Movie

  • ലോകസിനിമയില്‍ ശ്രദ്ധ നേടി മറാത്തി ചിത്രം ‘ ‘പഗ് ല്യാ’, 27 ന് റിലീസ് ചെയ്യും.

    കൊച്ചി:ലോകസിനിമയില്‍ അംഗീകാരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം ‘പഗ് ല്യാ’ യുടെ സംവിധായകനും മലയാളിയുമായ വിനോദ് സാം പീറ്ററാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടി മുന്നേറുന്നത്. ചിത്രം ഈ മാസം 27 ന് മഹാരാഷ്ട്രയിൽ റിലീസ് ചെയ്യും. മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച വിദേശഭാഷാ ഫീച്ചർ ചിത്രമായിരുന്നു. കുടാതെ വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്ക്കാരങ്ങൾ വിനോദ് സാം പീറ്റര്‍ തൻ്റെ സിനിമയിലൂടെ കരസ്ഥമാക്കിയിരുന്നു. രണ്ടായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ് ‘പഗ് ല്യാ’ ഒന്നാം സ്ഥാനത്ത് എത്തിയത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡിൽ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാചിത്രം കൂടിയാണ് മറാത്തി ഭാഷയില്‍ ഒരുക്കിയ പഗ് ല്യാ. ലണ്ടൻ,കാലിഫോര്‍ണിയ, ഇറ്റലി , ഓസ്ട്രേലിയ, സ്വീഡന്‍, ഫിലിപ്പീന്‍സ്, , തുർക്കി, ഇറാൻ,…

    Read More »
  • 47 വർഷത്തെ കാത്തിരിപ്പിന് വിരാമം; രജനിയും കമലും ഒന്നിക്കുന്നു; സംവിധാനം നെൽസൺ, സംഗീതം അനിരുദ്ധ്! കിടിലൻ പ്രൊമോ പുറത്ത്

    പലരും രഹസ്യമായി പറഞ്ഞ ആ വാർത്ത ഇനി പരസ്യം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആ വാർത്ത ഔദ്യോഗികമായി പുറത്ത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയങ്ങളായ സൂപ്പർസ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും നീണ്ട 47 വർഷങ്ങൾക്ക് ശേഷം ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ‘KHxRK’ എന്ന് താൽക്കാലികമായി അറിയപ്പെടുന്ന ചിത്രം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ വരവറിയിച്ച് കിടിലൻ പ്രൊമോ വീഡിയോയും പുറത്തിറങ്ങി. യാര് ഹീറോ! എന്ന ഡയലോഗ് ആണ് വീഡിയോയിലെ ഹൈലൈറ്റ്. 1970-കളിൽ ഒട്ടനവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും. 1979-ൽ പുറത്തിറങ്ങിയ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി മുഴുനീള വേഷങ്ങളിൽ ഒന്നിച്ചെത്തിയത്. ഏകദേശം അരനൂറ്റാണ്ടിന് ശേഷമുള്ള ഈ തിരിച്ചുവരവ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘ജയിലർ’ എന്ന മെഗാ ഹിറ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ മുൻനിര സംഗീത സംവിധായകൻ…

    Read More »
  • മാർച്ച്19 ന് റിലീസ്. ആട് 3 ക്ക് പുതിയ പോസ്റ്റർ എത്തി

    ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിൻ്റേയും, പ്രതികാരത്തിൻ്റേയും, രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി. മാർച്ച് പത്തൊമ്പത് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് , പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി.ഹ്യൂമർ. ആക്ഷൻ. ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം പുണ്യദിനമായ റംസാൻ ആഘോഷ ദിനവുമായി ബന്ധപ്പെട്ടാണ് മാർച്ച് പത്തൊമ്പതിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഇരിലെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ആടിൻ്റെ മൂന്നാം പതിപ്പിൽ എത്തുമ്പോൾ ഷാജി പാപ്പനും സംഘവും ഇക്കുറി നേരിടുന്ന പ്രശ്നങ്ങളെന്താണന്നുള്ളതാണ് പ്രേക്ഷകർ , ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സംഘർഷഭരിതമായ സ്ഥിതിവിശേഷത്തെ ത്തന്നെ യാണ് ഇവർ നേരിടുന്നതെന്ന് ഈ പോസ്റ്റർ വ്യക്തമാക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം വലിയ പ്രാധാന്യം…

    Read More »
  • “രാജ ശിവാജി” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം ജിയോ സ്റ്റുഡിയോ മുംബൈ ഫിലിം കമ്പനി

    ഛത്രപതി ശിവാജി മഹാരാജ് ജയന്തി ദിനത്തിൽ, ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “രാജ ശിവാജി” ഫസ്റ്റ് ലുക്ക് പുറത്തിറക്കി. പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ റിതേഷ് വിലാസ്റാവു ദേശ്മുഖ് ഒരുക്കുന്ന ചിത്രത്തിൽ, അദ്ദേഹം തന്നെയാണ് ഛത്രപതി ശിവാജി മഹാരാജ് ആയി വേഷമിടുന്നത്. അചഞ്ചലമായ നോട്ടത്തോടെ, ദൃഢമായ ചുമലുകളോടെ, കയ്യിൽ വാൾ പിടിച്ചു നിൽക്കുന്ന ശിവാജി മഹാരാജാവിന്റെ ലുക്കിൽ ആണ് റിതേഷ് ദേശ്മുഖിനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദത സൂചിപ്പിക്കുന്ന ഭാവത്തോടെയാണ് അദ്ദേഹത്തെ ഇതിൽ കാണാൻ സാധിക്കുന്നത്. സ്വരാജ്യത്തിന്റെ ജനനത്തിലേക്ക് നയിക്കുകയും ഒരു രാജ്യത്തിന്റെ അഭിമാനം ജ്വലിപ്പിക്കുകയും ചെയ്യുന്ന ഗംഭീരമായ പ്രതിജ്ഞയെ ഉൾക്കൊള്ളുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഭാവത്തെ പോസ്റ്ററിൽ അടയാളപ്പെടുത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന “രാജ ശിവാജി”ക്കു കാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനും സംഗീതം പകരുന്നത് അജയ്-അതുൽ ടീമുമാണ്. ഹിന്ദി- മറാത്താ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ഒരു രാജാവിന്റെ കഥയേക്കാൾ കൂടുതൽ,…

    Read More »
  • തീപ്പൊരി പാറിച്ച് ‘ടോക്സിക്’ ടീസർ: റോക്കിംഗ് സ്റ്റാർ യഷിന്റെ ഞെട്ടിക്കുന്ന മേക്കോവറും അമ്പരപ്പിക്കുന്ന സിനിമാറ്റിക് യൂണിവേഴ്സും

    2026-ൽ ഇന്ത്യയിലെ ചലച്ചിത്രപ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമായ ‘Toxic: A Fairytale for Grown-Ups’, മാസങ്ങളായുള്ള ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവിൽ വെടിയുതിർത്തിരിക്കുകയാണ്. റോക്കിംഗ് സ്റ്റാർ യഷിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ‘Introducing Raya’ എന്ന ഗ്ലിംപ്‌സും, പിന്നാലെ വന്ന നയൻതാരയുടെ ‘ഗംഗ’, കിയാര അദ്വാനിയുടെ ‘നാദിയ’, ഹുമ ഖുറേഷിയുടെ ‘എലിസബത്ത്’, രുക്മിണി വസന്തിന്റെ ‘മെലീസ’, താര സുതാരിയയുടെ ‘റെബേക്ക’ എന്നീ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഔദ്യോഗിക ടീസർ കൃത്യമായി ലക്ഷ്യസ്ഥാനത്ത് തന്നെ കൊണ്ടിരിക്കുകയാണ്. അങ്ങേയറ്റം ബഹുമുഖമായ ഒരു വലിയ സിനിമാ ലോകത്തെയാണ് ‘Toxic’ ടീസർ അനാവരണം ചെയ്യുന്നത്. ഒരു സർക്കസ് കൂടാരത്തിൽ തുടങ്ങി കിഴക്കൻ ഏഷ്യൻ പശ്ചാത്തലങ്ങൾ വരെ നീളുന്ന ഈ കഥാപരിസരം വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ഈ പരുക്കൻ ദൃശ്യങ്ങൾക്കും ഹൈ-വോൾട്ടേജ് ആക്ഷനും അപ്പുറം, ശക്തമായ കഥപറച്ചിലിനും മികച്ച പ്രകടനങ്ങൾക്കും സിനിമ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് ടീസർ…

    Read More »
  • കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രം ഫെബ്രുവരി 27 ന്

    കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോൺ എന്ന കഥാപാത്രമായി വിഷ്ണു അഗസ്ത്യ വേഷമിട്ടപ്പോൾ, ഡെസ്ഡിമോണ എന്ന് പേരുള്ള കഥാപാത്രമായാണ് ദിവ്യപ്രഭ അഭിനയിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ഇരുവരേയും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന…

    Read More »
  • വേടൻ വിവാഹിതനാകുന്നു; കല്ല്യാണ തീയ്യതി പരസ്യപ്പെടുത്തി എംവി ​ഗോവിന്ദൻ; യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു; ഫെബ്രുവരി 24ന് തൃശൂരിൽ വച്ച് മിന്നുകെട്ട്

    കണ്ണൂർ: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്.ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. എം.വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് ആദരിച്ചു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിവാഹക്കാര്യം പറഞ്ഞത്. പിന്നീട്, വേടനും ഇത് സ്ഥിരീകരിച്ചു. ലളിതമായ ചടങ്ങുകളോടെ റജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. ‘മാഷ് പറഞ്ഞതുപോലെ, 24ാം തീയതി ഞാൻ റജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി’ – വേദിയിൽ നിന്നും വേടന്റെ വാക്കുകൾ. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും എത്താറുണ്ടായിരുന്നു. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോഴും കൂടെയുണ്ടായിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വേടന് ലഭിച്ചത്. 2025ൽ വേടൻ…

    Read More »
  • INCA അവാർഡ് മുംബൈയിൽ

    മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്. രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ…

    Read More »
  • ക്യാമ്പസ് ആവേശവുമായി ‘വിദ്യാർഥി വിദ്യാർഥിനികളെ’ നാളെ മുതൽ തിയേറ്ററുകളിൽ എത്തും…. റാപ്പർ ചന്ദൻ ഷെട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.

    സോഷ്യൽ മീഡിയ താരങ്ങളും യുവപ്രതിഭകൾക്കൊപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക് എത്തുന്നു. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ക്യാമ്പസ് എന്റർടെയ്‌നറാണ്. ഒരു ക്യാമ്പസിന്‍റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കിയ ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം. ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ്, സ്നേഹം മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നല്‍കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ്…

    Read More »
  • ടോക്സിക്: രക്തം ചിന്തിയ പോർക്കളത്തിൽ യഷ്; ടീസർ ഫെബ്രുവരി 20-ന് പുറത്തിറങ്ങും

    മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്. രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ…

    Read More »
Back to top button
error: