Movie
-
നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്
കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ പ്രോമോ ഗാനം പുറത്ത്. ജേക്‌സ് ബിജോയ് സംഗീതം നൽകിയ ‘ നിലഗമനം‘ എന്ന ഈ ഗാനം ആലപിച്ചത് ചിന്മയി ശ്രീപദ ആണ്. ഗാനത്തിന് വരികൾ രചിച്ചത് മുത്തു. 2025 ഒക്ടോബർ 17 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്നത്. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം…
Read More » -
‘ഹാല്‍’ നിരോധിച്ചത് ബീഫിന്റെ പേരിലല്ലെന്ന് ഷോണ്‍ജോര്‍ജ്ജ് ; ലൗജിഹാദിനെ ന്യായീകരിക്കുന്നു, ബിഷപ്പ് ഹൗസിനെയൂം തെറ്റിദ്ധരിപ്പിക്കുന്നു ; മതംമാറ്റാനുള്ള പ്രണയത്തെ ലൗജിഹാദെന്ന് തന്നെ വിളിക്കും
ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചത് ബീഫിന്റെ പേരിലല്ലെന്നും ലൗ ജിഹാദിനെ ന്യായീകരിക്കുന്നതിന്റെ പേരിലാണെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്ജ്. ഇങ്ങിനെയൊരു കാര്യം നാട്ടിലില്ല എന്ന രീതിയിലാണ് സിനിമയിലെ ബിഷപ്പിന്റെ കഥാപാത്രത്തെക്കൊണ്ടു പറയിക്കുന്നെന്നും സിനിമയുടെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കലാണെന്നും പറഞ്ഞു. സിനിമയില്‍ താമരശ്ശേരി ബിഷപ്പഹൗസിനെയും ബിഷപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ ഉള്ളടക്കമെന്നും ലൗജിഹാദിനെ ന്യായീകരിക്കുന്ന സംഭാഷണങ്ങള്‍ ബിഷപ്പിന്റെ കഥാപാത്രത്തിന് നല്‍കിയെന്നും പറഞ്ഞു. സിനിമയില്‍ പതിനെട്ടോ ഇരുപതോ സീനുകളില്‍ ലൗജിഹാദിനെ ന്യായീകരിക്കുന്നുണ്ടെന്നും പറഞ്ഞു. മതംമാറ്റാന്‍ വേണ്ടി പ്രണയം നടിക്കുന്നതിനെ ലൗജിഹാദെന്ന് വിളിക്കാനാണ് ബിജെപി തീരുമാനം അതിനെ അങ്ങിനെ തന്നെ വിളിക്കുകയും ചെയ്യുമെന്ന് ഷോണ്‍ജോര്‍ജ്ജ് പറഞ്ഞു. സിനിമയില്‍ ബിഷപ്പിനെ സൂചിപ്പിക്കുന്ന കഥാപാത്രം ലൗ ജിഹാദ് നല്ലതല്ലെ എന്ന് പറയുന്നു. അതിനെ ലൗജിഹാദ് എന്ന് പറയാന്‍ പാടില്ല. സ്‌നേഹിക്കുന്ന കുട്ടികളല്ലെ. അതിനെ അങ്ങിനൊരു പരിവേഷം കൊടുക്കുന്ന ശരിയല്ലെന്നും പറയുന്നു. സിനിമയിലൂടെ ഇവര്‍ പറയാന്‍ ശ്രമിക്കുന്നത് എന്താണ്. ഹാല്‍ സിനിമയെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത് ബീഫ് വിളമ്പുന്ന സീനുകള്‍ ഉള്ളതിനാലാണ് അത്…
Read More » -
ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി പാൻ ഇന്ത്യൻ ചിത്രം, പൂജ ഹെഗ്ഡെയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ നായികയായ പൂജ ഹെഗ്ഡെയുടെ പുത്തൻ പോസ്റ്റർ പുറത്ത്. നടിയുടെ ജന്മദിനം പ്രമാണിച്ചാണ് ആശംസാ പോസ്റ്റർ പുറത്ത് വിട്ടത്. DQ41 എന്ന് താത്കാലികമായി അറിയപ്പെടുന്ന ചിത്രം SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ഓഗസ്റ്റ് മാസത്തിലാണ് ചിത്രം ആരംഭിച്ചത്. ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ദുൽഖർ സൽമാൻ്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ DQ41 ഒരു പ്രണയ കഥയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ…
Read More » -
നായികയായി മമിത ബൈജു, പ്രദീപ് രംഗനാഥൻറെ മൂന്നാമത്തെ സിനിമയും കേരളത്തിൽ എത്തിച്ച് ഇ ഫോർ എൻറർടെയ്ൻമെൻറ്സ്, ‘ഡ്യൂഡ്’ ദീപാവലി റിലീസായി 17ന് തിയേറ്ററുകളിൽ
