍ മെഡിക്കല്‍…

    Read More »
  • ‘കാസര്‍ഗോഡും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രൂവീകരണമുണ്ടോ എന്ന്’; വിവാദ പരാമര്‍ശവുമായി വീണ്ടും സജി ചെറിയാന്‍

    വിവാദപരാമര്‍ശവുമായി വീണ്ടും മന്ത്രി സജി ചെറിയാന്‍. കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്ന് മന്ത്രി. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്ന് മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. അതേസമയം, സജി ചെറിയാനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി  എംഎ ബേബി രംഗത്തെത്തി. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയവൽക്കരിക്കാനാണ് ശ്രമം എന്നാണ്  അദ്ദേഹം ഉദ്ദേശിച്ചത് .അതിന് ഉപയോഗിച്ച ഭാഷയും വാചകവും എന്താണെന്ന കാര്യം മനസിലാക്കാനായിട്ടില്ല നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെയും മുന്നണിയെയും നയിക്കും. എന്നാൽ ആരൊക്കെ മത്സരിക്കും എന്ന കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനം എടുക്കും. രണ്ട് ടൈം വ്യവസ്ഥ ഒഴിവാക്കുന്നത് കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തിട്ടില്ല എന്നും പി ബിയിൽ നിന്ന് ആരൊക്കെ മത്സരിക്കാം എന്നതിൽ പിബി തീരുമാനമെടുത്തിട്ടില്ലെന്നും എം എ ബേബി പറഞ്ഞു

    Read More »
  • നിങ്ങളെന്നെ ബിജെപിക്കാരനാക്കി; ചെങ്കോട്ട വിട്ട് രാജേന്ദ്രന്‍ ഇനി കാവിക്കോട്ടയില്‍; മത്സരിക്കാനില്ലെന്നും ആരെയും കൂടെക്കൊണ്ടുവന്നിട്ടില്ലെന്നും രാജേന്ദ്രന്‍

      പതിനഞ്ചുകൊല്ലം സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന എസ്.രാജേന്ദ്രന്‍ എങ്ങിനെ ബിജെപിയില്‍ ചേര്‍ന്നുവെന്ന് ചോദിച്ചാല്‍ അതിന് രാജേന്ദ്രന്‍ സിപിഎമ്മിനെ ചൂണ്ടിക്കാട്ടി ഉത്തരം പറയും നിങ്ങളെന്നെ ബിജെപിക്കാരനാക്കി എന്ന്. ചെങ്കോട്ട വിട്ട് രാജേന്ദ്രന്‍ കാവിക്കോട്ടയിലേക്ക് ചെന്നുകയറിക്കഴിഞ്ഞു. ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രന്‍ തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട സിപിഎം രാഷ്ട്രീയ ജീവിതത്തിനാണ് രാജേന്ദ്രന്‍ തിരശീല താഴ്ത്തിയത്. തനിക്കൊപ്പം ആരേയും ബിജെപിയിലേക്ക് ക്ഷണിച്ചില്ലെന്നും ബിജെപി പ്രവേശനത്തിന് ഉപാധികളില്ലെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു. മല്‍സരിക്കാനില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. 2006 മുതല്‍ 2021 വരെ തുടര്‍ച്ചയായി മൂന്നു തവണ സിപിഎം എംഎല്‍എയായിരുന്നു രാജേന്ദ്രന്‍. എന്നാല്‍ സിപിഎമ്മുമായി തെറ്റിയതിന് ശേഷം രാജേന്ദ്രനെ കൂടെക്കൂട്ടാന്‍ ബിജെപിയുടെ കേരള തമിഴ്‌നാട് ഘടകങ്ങള്‍ രണ്ടു വര്‍ഷമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി എസ്.രാജേന്ദ്രന്‍ വോട്ടുതേടിയിറങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ…

