Movie
-
പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; സെറ്റുകളില്‍ റെയ്ഡ് നടത്തണം: ലഹരി ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ സാങ്കേതിക പ്രവര്‍ത്തകര്‍: സജി നന്ത്യാട്ട്; സിനിമയില്‍ ശുദ്ധികലശം ആവശ്യം
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാന്‍,അഷ്‌റഫ് ഹംസ എന്നിവര്‍ പിടിയിലായ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഫിലിം ചേംബര്‍. ലഹരിക്കെതിരെ സിനിമ സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. സിനിമയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവര്‍ത്തകരാണെന്നും സജി സന്ത്യാട്ട് ആരോപിച്ചു. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നത്. സിനിമയില്‍ ശുദ്ധീകരണം അനിവാര്യമാണെന്നും സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്നും സജി ആവശ്യപ്പെട്ടു. കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും അറസ്റ്റിലായത്. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ…
Read More » -
‘ഒറ്റക്കൊമ്പന്‍’ വീണ്ടും മലകയറി; സുരേഷ് ഗോപി ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം തുടങ്ങി; പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ തുടര്‍ ചിത്രീകരണം; പഴയ ലുക്കിലേക്ക് താരം വീണ്ടും
തൊടുപുഴ: നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രം ‘ഒറ്റക്കൊമ്പ’ന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഒറ്റക്കൊമ്പന്‍ നിര്‍മ്മിക്കുന്നത്. അറക്കുളം ശ്രീധര്‍മശാസ്താ ക്ഷേത്രങ്കണത്തിലാണ് രണ്ടാം ഷെഡ്യൂളിലെ ആദ്യ ദിന ഷൂട്ടിംഗ് ആരംഭിച്ചത്. സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണന്‍, വഞ്ചിയൂര്‍ പ്രവീണ്‍, ഗോപന്‍ ഗുരുവായൂര്‍,രാജ് മോഹന്‍ എന്നിവരും നിരവധി ജൂനിയര്‍ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമാണ് ഷൂട്ട് ചെയ്തത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ജനുവരിയില്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റര്‍ ആഘോഷങ്ങളുടെ തിരക്കും കാരണമാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാന്‍ താമസമുണ്ടായത്. രണ്ടാം ഷെഡ്യൂള്‍ ജൂണ്‍ അവസാനം വരെ നീണ്ടുനില്‍ക്കും. തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ആണ് രണ്ടാം ഷെഡ്യൂള്‍ ചാര്‍ട്ടു ചെയ്തിരിക്കുന്നത്. മൂന്നാം ഘട്ട ചിത്രീകരണം മലേഷ്യ, മക്കാവു എന്നിവടങ്ങളിലായിരിക്കും എന്നാണു റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ ഔദ്യോഗിക…
Read More » -
ഷൈനിനു പിന്നാലെ യുവ സംവിധായകരും, ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിൽ
കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. മറ്റൊരു സംവിധായകന്റെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.
Read More » -
വീണ്ടും നഷ്ടക്കണക്കുകള്‍; മാര്‍ച്ചില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നേട്ടമുണ്ടാക്കിയത് എംപുരാന്‍ മാത്രം; 15 സിനിമകള്‍ നഷ്ടത്തില്‍; ആറു സിനിമകളുടെ കളക്ഷന്‍ ഒരുലക്ഷം രൂപ!
കൊച്ചി: മലയാള സിനിമയുടെ നഷ്ടക്കണക്കുമായി നിര്‍മ്മാതാക്കള്‍. മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമയുടെ കണക്ക് പുറത്തുവിട്ടു. തീയറ്റര്‍ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. മാര്‍ച്ച് മാസം ലാഭം നേടിയത് എമ്പുരാന്‍ മാത്രം. എംപുരാന്റെ ബജറ്റ് 175.65 കോടി രൂപ. ചിത്രം അഞ്ചു ദിവസം കൊണ്ട് 24 കോടി രൂപ വാരി. എമ്പുരാന്റെ അഞ്ചുദിവസത്തെ കണക്കാണ് പുറത്തുവിട്ടത്. മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്നത് അഞ്ചണ്ണം മാത്രമെന്നും അസോസിയേഷന്‍ അറിയിച്ചു. അഭിലാഷം, എമ്പുരാന്‍, വടക്കന്‍, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍. മാര്‍ച്ച് മാസം റിലീസ് ആയതില്‍ ആറ് സിനിമകളുടെ കളക്ഷന്‍ ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. 85 ലക്ഷം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്. സമാനമാണ് ഫെബ്രുവരിയിലെ കണക്കുകളും. ഫെബ്രുവരി മാസത്തില്‍…
Read More » -
ഹൈബ്രിഡ് കഞ്ചാവിന്റെ പുകയില്ലെങ്കില്‍ എന്ത് സിനിമ ചര്‍ച്ച! സംവിധായകന്‍ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു; സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ്