കൊച്ചി: തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻറെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ കേരളത്തിൽ വിതരണത്തിനെത്തിച്ച് ഇ ഫോർ എൻറർടെയ്ൻമെൻറ്സ്. പ്രദീപിൻറെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്സ് തന്നെയായിരുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ‘ഡ്യൂഡ്’ വേൾഡ് വൈഡ് റിലീസിനെത്തുന്നത്. യുവാക്കൾക്കിടയിൽ വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥൻ. കൂടാതെ മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്. സായ് അഭ്യങ്കറിൻറെയാണ് പാട്ടുകൾ, ഇക്കാരണങ്ങൊക്കെകൊണ്ട് ഈ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാക്കിയിരിക്കുകയാണ് ‘ഡ്യൂഡ്’ എന്ന് ഇ ഫോർ എൻറടെയ്ൻമെൻറ്സ് സാരഥി മുകേഷ് ആർ മെഹ്ത പറയുന്നു. മികച്ച ഉള്ളടക്കമുള്ള സിനിമകളൊരുക്കുന്ന മൈത്രി മൂവി മേക്കേഴ്സിലും വലിയ വിശ്വാസമാണെുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ…
Read More » -
പെട്രോളും ഡീസലും ഇല്ലാതെ വന്നാൽ 24 മണിക്കൂറിനുള്ളിൽ ലോകം നിശ്ചലം!! ഡീസൽ മാഫിയയുടെ കഥ പറയുന്ന ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടെയ്നർ, ശ്രദ്ധേയമായി ‘ഡീസൽ’ പ്രസ് മീറ്റ്
കൊച്ചി: ഡീസൽ മാഫിയയുടെ അധോലോക കളികളുമായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ഹരീഷ് കല്യാൺ നായകനാകുന്ന ‘ഡീസൽ’ സിനിമയുടെ പ്രസ് മീറ്റ് ശ്രദ്ധേയമാകുന്നു. ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടെയ്നറായി എത്തുന്ന ‘ഡീസൽ’ ഒക്ടോബർ 17നാണ് തിയേറ്ററുകളിൽ എത്തുന്നത്. ‘പെട്രോളും ഡീസലും ഇല്ലാതെ വന്നാൽ 24 മണിക്കൂറിനുള്ളിൽ ലോകം നിശ്ചലമാകുമെന്നും ഇതുവരെ ആരും കടന്നുചെല്ലാത്ത ഡീസൽ മാഫിയയുടെ കാണാകഥകളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന്’ സംവിധായകൻ ഷൺമുഖം മുത്തുസാമി വ്യക്തമാക്കി. ”പെട്രോളിനും ഡീസലിനും ഒരു രൂപ കൂടിയാൽ കൂടി ചിലപ്പോൾ ജീവിത ചിലവിൽ ഒരു മാസം പതിനായിരം രൂപയുടെ മാറ്റമുണ്ടാക്കിയേക്കാം. ഒരുപാട് സർപ്രൈസുകളുമായാണ് ഡീസൽ എത്തുന്നത്. നമ്മൾ റോഡരികിലെ കടയിൽ നിന്നൊക്കെ സാധനം വാങ്ങുന്നതുപോലെ പെട്രോളും ഡീസലും ഒക്കെ കിട്ടുന്നൊരിടം. അത്തരത്തിലൊരു ത്രെഡിൽ നിന്നാണ് ഡീസൽ സിനിമ ഒരുക്കിയതെന്നും’ അദ്ദേഹം കൊച്ചിയിൽ നടത്തിയ പ്രസ്മീറ്റിൽ പറഞ്ഞു. ‘ആക്ഷൻ, ഡാൻസ്, റൊമാൻസ്, ഇമോഷൻസ് എല്ലാമുള്ള ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടെയ്നറാണ് ഡീസൽ’ എന്ന് നായകൻ ഹരീഷ് കല്യാൺ പറഞ്ഞു. ചിത്രത്തിലെ നായികമാരായ…
Read More » -
രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല, സിനിമ ഇല്ലാത്തതിനാൽ വരുമാനം ഇല്ലാതെയായി, മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയണമെന്ന് ആഗ്രഹമെന്ന് സുരേഷ് ഗോപി
കണ്ണൂർ: സിനിമയാണു തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെനിന്നു മാറിനിൽക്കേണ്ടി വന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്നെ ഒഴിവാക്കി സി.സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. സദാനന്ദൻ എംപിക്കു സ്വീകരണവും എംപിയുടെ മട്ടന്നൂരിലെ ഓഫിസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.‘കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്കു തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണു തന്നെ കേന്ദ്രമന്ത്രിയാക്കിയത്. ആത്യന്തികമായി മനുഷ്യനായി ജീവിക്കണം. രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല. പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ തയാറല്ല. വെളുക്കെ ചിരിച്ചു കാണിക്കുന്നവർ അപകടത്തിലേക്കു ചാടിക്കുന്നവരാണ്’– സുരേഷ് ഗോപി പറഞ്ഞു.തന്റെ ജനസമ്പർക്ക പരിപാടി ജനങ്ങൾക്ക് ഗുണകരമാണെന്ന് സുരേഷ്ഗോപി പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നവർക്കും കേൾക്കുന്നവർക്കും മനഃശുദ്ധിയും രാഷ്ട്രീയ ശുദ്ധിയും ലഭിച്ചുവെന്നും സുരേഷ്ഗോപി പറഞ്ഞു.