    Read More »
  • ഒരേയൊരു രാജാവ് ഒരേയൊരു സീറ്റ്; മത്സരിക്കാന്‍ വേണ്ടത് ആ ഒറ്റ സീറ്റ്; അതു കിട്ടിയില്ലെങ്കില്‍ ക്യാംപെയ്‌നറായി നില്‍ക്കുമെന്ന് പി.വി.അന്‍വര്‍; ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ എവിടെയും മത്സരിക്കില്ലെന്നും പ്രഖ്യാപനം

      നിലമ്പൂര്‍: ഏതാണ് പി.വി.അന്‍വര്‍ കൊതിക്കുന്ന ആ സീറ്റ് എന്നറിയാനുള്ള ആകാംക്ഷയിലാണ് വോട്ടര്‍മാര്‍. നിലമ്പൂരോ അതോ ബേപ്പൂരോ…. ഏതോ ഒരു സീറ്റിനു വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ടെങ്കിലും സീറ്റെതെന്ന് വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഒറ്റ സീറ്റില്‍ മാത്രമാണ് മത്സരിക്കുകയെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ പറഞ്ഞു താന്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ മറ്റെവിടേയും മത്സരിക്കില്ല. നിലമ്പൂരിനേക്കാള്‍ തനിക്ക് സ്വാധീനമുളള പ്രദേശമാണ് ബേപ്പൂരെന്നും അന്‍വര്‍ പറയുമ്പോള്‍ അന്‍വറിന്റെ മോഹം ബേപ്പൂരാണെന്ന് തോന്നാം. അതൊന്ന്് ഉറപ്പിക്കാനായി ബേപ്പൂരില്‍ വരുമോ എന്ന ചോദ്യത്തിന് ബേപ്പൂരില്‍ ഇന്ത്യയിലേ ആര്‍ക്ക് വേണമെങ്കിലും വരാമല്ലോ, വേറെ പാസ്പോര്‍ട്ട് ഒന്നും വേണ്ടല്ലോ എന്നായിരുന്നു ആദ്യം അന്‍വറിന്റെ ഹ്യൂമര്‍ ടച്ചുള്ള ഉത്തരം. പിണറായിയേയും മുഹമ്മദ് റിയാസിനേയും ക്യാന്‍സറുമായി താരതമ്യം ചെയ്ത് അന്‍വര്‍ ഡയലോഗടിച്ചിട്ടുണ്ട്. കേരളത്തിന്റെ കാന്‍സറാണ് പിണറായിസം. അതിന്റെ സെക്കന്റ് സ്റ്റെപ്പാണ് മരുമോനിസം. പിണറായിസം എന്ന കാന്‍സറിന് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ട്രീറ്റ്മെന്റ് കൊടുത്തു. അടുത്ത…

    Read More »
  • തൊഴിൽ അല്ലെങ്കിൽ ജയിൽ ഇങ്ങ് കേരളത്തിൽ: തമിഴ്നാട്ടിൽ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട്: ജെല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി: കിടിലൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി

      ചെന്നൈ : തടവുകാരുടെ വേതനം വർധിപ്പിച്ചതോടെ തൊഴിലില്ലാത്തവർ ജയിലിൽ പോയി കിടക്കുന്നതാണ് നല്ലതെന്ന് കേരളത്തിലുള്ളവർ പറഞ്ഞും ട്രോളിയുമിരിക്കുമ്പോൾ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട് എന്നാണ് അയൽ സംസ്ഥാനമായ തമിഴ്നാട് പറയുന്നത്. തമിഴ്നാട്ടിലെ യുദ്ധവീരന്മാരായ ജെല്ലിക്കെട്ട് പോരാളികൾക്ക് ജെല്ലിക്കെട്ടിൽ പങ്കെടുത്ത് വിജയിച്ചാൽ ജോലി കൊടുക്കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുകയെന്നും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ടിൽ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.നാടൻ കാളകൾക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരിൽ 2 കോടി രൂപ ചെലവിൽ ഒരു അത്യാധുനിക മെഡിക്കൽ, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രശസ്തമായ അലങ്കനല്ലൂർ മത്സരം കാണുന്നത് ഓരോ തമിഴനെയും അഭിമാനഭരിതനാക്കുന്നുവെന്ന്…

    Read More »
Back to top button
error: