Movie
-
സി വി പ്രേം കുമാറിന്റെ “ആൾരൂപങ്ങൾ” സിനിമ തിരക്കഥ പുസ്തകം പ്രകാശിതമായി
ചലച്ചിത്ര ടെലിവിഷൻ തിയറ്റർ സംവിധായകൻ സി വി പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2016-ൽ തീയേറ്ററുകളിലെത്തിയ കലാമൂല്യമുള്ള സിനിമ “ആൾരൂപങ്ങളുടെ” തിരക്കഥ പുസ്തകം സമം ആർട്സ് തിരുവനന്തപുരത്തിൻ്റെ ബാനറിൽ പ്രകാശിതമായി. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ച് കേരള പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും തുടർന്ന് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാമപ്രസാദും പ്രകാശന കർമ്മം നിർവ്വഹിച്ചു. രണ്ടുപേരിൽ നിന്നും പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിച്ചത് സി വി പ്രേംകുമാറിൻ്റെ കൊച്ചുമകൾ അയിനയാണ്. തിരക്കഥ പുസ്തക പ്രകാശനത്തോടനുബ്ബന്ധിച്ച് ആൾരൂപങ്ങൾ സിനിമ പ്രദർശനമുണ്ടായിരുന്നു. ആശംസകൾ അറിയിച്ചത് പ്രശസ്ത കവി ഗിരീഷ് പുലിയൂർ, ആൾരൂപങ്ങളിലെ നായികയും പ്രശസ്ത അഭിനേത്രിയുമായ മായ വിശ്വനാഥ്, ചിത്രത്തിൻ്റെ നിർമ്മാതാവ് എ എം നൗഷാദ് എന്നിവരാണ്. സ്വാഗതമാശംസിച്ചത് പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ തിയറ്റർ ആർട്ടിസ്റ്റും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാറാണ്. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് സമം ആർട്ട്സിൻ്റെ പ്രസിഡൻ്റും ചലച്ചിത്ര പിആർഓ യുമായ അജയ് തുണ്ടത്തിലും കൃതജ്ഞത രേഖപ്പെടുത്തിയത് സമം ആർട്സിൻ്റെ…
Read More » -
അഭിനയ ജീവിതത്തിന്റെ അമ്പതു വര്‍ഷങ്ങള്‍; ടി.ജി. രവിക്കായി ആഘോഷമൊരുക്കി ജന്‍മനാട്; ശനിയും ഞായറും ആഘോഷ രാവ്; സിനിമാ താരങ്ങളുടെ വന്‍ നിര പങ്കെടുക്കും
തൃശൂര്‍: അരനൂറ്റാണ്ട് കാലമായി സിനിമയിലും നാടകത്തിലും ജ്വലിച്ച നടന്‍ ടി ജി രവിയുടെ അഭിനയജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ജന്മനാട് ആഘോഷിക്കുന്നു. ഒല്ലൂര്‍ എംഎല്‍എയും കേരളത്തിന്റെ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രിയുമായ കെ രാജന്‍ ചെയര്‍മാനും നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് കണ്‍വീനറുമായ സംഘാടകസമിതിയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പൂച്ചട്ടി എ.കെ.എം. എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 18, 19 തീയതികളിലായാണ് ആഘോഷ പരിപാടികള്‍. ഒക്ടോബര്‍ 18, ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മൂര്‍ക്കനിക്കര സെന്ററില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കുന്നു. ആറ് മണിക്ക് അനുമോദന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയാവും. ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിജയരാഘവന്‍, ഉര്‍വശി പ്രശസ്ത സിനിമാതാരങ്ങളായ ബിജു…
Read More » -
ഹിന്ദു ജ്യോതിഷി നിര്‍ദ്ദേശിച്ചാണ് തന്റെ മുസ്ലീം നാമം സ്വീകരിച്ചതെന്ന് എ.ആര്‍. റഹ്‌മാന്‍: സഹോദരിയുടെ ജാതകം കാണിക്കാനാണ് അദ്ദേഹത്തിന്റെ അടുത്ത് പോയതെന്ന് വിഖ്യാത സംഗീതജ്ഞന്‍
ന്യൂ ഡല്‍ഹി: പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാന്‍ ഒരിക്കല്‍ തന്റെ മതപരിവര്‍ത്തന യാത്രയെക്കുറിച്ചും സൂഫി ഇസ്ലാമതം സ്വീകരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തി. ഹിന്ദു ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് തനിക്ക് ആ പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015-ല്‍ നസീര്‍ മുന്നി കബീറിന്റെ ‘എ.ആര്‍. റഹ്‌മാന്‍: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിലാണ് റഹ്‌മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഹിന്ദു ജ്യോതിഷിയാണ് തന്റെ മുസ്ലീം നാമമായ അല്ലാ രാഖാ റഹ്‌മാന്‍ എന്ന് പേര് നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുടുംബം ഈ തീരുമാനത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അദ്ദേഹം പങ്കുവെച്ചു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് എ.ആര്‍. റഹ്‌മാന്റെ യഥാര്‍ത്ഥ പേര് എ.എസ്. ദിലീപ് കുമാര്‍ എന്നായിരുന്നു. അച്ഛന്റെ അകാലത്തിലുള്ള മരണം തന്നെ ആത്മീയ പാതയിലേക്ക് നയിച്ചതെങ്ങനെയെന്ന് റഹ്‌മാന്‍ ഓര്‍മ്മിച്ചു. ‘എന്റെ അമ്മ ഹിന്ദു ആചാരങ്ങള്‍ പാലിക്കുന്ന ആളായിരുന്നു. അവര്‍ക്ക് എപ്പോഴും ആത്മീയ ചായ്വ് ഉണ്ടായിരുന്നു. ഞങ്ങള്‍ വളര്‍ന്ന ഹബീബുള്ള റോഡിലെ വീട്ടിലെ ചുമരുകളില്‍…
Read More » -
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയുടെ സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം ; അസോസിയേറ്റ് സംവിധായകനെതിരേ പോലീസില്‍ പരാതി നല്‍കി വെഫറര്‍
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയുടെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനത്തിന് ശ്രമിച്ച അസോസിയേറ്റ് ഡയറക്ടര്‍ക്കെതിരേ നിയമനടപടിയുമായി വെഫറര്‍ ഫിലിംസ്. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ദിനില്‍ ബാബുവിനെതിരെ പരാതി നല്‍കിയത്. ദിനില്‍ ബാബുവുമായി വേഫെറര്‍ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്നും പറഞ്ഞു. വേഫേററിന്റെ ഒരു ചിത്രത്തിലും ദിനില്‍ ഭാഗമല്ലെന്നും കമ്പനി വ്യക്തമാക്കി. വേഫെറര്‍ ഫിലിംസിന്റെ കാസ്റ്റിങ് കോളുകള്‍ ദുല്‍ഖര്‍ സല്‍മാന്റെയോ വേഫെറര്‍ ഫിലിംസിന്റെ യോ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി മാത്രമേ പുറത്ത് വരൂ എന്നും മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിങ് കോളുകള്‍ കണ്ട് വഞ്ചിതരാകരുതെന്നും കമ്പനി സിനിമാ മോഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദിനില്‍ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നല്‍കി. വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാമെന്നും പറഞ്ഞ് ദിനില്‍ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറില്‍ ഉള്ള വേഫെററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വിളിച്ച് വരുത്തി.…
Read More » -
‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ” അസുര ആഗമന” എന്ന ടൈറ്റിലോടെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടത്. എസ് വൈ ജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം “വിരൂപാക്ഷ”, “ബ്രോ” എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണ്. 125 കോടി രൂപ ബജറ്റിൽ ആണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമയിലെ നായിക. ചിത്രത്തിൻ്റെ വമ്പൻ കാൻവാസും കഥാ പശ്ചാത്തലവും വെളിപ്പെടുത്തുന്നതിനൊപ്പം സായ് ദുർഗ തേജിനെ ഉഗ്ര രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഗ്ലിമ്പ്സ് വീഡിയോ. സായ് ദുർഗ്ഗ തേജിന്റെ…
Read More » -
തമിഴകത്തെ പുത്തൻ സെൻസേഷൻ പ്രദീപ് രംഗനാഥൻ നാളെ കൊച്ചിയിൽ; ‘ഡ്യൂഡ്’ ദീപാവലി റിലീസായി 17ന് തിയേറ്ററുകളിൽ
കൊച്ചി: ലവ് ടുഡേ, ഡ്രാഗൺ സിനിമകളിലൂടെ തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ കൊച്ചിയിലെത്തുന്നു. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ സിനിമയുടെ വിവിധ പ്രൊമോഷൻ പരിപാടികൾക്കായാണ് താരം നാളെ കൊച്ചിയിൽ എത്തുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്സ് ആണ്. പ്രദീപിൻറെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്സ് തന്നെയായിരുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ‘ഡ്യൂഡ്’ വേൾഡ് വൈഡ് റിലീസിനെത്തുന്നത്. യുവാക്കൾക്കിടയിൽ വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥനെന്നും മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവും ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നതും സായ് അഭ്യങ്കറിൻറെ പാട്ടുകളുമൊക്കെ ഈ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാക്കിയിരിക്കുകയാണ് ‘ഡ്യൂഡ്’ എന്നും ഇ ഫോർ എൻറടെയ്ൻമെൻറ്സ് സാരഥി മുകേഷ് ആർ മെഹ്ത പറയുന്നു. മികച്ച ഉള്ളടക്കമുള്ള സിനിമകളൊരുക്കുന്ന മൈത്രി മൂവി മേക്കേഴ്സിലും വലിയ വിശ്വാസമാണെുള്ളതെന്നും…
Read More » -
ഒറ്റക്കൊമ്പൻ ലൊക്കേഷനിൽ ജിജോ പുന്നൂസ്; ഒരാഴ്ചയായി പാലായിൽ ഉത്സവപ്രതീതി
കോട്ടയം: പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെ ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ, നേരം പുലരുവോളം തുറന്നിരിക്കുന്ന കടകൾ, തിങ്ങി നിറഞ്ഞു ജനം, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര….. അങ്ങനെ തികച്ചും ഉത്സവപ്രതീതി. ഇത് പാലാ കുരിശു പള്ളിത്തിരുന്നാളിൻ്റെ ഭാഗങ്ങളാണ്. പക്ഷെ ഇപ്പോഴത്തെ ഈ പെരുന്നാൾ സംഘടിപ്പിച്ചിരിക്കുന്നത് ഒറ്റക്കൊമ്പൻ എന്ന സിനിമക്കു വേണ്ടിയാണ്. സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലൻ ഗോപാലനാണ് നിർമ്മിക്കുന്നത്. നവാഗതനായ മാത്യുസ്തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ സുപ്രധാനമായ രംഗമാണ് പാലാ കുരിശു പള്ളിത്തിരുന്നാൾ. ഇക്കഴിഞ്ഞ ദിവസം ഇവിടുത്തെ ചിത്രീകരണം നടക്കുന്നതിനിടയി ലാണ് ഈ ലൊക്കേഷനിലേക്ക് ജിജോ പുന്നൂസ് കടന്നു വരുന്നത്. ദൃശ്യവിസ്മയങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച വ്യക്തിത്ത്വങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പ്രമുഖനാണ് ജിജോ പുന്നൂസ്. മലയാളത്തിലേക്ക് ആദ്യമായി സിനിമാസ്ക്കോപ്പ്, 70 M .M , ത്രീഡി , എന്നിങ്ങനെ വലിയ വിസ്മയങ്ങൾ…
Read More » -
തലൈവന്‍ രജനികാന്ത് ഹിമാലയന്‍ തീര്‍ത്ഥാടനത്തില്‍ ; ഉത്തരാഖണ്ഡിലെ മഹാഅവതാര്‍ ബാബാജി ഗുഹയില്‍ ധ്യാനത്തില്‍ തമിഴ് സൂപ്പര്‍താരം ; ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കായി സമയം കണ്ടെത്തുന്നു
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ചലച്ചിത്ര താരങ്ങളില്‍ ഒരാളായ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ സിനിമ റിലീസിന്റെയോ പ്രഖ്യാപന ത്തിന്റെയോ പേരിലല്ല, മറിച്ച് അദ്ദേഹത്തിന്റെ അഗാധമായ ആത്മീയ യാത്രയുടെ പേരി ലാണ്. സൂപ്പര്‍സ്റ്റാര്‍ഡവും ലാളിത്യവും വിശ്വാസവും സമന്വയിപ്പിക്കുന്നതില്‍ ശ്രദ്ധേയനായ രജനികാന്ത് നിലവില്‍ ഹിമാലയന്‍ തീര്‍ത്ഥാടനത്തിലാണ്. കുറച്ച് നാള്‍ മുമ്പ് ഋഷികേശിലും ബദരീനാഥ് ധാമിലും അദ്ദേഹത്തെ കണ്ടിരുന്നു. ഇത്തവണ, അദ്ദേഹം ലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകര്‍ക്ക് പുണ്യസ്ഥലമായ ഉത്തരാഖണ്ഡിലെ മഹാഅവതാര്‍ ബാബാജി ഗുഹകള്‍ സന്ദര്‍ശിച്ചു. രജനികാന്ത് ഗുഹ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങ ളില്‍ നിറഞ്ഞു, നിശബ്ദമായ ആത്മപരിശോധനയുടെയും പ്രാര്‍ത്ഥനയുടെയും നിമിഷങ്ങളാ ണ് ഇവ പകര്‍ത്തിയത്. കറുത്ത ജമ്പറും വെള്ള പാന്റ്സും നൈക്കി തൊപ്പിയും ധരിച്ച്, ഒരു ഊന്നുവടിയുമായി, ഉത്തരാഖണ്ഡിലെ ദ്രോണഗിരി മലനിരകളിലെ കുക്കുഛിന യ്ക്ക് സമീപ മുള്ള മഹാഅവതാര്‍ ബാബാജി ഗുഹയ്ക്ക് പുറത്ത് രജനികാന്ത് ധ്യാനത്തിലിരി ക്കുന്നതിന്റേ താണ് ദൃശ്യങ്ങള്‍. ഈ സ്ഥലത്ത്, രജനികാന്ത് ശാന്തമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകളും ധ്യാനവുമായി…
Read More »