Read More » -
പൊലീസുകാരിയായി നവ്യ നായർ, മൾട്ടിസ്റ്റാർ ചിത്രം “പാതിരാത്രി” ഒക്ടോബർ 17ന് തിയേറ്ററുകളിലേക്ക്
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 17 ന് ചിത്രം ആഗോള റിലീസായത്തും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത് വന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ കാണിച്ചു തന്നു. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” ഒരു അർദ്ധരാത്രിയിൽ നടക്കുന്ന…
Read More » -
ചേന്ദമംഗലത്തെ തറികളുടെ കഥകൾ ഇനി ലോകമറിയും!! റിമ കല്ലിങ്കലിന്റെ ‘മാമാങ്കം’ ഡാൻസ് കമ്പനി ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും
കൊച്ചി:ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകം ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ശ്രദ്ധാകേന്ദ്രമാകും. പ്രശസ്തമായ മാമാങ്കം ഡാൻസ് കമ്പനിയുടെ “നെയ്തെ” (നെയ്ത്തിന്റെ നൃത്തം) എന്ന അവതരണം 14-ന് രാജ്യത്തെ പ്രതിനിധീകരിച്ച് വേദിയിലെത്തും. നർത്തകിയും നടിയും സംരംഭകയുമായ റിമ കല്ലിങ്കൽ 2014-ൽ സ്ഥാപിച്ച മാമാങ്കം ഡാൻസ് കമ്പനി, കേരളത്തിലെ പ്രമുഖ സമകാലിക നൃത്ത കൂട്ടായ്മകളിൽ ഒന്നായി വളർന്നു. കേരളത്തിന്റെ ശാസ്ത്രീയ, നാടോടി, കായിക പാരമ്പര്യങ്ങളിൽ വേരൂന്നിയതും ആധുനിക കലാ-സാംസ്കാരിക ആവിഷ്കാരങ്ങളോട് പ്രതികരിക്കുന്നതുമായ ഒരു ഇന്ത്യൻ സമകാലിക നൃത്തഭാഷ സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലയാളത്തിൽ “നെയ്ത്ത്” എന്നർത്ഥം വരുന്ന “നെയ്തെ” 2018-ലെ പ്രളയത്തിൽ തറികളും ഉപജീവനമാർഗ്ഗങ്ങളും താറുമാറായ ചേന്ദമംഗലത്തെ കൈത്തറി നെയ്ത്തുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സമകാലിക നൃത്ത നിർമ്മാണമാണ്. നെയ്ത്തിന്റെ ശാരീരിക ചലനങ്ങളെയും ഉപകരണങ്ങളെയും താളങ്ങളെയും നൃത്തഭാഷയിലേക്ക് മാറ്റിക്കൊണ്ട്, സമൂഹത്തിന്റെയും, അതിജീവനത്തിന്റെയും, സർഗ്ഗാത്മകതയുടെയും ഒരു രൂപകമായി ഇതിനെ അവതരിപ്പിക്കുന്നു. 35 മിനിറ്റ് ദൈർഘ്യമുള്ള ഈ നൃത്ത ശിൽപ്പത്തിൽ എട്ട് നർത്തകരാണ് അണിനിരക്കുന്നത്. ഭരതനാട്യം,…
Read More »