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകര്‍ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ലഹരിക്കേസില്‍ പിടിയിലായതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെയോടെയാണ് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ഇരുവരും പിടിയിലായത്. ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും പിടിയിലായിരുന്നു. അറസ്റ്റിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. അതേസമയം, കേസില്‍ സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കുമെന്നും എക്‌സൈസ് അറിയിച്ചു. ലഹരി ഉപയോഗിക്കാന്‍ സ്ഥലസൗകര്യം ഒരുക്കിനല്‍കുന്നതും കുറ്റമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എം. മജു പറഞ്ഞു. സംവിധായകര്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയത് ഷാലിഫാണെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഷാലിഫില്‍ നിന്ന് നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗം പുതിയ ട്രെന്‍ഡിലേക്ക് മാറുന്നുവെന്നാണ് എക്‌സൈസ് നിഗമനം. സിന്തറ്റിക് ലഹരിയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവിലേക്കാണ് മാറ്റമെന്നും എക്‌സൈസ് പറയുന്നു. ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയവയാണ്…
Read More » -
അമ്മ-മകന്‍ ബന്ധത്തിന്റെ കാണാതലങ്ങള്‍ തേടുന്ന ‘മദര്‍ മേരി’ മേയ് രണ്ടിന് പ്രദര്‍ശനത്തിന്
മഷ്‌റൂം വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഫര്‍ഹാദ്, അത്തിക്ക് റഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്, എ.ആര്‍ വാടിക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മദര്‍ മേരി’ മേയ് രണ്ടിന് തീയേറ്ററുകളിലെത്തുന്നു. വയനാട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രായമായ അമ്മയും മുതിര്‍ന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓര്‍മ്മക്കുറവും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മകന്‍ ജയിംസ്, അമേരിക്കയിലെ തന്റെ ഉയര്‍ന്ന ജോലിയെല്ലാം വിട്ട് നാട്ടിലെത്തുന്നു. സംരക്ഷണവുമായി മുന്നോട്ടു പോകവെ ജയിംസ്, അമ്മയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിന്റെ കാതലായ വിഷയം. ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി.എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലാലി തുടര്‍ന്ന് മോഹന്‍കുമാര്‍ ഫാന്‍സ്, 2018, മാംഗോ മുറി, കൂടല്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇവരെ കൂടാതെ നിര്‍മ്മല്‍ പാലാഴി,…
Read More » -
മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം, അതിജീവന മുഹൂർത്തങ്ങളുമായി നരിവേട്ടയുടെ ഒഫീഷ്യൽ ട്രയിലർ
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും….മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ മണ്ണിൽ അന്തിയുറങ്ങാൻ അതിജീവനം നടത്തുന്ന വരുടെ ഇത്തരം നിരവധി മുഹൂർത്തങ്ങളിലൂടെ അതിജീവനത്തിൻ്റേയും പോരാട്ടത്തിൻ്റേയും നിരവധി ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ചിത്രമാണ് നരിവേട്ടയെന്ന് ചിത്രത്തിൻ്റെ പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിലെ രംഗങ്ങൾ കാട്ടിത്തരുന്നു. ഒരു മാസ് എൻ്റെർടൈനറാണീച്ചിത്രമെന്നു വ്യക്തമാക്കുന്നതാണ് ട്രയിലർ. പ്രേക്ഷകർക്കിടയിൽ വലിയ ആകർഷണമാണ് ട്രയിലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ യാണ് ഈ ചിത്രം എന്തുന്നത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ്…
Read More » -
തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’, സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിൽ നടൻ സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ലുക്ക് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ പുറത്ത്. അദ്ദേഹത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന് ഒപ്പം വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെൽവമണി സെൽവരാജ് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.…
Read More » -
ബ്ലെസിയുടേയും ദിലീപിന്റേയും സാന്നിദ്ധ്യത്തിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കെ)യുടെ മ്യൂസിക്ക് പ്രകാശനം
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയാ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും സാന്നിദ്ധ്യത്തിൽ യുകെ ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു. കൊച്ചി, കലൂരിലെ ഐഎംഎ ഹാളിലായിരുന്നു പ്രകാശനം. ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിക്കുന്ന ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, മനോജ്.കെ.ജയൻ, ജോണി ആൻ്റണി, സിജ്യ വിൽസൻ, ഷറഫുദ്ദീൻ നടനും ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ച ശബരീഷ് വർമ്മ, ഈ ചിത്രത്തിലെ നായകനായ രഞ്ജിത്ത് സജീവ, സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ ബ്ലെസ്സിയും, നടൻ ദിലീപും ചേർന്നായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചിത്രത്തിലെ നായിക സാരംഗി ശ്യാം എന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും…
Read More »
